പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​ക്കു വാ​ട്സ് ആ​പ്പി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വീ​ഡീ​യോ​ക​ളും അ​യ​ച്ചുന​ല്കി​! പോ​ക്സോ കേ​സി​ൽ ഹൈസ്കൂൾ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ

തി​രു​പ്പൂ​ർ : പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​ക്കു വാ​ട്സ് ആ​പ്പി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വീ​ഡീ​യോ​ക​ളും അ​യ​ച്ചുന​ല്കി​യ അ​ധ്യാ​പ​ക​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റുചെ​യ്തു.

ധാ​രാ​പു​രം ദാ​സ​ർ​പ്പ​ട്ടി ഗ​വ. ഹൈ​സ്കൂ​ളി​ലെ സാ​മൂ​ഹ്യ ശാ​സ്ത്രം അ​ധ്യാ​പ​ക​ൻ ഉ​ടു​മ​ല ഗാ​ന്ധി​ന​ഗ​ർ മ​ണി​ക​ണ്ഠ രാ​ജ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ്കൂ​ളി​ലെ വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ൽനി​ന്നും പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ന​ന്പ​ർ എ​ടു​ത്ത് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ളും അ​ശ്ലീ​ല ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും അ​യ​ച്ച​തി​നെതു​ട​ർ​ന്ന് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക വി​ദ്യ ന​ല്കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ധാ​രാ​പു​രം ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് മ​ണി​ക​ണ്ഠ​രാ​ജി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment