വാഷിംഗ്ടൺ ഡിസി: യുക്രെയ്ന് 300 മില്യൺ ഡോളറിന്റെ അടിയന്തര സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. റഷ്യയിൽ നിന്നും വർധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് പോളണ്ടിന്റെ നേതാക്കൾ വൈറ്റ് ഹൗസിലെത്തി അറിയിച്ചതിന് പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച അടിയന്തര സഹായം പ്രഖ്യാപിച്ചത്. യുക്രെയ്ന്റെ കൈവശമുള്ള മിസൈലുകളും ഷെല്ലുകളും മറ്റും രണ്ടാഴ്ചയ്ക്കുള്ളിൽ തീർന്നുപോകുമെന്നും അങ്ങനെ സംഭവിച്ചാൽ യുക്രെയ്ൻ പരാജയപ്പെടുമെന്നും ബൈഡൻ പറഞ്ഞു. പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ദുഡയും പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനും ബൈഡനുമായി വൈറ്റ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. “റഷ്യ യുക്രെയ്നിൽ നിൽക്കില്ല. യൂറോപ്പിനെയും അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും അപകടത്തിലാക്കിക്കൊണ്ട് പുടിൻ മുന്നോട്ട് പോകും’. ബൈഡൻ പറഞ്ഞു. അതേസമയം, 2022 ഫെബ്രുവരിയിലെ റഷ്യയുടെ അധിനിവേശത്തിനു ശേഷമുള്ള ഏറ്റവും അപകടകരമായ ഘട്ടങ്ങളിലൊന്നാണ് യുക്രെയ്ന്റെ പോരാട്ടമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
Read MoreTag: ukraine war
റഷ്യയുമായി വെടിനിർത്തലില്ലെന്ന് സെലൻസ്കി
ഖാർകിവ്: റഷ്യയുമായി വെടിനിർത്തലില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രഖ്യാപിച്ചു. വെടിനിർത്തിയാൽ വീണ്ടും ആയുധം സംഭരിക്കാനുള്ള അവസരമായി റഷ്യ അതിനെ ഉപയോഗിക്കുമെന്ന് സെലൻസ്കി എസ്തോണിയയിൽ പറഞ്ഞു. യുദ്ധത്തിനാവശ്യമായ ഷെല്ലുകളും മിസൈലുകളും റഷ്യ ഉത്തരകൊറിയയിൽനിന്നാണു വാങ്ങുന്നതെന്നും ഡ്രോണുകൾ ഇറാനാണു നൽകുന്നതെന്നും സെലൻസ്കി ആരോപിച്ചു. കൂടുതൽ യുദ്ധസാമഗ്രികൾക്കായി സെലൻസ്കി സഖ്യരാഷ്ട്രങ്ങളോട് അഭ്യർഥിച്ചെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ, യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലെ ഹോട്ടലിനുനേരേ റഷ്യ വ്യോമാക്രമണം നടത്തി. എസ്-300 മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 11 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ തുർക്കിഷ് മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നതായി ഖാർകിവ് മേയർ ഒലെ സിനെഹുബോബ് അറിയിച്ചു.
Read Moreയുക്രെയ്നിൽ വീണ്ടും റഷ്യൻ മിസൈൽ ആക്രമണം
കീവ്: യുക്രെയ്നിൽ വീണ്ടും റഷ്യൻ ഡ്രോൺ ആക്രമണം. കഴിഞ്ഞദിവസം യുക്രെയ്ൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിനു മറുപടിയാണിതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖാർക്കീവ്, ഖേർസൺ, സാപ്പോറിഷ്യ, മൈക്കോളേവ് നഗരങ്ങളെ കേന്ദ്രീകരിച്ചാണ് റഷ്യ ഇന്നലെ ആക്രമണം നടത്തിയത്. ഖാർക്കീവിൽ 28 പേർക്കു പരിക്കേറ്റു. പാർപ്പിടസമുച്ചയങ്ങൾ, വീടുകൾ, ഹോട്ടൽ, നഴ്സറി മുതലായവ നശിച്ചു. റഷ്യ തൊടുത്ത 49 ഡ്രോണുകളിൽ 21ഉം വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. വെള്ളിയാഴ്ച റഷ്യൻ സേന യുക്രെയ്നിലുടനീളം നടത്തിയ വൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 45 പേർ കൊല്ലപ്പെടുകയും 160 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇതിനു മറുപടിയായി ശനിയാഴ്ച യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ആക്രമണങ്ങളിൽ നാലു കുട്ടികൾ അടക്കം 24 പേർ കൊല്ലപ്പെട്ടതിനു പുറമേ നൂറോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ സേന റഷ്യയിൽ നടത്തിയ ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണിത്. അതിർത്തിയോടു ചേർന്ന റഷ്യൻ പ്രദേശമായ ബെൽഗരോദിലാണ്…
Read Moreയുക്രെയ്നിൽ റഷ്യൻ ആക്രമണം; 51 മരണം
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിൽ റഷ്യൻ സേന നടത്തിയ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടു. ഖാർകീവിലെ കുപിയാൻസ്കിനടുത്തുള്ള ഗ്രാമത്തിലെ പലചരക്കുകടയിലും കഫേയിലും ഷെൽ ആക്രമണം ഉണ്ടാവുകയായിരുന്നുവെന്നു യുക്രെയ്ൻ സേനാ വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരിൽ ആറു വയസുള്ള ആൺകുട്ടിയും ഉൾപ്പെടുന്നു. അടുത്തിടെ റഷ്യൻ സേന യുക്രെയ്നിൽ നടത്തുന്ന ഏറ്റവും മാരക ആക്രമണങ്ങളിലൊന്നാണിത്. റഷ്യൻ സേന ഇന്നലെ യുക്രെയ്നിലുടനീളം ഡ്രോൺ ആക്രമണവും നടത്തി. ഇറേനിയൻ നിർമിത ഡ്രോണുകളാണ് ഉപയോഗിച്ചത്. റഷ്യ തൊടുത്ത 29 ഡ്രോണുകളിൽ 24ഉം വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു. ഇതിനിടെ, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി യൂറോപ്യൻ നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനായി തെക്കൻ സ്പെയിനിലെ ഗ്രനാഡയിൽ എത്തി. ശൈത്യകാലം ആരംഭിക്കുന്നതിനു മുന്‍പ് യുക്രെയ്ൻ സേനയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് യോഗം.
Read Moreയുക്രെയ്ന് ഇനി ആയുധം കൊടുക്കില്ലെന്ന് പോളണ്ട്
വാർസോ: റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്ന് ഇനി ആയുധം നല്‍കില്ലെന്നു പോളണ്ട് പ്രഖ്യാപിച്ചു. ധാന്യക്കയറ്റുമതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതാണു കാരണം. ഇനി പോളിഷ് സേനയെ നവീകരിക്കുന്നതിലായിരിക്കും ശ്രദ്ധയെന്നു പ്രധാനമന്ത്രി മത്തേയൂഷ് മൊറെവിയാസ്കി അറിയിച്ചു. റഷ്യൻ ആക്രമണം ആരംഭിച്ചതുമുതൽ യുക്രെയ്ന് ഏറ്റവും പിന്തുണ നല്കുന്ന രാജ്യമാണു പോളണ്ട്. സോവ്യറ്റ് കാലത്തെ ടാങ്കുകളും മിഗ് 29 യുദ്ധവിമാനങ്ങളും അടക്കം സ്വന്തം ആയുധശേഖരത്തിലെ മൂന്നിലൊന്നു പോളണ്ട് യുക്രെയ്നു നല്കി. യുക്രേനിയൻ ധാന്യങ്ങൾക്കുള്ള ഇറക്കുമതിനിരോധനം നീക്കണമെന്ന യൂറോപ്യൻ യൂണിയന്റെ ആവശ്യം പോളണ്ട് അനുസരിക്കാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണം. സ്വന്തം കർഷകരുടെ താത്പര്യം സംരക്ഷിക്കാനാണു പോളണ്ട് ശ്രമിക്കുന്നത്. യുക്രെയ്ൻ സർക്കാർ പോളണ്ടിനെതിരേ ലോകാരോഗ്യ സംഘടനയിൽ പരാതി നല്കി. കഴിഞ്ഞദിവസം ഐക്യരാഷ്ട്രസഭാ യോഗത്തിൽ പ്രസംഗിച്ച യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പോളണ്ടിനെ വിമർശിച്ചു. ഇതിനു പിന്നാലെ പോളിഷ് സർക്കാർ യുക്രെയ്ൻ അംബാസഡറെ വിളിച്ചുവരുത്തി…
Read Moreകൂറുമാറിയെത്തി റഷ്യൻ പൈലറ്റ്; പേരുവിവരം വെളിപ്പെടുത്തി യുക്രെയ്ൻ
കീവ്: റഷ്യൻ വ്യോമസേനയുടെ എംഐ-8 ഹെലികോപ്റ്ററുമായെത്തി കൂറുമാറിയ പൈലറ്റിന്റെ പേരുവിവരം യുക്രെയ്ൻ വെളിപ്പെടുത്തി. മാക്സിം കുസ്മിനൊവ് (28) എന്നയാളാണ് യുക്രെയ്നോടു കൂറു പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം നടന്ന കൂറുമാറ്റം യുക്രെയ്ൻ അറിയിച്ചിരുന്നെങ്കിലും പൈലറ്റിന്റെ പേരുവിവരം വെളിപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഒരു അഭിമുഖത്തിലൂടെയാണ് യുക്രെയ്ൻ പ്രതിരോധ ഇന്റലിജൻസ് വിഭാഗം മാക്സിം കുസ്മിനൊവിനെ പരിചയപ്പെടുത്തിയത്. ഇതര റഷ്യൻ സൈനികരോട് യുക്രെയ്നോടു ചേരാനും ഇവിടെ ജീവിതസുരക്ഷ ലഭിക്കുമെന്നും അഭിമുഖത്തിൽ പൈലറ്റ് പറയുന്നുണ്ട്. ആറു മാസത്തെ രഹസ്യനീക്കങ്ങൾക്കൊടുവിലാണ് കഴിഞ്ഞ മാസം താൻ നിയന്ത്രിച്ചിരുന്ന ഹെലികോപ്റ്ററുമായി യുക്രെയ്നിലെ എയർബേസിലെത്തി മാക്സിം കൂറുമാറ്റം പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി തന്റെ കുടുംബത്തെ അതീവരഹസ്യമായി യുക്രെയ്നിലെത്തിച്ചിരുന്നു. റഷ്യയുടെ 319-ാം ഹെലികോപ്റ്റർ റെജിമെന്റിന്റെ ക്യാപ്റ്റനായിരുന്ന മാക്സിം മറ്റു രണ്ട് വ്യോമസേനാംഗങ്ങൾക്കൊപ്പമാണ് യുക്രെയ്നിലെത്തിയത്. കാര്യമെന്തെന്ന് ഇവർക്ക് അറിയില്ലായിരുന്നു. കീഴടങ്ങാൻ വിസമ്മതിച്ച രണ്ടുപേരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നും മാക്സിം അഭിമുഖത്തിൽ പറയുന്നുണ്ട്.
Read Moreയുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം; കുട്ടി ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്നിൽ റഷ്യ നടത്തിയ ആക്രമണത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു. നാൽപ്പതിലേറെ പേർക്കു പരിക്കേറ്റു. കിഴക്കൻ യുക്രെയ്നിലെ ക്രാമാറ്റോർസ്ക് നഗരത്തിലെ റസ്റ്ററന്റിനു നേർക്കാണ് റഷ്യ റോക്കറ്റ് ആക്രമണം നടത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽനിന്നുമാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. പരിക്കേറ്റവരിൽ ഒരു വയസുള്ള കുട്ടിയും ഉൾപ്പെടുന്നു. കിഴക്കൻ ഭാഗത്ത് യുക്രെയ്ന്റെ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ നഗരമാണിത്. രണ്ട് റഷ്യൻ റോക്കറ്റുകൾ ഇവിടെ പതിച്ചതായി ഡൊനെറ്റ്സ്ക് ഗവർണർ പാവ്ലോ കൈറിലെങ്കോ പറഞ്ഞു. ആക്രമണത്തിൽ മറ്റു ചില കെട്ടിടങ്ങൾക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. അതിനിടെ യുക്രെയ്നിന് 500 മില്യൺ ഡോളറിന്റെ സുരക്ഷാസഹായം യുഎസ് പ്രതിരോധ വകുപ്പ് പ്രഖ്യാപിച്ചു. സുരക്ഷാ, പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് അധിക സുരക്ഷാസഹായ പാക്കേജ് പ്രഖ്യാപിച്ചതെന്ന് യുഎസ് പ്രതിരോധ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
Read Moreപഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് യുക്രെയ്നിൽ നിന്നു മടങ്ങിയ ഇന്ത്യൻ വിദ്യാർഥികളെ ക്ഷണിച്ച് റഷ്യ
ചെന്നൈ: യുദ്ധത്തെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയ യുക്രെയ്നിലുണ്ടായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി റഷ്യ. പഠനം പുനരാരംഭിക്കാനുള്ള അവസരം നല്‍കാമെന്ന് റഷ്യ അറിയിച്ചു. ഇരുരാജ്യങ്ങളിലെയും മെഡിക്കല്‍ സിലബസ് ഒന്നാണ്. ഈ സാഹചര്യത്തിലാണ് സഹായം വാഗ്ദാനം ചെയ്ത് റഷ്യ രംഗത്തെത്തിയത്. യുക്രെയ്നിലെ ഭൂരിഭാഗം ആളുകളും റഷ്യന്‍ ഭാഷയാണ് സംസാരിക്കുന്നത്. റഷ്യന്‍ ഭാഷ അറിയാവുന്നവരെ രാജ്യത്തേക്ക് ഏറ്റവും സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യന്‍ കോണ്‍സല്‍ ജനറല്‍ ഒലെഗ് അവ്ദേവ് ചെന്നൈയില്‍ അറിയിച്ചു. റഷ്യ-യുക്രെയ്ന് യുദ്ധത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ജീവനുമായി ഇന്ത്യയിലേക്ക് മടങ്ങി വന്നത്.
Read Moreകടുത്ത തീരുമാനത്തിൽ ഉറച്ച് കേന്ദ്രം; വിദേശ സര്‍വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാവില്ല
ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകളിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമത്തില്‍ ഇതിനു വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിലും,യുക്രൈനിലെ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധി മൂലവും നിരവധി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് ഇവരുടെ തുടര്‍പഠനം സംബന്ധിച്ച വിഷയം ചര്‍ച്ചയായത്. അമ്പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ രാജ്യത്തേക്ക് മടങ്ങിയത്. ഇവരില്‍ നല്ലൊരു വിഭാഗവും മലയാളികളാണ്. വിദേശത്തു നിന്നു മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ഇവിടെ തുടര്‍പഠനം നല്‍കാനാവില്ലെന്ന് ദേശീയ മെഡിക്കല്‍ കമ്മീഷന് നേരത്തെ അറിയിച്ചിരുന്നു. ദേശീയ മെഡിക്കല്‍ കമ്മീഷനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വിഷയത്തില്‍ കേന്ദ്രം അന്തിമ നിലപാട് വ്യക്തമാക്കിയത്. ഇത്തരത്തില്‍ രാജ്യത്തേക്ക് മടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്തെ കോളേജുകളില്‍ പ്രവേശനം നല്കിയ ബംഗാൾ സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്നും കേന്ദ്രം അറിയിച്ചു. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പരീക്ഷ എഴുതാന്‍ അവസരം നല്കിയ ശേഷം ഫോറിന്…
Read Moreരാജ്യത്തെ വിട്ടുനൽകില്ല, അവസാനം വരെ പോരാടും; പേടിയില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി
കീവ്: രാജ്യത്തെ വിട്ടുനൽകാൻ തയാറല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ കിഴക്കൻ പ്രദേശങ്ങൾ വിട്ടുകൊടുക്കില്ല. ഒരിഞ്ച് പിന്നോട്ടില്ലെന്നും ഡോൺബാസ് മേഖലയിൽ മോസ്കോ സൈന്യത്തിനെതിരെ പോരാടാൻ തയാറാണെന്നും സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സെലെൻസ്കി വ്യക്തമാക്കി. ഡോൺബാസ് മേഖല നൽകിയാൽ കീവ് പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കില്ലെന്നതിന് യാതൊരു ഉറപ്പുമില്ല. റഷ്യൻ നേതൃത്വത്തെയും സൈന്യത്തെയും താൻ വിശ്വസിക്കുന്നില്ല. നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് രാജ്യം. ചെറുത്തുനിൽപ്പ് തുടരുമെന്നും കീവിൽ നിന്നും റഷ്യൻ സൈന്യത്തെ തുരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിജയം തങ്ങൾക്കൊപ്പമായിരിക്കും എന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ആണവായുധങ്ങൾ പ്രയോഗിച്ചേക്കാമെന്ന് സെലെൻസ്കി ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. യുക്രെയ്നിലെ ജന ജീവനെ പുടിൻ ബഹുമാനിക്കുന്നില്ല. അതിനാൽ ആണവായുധങ്ങളോ രാസായുധങ്ങളോ പ്രയോഗിച്ചേക്കും. പേടിയില്ല മറിച്ച് തയാറെടുപ്പുകളാണ് വേണ്ടതെന്നും സെലെൻസ്കി വ്യക്തമാക്കി.
Read More