തൃശൂർ: ഇടതുവോട്ടുകൾ പ്രതീക്ഷിച്ചത് ലഭിച്ചില്ലെന്നും അത് ബിജെപിക്കാണ് പോയതെന്നും അതെങ്ങിനെ സംഭവിച്ചുവെന്നത് ഗൗരവമായി പരിശോധിക്കുമെന്നും തൃശൂരിൽ പരാജയപ്പെട്ട എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ. തൃശൂരിൽ നടന്നത് ഏതു തരം ഡീലാണെന്ന് ടി.എൻ. പ്രതാപൻ പറയണം. 2019നെ അപേക്ഷിച്ച് യുഡിഎഫിന്റെ ഒരു ലക്ഷം വോട്ടുകൾ ബിജെപിക്ക് പോയിട്ടുണ്ടെന്നും ഇതെങ്ങിനെ പോയെന്ന് പ്രതാപനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കണമെന്നും സുനിൽകുമാർ പറഞ്ഞു. പ്രതീക്ഷിച്ച ഇടതുപക്ഷവോട്ടുകൾ ബിജെപിയിലേക്ക് പോയത് അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
Read MoreCategory: Thrissur
ഈ അധ്യയന വർഷം സ്കളുകൾക്ക് മുന്നിൽ പോലീസുണ്ടാവില്ല ! ഗതാഗതം നിയന്ത്രിക്കാൻ സ്കൂളുകാർ ആളെ നിയമിക്കണം
സ്വന്തം ലേഖകൻതൃശൂർ: ഈ അധ്യയന വർഷം മുതൽ സ്കൂളുകളുടെ പരിസരത്ത് ട്രാഫിക് ഡ്യൂട്ടിക്കായി പോലീസുകാരെ നിയോഗിക്കില്ല. പകരം അതാത് സ്കൂളുകാരോടു തന്നെ ഗതാഗതനിയന്ത്രണത്തിനും കുട്ടികളെ വരിവരിയായി റോഡു മുറിച്ചു കടത്തുന്നതിനും വാഹനങ്ങളിൽ കുട്ടികളെ കയറ്റിവിടുന്നതിനുമെല്ലാം ആളെ നിയോഗിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇത്തവണ സ്കൂൾ തുറക്കുന്പോൾ ഡ്യൂട്ടിക്ക് പോലീസ് ഉണ്ടാവില്ലെന്ന് സ്കൂൾ അധികൃതരെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് വിളിച്ചറിയിച്ചിട്ടുണ്ട്. സ്കൂളുകാർ നിയോഗിക്കുന്ന ആളുകൾക്ക് കേരള പോലീസ് അക്കാദമിയിൽ പരിശീലനം നൽകി സജ്ജരാക്കും.പോലീസിൽ ജീവനക്കാരുടെ എണ്ണം കുറവായതിനാലാണ് സ്കൂൾ ഡ്യൂട്ടിക്ക് പോലീസുകാരെ അയക്കേണ്ടെന്ന തീരുമാനമെടുത്തതെന്നാണ് സ്കൂൾ അധികൃതരോട് പോലീസ് സ്റ്റേഷനുകളിൽ നിന്നും പറഞ്ഞിരിക്കുന്നത്. തൃശൂർ നഗരത്തിൽ ഈസ്റ്റ് സ്റ്റേഷൻ പരിധിയിൽ 19 സ്കൂളുകളാണുള്ളത്. ഇവിടേക്ക് രണ്ടു പോലീസുകാരെ വീതം നിയോഗിച്ചാൽ പോലും 38 പേരെ വേണ്ടിവരും.ഇത് പോലീസിന്റെ ദൈനംദിന കാര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ എല്ലായിടത്തു നിന്നും പോലീസിന്റെ രാവിലെയും വൈകീട്ടുമുള്ള…
Read Moreതൃശൂർ പോലീസ് അക്കാഡമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം; കമാൻഡന്റിനെ സസ്പെൻഡ് ചെയ്തു
തൃശൂർ: രാമവർമപുരം കേരള പോലീസ് അക്കാഡമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അക്കാഡമിയിലെ ഓഫീസർ കമാൻഡന്റ് പ്രേമനെ ആണ് അക്കാഡമി ഡയറക്ടർ എഡിജിപി പി. വിജയൻ സസ്പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പോലീസ് ഓഫീസർ കമാൻഡന്റിനെതിരേ കേസും രജിസ്റ്റർ ചെയ്തു. സംഭവം കേട്ട ഉടനെതന്നെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽനിന്നു രേഖാമൂലം പരാതി വാങ്ങുകയും ചെയ്ത് അതിവേഗത്തിലാണ് നടപടികളിലേക്ക് കടന്നത്. ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനിൽനിന്നും അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടി വേണമെന്നും അക്കാഡമിയിൽ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് പരാതിയായി അറിയിച്ചിരുന്നു. പരാതി വന്നതിന് പിന്നാലെ ചുമതലകളിൽനിന്നു നീക്കി നിർത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള…
Read Moreപെരിഞ്ഞനം ഭക്ഷ്യവിഷബാധ ചികിത്സ തേടിയവരുടെ എണ്ണം 227 ആയി; വെള്ളിയാഴ്ച ഭക്ഷണം കഴിച്ചവർക്കും പ്രശ്നങ്ങളെന്ന് സംശയം
കയ്പ്പമംഗലം: പെരിഞ്ഞനം ഭക്ഷ്യവിഷബാധ സംഭവത്തിൽ ചികിത്സ തേടിയവരുടെ എണ്ണം ഇരുനൂറു കവിഞ്ഞു. ഇതിൽ 49 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ആറുവയസുള്ള കുട്ടി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും 45കാരിയായ വീട്ടമ്മ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും ഐസിയുവിലാണ്. ഇന്നലെ രാത്രി വരെയുള്ള കണക്കുപ്രകാരം പെരിഞ്ഞനത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 227 പേർ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടി. കഴിഞ്ഞ ദിവസം 185 പേരായിരുന്നു ചികിത്സ തേടിയിരുന്നതെങ്കിൽ ഇന്നലെ രാത്രിയായപ്പോഴേക്കും എണ്ണം ഇരുനൂറു കവിഞ്ഞു. ശനിയാഴ്ച രാത്രി പെരിഞ്ഞനം മൂന്നുപീടികയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കും പാഴ്സലായി വാങ്ങിക്കൊണ്ടുപോയവർക്കുമാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതിൽ പാഴ്സലായി വാങ്ങിയ ഭക്ഷണം കഴിച്ച പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശി രായംമരയ്ക്കാർ വീട്ടിൽ ഹസ്ബുവിന്റെ ഭാര്യ നുസൈബ(56) ശാരീരിക അസ്വസ്ഥകളെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു. ശനിയാഴ്ച ഭക്ഷണം…
Read Moreപോലീസ് അക്കാദമിയിൽ വനിത ഉദ്യോഗസ്ഥയെ അപമാനിച്ച സംഭവം ; ആഭ്യന്തര പരാതി കമ്മിറ്റി റിപ്പോർട്ട് കിട്ടിയ ശേഷം നടപടി
തൃശൂർ: രാമവർമപുരം കേരള പോലീസ് അക്കാദമിയിലെ വനിതാ ഹവിൽദാർ മേലുദ്യോഗസ്ഥനായ ഓഫീസർ കമാണ്ടന്റിൽ നിന്നും നേരിട്ട അപമാന പരാതിയിൽ ഉടൻ അന്വേഷണ റിപ്പോർട്ട് നൽകാൻ നിർദേശം നൽകി അക്കാദമി ഡയറക്ടർ. അക്കാദമിയിലെ സംഭവമറിഞ്ഞയുടൻ തന്നെ അന്വേഷണം തുടങ്ങി. പരാതിക്കാരിയിൽ നിന്നും ഉടൻ പരാതി നേരിട്ട് എഴുതി വാങ്ങിയിരുന്നു അക്കാദമി ഡയറക്ടർ. തുടർന്ന് തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അന്വേഷിക്കുന്നഅക്കാദമിയിലെ വനിതകളുടെ നേതൃത്വത്തിലുള്ള ആഭ്യന്തര പരാതി കമ്മിറ്റിയ്ക്ക് പരാതി കൈമാറി അന്വേഷണം ആരംഭിച്ചു. പരാതിയിലെ അന്വേഷണ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. റിപ്പോർട്ട് കിട്ടുംവരെ ഓഫീസർ കമാണ്ടണ്ടിനെ താത്കാലികമായി ചുമതലയിൽ നിന്ന് മാറ്റി നിർത്താനും നിർദേശിച്ചു. ഒരേ ഓഫീസിലെ സ്റ്റാഫുകൾ തമ്മിലുള്ള പ്രശ്നമായതിനാൽ പഴുതടച്ച അന്വേഷണമാണ് സമിതി നടത്തുന്നത്. സംഭവത്തിന് ആധാരമായതും, സംഭവസമയത്തുണ്ടായ പോലീസ് ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തിയാണ് അന്വേഷണം. റിപ്പോർട്ട് ഉടൻ നൽകാനായും റിപ്പോർട്ട് കിട്ടിയ…
Read Moreടോറസിനുപിറകിൽ സ്കൂട്ടറിടിച്ച് യാത്രക്കാരൻ മരിച്ചു; കൂടെയുണ്ടായിരുന്ന മകനു ഗുരുതര പരിക്ക്
ഇരിങ്ങാലക്കുട: ടോറസിനു പിന്നില്‍ സ്കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. സ്കൂട്ടറിൽ കൂടെ യാത്ര ചെയ്തിരുന്ന മകനു ഗുരുതര പരിക്കേറ്റു. ഇരിങ്ങാലക്കുട നഗരസഭാ കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്റെ സഹോദരനും, മാപ്രാണം കുറ്റിക്കാടന്‍ വീട്ടില്‍ അന്തോണി മകനുമായ ഷൈജുവാണ് (43) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നിനായിരുന്നു അപകടം നടന്നത്. മാപ്രാണം ജംഗ്ഷനു സമീപം നിര്‍ത്തിയിട്ടിയിരുന്ന ടോറസിനു പിന്നില്‍ ഷൈജുവും മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഷൈജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ മകന് എഡ്വിന് ആന്റണി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഷൈജുവിന്റെ സംസ്കരം നാളെ രാവിലെ 11 ന് മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തിൽ നടക്കും. അമ്മ:റോസിലി. ഭാര്യ: ആന്‍സി. മക്കള്‍: എവ്ലിന് ആന്റണി, എഡ്വിന് ആന്റണി, ഇവാന് ആന്റണി.
Read Moreകനത്ത മഴ; തൃശൂർ നഗരത്തിൽ വീണ്ടും വൻമരം കടപുഴകി വീണു; ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു
തൃശൂർ : ശക്തമായ മഴയിൽ തൃശൂർ നഗരത്തിൽ വീണ്ടും വൻമരം കടപുഴകി വീണു. ജനറൽ ആശുപത്രിക്കു സമീപം കോളേജ് റോഡിലാണ് മരം വീണത്. മരത്തിനടിയിൽപ്പെട്ട് ഗുഡ്സ് ഓട്ടോറിക്ഷകൾ തകർന്നു. ഒരു ഓട്ടോറിക്ഷ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. ഇന്നു രാവിലെയാണ് അപകടം. കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട്ടിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണിരുന്നു. കളക്ടറേറ്റിന് സമീപവും കൂറ്റൻ മരം കടപുഴകി വീണ് ടൗണിൽ വെസ്റ്റ് സ്റ്റേഷന്റെ മതിലും സമീപത്തെ കെട്ടിടവും തകർന്നിരുന്നു. ചേറ്റുപുഴ റോഡിലും കഴിഞ്ഞദിവസം മരം വീണു ഗതാഗതം തടസപ്പെട്ടിരുന്നു. തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുകയാണ്. എല്ലാ മുൻകരുതലുകളും കൈക്കൊള്ളാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ, വെള്ളപ്പൊക്ക ഭീഷണി എന്നിവനേരിടാനും…
Read Moreതൃശൂരിൽ ഇനി തമ്മിൽത്തല്ലില്ല ; ഗുണ്ടകൾക്ക് ഇനി “മാൽ കാ ഡീൽ’ ; വഴിയൊരുക്കി പോലീസിന്റെ ഒത്തുതീർപ്പുകളി
തൃശൂർ: ഇതുവരെ കണ്ടപോലെയല്ല, തൃശൂരിലെ ഗുണ്ടാസംഘങ്ങൾ ഇനിമുതൽ “ഒറ്റക്കെട്ടാണ്’. തമ്മിൽത്തല്ലും പോർവിളികളുമില്ല. അവർക്കിടയിൽ “സ്നേഹത്തിന്റെ ലഹരിപ്പുഴ’ ഒഴുകും. ഗുണ്ടാനേതാക്കന്മാരെല്ലാവരും ഗഡീസ്, ആശ്രിതവത്സലർ! ആവേശത്തിലെ “എട മോനേ…’ ലൈൻ. അണികളാരും ഇനി ഗുണ്ടകളല്ല. ഏജന്റുകൾമാത്രം. അവരെല്ലാം ഗുണ്ടാപ്പക മറന്ന് ലഹരിവില്പനയുടെ പുതുലോകം തേടും.സംഘത്തിൽ ഇനിമുതൽ ഗുണ്ടകളെയും അക്രമകാരികളെയും ചേർക്കില്ലെന്ന് അവർ തീരുമാനിച്ചു. അടിപൊളി ആഡംബര ലൈഫ് സ്റ്റൈൽ ആഘോഷിക്കുന്ന പിള്ളേർമാത്രം മതി. അവരുടെ സംരക്ഷകരായി, അവരിലൂടെ ലഹരിവില്പന പൊടിപൊടിച്ച് പണം സന്പാദിക്കാനാണു പ്ലാൻ. അതിനുള്ള “ക്രൂക്കഡ് പ്ലാൻ’ മാസങ്ങൾക്കുമുന്പേ ഒരുങ്ങിക്കഴിഞ്ഞു. ജയിലുകളിലും പുറത്ത് സ്വയമൊരുക്കിയ പാർട്ടികളിലുമായിരുന്നു ചർച്ചകൾ.അതിന്റെ ഭാഗമായി ഗുണ്ടകളെല്ലാം സ്വന്തംപേരിലുള്ള കേസുകളിൽനിന്ന് ഊരാനുള്ള തിടുക്കത്തിലാണ്. എല്ലാ ഗുണ്ടാപ്പണികളിൽനിന്നും ഒഴിവാകുകയാണെന്നു സമൂഹത്തെയും പോലീസിനെയും ബോധിപ്പിക്കാൻ നല്ലമേനി നടിപ്പ്. പുതിയ കേസുകളിൽപെടാതെ, കടിഞ്ഞാണിൽ പിടിമുറുക്കിയുള്ള കളികൾമാത്രം. ഇങ്ങനെയിരുന്ന് കിട്ടേണ്ടതു വാങ്ങാനും കൊടുക്കേണ്ടതു കൊടുക്കാനും അവർ പഠിച്ചുകഴിഞ്ഞു. ചെറുകിടതട്ടിപ്പ്, ലഹരി, ഗുണ്ടാപ്പണി,…
Read Moreവാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ കടന്നലിന്റെ കുത്തേറ്റ് വിദ്യാർഥി മരിച്ചു
തൃശൂർ: തളിക്കുളത്ത് കടന്നൽ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥി മരിച്ചു. തളിക്കുളം സ്വദേശി അനന്ദു കൃഷ്ണൻ ആണ് മരിച്ചത്. ഏങ്ങണ്ടിയൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെ മകനാണ് അനന്ദു. വ്യാഴാഴ്ച വൈകുന്നേരം വീടിന് മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലാണ് കടന്നലിന്റെ ആക്രമണമുണ്ടായത്. കുത്തേറ്റ് അലർജിയുണ്ടായതിനെ തുടർന്ന് അന്ന് തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേ ദിവസം മരിക്കുകയായിരുന്നു.
Read Moreഅതിഥിയായെത്തി പിന്നെ വീട്ടുകാരിയായി… തോമസ് എവിടെ പോയാലും ബൈക്കിൽ കൂടെ തത്തമ്മയും
ചാലക്കുടി: സ്കൂട്ടറിൽ യാത്രെ യ്യുന്ന തോമസിന്റെ തോളിലിരിക്കുന്ന തത്തമ്മ നാട്ടുകാർക്ക് കൗതുക കാഴ്ചയാണ്. പോട്ട ആശ്രമം റോഡിൽ താമസിക്കുന്ന മേനാച്ചേരി തോമസ് എവിടെ സ്കൂട്ടറിൽ പോകുമ്പോഴും തോളിൽ തത്തയുണ്ടാകും വീട്ടിൽ നിന്നും പുറത്തേക്ക് പോകാൻ സ്കൂട്ടർ സ്റ്റാർട്ടാകുന്ന ശബ്ദം കേട്ടാൽ മതി തത്ത പറന്ന് തോമസിന്റെ തോളിലെത്തും പിന്നെ തോമസിനോടപ്പം യാത്രയാണ്. കടകളിൽ കയറി സാധനങൾ വാങ്ങുനോടും തത്ത തോമസിനോടപ്പം ഉണ്ടാകും. എതാനും മാസങ്ങൾക്ക് മുൻ പാണ് തത്ത വീട്ടിലേക്ക് പറന്നു വന്നത്. തത്തക്ക് ഭക്ഷണം നൽകി സ്വീകരിച്ചു. പിന്നെ തത്തമ്മ വീട്ടിലും പറമ്പിലും പാറിപറന്നു നടന്നു. ക്രമേണ വീട്ടുകാരുടെ കുടുംബാഗത്തെ പോലെയായി. കൂട്ടിലടക്കാതെ തന്നെ തത്ത വീട്ടിൽ സ്വാതന്ത്യത്തോടെ പറന്നു നടന്നു ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ അടുക്കളയിലേക്ക് എത്തും.അതിഥിയായി എത്തിയ തത്ത ഒടുവിൽ വീട്ടുകാരിയായി മാറി..
Read More