ടോ​റ​സി​നു​പി​റ​കി​ൽ സ്കൂ​ട്ട​റി​ടി​ച്ച് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു; കൂ​ടെ​യു​ണ്ടാ​യി​രു​ന്ന മ​ക​നു ഗു​രു​ത​ര പ​രി​ക്ക്

ഇ​രി​ങ്ങാ​ല​ക്കു​ട: ടോ​റ​സി​നു പി​ന്നി​ല്‍ സ്‌​കൂ​ട്ട​ര്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. സ്കൂ​ട്ട​റി​ൽ കൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന മ​ക​നു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ബൈ​ജു കു​റ്റി​ക്കാ​ട​ന്‍റെ സ​ഹോ​ദ​ര​നും, മാ​പ്രാ​ണം കു​റ്റി​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ അ​ന്തോ​ണി മ​കനുമായ‍ ഷൈ​ജു​വാ​ണ് (43) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. മാ​പ്രാ​ണം ജം​ഗ്ഷ​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ടി​യി​രു​ന്ന ടോ​റ​സി​നു പി​ന്നി​ല്‍ ഷൈ​ജു​വും മ​കനും സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ഷൈ​ജു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മ​ക​ന്‍ എ​ഡ്‌​വി​ന്‍ ആ​ന്‍റ​ണി​ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഷൈ​ജു​വി​ന്‍റെ സം​സ്‌​ക​രം നാ​ളെ രാ​വി​ലെ 11 ന് ​മാ​പ്രാ​ണം ഹോ​ളി​ക്രോ​സ് തീ​ര്‍​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. അ​മ്മ:​റോ​സി​ലി. ഭാ​ര്യ: ആ​ന്‍​സി. മ​ക്ക​ള്‍: എ​വ്‌​ലി​ന്‍ ആ​ന്‍റ​ണി, എ​ഡ്‌​വി​ന്‍ ആ​ന്‍റ​ണി, ഇ​വാ​ന്‍ ആ​ന്‍റ​ണി.

Related posts

Leave a Comment