പെ​രി​ഞ്ഞ​നം ഭ​ക്ഷ്യ​വി​ഷ​ബാ​ധ  ചി​കി​ത്സ തേ​ടി​യ​വ​രു​ടെ എ​ണ്ണം 227 ആ​യി; വെ​ള്ളി​യാ​ഴ്ച ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കും പ്ര​ശ്ന​ങ്ങ​ളെ​ന്ന് സം​ശ​യം

കയ്പ്പ​മം​ഗ​ലം: പെ​രി​ഞ്ഞ​നം ഭ​ക്ഷ്യ​വി​ഷ​ബാ​ധ സം​ഭ​വ​ത്തി​ൽ ചി​കി​ത്സ തേ​ടി​യ​വ​രു​ടെ എ​ണ്ണം ഇ​രു​നൂ​റു ക​വി​ഞ്ഞു. ഇ​തി​ൽ 49 പേ​ർ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ൽ ആ​റു​വ​യ​സു​ള്ള കു​ട്ടി തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും 45കാ​രി​യാ​യ വീ​ട്ട​മ്മ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ഐ​സി​യു​വി​ലാ​ണ്.

ഇ​ന്ന​ലെ രാ​ത്രി വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം പെ​രി​ഞ്ഞ​ന​ത്തെ ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച 227 പേ​ർ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി. ക​ഴി​ഞ്ഞ ദി​വ​സം 185 പേ​രാ​യി​രു​ന്നു ചി​കി​ത്സ തേ​ടി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​ന്ന​ലെ രാ​ത്രി​യാ​യ​പ്പോ​ഴേ​ക്കും എ​ണ്ണം ഇ​രു​നൂ​റു ക​വി​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​ത്രി പെ​രി​ഞ്ഞ​നം മൂ​ന്നു​പീ​ടി​ക​യി​ലെ ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കും പാ​ഴ്സ​ലാ​യി വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ​വ​ർ​ക്കു​മാ​ണ് അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തി​ൽ പാ​ഴ്സ​ലാ​യി വാ​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ച്ച പെ​രി​ഞ്ഞ​നം കു​റ്റി​ല​ക്ക​ട​വ് സ്വ​ദേ​ശി രാ​യം​മ​ര​യ്ക്കാ​ർ വീ​ട്ടി​ൽ ഹ​സ്ബു​വി​ന്‍റെ ഭാ​ര്യ നു​സൈ​ബ(56) ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.

ശ​നി​യാ​ഴ്ച ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ​ക്കാ​ണ് ബു​ദ്ധി​മു​ട്ടു​ക​ൾ ആ​ദ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. കൂ​ടു​ത​ൽ പേ​ർ ചി​കി​ത്സ തേ​ടി​യെ​ത്തി​യ​തോ​ടെ വെ​ള്ളി​യാ​ഴ്ച ഭ​ക്ഷ​ണം ക​ഴി​ച്ച​വ​രും കൂ​ട്ട​ത്തി​ലു​ണ്ടോ എ​ന്ന അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ ഗ​ൾ​ഫി​ലാ​ണ്. ഉ​ട​മ​യു​ടെ പേ​രി​ലു​ള്ള ലൈ​സ​ൻ​സ് പാ​ർ​ട്ണ​ർ​ക്ക് മാ​റ്റി ന​ൽ​കാ​നു​ള്ള അ​പേ​ക്ഷ ഇ​പ്പോ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചു മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​ള്ളു​വെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment