അതിരപ്പിള്ളി: കെഎസ്ആർടിസി ബസ് രാത്രി വനത്തിൽവച്ച് തകരാറിലായി. രാത്രി മുഴുവൻ ഭയന്നുവിറച്ച് യാത്രക്കാർ ബസിൽ കഴിച്ചുകൂട്ടി.കഴിഞ്ഞദിവസം മലക്കപ്പാറയിൽനിന്ന് ചാലക്കുടിയിലേക്കു യാത്രപുറപ്പെട്ട കെഎസ്ആർടിസി ബസിലെ യാത്രക്കാർക്കാണ് ബസിൽ രാത്രി കഴിച്ചുകൂട്ടേണ്ടിവന്നത്. വൈകീട്ട് 6.10ന് മലക്കപ്പാറയിൽനിന്ന് സ്ത്രീകളടക്കം 35 യാത്രക്കാരുമായി പുറപ്പെട്ട ബസ് പത്തടി കോളനിഭാഗത്ത് എത്തിയപ്പോൾ തകരാറിലായി. ബസിന്റെ സ്റ്റിയറിംഗ് പ്രവർത്തനരഹിതമായതാണ് കാരണം. സ്റ്റിയറിംഗിന്റെ പൊട്ടിയ പൈപ്പ് കെട്ടിവച്ചിരിക്കയായിരുന്നു. കണ്ടക്ടർ ചാലക്കുടി സ്റ്റേഷനിലേക്കു വിവരം അറിയിച്ചു. പകരം ബസ് അയയ്ക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ചാലക്കുടിയിൽനിന്ന് ബസ് മലക്കപ്പാറവരെ എത്താൻ മണിക്കൂറുകൾ വേണ്ടിവരും. മലക്കപ്പാറയിൽ സ്റ്റേ ചെയ്യുന്ന ബസുകളിൽ ഒരെണ്ണം വിടാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. വനത്തിൽ കാട്ടുമൃഗങ്ങൾ വിഹരിക്കുന്ന സ്ഥലത്തു കഴിച്ചുകൂട്ടാൻ യാത്രക്കാർ ഭയന്നു. ഫോറസ്റ്റുകാരെ വിവരം അറിയിച്ചു. വളരെ സമയം കഴിഞ്ഞ് ഒരു ഫോറസ്റ്റ് ജീപ്പ് സ്ഥലത്തെത്തി. ഒടുവിൽ ചാലക്കുടിയിൽനിന്ന് ബസ് എത്തി യാത്രക്കാരെ കയറ്റി ചാലക്കുടിയിൽ…
Read MoreCategory: Thrissur
അക്ഷയതൃതീയ: ഗുരുവായൂരിൽ ഭക്തർ വാങ്ങിയത് 21 ലക്ഷത്തിന്റെ ലോക്കറ്റുകൾ
ഗുരുവായൂർ: ബലരാമ ജയന്തിയായ അക്ഷയ തൃതീയ ദിനത്തിൽ ഉച്ചവരെ ഗുരുവായൂർ ക്ഷേത്രത്തിൽ 21 ലക്ഷത്തിന്റെ സ്വർണ ലോക്കറ്റുകൾ ഭക്തർ വാങ്ങി. ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത രണ്ട്, മൂന്ന്, അഞ്ച്, പത്ത് ഗ്രാം വീതം തൂക്കമുള്ള ലോക്കറ്റുകളാണ് ഭക്തർ വാങ്ങിയത്. രാത്രി ഒൻപത് വരെ കൗണ്ടർ വഴി ലോക്കറ്റുകൾ നൽകി. അക്ഷയ തൃതീയയുടെ ഭാഗമായി ക്ഷേത്രത്തിൽ കാഴ്ചശീവേലിക്ക് രാവിലെ ഗുരുവായൂർ ശശിമാരാരുടെയും വൈകീട്ട് കോട്ടപ്പടി സന്തോഷ് മാരാരുടെയും നേതൃത്വത്തിൽ മേളം അകമ്പടിയായി. വിശേഷാൽ പ്രസാദഊട്ടും ഉണ്ടായിരുന്നു. ആയിരങ്ങളാണ് പ്രസാദ ഊട്ടിൽ പങ്കെടുത്തത്. തിരക്ക് കാരണം ഉച്ചപൂജ കഴിഞ്ഞ് നടയടക്കാൻ വൈകി. ദർശനം വേഗത്തിലാക്കാൻ ദക്തരെ കൊടിമരം വഴി നേരിട്ടു കടത്തിവിട്ടു.
Read Moreസുരേഷിന് സ്വപ്ന വീടൊരുക്കി യുകെയിലെ മലയാളി അസോസിയേഷൻ
പഴയന്നൂര്‍: കുമ്പളക്കോട് മേക്കോണത്ത് കുമാരിയുടെ മകന് സുരേഷിന് സ്വപ്ന വീടായി. കൈത്താങ്ങൊരുക്കിയത് യുകെയിലെ മലയാളി അസോസിയേഷന് ഓഫ് ചെല്‍ട്ടന്‍ഹാം. മണല്ത്തിട്ടയിടിഞ്ഞുവീണ് നട്ടെല്ലിന് തകരാര്‍ സംഭവിച്ച യുവാവാണ് സുരേഷ്. ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷിച്ചിരുന്നെങ്കിലും പട്ടികയില്‍ ക്രമമ്പര്‍ പിന്നിലായത് തിരിച്ചടിയായി. ഇതിനിടയിലാണ് മലയാളി അസോസിയേഷന് ഓഫ് ചെല്‍ട്ടന്‍ഹാം ഭാരവാഹികളായ ബെന്സന് തോമാസ്, ടിന്‍സി തോമാസ്, ഷിമ്മി ജോര്‍ജ്, ഡേവിസ് പുത്തൂര്‍ എന്നിവര്‍ സുരേഷിന്റെയും കുടുംബത്തിന്റെയും വിഷയത്തില്‍ ഇടപെടുകയും വീട് വച്ച് നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തത്. 1050 സ്ക്വയര്‍ ഫീറ്റിലാണ് വീടൊരുങ്ങിയത്. ഏകദേശം 10 ലക്ഷത്തോളം നിര്‍മാണച്ചെലവ് വന്നു. ജെസ്വിന് മാത്യു, നിക്സണ് പൗലോസ്, ഡെനിന് ദേവസി, ബെന്നി വര്‍ഗീസ്, അനു ചെറിയാന് എന്നിവര്‍ നേതൃത്വം വഹിച്ചു. ഇന്നലെ രാവിലെ റവന്യു മന്ത്രി കെ.രാജന് താക്കോല്‍ദാനം നിര്‍വഹിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് അധ്യക്ഷനായി. ജില്ലാ…
Read Moreതൃശൂർ കുന്നംകുളത്ത് കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചു; രണ്ടു ഡ്രൈവർമാരടക്കം നാലുപേരുടെ നില ഗുരുതരം; 15 പേർക്ക് പരിക്ക്
കുന്നംകുളം (തൃശൂർ): കുന്നംകുളത്ത് കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ കെഎസ്ആർടിസി ഡ്രൈവറുടെയും ടോറസ് ഡ്രൈവറുടെയും ഉൾപ്പെടെ നാലുപേരുടെ നില ഗുരുതരം. ഇന്നു പുലർച്ചെ നാലോടെയായിരുന്നു അപകടം. ഗുരുവായൂരിൽനിന്നു കുന്നംകുളം വഴി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വരികയായിരുന്ന ടോറസ് ലോറിയിൽ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. പരിക്കേറ്റവരെ കുന്നംകുളം നന്മ, ലൈഫ് കെയർ,108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് തൃശൂർ മെഡിക്കൽ കോളേജ്, കുന്നംകുളം മലങ്കര, താലൂക്ക്, ദയ റോയൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ടോറസ് ലോറിയിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെത്തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ കാബിൻ വെട്ടിപ്പൊളിച്ചാണ് ടോറസ് ഡ്രൈവറെ പുറത്തെടുത്തത്.…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ പീഡന ശ്രമം; 94കാരൻ അറസ്റ്റിൽ
പുന്നയൂർക്കുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച വയോധികൻ അറസ്റ്റിൽ. പനന്തറ അവണോട്ടുങ്ങൽ വീട്ടിൽ കുട്ടൻ(94) ആണ് പിടിയിലായത്. ഇയാൾ കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന 11 വയസുകാരിയെ വീടിന്റെ പിന്നിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Read Moreചൂട് കനത്തു: മത്സ്യക്ഷാമം രൂക്ഷം; ഉള്ളതിന് തീവില
ചാവക്കാട്: ഓരോ ദിവസവും ചൂട് ശക്തമാകുനതിനെ തുടർന്ന് മത്സ്യ ക്ഷാമം രൂക്ഷമായി. തീരക്കടൽ ചൂടായി മീനുകൾക്ക് ജീവന് ഭീഷണിയായപ്പോൾ മത്സ്യങ്ങൾ കൂട്ടത്തോടെ ഉൾക്കടലിലേക്ക് പോയതാണ് ലഭ്യത കുറയാൻ കാരണമെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. 25-30 കിലോമീറ്റർ ദൂരം പോയാൽ മീൻ ലഭിക്കുമായിരുന്നു. ഇപ്പോൾ അതിന്റെ ഇരട്ടി ദൂരം പോയാലും മീൻ കിട്ടുന്നില്ല. ഓരോ വർഷം പിന്നിടുമ്പോഴും പല കാരണത്താൽ മീൻ ലഭ്യത കുറയുകയാണ്. ചൂട് കൂടിയതോടെ മീനുകൾ ആഴക്കടലിലേക്ക് അകം വലിഞ്ഞത് കടൽ തൊഴിലാളികൾക്ക് ദുരിതമായി. പതിവായി ലഭിക്കുമായിരുന്ന ചെറുമീനുകളൊന്നും ഇപ്പോൾ വള്ളക്കാർക്ക് ലഭിക്കുന്നില്ല. എൻജിൻ ഘടിപ്പിച്ച് പോകുന്ന ചെറുതും വലുതുമായ വള്ളത്തിലെ തൊഴിലാളികളും ബോട്ടിലെ തൊഴിലാളികളും നിരാശയിലാണ്. ഉയർന്ന വിലയ്ക്ക് മണ്ണെണ്ണയും ഡീസലും വാങ്ങി കടൽപണിക്ക് പോയാൽ തിരിച്ച് വരുമ്പോൾ നഷ്ടത്തിന്റെ കണക്ക്. ദൂരെ പോയി മീൻ കിട്ടുമോയെന്ന അന്വേഷണത്തിന് വരുന്ന ഇന്ധനചെലവ് പുറമെ. കാലാവസ്ഥ…
Read Moreതൃശൂർ മണ്ണുത്തിയിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ചനിലയിൽ; ഒരാളെ കൊലപ്പെടുത്തി മറ്റേയാൾ ആത്മഹത്യ ചെയ്തതാണെന്ന് നിഗമനം
മണ്ണുത്തി(തൃശൂർ): വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ കുണ്ടുകാട്ടിൽ അരവിന്ദാക്ഷൻ (70), തൈക്കാട്ടിൽ ആന്റണി(69) എന്നിവരാണ് മരിച്ചത്. കാർഷിക സർവകലാശാല കാന്പസിനകത്ത് പ്രവർത്തിക്കുന്ന ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇരുവരും. ആന്റണിയെ രക്തം വാർന്നു മരിച്ചനിലയിൽ ബാങ്കിന് സമീപം പായയിലും അരവിന്ദാക്ഷന്റെ മൃതദേഹം ബാങ്കിനു പിന്നിലെ കാനയിലുമാണു കാണപ്പെട്ടത്. ഇന്ന് രാവിലെ ബാങ്ക് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ആന്റണിയെ കെല്ലപ്പെട്ടനിലയിൽ കണ്ടത്. തൊട്ടു പിന്നാലെ ജോലിക്കെത്തിയ കാഷ്യറോടും മാനേജരോടും ജീവനക്കാരി വിവരം പറഞ്ഞു. ബാങ്ക് അധികൃതർ ഉടനെ മണ്ണുത്തി പോലിസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് അരവിന്ദാക്ഷന്റെ മൃതദേഹം സമീപത്തെ ചാലിൽനിന്നു കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളുവെന്ന് പോലീസ് പറഞ്ഞു. പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തേക്ക് ആരെയും പോലീസ് കടത്തി…
Read Moreഎംസിടി ആപ്പ് വഴി കോടികളുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; തൃശൂർ സിറ്റിസ്റ്റേഷനിൽ മാത്രം 29 കേസുകൾ
തൃശൂർ: മൈ ക്ലബ് ട്രേഡ്സ് (എംസിടി) എന്ന ഓൺലൈൻ ആപ്പ് വഴി ജില്ലയിൽ അഞ്ചുകോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി ചേറ്റുപുഴ കണ്ണപുരം സ്വദേശി വെള്ളാട്ട് വീട്ടിൽ പ്രവീൺ മോഹൻ(46) അറസ്റ്റിലായി. എംസിടി ഓൺലൈൻ തട്ടിപ്പിന്റെ മുഖ്യസൂത്രധാരനും പ്രമോട്ടറും നിയമോപദേശകനുമായിരുന്നു. കേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. 2021 മുതൽ ഇയാൾക്കെതിരേ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം ലഭിക്കാൻ ജില്ലാ സെഷൻസ് കോടതി, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ നൽകിയ ജാമ്യഹർജി തള്ളിയിരുന്നു. തുടർന്ന് ഇയാൾ സുപ്രീം കോടതിയിൽ നൽകിയ ജാമ്യഹർജിയും തള്ളിയതോടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. എംസിടി എന്ന മൊബൈൽ ആപ്ലിക്കേഷൻ ആളുകളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്തുകൊടുത്ത് 256 ദിവസംകൊണ്ടു നിക്ഷേപിച്ച പണം ഇരട്ടിയായി തിരികെനൽകാമെന്നു പറഞ്ഞ് ആളുകളിൽനിന്നു പണം നേരിട്ടുസ്വീകരിച്ചാണു തട്ടിപ്പു നടത്തിയിരുന്നത്. എംസിടിയിൽ പണം നിക്ഷേപിക്കുമ്പോൾ ആളുകളുടെ മൊബൈൽ…
Read Moreകോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്; പത്മജ പ്രവചിച്ച് സമാധാനമടയട്ടെ; രൂക്ഷവിർശനവുമായി കെ.മുരളീധരന്
തൃശൂര്‍: കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റുകളില്‍ തോറ്റയാളാണ് പ്രവചനം നടത്തുന്നത്. പത്മജ പ്രവചിച്ച് സമാധാനമടയട്ടെ. പത്മജ വേണുഗോപാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്. തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഒന്നാമതെത്തുമെന്ന് പത്മജ പറഞ്ഞ പശ്ചാത്തലത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം. ബിജെപി തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്കു പോകണമെന്നാണ് തങ്ങളുടെ ആഗ്രഹം. എന്തെങ്കിലും കാരണവശാല്‍ അവര്‍ രണ്ടാം സ്ഥാനത്ത് വന്നാല്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയായിരിക്കും. ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. സിപിഎമ്മിലെ ഒരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ട്. ഇവിടെ സിപിഎമ്മുകാരല്ല, ബിജെപിക്കാരാണ് കള്ളവോട്ട് ചെയ്തതെന്നും മുരളീധരന് ആരോപിച്ചു. വോട്ടിംഗ് വൈകിപ്പിക്കാന്‍ ശ്രമം നടന്നു. തൃശൂരില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ചെയ്യാതെ പോയിട്ടില്ലെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Read More“ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ; തൃശൂരിൽ സുരേഷ് ഗോപി ജയിക്കും; തന്റെ വോട്ട് വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെന്ന് പത്മജ വേണുഗോപാൽ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്ന് സുരേഷ് ഗോപിക്ക് വോട്ടുകള്‍ ലഭിക്കുന്നതായും അവർ കൂട്ടിച്ചേർത്തു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പത്മജ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പലരോടും സംസാരിച്ചപ്പോൾ, സുരേഷ് ഗോപിക്കാണ് മുൻതൂക്കം എന്നാണ് മനസിലായത്. അതും വിചാരിക്കുന്നതിനേക്കാൾ മുൻപിലാണ് അദ്ദേഹം. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്തുനിന്നാണ് സുരേഷ് ഗോപിക്കു വോട്ടു വരുന്നത്. സ്ത്രീകളും ചെറുപ്പക്കാരും അദ്ദേഹത്തിനു പിന്നിലുണ്ട്. ഞാൻ പോയ സ്ഥലത്തെ ഒട്ടേറെ സ്ത്രീകൾ സുരേഷ് ഗോപിയുടെ വിജയത്തിനായി പ്രാർഥിക്കുന്നതായി പറഞ്ഞുവെന്നും പത്മജ പറഞ്ഞു. ‘ഞാൻ ഏതു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നോ, അവർക്കു വോട്ടു ചെയ്യും. അതിന് ഞാൻ ഒരു ഉദാഹരണം പറയാം. എന്റെ പിതാവ് ഡിഐസിയിൽ പോയപ്പോൾ, ഏതു പാർട്ടിക്ക് വോട്ടു ചെയ്യണമെന്ന് അദ്ദേഹം എന്നോടു പറഞ്ഞില്ല. കാരണം, ഞാൻ അന്ന് കോൺഗ്രസിലാണ്.…
Read More