തൃ​ശൂ​ർ മ​ണ്ണു​ത്തി​യി​ൽ ര​ണ്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ മ​രി​ച്ചനി​ല​യി​ൽ; ഒരാളെ കൊലപ്പെടുത്തി മറ്റേയാൾ ആ​ത്മ​ഹ​ത്യ ചെയ്തതാണെന്ന് നി​ഗ​മ​നം


മ​ണ്ണു​ത്തി(​തൃ​ശൂ​ർ): വെ​ള്ളാ​നി​ക്ക​ര സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ര​ണ്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. വെ​ള്ളാ​നി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ കു​ണ്ടു​കാ​ട്ടി​ൽ അ​ര​വി​ന്ദാ​ക്ഷ​ൻ (70), തൈ​ക്കാ​ട്ടി​ൽ ആന്‍റണി(69) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ന​ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ങ്കി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ആ​ന്‍റണിയെ​ രക്തം വാർന്നു മരിച്ചനിലയിൽ ബാ​ങ്കി​ന് സ​മീ​പം പാ​യ​യി​ലും അ​ര​വി​ന്ദാ​ക്ഷ​ന്‍റെ മൃ​ത​ദേ​ഹം ബാ​ങ്കി​നു പി​ന്നി​ലെ കാ​ന​യി​ലുമാണു കാണപ്പെട്ടത്.

ഇ​ന്ന് രാ​വി​ലെ ബാ​ങ്ക് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ സ്ത്രീ​യാ​ണ് ആന്‍റണിയെ കെല്ലപ്പെട്ടനിലയിൽ കണ്ടത്. തൊ​ട്ടു പി​ന്നാ​ലെ ജോ​ലി​ക്കെ​ത്തി​യ കാ​ഷ്യ​റോ​ടും മാ​നേ​ജ​രോ​ടും ജീ​വ​ന​ക്കാ​രി വിവരം പ​റ​ഞ്ഞു. ബാ​ങ്ക് അ​ധി​കൃ​ത​ർ ഉ​ട​നെ മ​ണ്ണു​ത്തി പോ​ലി​സി​ൽ വി​വ​രം അ​റി​യി​ച്ചു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ണ് അ​ര​വി​ന്ദാ​ക്ഷ​ന്‍റെ മൃ​ത​ദേ​ഹം സ​മീ​പ​ത്തെ ചാ​ലി​ൽനി​ന്നു ക​ണ്ടെ​ത്തി​യ​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രി​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സും ഫോ​റ​ൻ​സി​ക് ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

സം​ഭ​വസ്ഥ​ല​ത്തേ​ക്ക് ആ​രെ​യും പോ​ലീ​സ് ക​ട​ത്തി വി​ടു​ന്നി​ല്ല. ഒ​ല്ലൂ​ർ എ​സി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. ആ​ന്‍റ​ണി​യു​ടെ മൃ​ത​ദേ​ഹം ത​ല​യ്ക്ക​ടി​യേ​റ്റ് ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ര​വി​ന്ദാ​ക്ഷ​ന്‍റെ മൃ​ത​ദേ​ഹം ബാ​ങ്കി​നു പി​ന്നി​ലെ കാ​ന​യി​ൽനി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ളു​ടെ മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തുനി​ന്ന് വി​ഷ​ക്കു​പ്പി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ന്‍റ​ണി​യെ കൊ​ല​പ്പെ​ടു​ത്തി​യശേ​ഷം അ​ര​വി​ന്ദാ​ക്ഷ​ൻ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന പ്രാ​ഥ​മി​ക നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

അ​ര​വി​ന്ദാ​ക്ഷ​ൻ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ബാ​ങ്കി​ന്‍റെ സെ​ക്യൂ​രി​റ്റി​യാ​ണ്. ബാ​ങ്കി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ആ​ന്‍റ​ണി​യെ കൂ​ടി സെ​ക്യൂ​രി​റ്റി ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ച​തെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ര​ണ്ടു​പേ​രി​ൽ ഒ​രാ​ളെ ജോ​ലി​യി​ൽനി​ന്നും പ​റ​ഞ്ഞ​യ​യ്ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേച്ചൊ​ല്ലി ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. എന്നാൽ ത​ർ​ക്ക​മി​ല്ലെ​ന്നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ഈ ​മാ​സം 30ന് ​ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് ജോ​ലി ന​ഷ്ട​മാ​കു​മാ​യി​രു​ന്നു. ഇതേച്ചൊല്ലി ഇ​വ​ർ ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യോ എ​ന്ന് പ​രി​ശോ​ധി​ക്കും. മൂ​ന്നു സി​സി​ടി​വി കാ​മ​റ​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ക്കു​ന്നു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ന്ന​ത പോ​ലീ​സ് മേ​ധാ​വി​ക​ളു​മാ​യി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു.

Related posts

Leave a Comment