തിരുവനന്തപുരം: തൃശൂർ പൂരം കലങ്ങിയ ദിവസം പൂരപ്പറമ്പിൽ എത്താൻ ആംബുലൻസിൽ കയറിയെന്നു സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. അഞ്ച് കിലോ മീറ്റർ ദൂരം കാറിൽ സഞ്ചരിച്ചു വരുന്നതിനിടെ ചില ഗുണ്ടകൾ കാർ ആക്രമിച്ചു.ഒരു രാഷ്ട്രീയവുമില്ലാത്ത ഏതാനും ചെറുപ്പക്കാരാണ് അപ്പോൾ രക്ഷപ്പെടുത്തിയത്. ഓട മുറിച്ചുകടക്കാൻ സഹായിച്ചത് അവരാണ്. അവിടെനിന്നാണ് ആംബുലൻസിൽ കയറിയത്. കാലിന് സുഖമില്ലാത്തത് കാരണം ജനങ്ങൾക്കിടയിലൂടെ നടക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. 15 ദിവസത്തോളം കാൽ ഇഴച്ചാണ് നടന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.താൻ ആംബുലൻസിൽ വന്നിറങ്ങിയെന്ന് പറഞ്ഞു മൊഴി നൽകിയ ആളുണ്ടല്ലോ. ആ മൊഴിയിൽ എന്താ പോലീസ് കേസ് എടുക്കാത്തത്. പൂരം കലക്കൽ സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാരിന് ചങ്കൂറ്റം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.തൃശൂരിലെ ജനങ്ങൾ തനിക്ക് വോട്ട് ചെയ്തത് കരുവന്നൂർ വിഷയം കാരണമാണെന്നും അത് മറയ്ക്കാനാണ് പൂരം കലക്കൽ ആരോപണം എടുത്തിടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.…
Read MoreCategory: Thrissur
കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ
കാട്ടാക്കട: കാട്ടാക്കടയിൽ ഭാര്യയെയും മകനെയും വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ. ചാമവിള സിഎസ്ഐ പള്ളിക്ക് സമീപം താമസിക്കുന്ന നിഷാദാണ്(45) അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചേ കൈതക്കോണത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഭാര്യ സ്വപ്ന(40),മകൻ അഭിനവ്(11)എന്നിവരെയാണ് നിഷദ് വെട്ടി പരിക്കേൽപ്പിച്ചത്. സ്വപ്ന നക്രാംചിറയിലുള്ള പെട്രോൾ പമ്പിലെ ജോലിക്കായി വരുന്നതിനിടെ പുലർച്ചേ 5.30ഓടെ കൈതക്കോണത്ത് വച്ച് നിഷാദ് ആക്രമിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മകനും ആക്രമണത്തിൽ പരിക്കേറ്റു. ഈ സമയം വന്ന ടിപ്പർ ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണമാണ് വലിയദുരന്തം ഒഴിവായത്. കാട്ടാക്കടയിൽ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുത്രിയിലേക്ക് ഇരുവരേയം മാറ്റി. കുടുംബ പ്രശ്നങ്ങളാൽ അകന്നു കഴിയുകയായിരുനന്നു നിഷാദും ഭാര്യയും. ഇയാളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.
Read Moreതൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവം; വിശ്വാസത്തെ വ്രണപ്പെടുത്തി; ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആർ
തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയെന്ന് പോലീസിന്റെ എഫ്ഐആറിൽ പരാമർശം. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തി ലഹളയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ പ്രധാന പരാമർശം. എന്നാൽ ആരെയും കേസിൽ പ്രതി ചേർത്തിട്ടില്ല. മലപ്പുറം സൈബർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഐ.സി.ചിത്തിരഞ്ജനാണ് പരാതിക്കാരൻ. പൂരം അലങ്കോലമാക്കിയത് അന്വേഷിക്കുന്ന എഡിജിപി വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനാണ് ചിത്തിരഞ്ജൻ. പരാതിയുടെ ഉറവിടം ഉന്നത ഉദ്യോഗസ്ഥരുടെ കത്തുകളാണെന്നും എഫ്ഐആറിലുണ്ട്. തൃശൂർ പൂരം അലങ്കോലപ്പെട്ടതിലെ വിവാദങ്ങൾക്കിടെയാണ് ഒടുവിൽ പോലീസ് കേസെടുത്തത്. ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. ഒന്‍പത് ദിവസം കഴിഞ്ഞ് പ്രത്യേക സംഘം രൂപീകരിച്ചു. പക്ഷെ പ്രത്യേക സംഘത്തെ കേസെടുക്കാനോ അന്വേഷണവുമായി മുന്നോട്ട് പോകാനോ കഴിഞ്ഞില്ല. തിരുവന്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോർട്ടാണ് എഡിജിപി എം.ആർ. അജിത് കുമാർ നൽകിയത്.…
Read Moreവെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് പിൻവലിക്കണം; കേന്ദ്രത്തിന് കത്തയച്ച് ദേവസ്വംമന്ത്രി
തൃശൂർ: വെടിക്കെട്ട് നിയന്ത്രണങ്ങളിലെ പുതിയ ഉത്തരവ് കേന്ദ്രം പിൻവലിക്കണമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. ഉത്തരവിലെ അപാകതകൾ ചൂണ്ടിക്കാട്ടി മന്ത്രി വാസവൻ കേന്ദ്രത്തിനു കത്തയച്ചു. ഉത്തരവ് നടപ്പിലാക്കിയാൽ തൃശൂർ പൂരം അടക്കം നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്.പുറ്റിങ്ങൽ അപകടം അന്വേഷിച്ച സമിതിയുടെ ശുപാർശയാണെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ അങ്ങനെ ഒരു ശുപാർശ സമിതി നൽകിയിട്ടില്ലെന്നും ദേവസ്വം മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി കൂടിയായ തൃശൂർ എം.പി സുരേഷ്ഗോപി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട വി.എൻ.വാസവൻ,
Read Moreദേശീയ പാത 66ന്റെ നിർമാണത്തിലെ അലംഭാവം; കൊടുങ്ങല്ലൂരിൽ നാളെ കടയടപ്പു സമരം
കൊടുങ്ങല്ലൂർ: ഇഴഞ്ഞുനീങ്ങുന്ന ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ കടകളടച്ച് പ്രതിഷേധപ്രകടനവും ധർണയും നടത്തും.ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഒഴിവാക്കാൻ സാധിക്കുന്ന ബുദ്ധിമുട്ടുകൾ അധികാരികളുടെയും കരാർ കമ്പനിയുടെയും അലംഭവം മൂലം ജനങ്ങളും വ്യാപാരികളും അനുഭവിക്കുകയാണെന്ന് കൊടുങ്ങല്ലൂർ മർച്ചന്റ്സ് അസോസിയേഷൻ നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ബൈപാസിലെ സർവീസ് റോഡുകൾ ഗതാഗതയോഗ്യമാക്കിയാൽ നഗരത്തിലെ ഗതാഗത കുരുക്കും അപകടങ്ങളും ഒഴിവാക്കാൻ കഴിയുമായിരുന്നു. വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നതുമൂലം നഗരത്തിൽ സ്ഥിരമായി ഗതാഗത സ്തംഭനവും രൂക്ഷമായ പൊടി ശല്യവുമാണ്. ഇതു മൂലം വ്യാപാര സ്ഥാപനങ്ങളിലേക്ക് ജനങ്ങൾ വരാത്ത സാഹചര്യം സംജാതമായിരിക്കുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി. ദേശീയ പാത 66- കൊടുങ്ങല്ലൂർ റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുക, ബൈപാസിലെ സർവീസ് റോഡുകൾ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കുക, നഗരത്തിലൂടെയുള്ള ഹെവി വാഹനങ്ങളുടെ പ്രവേശനം നിരോധിക്കുക, അപകടം ഒഴിവാക്കുന്നതിന് സൈൻ ബോർഡുകളും പാർട്ടീഷ്യൻ ബോർഡുകളും…
Read Moreഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ചവൻ; സരിനെ സ്ഥാനാർഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുന്നുവെന്ന് കെ. സുധാകരൻ
തൃശൂർ: സരിനെ സ്ഥാനാർഥിയാക്കുന്ന സിപിഎമ്മിനോട് ലജ്ജ തോന്നുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പി സരിനെ പിന്തുണയ്ക്കാൻ സിപിഎം തീരുമാനിച്ചാൽ അവർക്ക് എന്ത് വൃത്തികേടും കാണിക്കാൻ പറ്റുമെന്നാണ് അർഥമെന്നും സുധാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്നലെ വരെ സിപിഎമ്മിനെ കൊത്തിവലിച്ച നാവാണ് പി. സരിന്റേതെന്നും അതെടുത്ത് വായിൽ വയ്ക്കുന്നത് സിപിഎമ്മിന്റ ഗതികേടാണെന്നും സുധാകരൻ പറഞ്ഞു. സരിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കം സിപിഎമ്മിന്റെ ഗതികേടാണെന്നും കെ. സുധാകരൻ പറഞ്ഞു.ചേലക്കരയിൽ എൻ.കെ.സുധീർ മത്സരിക്കുന്നത് ഒരു വിഷയമല്ലെന്നും കെ. സുധാകരൻ പറഞ്ഞു. എൻ.കെ. സുധീർ ആടിയുലഞ്ഞ് നിൽക്കുന്ന ആളാണ്. സുധീറിൽ ഞങ്ങൾക്ക് പ്രതീക്ഷയുമില്ല. കോണ്‍ഗ്രസിനെ പോലുള്ള പാർട്ടിയിൽ ഇതുപോലുള്ള ആളുകൾ ഉണ്ടാകും. സ്വാർഥ താത്പര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്പോൾ ആരെങ്കിലും കൊടുക്കുന്ന ഓഫർ സ്വീകരിച്ചു പുറത്തുപോകും. കോണ്‍ഗ്രസിനോട് ആഭിമുഖ്യം ഉണ്ടെങ്കിൽ കോണ്‍ഗ്രസിൽ നിൽക്കണം. പോകുന്നവർ പോകട്ടെയെന്ന് പറയാൻ അല്ലാതെ ആരെയും പിടിച്ചുകെട്ടി നിർത്താൻ പറ്റില്ല.…
Read Moreസ്ഥാനമാനങ്ങൾ കിട്ടാത്തതിൽ ആദ്യം പ്രതിഷേധിക്കേണ്ടത് താനെന്ന് ചെന്നിത്തല; താൽകാലിക നേട്ടത്തിന് കോണ്‍ഗ്രസ് വിടുന്നവർ പശ്ചാത്തപിക്കും
ഗുരുവായൂർ: സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിക്കുകയാണെങ്കിൽ ആദ്യം പ്രതിഷേധിക്കേണ്ടത് താനായിരുന്നുവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പാലക്കാട് സരിനെതിരെയുള്ള നടപടി തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ചെന്നിത്തല ഗുരുവായൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. സരിൻ വിഷയം പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിക്കില്ല. എല്ലാ തെരഞ്ഞെടുപ്പിലും എല്ലാവരേയും പരിഗണിക്കാൻ സാധിക്കില്ല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും. നിർണായക തെരഞ്ഞെടുപ്പിൽ സരിൻ കോണ്‍ഗ്രസിനൊപ്പം നിൽക്കേണ്ടതായിരുന്നു. സരിനുമായി സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. താൽക്കാലിക നേട്ടത്തിനായി കോണ്‍ഗ്രസ് വിടുന്നവർ പിന്നീട് പശ്ചാത്തപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് സിപിഎമ്മിന് ഒരു പ്രസക്തിയുമില്ല. അവർക്ക് ആരെയങ്കിലും സ്ഥാനാർഥിയായി കിട്ടിയാൽ മതി. രാഹുലിനൊപ്പം ചാണ്ടി ഉമ്മൻ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പോകാതെ മാറിനിന്നതിനെക്കുറിച്ച് അറിയില്ലെന്നും ചിലപ്പോൾ തിരക്കുകൊണ്ടാകാമെന്നും ചെന്നിത്തല പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറന്പിലിന്റെ സ്ഥാനാർഥിയല്ല കോണ്‍ഗ്രസിന്റെ സ്ഥാനാർഥിയാണെന്നും സംസ്ഥാനത്തെ മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് വിജയിക്കുമെന്നും യുവാക്കൾക്കും സ്ത്രീകൾക്കും സ്ഥാനമാനങ്ങൾ കൊടുക്കുന്ന പാർട്ടി…
Read Moreകോർപറേഷൻ വാട്ടർ സെക്ഷൻ; വേതനം പറ്റുന്നവർ കൃത്യമായി ജോലി ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ: വേതനം കൈപ്പറ്റുന്ന ജീവനക്കാർ മേലുദ്യോഗസ്ഥർ നിർദേശിക്കുന്ന ജോലികൾ സത്യസന്ധമായി ചെയ്യാൻ ബാധ്യസ്ഥരെന്നു മനുഷ്യാവകാശ കമ്മീഷൻ. ഓഫീസിന്റെ അച്ചടക്കം നിലനിർത്താൻ മേൽനോട്ട ചുമതലയുള്ള അസിസ്റ്റന്റ് എൻജിനീയർ ഉള്ളപ്പോൾ ഓഫീസ് സൂപ്രണ്ട് അനാവശ്യ പരാമർശങ്ങളിലൂടെ ഓഫീസ് അന്തരീക്ഷം കലുഷിതമാക്കരുതെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. തൃശൂർ കോർപറേഷനിലെ വാട്ടർ സെക്ഷനിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർ തങ്ങളോട് ഓഫീസ് സൂപ്രണ്ട് അപമര്യാദയായി പെരുമാറുന്നെന്ന് ആരോപിച്ചു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. തൃശൂർ കോർപറേഷൻ സെക്രട്ടറിയിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കൃത്യമായി ജോലിചെയ്യണമെന്ന മേലധികാരികളുടെ നിർദേശം അനുസരിക്കാൻ കഴിയാത്തവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. പരാതിക്കാർക്ക് ജോലിചെയ്യാൻ ഓഫീസ് അന്തരീക്ഷം നന്നായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വൻതോതിലുള്ള വെള്ളക്കരം കുടിശിക നഗരസഭക്കുണ്ടെന്ന സെക്രട്ടറിയുടെ പ്രസ്താവന അതിശയിപ്പിക്കുന്നതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കുടിവെള്ളം മനുഷ്യാവകാശങ്ങളിൽ പ്രഥമസ്ഥാനത്ത് നിൽക്കുന്നതിനാൽ വാട്ടർ സെക്ഷൻ കാര്യക്ഷമമായി…
Read Moreറോഡരുകിലെകരിക്ക് കട പൊളിച്ചു മാറ്റി പൊതുമരാമത്ത് വകുപ്പ്; ഓഫീസിനുമുന്നിൽ സമരം ചെയ്ത് വീട്ടമ്മയും കുടുംബാംഗങ്ങളും
ഇരിങ്ങാലക്കുട: റോഡിനോട് ചേര്‍ന്ന് കരിക്ക് കച്ചവടം നടത്താന്‍ ഉപയോഗിച്ചിരുന്ന കട അന്യായമായി പൊളിച്ച് നീക്കിയെന്ന് ആരോപിച്ച് പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നില്‍ വീട്ടമ്മയുടെയും കുടുംബാംഗങ്ങളുടെയും പ്രതിഷേധം. പൊറത്തിശേരി ചെട്ടിത്തൊടി വീട്ടില്‍ ശിവദാസിന്റെ ഭാര്യ രമ്യയും കുടുംബാംഗങ്ങളുമാണ് പിഡബ്ല്യുഡി ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. കച്ചവടം നടത്താന്‍ അനുവദിക്കണമെന്നും കട പൊളിച്ച് നീക്കിയ ഇനത്തില്‍ 30000 രൂപയുടെ നഷ്ടം ഉണ്ടായെന്നും ഇത് അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഇത് സംബന്ധിച്ച പരാതി ഉണ്ടായിരുന്നുവെന്നും നിയമവിരുദ്ധമായി പൊതുമരാമത്ത് റോഡിനോട് ചേര്‍ന്ന് ഇവര്‍ ഷെഡ് കെട്ടിയെന്നും മുന്‍കൂട്ടി നോട്ടീസ് നല്കിയിട്ടാണ് നടപടി സ്വീകരിച്ചതെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നീതി ലഭിക്കുന്നത് വരെ സമരം കിഴുത്താണിയില്‍ തുടരുമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് രമ്യയും വീട്ടുകാരും ഓഫീസിന് മുന്നിലെ സമരം നിറുത്തി വച്ച് മടങ്ങുകയായിരുന്നു.
Read Moreഎടിഎം കവർച്ച: കേരള പോലീസ് വീണ്ടും നാമക്കലിൽ; പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതി മുഖ്യസൂത്രധാരനെന്ന് സംശയം
തൃശൂർ: എടിഎം കവർച്ച കേസിൽ കേരള പോലീസിന്റെ കസ്റ്റഡിയിൽ വിട്ടുകൊടുത്ത അഞ്ചു പ്രതികളെ തിരികെ കസ്റ്റഡി കാലാവധി കഴിഞ്ഞ് തമിഴ്നാട്ടിലെത്തിച്ചതോടെ പ്രതികളെ കസ്റ്റഡിയിൽ വീണ്ടും വിട്ടുകിട്ടാനായി കേരള പോലീസ് നാമക്കലിലെത്തി. വിയ്യൂർ, ഇരിങ്ങാലക്കുട പോലീസ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകും. മഹാനവമി, പൂജവയ്പ് അവധി വരുന്നതിനാൽ ഈയാഴ്ച അവസാനത്തോടെ മാത്രമേ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ സാധ്യതയുള്ളുവെന്ന് പോലീസ് പറയുന്നു. ആന്ധ്രപോലീസ് അടക്കം ഇന്ത്യയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ളവരും തമിഴ്നാട്ടിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനെത്തുന്നുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതി മുഖ്യസൂത്രധാരനെന്ന് സംശയംതൃശൂരിൽ നിന്ന് എടിഎമ്മുകൾ തകർത്ത് പണവുമായി രക്ഷപ്പെടുന്നതിനിടെ തമിഴ്നാട്ടിൽ പിടിയിലായ പ്രതികളിൽ പോലീസുമായുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രതിയാണ് കവർച്ചയുടെ മുഖ്യ സൂത്രധാരനെന്ന് സൂചന. തൃശൂർ ഈസ്റ്റ് പോലീസ് അഞ്ചുപ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിർണായക വിവരം ലഭിച്ചിരിക്കുന്നത്.…
Read More