റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം യു​വാ​വ് മ​രി​ച്ച​നി​ല​യി​ൽ; സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് കു​ടും​ബം

വ​ട​ക്കാ​ഞ്ചേ​രി: എ​ങ്ക​ക്കാ​ട് റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം രം​ഗ​ത്ത്. പാ​ർ​ളി​ക്കാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​ഹോ​ദ​രി ഫാ​ത്തി​മ സു​ഹ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും സി​സി​ടി​വി കാ​മ​റ​ക​ളും ഫോ​ൺ കോ​ളു​ക​ളും ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് ഫാ​ത്തി​മ സു​ഹ​റ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി 16 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​ഷ​റ​ഫി​ന്‍റെ മ​ര​ണം അ​പ​ക​ട മ​ര​ണ​മ​ല്ല​ന്നും കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്നു സം​ശ​യം ഉ​ണ്ട​ന്നു​മാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. ജ​നു​വ​രി13 ന് ​വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ അ​ഷ​റ​ഫി​നെ 15നു ​രാ​ത്രി വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ക​ണ്ട​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു​ണ്ട്. എ​പ്പോ​ഴും തി​ര​ക്കു​ള്ള റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ര​ക്ത​ക​റ​യോ ബ​ല​പ്ര​യോ​ഗം ന​ട​ന്ന ല​ക്ഷ​ണ​ങ്ങ​ളോ ഇ​ല്ലാ​യി​രു​ന്നു എ​ന്നു​ള്ള​ത് സം​ശ​യം വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. മ​റ്റെ​വി​ടെ​യെ​ങ്കി​ലും വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ഇ​വി​ടെ​കൊ​ണ്ടു​വ​ന്നി​ട്ട​താ​കാ​നു​ള്ള…

Read More

വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും കാ​ലാ​വ​സ്ഥ​യേ​യും അ​തി​ജീ​വി​ച്ചു; പ​ക്ഷേ വി​ല​യു​ടെ കാ​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​ർ മാ​ത്രം

വ​ട​ക്ക​ഞ്ചേ​രി: നേ​ന്ത്ര​ക്കാ​യ വി​ല കൂ​പ്പു​കു​ത്തി​യ​ത് വാ​ഴ​ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ക​ണ്ണി​ൽ​പ്പെ​ടാ​തെ സം​ര​ക്ഷി​ച്ചു വ​ള​ർ​ത്തി​കൊ​ണ്ടു​വ​രു​ന്ന കാ​യ തു​ച്ഛ​മാ​യ വി​ല​യ്ക്ക് വി​ൽ​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് വാ​ഴ ക​ർ​ഷ​ക​രി​പ്പോ​ൾ. വി​എ​ഫ്പി​സി​കെ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ർ​ഷ​ക വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ട​ൻ നേ​ന്ത്ര​ക്കാ​യ വി​ല കി​ലോ​യ്ക്ക് 25 രൂ​പ നി​ര​ക്കി​ലാ​ണ് ക​ർ​ഷ​ക​രി​ൽ നി​ന്നും എ​ടു​ക്കു​ന്ന​ത്. മ​റ്റു പൊ​തു​വി​പ​ണി​യി​ൽ ഇ​തി​ലും കു​റ​വ് വി​ല​യാ​ണ് ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. കാ​യ​യ്ക്ക് ച​ന്ത​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് വി​ല പ​ര​മാ​വ​ധി കു​റ​ക്കും. വി​ല​കു​റ​ഞ്ഞ ത​മി​ഴ്നാ​ട് കാ​യ​യു​ടെ വ​ര​വാ​ണ് നാ​ട​ൻ കാ​യ​യു​ടെ വി​ല​യി​ടി​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. കി​ലോ​യ്ക്ക് 18 രൂ​പ നി​ര​ക്കി​ലും ത​മി​ഴ്നാ​ട് കാ​യ വി​പ​ണി​യി​ൽ എ​ത്തു​ന്നു​ണ്ട്. നേ​ന്ത്ര​ക്കാ​യ​യെ കു​റി​ച്ച് അ​റി​യാ​ത്ത​വ​ർ നാ​ട​ൻ​കാ​യ​യു​ടെ വി​ല കൊ​ടു​ത്ത് ത​മി​ഴ്നാ​ട്കാ​യ വാ​ങ്ങി പോ​കും. കി​ലോ​യ്ക്ക് 60 രൂ​പ ക​ട​ന്നു വി​ല​കു​തി​ച്ച നേ​ന്ത്ര​ക്കാ​യ വി​ല​യാ​ണ് ഇ​ത്ര​യും താ​ഴ്ന്നു നി​ൽ​ക്കു​ന്ന​ത്. തോ​ട്ട​ത്തി​ൽ നി​ന്നും കു​ല​വെ​ട്ടി വി​ൽ​ക്കാ​ൻ എ​ത്തി​ക്കാ​നു​ള്ള കൂ​ലി​ചെ​ല​വ്, വാ​ഹ​ന വാ​ട​ക ഇ​തെ​ല്ലാം ക​ഴി​ച്ചാ​ൽ ക​ർ​ഷ​ക​നു…

Read More

ചീ​ര​ക്കു​ണ്ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചു; ന​ഷ്ട​പ​രി​ഹാ​ര​വു​മി​ല്ല, കൃ​ഷി ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യുമെ​ന്ന് ക​ർ​ഷ​ക​ർ

മ​രോ​ട്ടി​ച്ചാ​ൽ: ചീ​ര​ക്കു​ണ്ടി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. മ​രോ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി​ക​ളാ​യ കി​ട​ങ്ങ​ൻ ജോ​ബി, ത​ണ്ടാ​ശേ​രി അ​ശോ​ക​ൻ എ​ന്നി​വ​രു​ടെ വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ് എ​ന്നീ കൃ​ഷി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ച​ത്. ജോ​ബി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെ കു​ല​വ​ന്ന 50 ൽ ​പ​രം നേ​ന്ത്ര​വാ​ഴ​ക​ളാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്തെ അ​ഞ്ച് തെ​ങ്ങും, ക​വു​ങ്ങു​ക​ളും ആ​ന കു​ത്തി മ​റി​ച്ചി​ട്ടു. ചീ​ര​ക്കു​ണ്ട് പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കാ​ട്ടാ​ന ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ വ​നാ​തി​ർ​ത്തി​യി​ൽ വൈ​ദ്യു​തി വേ​ലി ഉ​ണ്ടെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ് ആ​ന ഇ​റ​ങ്ങാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്. ഇ​തു​മൂ​ലം ക​ർ​ഷ​ക​ർ​ക്ക് വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണ് ഓ​രോ ദി​വ​സ​വും ഉ​ണ്ടാ​വു​ന്ന​ത്. ഇ​തി​നൊ​ന്നും ത​ന്നെ യാ​തൊ​രു​വി​ധ ന​ഷ്ട​പ​രി​ഹാ​ര​വും ല​ഭി​ക്കു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​ത്ത് കൃ​ഷി ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​അ​വ​സ്ഥ​യാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

Read More

ഉ​ത്സ​വ​ത്തി​നി​ടെ ഇ​ട​ഞ്ഞ് ആ​ന; അ​ടു​ത്തു​നി​ന്ന യു​വാ​വി​നെ തൂ​ക്കി​യെ​ടു​ത്ത് എ​റി​ഞ്ഞു; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം തൃ​ശൂ​രി​ൽ

തൃ​ശൂ​ർ: ഉ​ത്സ​വ​ത്തി​നി​ടെ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്ക്. തൃ​ശൂ​ർ അ​ന്ന​മ​ന​ട മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. എ​ര​യാ​കു​ടി തു​റ​ന്ന​ല്ലൂ​ർ മ​ന​യി​ൽ വി​വേ​കി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ത്തി​ക്കാ​വ് കാ​ർ​ത്തി​കേ​യ​ൻ എ​ന്ന ആ​ന​യാ​ണ് ഇ​ട​ഞ്ഞ​ത്. എ​ഴു​ന്ന​ള്ളി​പ്പി​നാ​യി തി​ട​മ്പ് ആ​ന​പ്പു​റ​ത്ത് ഏ​റ്റു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. തി​ട​മ്പു​മാ​യി ആ​ന​യു​ടെ അ​രി​കി​ൽ നി​ന്ന വി​വേ​കി​നെ തു​മ്പി​കൈ​യി​ൽ ചു​റ്റി എ​ടു​ത്ത് ആ​ന വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​വേ​കി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read More

ഇ​ത്ത​നോ​ളി​യി​ല്‍ കാ​ട്ടാ​ന​ശ​ല്യം വ​ര്‍​ധി​ച്ചു; കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ച്ചു; ഭീ​തി​യോ​ടെ പ്ര​ദേ​ശ​വാ​സി​ക​ള്‍

വെ​ള്ളി​ക്കു​ള​ങ്ങ​ര: ഇ​ത്ത​നോ​ളി പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​ശ​ല്യം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ​രാ​ത്രി ഇ​വി​ടെ​യെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി സ​ത്യ​ന്‍ എ​ന്ന​യാ​ളു​ടെ പ​റ​മ്പി​ലെ വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു​ദി​വ​സ​ങ്ങ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് പ​തി​വാ​യി കാ​ട്ടാ​ന​ക​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. വീ​ടു​ക​ള്‍​ക്കു സ​മീ​പ​മു​ള്ള റോ​ഡി​ല്‍ കാ​ട്ടാ​ന​യെ​ത്തു​ന്ന​തി​നാ​ല്‍ ഇ​വി​ടെ​യു​ള്ള പ​ട്ടി​ക​വ​ര്‍​ഗ ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ളും ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. വീ​ടു​ക​ള്‍​ക്ക് സ​മീ​പ​മെ​ത്തു​ന്ന കാ​ട്ടാ​ന​ക​ള്‍ മേ​ല്‍​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ള്‍ തു​മ്പി​കൈ​കൊ​ണ്ട് പി​ടി​ച്ചു​വ​ലി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും പ​തി​വാ​ണ്. ഏ​താ​നും ദി​വ​സം മു​മ്പ് തൊ​ട്ട​ടു​ത്ത പ്ര​ദേ​ശ​മാ​യ കി​ഴ​ക്കേ ക​ട്ടി​പ്പൊ​ക്ക​ത്തും കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് നാ​ശം വ​രു​ത്തി​യി​രു​ന്നു.

Read More

ത​രി​ശു​നി​ല​ങ്ങ​ളി​ല്‍ നൂ​റു​മേ​നി വി​ള​വ്; കൊ​യ്ത്തു​ത്സ​വം ആ​ഘോ​ഷ​മാ​ക്കാ​ൻ മ​ന്ത്രി ആ​ർ ബ​ന്ദു​വും

ഇ​രി​ങ്ങാ​ല​ക്കു​ട: കൊ​രു​മ്പി​ശേ​രി കു​ട്ടാ​ട​ന്‍ പാ​ട​ത്തെ ത​രി​ശു നി​ല​ങ്ങ​ളി​ലെ നെ​ല്‍​കൃ​ഷി​യി​ല്‍ നൂ​റു​മേ​നി വി​ള​വ്. മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു കൊ​യ്ത്തു​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ചി​ന്ത ധ​ര്‍​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ സ ​സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പ്ര​വീ​ണ്‍​സ് ഞാ​റ്റു​വെ​ട്ടി, കൗ​ണ്‍​സി​ല​ര്‍ ആ​ര്യ സു​മേ​ഷ്, ഇ​രി​ങ്ങാ​ല​ക്കു​ട കൃ​ഷി​ഭ​വ​ന്‍ കൃ​ഷി അ​സി. പി.​എ​സ്. വി​ജ​യ​കു​മാ​ര്‍, ഫാ​ജി​ത റ​ഹ്മാ​ന്‍, എം.​കെ. ഉ​ണ്ണി, കു​ട്ടാ​ട​ന്‍ ക​ര്‍​ഷ​ക​സ​മി​തി പ്രസി​ഡ​ന്‍റ് എം.​ആ​ര്‍. ജോ​ഷി, സെ​ക്ര​ട്ട​റി ടി.​വി. ബി​നേ​ഷ് തൈ​വ​ള​പ്പി​ല്‍, മു​തി​ര്‍​ന്ന നെ​ല്‍ ക​ര്‍​ഷ​ക​ന്‍ ടി.​കെ. ഭാ​സ്‌​ക​ര​ന്‍ തൈ​വ​ള​പ്പി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Read More

ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ൽ അ​ശ്ലീ​ല ക​മ​ന്‍റ്; ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ത്ത് സൈ​ബ​ർ പോ​ലീ​സ്

തൃ​ശൂ​ർ: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രേ ഫേ​സ്ബു​ക്കി​ൽ അ​ശ്ലീ​ല ക​മ​ന്‍റി​ട്ട ബ​സ് ജീ​വ​ന​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ത്ത് സൈ​ബ​ർ ക്രൈം ​പോ​ലീ​സ്. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ കേ​ര​ള പോ​ലീ​സി​ന്‍റെ ശു​ഭ​യാ​ത്ര​യു​ടെ ന​മ്പ​റി​ലേ​ക്ക് അ​യ​യ്ക്കാ​മെ​ന്ന ക​മ്മീ​ഷ​ണ​റു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​നു​താ​ഴെ​യാ​ണ് അ​ശ്ലീ​ല ക​മ​ന്‍റ് പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ക​മ​ന്‍റി​ട്ട​യാ​ൾ ബ​സ് ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തൃ​ശൂ​ർ സി​റ്റി പോ​ലീ​സി​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ലാ​ണ് അ​ശ്ലീ​ല ക​മ​ന്‍റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഫേ​സ്ബു​ക്ക് അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​മൂ​ഹ​ത്തി​ൽ സ്പ​ർ​ധ പ​ട​ർ​ത്തു​ന്ന​തും അ​ശ്ലീ​ല​പ​ര​വും കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മെ​തി​രേ ലൈം​ഗി​ക​ചു​വ​യു​ള്ള​തു​മ​ട​ക്ക​മു​ള്ള പോ​സ്റ്റു​ക​ൾ​ക്കും ക​മ​ന്‍റു​ക​ൾ​ക്കു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​കു​ൽ ആ​ർ.​ദേ​ശ്മു​ഖ് മു​ന്ന​റി​യി​പ്പു ന​ല്കി.

Read More

മു​ഖ്യ​മ​ന്ത്രി​യെ​പ്പ​റ്റി പ​റ​ഞ്ഞ​ഭാ​ഗം ഇ​ല്ല; തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മ​ല്ലെ​ന്ന് സു​രേ​ഷ്ഗോ​പി

തൃ​ശൂ​ർ: തൃ​ശൂ​ർ​പൂ​രം അ​ല​ങ്കോ​ല​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടി​ൽ ത​ന്‍റെ മൊ​ഴി നി​ഴ​ലി​ച്ചു​പോ​ലും ക​ണ്ടി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി എം​പി. വി​ഷ​യ​ത്തി​ൽ പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മ​ല്ലെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം പൂ​രം ന​ല്ല രീ​തി​യി​ല്‍ ന​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ച് മു​ഖ്യ​മ​ന്ത്രി ഒ​രു അ​വ​ലോ​ക​ന യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​രു​ന്നു. അ​തി​ല്‍ താ​ൻ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ബ​ന്ധം പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി. യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ഒ​രു കാ​ര്യം മൊ​ഴി​യെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​രോ​ട് താ​ൻ പ​റ​ഞ്ഞ​താ​ണ്. എ​ന്നാ​ല്‍ അ​ത് റി​പ്പോ​ർ​ട്ടി​ല്‍ വ​ന്നി​ട്ടി​ല്ല. പി​ന്നെ ആ ​റി​പ്പോ​ർ​ട്ട് എ​ങ്ങ​നെ പൂ​ർ​ണ​മാ​കു​മെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു. വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​ങ്കി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ഷ‍​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും എം​പി അ​റി​യി​ച്ചു. അ​തേ​സ​മ​യം എ​യിം​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​ലും സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചു. എ​യിം​സ് വ​രാ​തെ എ​വി​ടെ പോ​കാ​നെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. എ​യിം​സ് വ​രു​മ്പോ​ൾ…

Read More

ച​ര​ക്കു​ലോ​റി​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

ഒ​ല്ലൂ​ർ (തൃ​ശൂ​ർ): ഒ​ല്ലൂ​ർ സെ​ന്‍റ​റി​ൽ ച​ര​ക്കു​ലോ​റി​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി ബ​സും കൂ​ട്ടി​യി​ടി​ച്ച് ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​ന്നു പു​ല​ർ​ച്ചെ 4.20 നാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തു​നി​ന്നു തൃ​ശൂ​ർ ഭാ​ഗ​ത്തക്കു വ​രി​ക​യാ​യി​രു​ന്ന അ​യ്യ​പ്പ ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി ബ​സി​ൽ മ​ര​ത്താ​ക്ക​ര ഭാ​ഗ​ത്ത്‌ നി​ന്നു ഒ​ല്ലൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ച​ര​ക്ക് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ് ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ർ​ക്കും ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ച് അ​യ്യ​പ്പ ഭ​ക്ത​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​തി​ൽ ഡ്രൈ​വ​റു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻവ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ കൗ​ൺ​സി​ല​ർ പോ​ളി ജോ​സ്, മ​രംത​ട്ട് യൂ​ണി​യ​ൻ തൊ​ഴി​ലാ​ളി​ക​ൾ, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഹൈ​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ തൂ​ണി​ലി​ടി​ച്ച് തൂ​ൺ ഒ​ടി​ഞ്ഞു​വീ​ണു. അ​പ​ക​ട​ത്തെ…

Read More

തൃ​ശൂ​ര്‍ മാ​ന​സി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട നേ​പ്പാ​ള്‍ സ്വ​ദേ​ശി മൂ​ന്നു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു

തൃ​ശൂ​ര്‍: പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ലു​ള്ള തൃ​ശൂ​ർ സ​ർ​ക്കാ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട നേ​പ്പാ​ള്‍ സ്വ​ദേ​ശി മൂ​ന്നു​പേ​രെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പി​ന്നീ​ട് ഇ​യാ​ളെ പി​ടി​കൂ​ടി വീ​ണ്ടും മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പ​ലു​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. നേ​പ്പാ​ള്‍ സ്വ​ദേ​ശി​യാ​യ മാ​ന​സി​കാ​രോ​ഗി​യാ​ണ് അ​ക്ര​മാ​സ​ക്ത​നാ​യി നാ​ട്ടു​കാ​രെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​യാ​ളെ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് ആ​ലു​വ പോ​ലീ​സ് തൃ​ശൂ​രി​ലെ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. പി​ന്നീ​ട് ര​ണ്ടോ​ടെ ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​വ​ഴി ചാ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ര​കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള കാ​മ​ത്ത് ലെ​യി​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഹോ​ട്ട​ലു​ട​മ​യാ​യ മു​ര​ളി​യെ (66) ഇ​യാ​ൾ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്. ഇ​തി​നു​ശേ​ഷം കാ​ല്‍​ന​ട​യാ​യി മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന പ​ടി​ഞ്ഞാ​റെ കോ​ട്ട​യി​ലേ​ക്കു തി​രി​ച്ചെ​ത്തു​ക​യും അ​വി​ടെ​വ​ച്ചും ര​ണ്ടു​പേ​രെ​കൂ​ടി കു​ത്തു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സ് എ​ത്തി ഇ​യാ​ളെ വീ​ണ്ടും പി​ടി​കൂ​ടി മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്. കു​ത്തേ​റ്റ മൂ​ന്നു​പേ​രെ​യും അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്കേ​റ്റ മു​ര​ളി​യെ അ​ശ്വി​നി ആ​ശു​പ​ത്രി​യി​ലും മ​റ്റു ര​ണ്ടു​പേ​രെ​യും ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലു​മാ​ണു പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. 

Read More