തൃശൂർ: എഡിജിപി അജിത്കുമാറിനെതിരെയുള്ള നടപടിയെ സ്വാഗതം ചെയ്ത് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. സംശയങ്ങൾ ദുരീകരിക്കാൻ നടപടി സഹായിക്കുമെന്ന് സുനിൽകുമാർ പ്രതികരിച്ചു. ഉയർന്ന തസ്തികയിലുള്ളയാളാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി. ആ ചുമതലയിൽ നിന്ന് താഴെയുള്ള പദവിയിലേക്ക് മാറ്റിയത് ശിക്ഷാ നടപടി തന്നെയാണ്. ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുതന്നെയാണ് നടപടിയെടുത്തത്. എന്തുകൊണ്ടാണ് മാറ്റിയതെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തതിന്റെ കാരണം പറയേണ്ടത് സംസ്ഥാന സർക്കാരാണ്. അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം ഇന്നലെ രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയൽ ഒപ്പിടണമെങ്കിൽ അത്രയും ഗൗരവമുള്ള രാഷ്ട്രീയ വിഷയം തന്നെയാണത്.ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തൃശൂർ പൂരം കലക്കാൻ കഴിയില്ലെന്നും അതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും സുനിൽകുമാർ തൃശൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആ ധാരണ സർക്കാരിനും ഉള്ളത് കൊണ്ടാണ് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചത്. അന്വേഷണം പൂർത്തിയാകുന്പോൾ കൂടുതൽ വ്യക്തത വരും. ജനങ്ങൾക്ക് മുന്‍പാകെ ആർഎസ്എസ്…
Read MoreCategory: Thrissur
കോതമംഗലത്ത് സിനിമാ ഷൂട്ടിംഗിനിടെ കാടുകയറിയ നാട്ടാനയെ കണ്ടെത്തി; പ്രാഥമിക പരിശോധനയിൽ ആന പൂർണ ആരോഗ്യവാൻ
കോതമംഗലം: കോതമംഗലം തുണ്ടത്ത് സിനിമാ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുത്തേറ്റ് ഭയന്നോടി കാടുകയറിയ പുതുപ്പള്ളി സാധുവെന്ന നാട്ടുകൊമ്പനെ കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിനൊടുവിൽ പഴയ ഫോറസ്റ്റ് സ്റ്റേഷൻ പരിസരത്തുനിന്നുമാണ് ആനയെ കണ്ടെത്തിയത്. അധികൃതർ നടത്തിയ പ്രാഥമിക പരിശോധനയിൽ ആന പൂർണ ആരോഗ്യവാനാണെന്ന് അറിയിച്ചു. ആന ശാന്തനായിരുന്നു. ആനയുടെ വഴിച്ചാലുകളും കാൽപ്പാടും, പിണ്ടവും ശ്രദ്ധിച്ച് നടത്തിയ തിരച്ചിലിനൊടുവിലെ ഇന്ന് രാവിലെ 9.35 ഓടെ ആനയെ കണ്ടെത്തിയത്. ത്യശൂരിൽ നിന്നെത്തിയ എട്ട് അംഗ എലിഫന്റ് സ്ക്വാഡിന്റെ സഹായത്തോടെ മലയാറ്റൂര്‍ ഡിഎഫ്ഒ കുറ ശ്രീനിവാസ്, തുണ്ടം റേയ്ഞ്ച് ഓഫീസര്‍ കെ. അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും ആന പാപ്പന്മാരും അടങ്ങുന്ന അമ്പത് അംഗ സംഘമാണ് ഇന്ന് പുലർച്ചെ മുതൽ വനത്തിൽ തെരച്ചിൽ നടത്തിയത്. ഒറ്റപ്പെട്ട് കാടുകയറിയ നാട്ടാന പുതുപ്പിള്ളി സാധു രാത്രി കാട്ടാനക്കൂട്ടത്തിന് മുന്നിൽ അകപ്പെടുമോയെന്നും ആക്രമിക്കപ്പെടുമോയെന്നും ആശങ്കപ്പെട്ടിരുന്നു.…
Read Moreതൃശൂരിൽ 3 എടിഎമ്മുകൾ കൊള്ളയടിച്ച; കവർന്നത് 65 ലക്ഷം രൂപ ; എടിഎം തകർത്തത് ഗ്യാസ് കട്ടർ ഉപയോഗിച്ച്
തൃശൂർ: തൃശൂരിൽ മൂന്ന് എടിഎമ്മുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് അരക്കോടിയിലേറെ രൂപ കവർന്നു. തൃശൂർ നഗരത്തിൽ ഷൊർണൂർ റോഡ്, വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കോലഴി, ഇരിങ്ങാലക്കുടയ്ക്ക് സമീപം മാപ്രാണം എന്നിവിടങ്ങളിലെ എസ്ബിഐയുടെ എടിഎമ്മുകളാണ് തകർത്തത്. ഇന്ന് പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ച. വെള്ളനിറത്തിലുള്ള കാറിലെത്തിയ നാലംഗസംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്താണ് പണം കവർന്നത്. മൂന്ന് എടിഎമ്മുകളില്‍നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു. വെള്ളക്കാറിലാണ് സംഘം എത്തിയത്. എടിഎം തകര്‍ത്തതോടെ എടിഎമ്മില്‍നിന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സന്ദേശമെത്തിയിരുന്നു. ഉടൻതന്നെ ബാങ്ക് ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിച്ചു. രാത്രി പട്രോള്‍ നടത്തുന്ന പോലീസ് സംഘം എത്തുമ്പോഴേക്കും പ്രതികള്‍ പണവുമായി കടന്നിരുന്നു. മാപ്രാണത്തെ എടിഎമ്മാണ് ആദ്യം കവര്‍ച്ചചെയ്യപ്പെട്ടത്. ഇവിടെനിന്ന് 30 ലക്ഷം കവര്‍ന്ന മോഷ്ടാക്കള്‍ പിന്നാലെ കോലഴിയിലെത്തി എടിഎം തകര്‍ത്ത് 25 ലക്ഷം കവര്‍ന്നു. കോലഴിയിലേക്കുള്ള യാത്രാമധ്യേ…
Read Moreപ്രകൃതിവിരുദ്ധ പീഡനം: മദ്രസ മുൻ അധ്യാപകന് 35 വർഷം കഠിനതടവ്
ചാവക്കാട്: പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയ കേസിൽ മദ്രസ മുൻ അധ്യാപകന് 35 വർഷം കഠിനതടവും 5,50,000 രൂപ പിഴയും. കോഴിക്കോട് പന്നിയങ്കര ചക്കുംകടവ് മമദ് ഹാജി പറമ്പ് വീട്ടിൽ മുഹമ്മദ് നജ്മുദീനെ(26)യാണ് ചാവക്കാട് അതിവേഗ പോക്സോ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. 14 വയസുള്ള കുട്ടിയെ മത അധ്യാപകനായിരുന്ന പ്രതി ഇടയ്ക്കിടയ്ക്ക് ബാലൻ താമസിച്ച് മതപഠനം നടത്തുന്ന സ്ഥലത്തെത്തി പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. പ്രഥമ വിസ്താരത്തിനുശേഷം കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമായി ബാലനും വീട്ടുകാരും മൊഴിമാറ്റി പറഞ്ഞെങ്കിലും കോടതി തെളിവു വിലയിരുത്തി കുറ്റം ചെയ്തിരിക്കുന്നുവെന്നുകണ്ട് പ്രതിയെ ശിക്ഷിക്കുകയായിരുന്നു. എസ്ഐ ബിപിൻ ബി. നായർ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ഇൻസ്പെക്ടർ വിപിൻ കെ. വേണുഗോപാൽ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർ പ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്,…
Read Moreഅജ്ഞാതസംഘം സഹോദരങ്ങളെ വെട്ടിപരിക്കേൽപ്പിച്ച് ഒന്നര പവന്റെ മാല മോഷ്ടിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്
കുന്നംകുളം: ചെറുവത്താനിയിൽ അജ്ഞാത സംഘം സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ചു.വടക്കേക്കാട് സ്വദേശികളായ തോട്ടുപുറത്ത് വീട്ടിൽ റെനിൽ (22), രാഹുൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. റെനിലിന്റെ കഴുത്തിൽ കിടന്നിരുന്ന ഒന്നര പവന്റെ മാല കവർന്നു. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. കുന്നംകുളത്തുനിന്ന് വടക്കേക്കാട്ടേക്ക് പോകുന്നതിനിടെ ചെറുവത്താനിയിൽ വെച്ച് രാഹുൽ ഓടിച്ചിരുന്ന ബൈക്കിന്റെ പെട്രോൾ കഴിഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് സഹോദരൻ പെട്രോളുമായി വന്ന് പെട്രോൾ ഒഴിക്കുന്നതിനിടെ നിരവധി ബൈക്കുകളിലായി എത്തിയ പതിനഞ്ചോളം വരുന്ന സംഘം ചെറുവത്താനിയിൽ വെച്ച് യുവാക്കളെ അസഭ്യം പറയുകയും ചോദ്യം ചെയ്ത യുവാക്കളെ കയ്യിൽ കരുതിയ ആയുധം കൊണ്ട് നെഞ്ചിന് താഴെയും കയ്യിലും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. തടയാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച തലയ്ക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പറയുന്നു.പരിക്കേറ്റ സഹോദരങ്ങളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇരുവരും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ…
Read Moreയുവാവിനെ കൊന്ന് ആംബുലൻസിൽ തള്ളിയ സംഭവം; അഞ്ചുപേർ പിടിയിൽ; മുഖ്യപ്രതികൾക്കായി തെരച്ചിൽ തുടരുന്നു
കൈപ്പമംഗലം (തൃശൂർ): കോയന്പത്തൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപ്പെടുത്തി ആംബുലൻസിൽ കയറ്റി ഉപേക്ഷിച്ച് മുങ്ങിയ കേസിൽ അഞ്ചുപേർ കസ്റ്റഡിയിൽ. കൈപ്പമംഗലം, കണ്ണൂർ സ്വദേശികളാണ് പിടിയിലായിട്ടുള്ളത്. ഇതിൽ മൂന്നുപേർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചന. കണ്ണൂർ, കോഴിക്കോട് മേഖലയിൽ പോലീസ് സംഘം മുഖ്യപ്രതികളടക്കമുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. ഇപ്പോൾ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും കൊലപാതകത്തിന് കേസെടുക്കുക. ഇതിനു ശേഷമായിരിക്കും പ്രതികൾക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തുക. അരുണിന്റെ ബന്ധുക്കൾ തൃശൂരിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നുതന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഇറിഡിയം-റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള സാന്പത്തിക ഇടപാടാണ് അരുണിന്റെ കൊലപാതകത്തിലേക്കു നയിച്ചിട്ടുള്ളതെന്നാണ് പോലീസ് കണ്ടെത്തൽ.
Read Moreമാർജിൻ ഫ്രീ മാർക്കറ്റിൽ മോഷണം; പ്രതികൾ സിസിടിവീ ദൃശ്യങ്ങളിൽ കുടങ്ങി; തൃശൂർ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ
തിരുവനന്തപുരം : മണക്കാട്ടെ മാർജിൻ ഫ്രീ ഷൂ മാർക്കറ്റിൽനിന്നു പണം മോഷ്ടിച്ച സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. തൃശൂർ സ്വദേശികളായ മിലൻ, അതുല്യ എന്നിവരെയാണ് കടയുടമയുടെ പരാതിയെ തുടർന്ന് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഷൂ വാങ്ങാനെന്ന വ്യാജേന കടയിൽ എത്തിയ ഇരുവരും കടയുടമയുടെ ശ്രദ്ധ മാറ്റിയ ശേഷം മേശയിൽ സൂക്ഷിച്ചിരുന്ന 8300 രൂപ അപഹരിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കടയുടമ മോഷണ വിവരം മനസിലാക്കിയത്. ഫോർട്ട് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് സിസിടിവീ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അനേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ആക്കുളത്തെ ഷോപ്പിംഗ് മാളിനു സമീപത്തു നിന്നും പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. ഫോർട്ട്പോലീസ് ഇൻസ്പെക്ടർ ശിവകുമാർ, എസ് ഐ. വിനോദ്, സി പി ഒ മാരായ പ്രവീൺ, രഞ്ജിത്, പ്രിയങ്ക എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
Read Moreകയ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; പിന്നാലെ ആംബുലൻസിൽ മൃതദേഹം ഉപേക്ഷിച്ച് സംഘം
കയ്പമംഗലം (തൃശൂർ): കയ്പമംഗലത്ത് യുവാവിനെ മർദിച്ചു കൊന്നതിനുശേഷം ആംബുലൻസിൽ ഉപേക്ഷിച്ച നിലയിൽ. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച് വരുത്തി ഉപേക്ഷിക്കുകയായിരുന്നെന്ന് പറയുന്നു. സംഭവത്തില്‍ കണ്ണൂർ സ്വദേശികളായ മൂന്നുപേരെ പോലീസ് തെരയുകയാണ്. ഐസ് ഫാക്ടറി ഉടമയും കൂടെ സുഹൃത്തുക്കളുമായ മറ്റുരണ്ടുപേരാണ് കേസിലെ പ്രതികളെന്ന് പോലീസ് പറഞ്ഞു. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയ്ക്ക് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാൻ വേണ്ടി പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്തായ ശശാങ്കനെയും കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി. കാറിൽ വച്ച് ശശാങ്കനും മർദനമേറ്റു. വട്ടണാത്രയിൽ എസ്റ്റേറ്റിനകത്ത് ഇരുവരെയും ബന്ദിയാക്കി മർദിച്ചു. അരുൺ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ച് ആംബുലൻസ് വിളിച്ച് വരുത്തി…
Read Moreപൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നത്;തനിക്ക് തുറന്ന് പറയേണ്ടിവരുമെന്ന് വി.എസ്. സുനിൽകുമാർ
തൃശൂർ: പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ നാലു മാസത്തിനുശേഷവും അന്വേഷണമില്ലെന്ന രീതിയിൽ പോലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച വിവരാവകാശ മറുപടി ഞെട്ടിക്കുന്നതാണെന്ന് സിപിഐ നേതാവും തൃശൂർ ലോക്സഭ ഇടതുപക്ഷ സ്ഥാനാർഥിയുമായിരുന്ന വി.എസ്. സുനിൽകുമാർ. പൂരം കലക്കിയത് സംബന്ധിച്ച് അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന വിവരാവകാശ റിപ്പോർട്ട് അംഗീകരിക്കാനാവില്ല. പോലീസ് ആസ്ഥാനത്തുനിന്നു കൊടുത്ത മറുപടി ഞെട്ടലുണ്ടാക്കുന്നതാണ്. ജനങ്ങളെ വിഡ്ഢികളാക്കുന്ന മറുപടിയാണത്. പൂരം അലങ്കോലമാക്കിയതിനു പിന്നിൽ ആരൊക്കെയാണെന്നറിയാൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വിവരാവകാശ അപേക്ഷ നൽകുമെന്നും സുനിൽകുമാർ പറഞ്ഞു. പൂരംകലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും സുനിൽകുമാർ ആവർത്തിച്ചു. സർക്കാരിന്റെ ഭാഗത്ത് എന്തെങ്കിലും ഉണ്ടെങ്കിൽ അത് വേഗത്തിൽ ആവട്ടെ എന്ന് കരുതിയാണ് മുഖ്യമന്ത്രിക്ക് കത്തു നൽകിയതെന്നും സുനിൽകുമാർ പറഞ്ഞു. യാതൊരു തരത്തിലുള്ള മറുപടിയുമില്ലാതെ നീട്ടിക്കൊണ്ടുപോകാൻ ആണെങ്കിൽ തനിക്കറിയുന്ന കാര്യങ്ങൾ ജനങ്ങളോട് തുറന്നു പറയും. ആർക്കാണ് പങ്ക് എന്നുള്ളത് അടക്കം…
Read Moreതൃപ്രയാറിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു: രണ്ടു യുവാക്കൾക്കു ദാരുണാന്ത്യം
തൃശൂർ: ദേശീയപാതയിൽ തൃപ്രയാർ സെന്ററിനടുത്ത് കണ്ടെയ്നർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടുപേർ മരിച്ചു. വലപ്പാട് കോതകുളം ബീച്ച് സ്വദേശി കാരേപറമ്പിൽ രാമദാസിന്റെ മകൻ ആശിർവാദ് (18), വലപ്പാട് മാലാഖവളവ് സ്വദേശി അമ്പലത്ത് വീട്ടിൽ സഗീറിന്റെ മകൻ ഹാഷിം (18) എന്നിവരാണു മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന നിഹാൽ എന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നു പുലർച്ചെ രണ്ടരയോടെ തൃപ്രയാർ വിബി മാളിനടുത്തായിരുന്നു അപകടം. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
Read More