തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് കേന്ദ്രത്തിൽ കത്തിനശിച്ച ബൈക്കുകൾക്കു നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ തീരുമാനമായി. ആർസി ബുക്ക് പരിശോധിച്ച് ഓരോ ബൈക്കിനും കരാറുകാരൻ നിശ്ചയിക്കുന്ന തുകയാണ് നഷ്ടപരിഹാരമായി നൽകുക. ഇതു വിതരണംചെയ്യൽ തുടങ്ങി. നഷ്ടപരിഹാരം തൃപ്തികരമല്ലാത്തവർക്ക് ഉപഭോക്തൃ കമ്മീഷനെ സമീപിക്കാം. നേരത്തേ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചിരുന്നെങ്കിലും വാഹനം ഏറ്റുവാങ്ങി കൊണ്ടുപോകുന്നുവെന്നു വെസ്റ്റ് പോലീസ് സ്റ്റേഷനിൽ മുൻകൂർ കച്ചീട്ട് ഒപ്പിട്ടുനൽകിയാൽമാത്രമേ തുക എത്രയെന്നു വെളിപ്പെടുത്താൻ കഴിയൂ എന്നായിരുന്നു കരാറുകാരന്റെ നിലപാട്. പോലീസിൽ കച്ചീട്ട് ഒപ്പിട്ടുകഴിഞ്ഞാൽ കരാറുകാരൻ നൽകുന്ന തുക സ്വീകരിക്കാൻ ഉടമ നിർബന്ധിതനാകുമായിരുന്നു. ഈ നിർദേശം പിൻവലിക്കണമെന്നു ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനോട് ടൂവീലർ യൂസേഴ്സ് അസോസിയേഷൻ അഭ്യർഥിച്ചിരുന്നു. കളക്ടർ അനുകൂലനിലപാട് സ്വീകരിച്ചതോടെ നഷ്ടപരിഹാരത്തുക തൃപ്തികരമാണെങ്കിൽമാത്രം കരാറുകാരനിൽനിന്നു നഷ്ടപരിഹാരം വാങ്ങിയാൽ മതി. കത്തിനശിച്ച വാഹനാവശിഷ്ടങ്ങൾ ഉടമകളുടെ സമ്മതമില്ലാതെ ദുരന്തസ്ഥലത്തുനിന്നു മാറ്റാൻ ആരെയും അനുവദിക്കരുതെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. തൃശൂർ റെയിൽവേ…
Read MoreCategory: Thrissur
ദേശീയപാത നിർമാണം; ചേറ്റുവ പുഴയിൽനിന്നു മണലെടുക്കുന്നത് പരിശോധിക്കണമെന്ന് ഹൈക്കോടതി
ചാവക്കാട്: ദേശീയപാത നിർമാണത്തിനായി ചേറ്റുവ പുഴയിലെ മണ്ണെടുക്കുന്നത് സംബന്ധിച്ച് പരിശോധന നടത്താൻ ഹൈക്കോടതി നിർദേശം. മണലൂറ്റുകാരണം സമീപത്തെ വീടുകൾക്കും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങൾ അതീവ ഗുരുതരമാണെന്ന സ്വകാര്യ അന്യായത്തെ തുടർന്ന് കളക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചു റിപ്പോർട്ടു നൽകാൻ ഹൈക്കോടതി നിർദേശംനൽകിയത്. കളക്ടറുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറി, സാങ്കേതിക വിദഗ്ധർ, നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമായിരിക്കും പരിശോധന നടത്തുന്നത്. ഖനനത്തെക്കുറിച്ച് വിശദറിപ്പോർട്ട് സമർപ്പിക്കാൻ കോടതി നാഷണൽ ഹൈവേയോട് നിർദേശംനൽകി. പൊതുപ്രവർത്തകനായ ലത്തീഫ് കെട്ടുമ്മൽ, അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേനനൽകിയ ഹർജിയിലാണ് ഉത്തരവ്. ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ നടത്തുന്ന ഈ ഖനനം നിർത്തിവയ്ക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. മണലൂറ്റുകാരണം വീടുകളും കെട്ടിടങ്ങളും പുഴയോരവും അപകടസ്ഥിതിയിലാണെന്ന് ‘ദീപിക’ റിപ്പോർട്ട് ചെയ്തിരുന്നു.
Read Moreസ്ത്രീകൾ സംഘടിതമായി പ്രവർത്തിക്കുന്നതു ശക്തീകരണത്തിനുള്ള വേദികളെന്ന് മാർ താഴത്ത്
തൃശൂർ: സമൂഹത്തിലും സഭയിലും സ്ത്രീകൾ സംഘടിതമായി പ്രവർത്തിക്കുന്നത് അവരുടെ ശക്തീകരണത്തിനുള്ള വേദികളാണെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂർ അതിരൂപതയുടെ സംഘടനകളുടെ വനിതാവിഭാഗങ്ങളെല്ലാം ചേർന്നു സംഘടിപ്പിച്ച വനിതാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതകൾ നേതൃത്വം കൊടുക്കുന്നത് ഒട്ടും എളുപ്പമുള്ള പണിയല്ല, എങ്കിൽപ്പോലും ഏതു പ്രതിസന്ധിയെയും തരണംചെയ്തു മുന്നേറാൻ സ്ത്രീകൾക്കുള്ള അസാമാന്യമായ കഴിവ് സ്വായത്തമാക്കാൻ സ്ത്രീകൾ പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ എന്നിവരെല്ലാം വനിതകളാണെന്നും ആർച്ച്ബിഷപ് അഭിമാനപൂർവം ചൂണ്ടിക്കാട്ടി. വനിതാ കമ്മീഷൻ സെക്രട്ടറി ഉജ്വല ബിജു അധ്യക്ഷത വഹിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡോ. മേരി റെജീന എന്നിവരെ ആദരിച്ചു.ഫാ. ഫ്രാൻസിസ് ട്വിങ്കൾ വാഴപ്പിള്ളി, ഫാ. അനിഷ് കൂത്തൂർ, ഓമന റാഫേൽ, റോസ് പോൾ എന്നിവർ പ്രസംഗിച്ചു. റജീന സെബാസ്റ്റ്യൻ സ്ത്രീശക്തീകരണം…
Read Moreവിവാദങ്ങളും തർക്കങ്ങളും അല്ല വേണ്ടത്; കലാഭവൻ മണി സ്മാരകം നിർമിക്കണമെന്ന് തരംഗ്
ചാലക്കുടി: കലാഭവൻ മണി സാംസ്കാരികകേന്ദ്രത്തെ ചൊല്ലിയുള്ള വിവാദങ്ങളല്ല നാടിന് ആവശ്യമെന്നും വാക്പോരുകൾ അവസാനിപ്പിച്ച് എത്രയുംപെട്ടെന്ന് സാംസ്കാരികകേന്ദ്രം നിർമാണ പ്രവർത്തനം ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നു കലാകാരന്മാരുടെ സംഘടനയായ തരംഗ് സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണത്തിൽ ആവശ്യപ്പെട്ടു. ചടങ്ങിൽ തരംഗ് പ്രസിഡന്റ്കലാഭവൻ ജയൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർ പേഴ്സൺ ആലീസ് ഷിബു ഉദ്ഘാടനംചെയ്തു. നഗരസഭ പ്രതിപക്ഷനേതാവ് ജിൽ ആന്റണി മുഖ്യാതിഥിയായി. കൊരട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കലാഭവൻ ജോബി, പാറക്കടവ് പഞ്ചായത്തംഗം ഗായകൻ സജിത്ത് മാമ്പ്ര, ഫോക്ലോർ അക്കാദമി അവാർഡ് ജേതാക്കളായ മനോജ് കലിക്കകുന്ന്, ടി.പി. വിജു എന്നിവരെ ആദരിച്ചു. വാർഡ് കൗൺസിലർ ഉഷാ പരമേശ്വരൻ, കൂടപ്പുഴ അജന്ത ക്ലബ് പ്രസിഡന്റ് മധു ചിറയ്ക്കൽ, സെക്രട്ടറി ടി.പി. രാജു, കലാഭവൻ സുധി, വിജയൻ മല്പാൻ, പ്രദീപ് പൂലാനി, കലാഭവൻ രഞ്ജിത്ത്, രജിനീഷ് കാളിവീട്ടിൽ, മായ ശശികുമാർ തുടങ്ങിയവർ…
Read Moreക്രൈസ്തവരെ അവഗണിച്ചാൽ ശക്തമായ പ്രതികരണം നേരിടേണ്ടി വരുമെന്ന് മാർ ആൻഡ്രൂസ് താഴത്ത്
തൃശൂർ: ക്രൈസ്തവ സമുദായത്തെ അവഗണിക്കുന്ന രാഷ്ട്രീയ-ഭരണ രംഗത്തുള്ളവർക്കു ശക്തമായ പ്രതികരണം നേരിടേണ്ടിവരുമെന്ന് അതിരൂപത മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്ത്. അതിരൂപത കുടുംബകൂട്ടായ്മയുടെ ലൂർദ് ഫൊറോന കണ്വൻഷൻ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തനിച്ചുവളരാൻ ആർക്കും കഴിയില്ല. തകർച്ചയാണ് അനുഭവം. ക്രൈസ്തവ സമുദായം ഒന്നിച്ചുനിൽക്കുന്നതിന്റെ മുന്നോടിയാണ് സമുദായജ്വാല കണ്വൻഷനുകൾ. ഭാവിയിൽ സമുദായം ഒറ്റക്കെട്ടായിനിന്ന് പ്രവർത്തിക്കാൻ കുടുംബകൂട്ടായ്മകൾ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ലൂർദ് ഫൊറോന വികാരി ഫാ. ജോസ് വല്ലൂരാൻ, ഫാ. രാജു അക്കര, പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ജോഷി വടക്കൻ, മേയർ ഡോ. നിജി ജസ്റ്റിൻ, ഫൊറോന ആനിമേറ്റർ ഫാ. റോയ് മൂക്കൻ, അതിരൂപത കുടുംബകൂട്ടായ്മ ജനറൽ സെക്രട്ടറി എ.ഡി. ഷാജു, ഫൊറോന കണ്വീനർ വിൻസന്റ് നെല്ലിശേരി, സെക്രട്ടറി ഫ്രാൻസിസ് ജേക്കബ് മുളക്കൻ, ജോസ് ചിറ്റാട്ടുകര, ഡോണി ജോർജ്, ശോഭ ജോണ്സണ്, ആൻ ജോർജ് എന്നിവർ പ്രസംഗിച്ചു. എം.ഡി. എഡ്വിൻ,…
Read Moreക്യാറ്റ്സ് ക്ലോ – വീടുകളിൽ മഞ്ഞവസന്തം കണിക്കൊന്നയുടെ ഡ്യൂപ്പിനു പ്രിയമേറുന്നു; ജാഗ്രത വേണമെന്ന് സസ്യശാസ്ത്രജ്ഞർ
തൃശൂർ പടിഞ്ഞാറേകോട്ടയ്ക്കുസമീപം വീടിന്റെ മതിലിൽ നിറഞ്ഞു പൂത്തുനിൽക്കുന്ന ക്യാറ്റ്സ്ക്ലോയുടെ പശ്ചാത്തലത്തിൽ ഫോട്ടോയെടുക്കുന്ന യുവതികൾ. തൃശൂർ: വീടിനും മതിലിനും മഞ്ഞപ്പന്തലിട്ട് കാഴ്ചയുടെ അപൂർവഭംഗിയൊരുക്കി ക്യാറ്റ്സ് ക്ലോ വൈൻ ചെടികൾ ജില്ലയിൽ വ്യാപകമാകുന്നു. കാർപോർച്ചും മുറ്റത്തെ പന്തലുമെല്ലാം മഞ്ഞനിറമുള്ള സമൃദ്ധിയായ പൂക്കൾകൊണ്ടും തണൽകൊണ്ടും മനോഹരമാക്കുന്ന ക്യാറ്റ്സ് ക്ലോയ്ക്കു പ്രചാരമേറുകയാണെന്നു നഴ്സറി ജീവനക്കാർ. വേനൽച്ചൂടും മഴയും പ്രതിരോധിക്കുന്ന തണൽകൂടാരമാകുകയാണ് ഈ സസ്യം. കണിക്കൊന്നയെപ്പോലെ മഞ്ഞപ്പൂക്കൾ കുലകളായി ഉണ്ടാകുന്നതുകൊണ്ട് കണിക്കൊന്നയുടെ അപരൻ എന്നാണ് അറിയപ്പെടുന്നത്. ഒറ്റച്ചെടിതന്നെ പടർന്നുപന്തലിക്കുമെന്നതാണ് സവിശേഷത. വേനലിലും മഴയിലും തഴച്ചുവളരും. ഏതുകാലത്തും നിറയെ പൂക്കളുണ്ടാകുമെന്നതാണ് ചെടിപ്രേമികൾക്കു ക്യാറ്റ്സ് ക്ലോ പ്രിയങ്കരമാക്കുന്നത്. തണ്ടുകളിൽ പൂച്ചയുടെ നഖംപോലെ വളഞ്ഞ മുളപ്പുകൾ ഉണ്ടാകുന്നതുകൊണ്ടാണ് ഇവയ്ക്കു ക്യാറ്റ്സ്ക്ലോ എന്ന പേരുകിട്ടിയത്. ഓവൽ ആകൃതിയിലുള്ള പച്ച ഇലകളും ഭംഗിയുള്ളതാണ്. അങ്കേറിയ ടൊമെന്റോസ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. ദക്ഷിണഅമേരിക്കയാണ് ജന്മദേശം. ആയുർവേദ ഹെർബൽ ഗവേഷണകേന്ദ്രങ്ങളിലും ഔഷധസസ്യ നഴ്സറികളിലും പരീക്ഷണ…
Read Moreതൃശൂർ സ്റ്റേഡിയം കായികതാരങ്ങൾക്കായി തുറന്നുനൽകണം; ഐ.എം.വിജയന്റെ ആവശ്യത്തിന് മേയറുടെ ഉറപ്പ്
തൃശൂർ: കോർപറേഷൻ സ്റ്റേഡിയം പൂർണമായും കായികതാരങ്ങൾക്കായി തുറന്നുനൽകണമെന്ന് ഫുട്ബോൾ ഇതിഹാസം പദ്മശ്രീ ഐ.എം. വിജയൻ. കോർപറേഷൻ സംഘടിപ്പിച്ച ടോക് ടു മേയർ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് താരം ആവശ്യമുന്നയിച്ചത്. താനടക്കമുള്ള കായികതാരങ്ങൾ പന്തുതട്ടി വളർന്ന സ്റ്റേഡിയമാണിതെന്നും ആ മണ്ണിൽനിന്നുള്ള വളർച്ചയാണ് തന്നെ പദ്മശ്രീ പുരസ്കാരംവരെ എത്തിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സ്റ്റേഡിയം കോർപറേഷന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാകണം. നിലവിൽ ഒട്ടേറെ പ്രതിഭകളായ കുട്ടികൾക്ക് പരിശീലനത്തിനായി പുറത്തുപോകേണ്ടിവരുന്നത് ഖേദകരമാണെന്നും ആ സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനുമതി ലഭിച്ചാൽ ഈ വർഷത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ തൃശൂരിലേക്കെത്തിക്കാൻ ഫുട്ബോൾ അസോസിയേഷനുമായി സംസാരിക്കാൻ തയാറാണെന്നും അറിയിച്ച അദ്ദേഹം തന്റെ അമ്മയുടെ പേരിൽ ടൂർണമെന്റ് നടത്താൻ മുൻ ഭരണസമിതിയെ സമീപിച്ചപ്പോൾ തനിക്കുനേരിട്ടത് വേദനിക്കുന്ന അനുഭവമായിരുന്നുവെന്നും നിലവിലെ ഭരണസമിതിയിൽനിന്നു പൂർണ പിന്തുണയാണു ലഭിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കോർപറേഷന്റെ ഒന്നാം വാർഷികവികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കർമദ്യുതി ലോഗോ പ്രകാശനം…
Read Moreസൈഹണ്ട് 2.0; തൃശൂരിൽ 37 റെയ്ഡുകൾ, ഒൻപത് അറസ്റ്റ്; ജാഗ്രത വേണമെന്ന് കമ്മീഷണർ
തൃശൂർ: ഓണ്ലൈൻ സാന്പത്തികത്തട്ടിപ്പുകൾ തടയുന്നതിനായി സംസ്ഥാനവ്യാപകമായി നടത്തുന്ന സൈഹണ്ട് 2.0 പരിശോധനയുടെ ഭാഗമായി തൃശൂർ സിറ്റി പരിധിയിൽ വൻ പോലീസ് നടപടി. ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിലായി നടത്തിയ 37 റെയ്ഡുകളിൽ 10 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഒൻപത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാലുപേർക്ക് അന്വേഷണസംഘം നോട്ടീസ് നൽകി. നെടുപുഴ സ്വദേശി തയ്യിൽ പി.എം. ബിനീഷ് (46), കൈപറന്പ് സ്വദേശി പുത്തൻപുരയ്ക്കൽ നിതിൻരാജ് (24), മണ്ണുത്തി കാളത്തോട് സ്വദേശി കൊറ്റവിള പുത്തൻവീട്ടിൽ ഷബീർ (40), വാണിയന്പാറ സ്വദേശി കുന്നുന്പുറത്ത് ബാബു (40), എടക്കഴിയൂർ സ്വദേശി അഴിയത്ത് മുഹമദ് മാലിക് (21), പോർക്കുളേങ്ങാട് സ്വദേശി പയ്യൂർവീട്ടിൽ അമേഘ് ജോയ് (20), ഇയ്യാൽ അന്പതുവീദ് നഗർ സ്വദേശി ചെട്ടിതൊടി വിഷ്ണു (29), കൊണ്ടാഴി സ്വദേശി താണിക്കൽ രാജീവ് (22), കോഴിക്കോട് അരിക്കുളം സ്വദേശി ഉമച്ചാന്പുറത്ത് യു.എം. വൈഷ്ണവ് (20)…
Read Moreപാലക്കുഴി തിണ്ടില്ലം ജലവൈദ്യുത പദ്ധതി ഉത്പാദനത്തിനു സജ്ജമെന്നു അധികൃതർ
വടക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്നപദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. വൈദ്യുതി ഉത്പാദനത്തിനു സജ്ജമാണിപ്പോൾ. അവസാനഘട്ടത്തിലെ ചെറിയ വർക്കുകൾ മാത്രമേ ഇനി ശേഷിക്കുന്നുള്ളു. ഏതുസമയവും വൈദ്യുതി ഉത്പാദനത്തിനു പവർഹൗസും അനുബന്ധ സംവിധാനങ്ങളും തയാറാണെന്നു അധികൃതർ പറഞ്ഞു. വേനലായതിനാൽ വെള്ളമാണു പ്രശ്നം. തടയണയിൽ വെള്ളം സംഭരിച്ചിട്ടുണ്ടെങ്കിലും അതു തുടർച്ചയായ ഉത്പാദനത്തിനു പര്യാപ്തമല്ല. നാലുമീറ്റർ വെള്ളമാണുള്ളത്. ഇതിലെ വെള്ളം പൈപ്പുവഴിവിട്ട് പ്രാഥമിക ടെസ്റ്റിംഗും നടക്കുന്നുണ്ട്. നല്ല വേനൽമഴ ലഭിച്ചാൽ വൈദ്യുതി ഉത്പാദനവുമാകാം. തടയണയിൽനിന്നും 294 മീറ്റർ ദൂരത്തിൽ ലൊപ്രഷർ പൈപ്പും തുടർന്ന് പവർഹൗസ് വരെയുള്ള 438 മീറ്റർ ദൂരത്തിൽ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഉത്പാദനം കഴിഞ്ഞ് വെള്ളം ഇതിനടുത്തെ തോടുവഴി നിലവിലുള്ളപോലെ താഴേക്കൊഴുകി മംഗലംപുഴയിലെത്തും. ജില്ലാ പഞ്ചായത്തിന്റെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണിത്. പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി എന്നപേരിൽ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കമ്പനിയാണ്…
Read Moreഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടി സുമേധ മെഗാ ക്വിസ് ഫെസ്റ്റിവൽ
കയ്പമംഗലം: ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഗിന്നസ് മോഡൽ – ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ സുമേധ മെഗാ ക്വിസ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ശ്രീനാരായണപുരം പി. വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജിൽ നടന്ന മെഗാ ക്വിസ് മത്സരം ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ടി.കെ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ശ്രീ നാരായണപുരം പഞ്ചായത്ത് പ്രസിഡന്റ്് മിനി ഷാജി, എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. കൈലാസൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ്് സുമതി സുന്ദരൻ, മതിലകം ബിപിസി എൻ.സി. പ്രശാന്ത് മാസ്റ്റർ, ഡോ. സനന്ദ് സദാനന്ദൻ, എം.കെ. സൈഫുദ്ദീൻ തുടങ്ങിവ യവർ പ്രസംഗിച്ചു. അജ്മൽ ചക്കരപ്പാടം, അമൃത, ആതിര, പി.ടി.മുരളീധരൻ, ഇ.എസ്.അമൽ, എൻ.ആർ. രമേഷ് ബാബു, വി.ഡി. ബീന, സരോജിനി, ദീപ ടീച്ചർ എന്നിവർ ക്വിസ് നയിച്ചു.…
Read More