സൂ​ക്ഷി​ച്ചാ​ൽ ദു​ഖി​ക്കേ​ണ്ട… ചി​മ്മി​നി ഡാം ​തു​റ​ക്കു​ന്ന​ത് കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ​യ്ക്ക് സ്ഥാ​പി​ച്ച കൈ​വ​രി​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ

പു​തു​ക്കാ​ട്: ചി​മ്മി​നി ഡാ​മി​ൽ സ​ന്ദ​ര്‍​ശ​ക​ര്‍​നി​ല്‍​ക്കു​ന്ന ഭാ​ഗ​ത്തെ കൈ​വ​രി ത​ക​ര്‍​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു.​കോ​ണ്‍​ക്രീ​റ്റ് കാ​ലി​ല്‍ ഘ​ടി​പ്പി​ച്ച ഇ​രു​മ്പ് പൈ​പ്പു​ക​ളാ​ണ് ന​ശി​ച്ച​ത്. ഡാം ​തു​റ​ക്കു​ന്ന​ത് കാ​ണാ​ന്‍​പു​ഴ​യു​ടെ ഇ​രു​വ​ശ​ത്തു​മാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് കൈ​വ​രി സ്ഥാ​പി​ച്ച​ത്. ഇ​തി​ല്‍ പു​ഴ​യു​ടെ വ​ല​തു​വ​ശ​ത്തെ കൈ​വ​രി​ക​ളാ​ണ് ത​ക​ര്‍​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ത​ക​ര്‍​ന്ന കൈ​വ​രി​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. വേ​ന​ലി​ല്‍ ഡാം ​തു​റ​ക്കു​ന്ന​ത് കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​ണെ​ത്തു​ന്ന​ത്. ത​ക​ര്‍​ന്ന കൈ​വ​രി​യോ​ടു​ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​വ​ര്‍ പു​ഴ​യി​ലേ​ക്കു​വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കൈ​വ​രി​ക​ള്‍ മാ​റ്റി സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ സു​രേ​ഷ് ചെ​മ്മ​നാ​ട​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി​ന​ല്‍​കി.

Read More

തൃ​ശൂ​രി​ൽ അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; മൊ​ബൈ​ലി​ൽ ആ​ത്മ​ഹ​ത്യാ വോ​യ്സ് നോ​ട്ട്

അ​ടാ​ട്ട് : തൃ​ശൂ​ർ അ​ടാ​ട്ട് ആ​മ്പ​ല​ക്കാ​വി​ൽ അ​മ്മ​യെ​യും അ​ഞ്ച​ര വ​യ​സു​ള്ള മ​ക​നെ​യും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​നാ​ട്ട് വീ​ട്ടി​ൽ മോ​ഹി​ത്തി​ന്‍റെ ഭാ​ര്യ ശി​ല്പ (30), മ​ക​ൻ അ​ക്ഷീ​ജി​ത്ത് (അ​ഞ്ച​ര വ​യ​സ്) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് മോ​ഹി​ത്ത് പ​നി​യും ജ​ല​ദോ​ഷ​വും കാ​ര​ണം മ​റ്റൊ​രു മു​റി​യി​ലാ​യി​രു​ന്നു രാ​ത്രി ഉ​റ​ങ്ങി​യി​രു​ന്ന​ത്. മോ​ഹി​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ ര​വീ​ന്ദ്ര​നും രു​ഗ്മി​ണി​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും രാ​വി​ലെ​യാ​ണ് മ​ര​ണ​വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. അ​മ​ല മേ​രി റാ​ണി സ്കൂ​ളി​ലെ യു​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ് മ​രി​ച്ച അ​ക്ഷീ​ജി​ത്ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചുവ​രി​ക​യാ​ണ്. മ​രി​ച്ച ശി​ൽ​പ്പ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ​ക്കാ​യി പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്നു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. മൊ​ബൈ​ലി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ത്മ​ഹ​ത്യാ വോ​യ്സ് നോ​ട്ട് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Read More

തൃശൂർ റെ​യി​ൽ​വേ പാ​ർ​ക്കിം​ഗി​ലെ തീ​പി​ടി​ത്തം; ന​ഷ്ടം ക​ണ​ക്കാ​ക്കാ​ൻ ര​ണ്ടു​ദി​വ​സ​മെ​ടു​ക്കും

തൃ​ശൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പാ​ർ​ക്കിം​ഗ് ഏ​രി​യാ​യി​ലെ തീ​പി​ടി​ത്ത​ത്തി​ന്‍റെ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ക​ത്തി​ന​ശി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്കം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യാ​ണ് ആ​ദ്യം ന​ട​ക്കു​ക. അ​തി​നു​ശേ​ഷ​മേ വാ​ഹ​ന​ങ്ങ​ളു​ടെ നി​ല​വി​ലെ വി​ല നി​ശ്ച​യി​ക്കാ​നാ​കൂ. പ​രി​ശോ​ധ​ന​ക​ൾ​ക്ക് ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഒാ​ഫീ​സ​ർ നേ​തൃ​ത്വം ന​ല്കും. തീ ​പി​ടി​ത്ത​ത്തി​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ പോ​ലീ​സി​ന്‍റെ​യും​കൂ​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​വ​ഹി​ക്കും. ന​ന്പ​ർ പ്ലേ​റ്റു​ക​ള​ട​ക്കം ക​ത്തി​പ്പോ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ചേ​സ് ന​ന്പ​ർ പ​രി​ശോ​ധി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ന​ന്പ​ർ ക​ണ്ടെ​ത്തി​വേ​ണം കാ​ല​പ്പ​ഴ​ക്കം നി​ർ​ണ​യി​ക്കാ​ൻ. മൂ​ന്നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. തീ​പി​ടി​ത്ത അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ളു​ടെ ചേ​സ് ന​ന്പ​ർ പ​രി​ശോ​ധി​ക്കാ​ൻ ര​ണ്ടു​ദി​വ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ച്ച​വ​രു​ടെ പ​രാ​തി​ക​ൾ ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്. അ​തി​നു​ശേ​ഷ​മേ യ​ഥാ​ർ​ഥ ന​ഷ്ടം ക​ണ​ക്കാ​ക്കാ​നാ​കൂ. തു​ട​ർ​ന്ന് റെ​യി​ൽ​വേ സാ​മ​ഗ്രി​ക​ളു​ടെ ന​ഷ്ട​വും റെ​യി​ൽ​വേ​യു​ടെ​കൂ​ടെ സ​ഹാ​യ​ത്തോ​ടെ ക​ണ​ക്കാ​ക്കും. പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​ത്തി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ലൊ​ന്നി​നു തീ​പി​ടി​ച്ച​തി​നു പി​ന്നാ​ലെ…

Read More

കൂ​റു​മാ​റാ​ൻ 50 ല​ക്ഷം സി​പി​എം വാ​ഗ്ദാ​നം ചെ​യ്തു; ലീ​ഗ് സ്വ​ത​ന്ത്ര​ൻ ഇ.​യു. ജാ​ഫ​റി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്ത്

തൃ​ശൂ​ർ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തി​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​റു​മാ​റി എ​ൽ​ഡി​എ​ഫി​ന് വോ​ട്ടു​ചെ​യ്യാ​ൻ സി​പി​എം 50 ല​ക്ഷം രൂ​പ കോ​ഴ വാ​ഗ്ദാ​നം ചെ​യ്ത​താ​യി ലീ​ഗ് സ്വ​ത​ന്ത്ര​ൻ പ​റ​യു​ന്ന ശ​ബ്ദ​രേ​ഖ പു​റ​ത്ത്. വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് ത​ളി ഡി​വി​ഷ​നി​ൽ​നി​ന്ന് വി​ജ​യി​ച്ച ഇ.​യു. ജാ​ഫ​ർ കോ​ണ്‍​ഗ്ര​സ് നേ​താ​വി​നോ​ട് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് പു​റ​ത്താ​യ​ത്. പ്ര​സി​ഡ​ന്‍റ്് തി​ര​ഞ്ഞെ​ടു​പ്പി​ന് ത​ലേ​ന്നാ​യി​രു​ന്നു സം​സാ​രം. എ​ൽ​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും ഏ​ഴ് വീ​തം അം​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ജാ​ഫ​ർ കൂ​റു​മാ​റി വോ​ട്ട് ചെ​യ്ത​തോ​ടെ എ​ൽ​ഡി​എ​ഫ് വി​ജ​യി​ച്ചി​രു​ന്നു. അ​ടു​ത്ത ദി​വ​സം ജാ​ഫ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ത്വം രാ​ജി​വ​ച്ചി​രു​ന്നു. “”-എ​ന്‍റെ ലൈ​ഫ് സെ​റ്റി​ലാ​ക്കാ​ൻ വേ​ണ്ടി​യി​ട്ടാ​ണ് ഞാ​ൻ ജീ​വി​ക്കു​ന്ന​ത്. അ​തി​നു​ള്ള ഒ​രു ഓ​പ്ഷ​ൻ വ​രി​ക​യാ​ണ്. ഇ​വി​ടെ 50 ല​ക്ഷ​മാ​ണി​പ്പോ ഓ​ഫ​ർ കി​ട​ക്കു​ന്ന​ത്. ഒ​ന്നും ര​ണ്ടും റു​പ്യ അ​ല്ല. ഇ​യ്യാ​ണേ​ൽ അ​ന്‍റെ ക​ണ്ണ് മ​ഞ്ഞ​ളി​ക്കും. വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ്. പ്ര​സി​ഡ​ന്‍റെ​ന്ന് പ​റ​യു​ന്പോ നീ ​എ​ന്താ വി​ചാ​രി​ച്ച​ത്? അ​തി​ന്‍റെ…

Read More

ജ​യി​ൽ​ച്ചാ​ട്ടം; ത​മി​ഴ്നാ​ട്ടി​ൽ റി​മാ​ന്‍റി​ലാ​യ ബാ​ല​മു​രു​ക​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നൊ​രു​ങ്ങി വി​യ്യൂ​ർ പോ​ലീ​സ്

തൃ​ശൂ​ർ: ജ​യി​ൽ​ചാ​ടി ഒ​ളി​വി​ൽ ക​ഴി​യ​വേ അ​റ​സ്റ്റി​ലാ​യി ത​മി​ഴ്നാ​ട്ടി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡി​ലാ​യ കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ബാ​ല​മു​രു​ക​നെ(44) ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ ഒ​രു​ങ്ങി വി​യ്യൂ​ർ പോ​ലീ​സ്. എ​ന്നാ​ൽ ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം​ചെ​യ്യ​ൽ ന​ട​പ​ടി അ​വ​സാ​നി​ച്ച​ശേ​ഷ​മേ ക​സ്റ്റ​ഡി അ​പേ​ക്ഷ​യു​മാ​യി വി​യ്യൂ​ർ പോ​ലീ​സ് മ​ധു​ര​പാ​ള​യം​കോ​ട്ട​യി​ൽ കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കൂ. വി​യ്യൂ​ർ ജ​യി​ലി​ലേ​ക്കു കൊ​ണ്ടു​വ​ന്ന ബാ​ല​മു​രു​ക​ൻ വി​യ്യൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​വ​ച്ചാ​ണു ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്. അ​തു​കൊ​ണ്ടാ​ണു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി വി​യ്യൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ന്ന​ത്. മ​റ്റൊ​രു സ്കൂ​ട്ട​ർ മോ​ഷ​ണ​ക്കേ​സ് മാ​ത്ര​മാ​ണു ബാ​ല​മു​രു​ക​നെ​തി​രേ വി​യ്യൂ​ർ പോ​ലീ​സി​ലു​ള്ള​ത്. മൂ​ന്നാം​ത​വ​ണ​യും ജ​യി​ൽ​ചാ​ടാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും ഇ​ത്ര​യും​നാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തും സം​ബ​ന്ധി​ച്ചു ത​മി​ഴ്നാ​ട് ക്യു ​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക. പ​ല​യി​ട​ങ്ങ​ളി​ലാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ത്ത സൗ​ഹൃ​ദ​വ​ല​യ​മാ​ണു ബാ​ല​മു​രു​ക​ന് ഒ​ളി​വി​ൽ ക​ഴി​യാ​ൻ തു​ണ​യൊ​രു​ക്കി​യ​തെ​ന്നു ത​മി​ഴ്നാ​ട് പോ​ലീ​സി​നു സൂ​ച​ന​യു​ണ്ട്. അ​ത്ത​രം സൗ​ഹൃ​ദ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കേ​ര​ള​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്നും ക്യു ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​ന്തെ​ങ്കി​ലും…

Read More

സു​രേ​ഷ് ഗോ​പി ദ​ത്തെ​ടു​ത്ത അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി; ഭ​ര​ണം യു​ഡി​എ​ഫി​ന്

തൃ​ശൂ​ർ: സു​രേ​ഷ് ഗോ​പി ദ​ത്തെ​ടു​ത്ത അ​വി​ണി​ശs​രി പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് അ​ട്ടി​മ​റി വി​ജ​യം. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ബി​ജെ​പി കു​ത്ത​ക​യാ​ക്കി വ​ച്ചി​രു​ന്ന പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് തി​രി​ച്ചു​പി​ടി​ച്ച​ത്. കോ​ൺ​ഗ്ര​സി​ലെ റോ​സി​ലി ജോ​യി പു​തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 16 അം​ഗ​ങ്ങ​ളു​ള്ള പ​ഞ്ചാ​യ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​നും ബി​ജെ​പി​ക്കും ഏ​ഴ് വോ​ട്ടു​ക​ൾ വീ​തം ല​ഭി​ച്ച​തോ​ടെ​യാ​ണ് വി​ജ​യി​യെ തീ​രു​മാ​നി​ക്കാ​ൻ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്. ര​ണ്ട് മെ​മ്പ​ർ​മാ​രു​ള്ള എ​ൽ​ഡി​എ​ഫ് വോ​ട്ടെ​ടു​പ്പി​ൽ നി​ന്ന് വി​ട്ടു​നി​ന്നു. ഇ​തോ​ടെ​യാ​ണ് ഇ​രു​മു​ന്ന​ണി​ക​ളും തു​ല്യ​നി​ല​യി​ലാ​യ​ത്. 2020-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന് മൂ​ന്നും ബി​ജെ​പി​ക്ക് ആ​റും എ​ൽ​ഡി എ​ഫി​ന് അ​ഞ്ചും സീ​റ്റു​ക​ളാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ യു​ഡി​എ​ഫും ബി​ജെ​പി​യും ഏ​ഴ് സീ​റ്റു​ക​ൾ വീ​തം നേ​ടി ക​രു​ത്തു തെ​ളി​യി​ച്ചു.

Read More

ഗു​രു​വാ​യൂ​ർ ക്ഷേ​ത്രത്തിൽ ഡി​സം​ബ​ർ മാ​സ​ത്തെ ഭ​ണ്ഡാ​രവ​ര​വ് 6.53 കോ​ടി; പിൻവലിച്ച 2000 രൂപ നോട്ട് കാണിക്ക വഞ്ചിയിൽ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ ഡി​സം​ബ​ർ മാ​സ​ത്തെ ഭ​ണ്ഡാ​ര​വ​ര​വാ​യി 6,53,16,495 രൂ​പ ല​ഭി​ച്ചു. ഒ​രു​കി​ലോ 444 ഗ്രാം 300 ​മി​ല്ലി​ഗ്രാം സ്വ​ർ​ണ​വും എ​ട്ടു​കി​ലോ 25 ഗ്രാം ​വെ​ള്ളി​യും ല​ഭി​ച്ചു. കേ​ന്ദ്രം പി​ൻ​വ​ലി​ച്ച ര​ണ്ടാ​യി​രം​രൂ​പ​യു​ടെ 14, നി​രോ​ധി​ച്ച ആ​യി​രം​രൂ​പ​യു​ടെ 16, അ​ഞ്ഞൂ​റി​ന്‍റെ 38 ക​റ​ൻ​സി​യും ല​ഭി​ച്ചു. കെ​ജി​ബി ഗു​രു​വാ​യൂ​ർ ശാ​ഖ​യ്ക്കാ​യി​രു​ന്നു എ​ണ്ണ​ൽ​ച്ചു​മ​ത​ല. ക്ഷേ​ത്ര​ത്തി​നു​പു​റ​ത്ത് വി​വി​ധ ബാ​ങ്കു​ക​ൾ സ്ഥാ​പി​ച്ച ഇ ​ഭ​ണ്ഡാ​ര​ങ്ങ​ൾ വ​ഴി 6,51,401രൂ​പ​യും ല​ഭി​ച്ചു.

Read More

അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി വീ​ഡി​യോ; മാർട്ടിനെതിരേ സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു

തൃ​ശൂ​ർ: അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ടാം​പ്ര​തി മാ​ർ​ട്ടി​നെ​തി​രേ തൃ​ശൂ​ർ സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ർ​ട്ടി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കും. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണു മാ​ർ​ട്ടി​ൻ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത്. അ​തി​ജീ​വി​ത​യു​ടെ കു​ടും​ബാം​ഗം ഡി​ഐ​ജി എ​സ്. ഹ​രി​ശ​ങ്ക​റി​നു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ ന​ത്തി​ലാ​ണു പോ​ലീ​സ് ന​ട​പ​ടി. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ ഷ​ക​സം​ഘ​മാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ക.ന​ടി​യെ ആ​ക്ര​മി​ച്ച​കേ​സി​ലെ കു​റ്റ​വാ​ളി മാ​ർ​ട്ടി​ൻ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണു കേ​സി​ൽ വി​ധി വ​ന്ന​ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാപ​ക​മാ​യി പ്ര​ച​രി​ച്ച​ത്. അ​തി​ജീ​വി​ത ഉ​ൾ​പ്പ​ടെ ചേ​ർ​ന്നു​കൊ​ണ്ടു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണു കേ​സെ​ന്നാ​ണു മാ​ർ​ട്ടി​ൻ വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. വീ​ഡി​യോ​യി​ൽ മാ​ർ​ട്ടി​ൻ അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. ദി​ലീ​പി​നെ കു​ടു​ക്കാ​ൻ സൃ​ഷ്‌​ടി​ച്ച​താ​ണു കേ​സെ​ന്നും മാ​ർ​ട്ടി​ൻ ആ​രോപി​ക്കു​ന്നു. വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​മ​ട​ക്കം അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രും. കേ​സി​ൽ അ​ഞ്ചു​വ​ർ​ഷം ജ​യി​ലി​ൽ കി​ട​ന്ന മാ​ർ​ട്ടി​ൻ…

Read More

തൃ​ശൂ​ർ ചേ​ല​ക്ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

ചേ​ല​ക്ക​ര (തൃ​ശൂ​ർ): വാ​ഴ​ക്കോ​ട് – പ്ലാ​ഴി സം​സ്ഥാ​ന​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും സ്വ​കാ​ര്യ​ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന് രാ​വി​ലെ 7.15ന് ​ഉ​ദു​വ​ടി​യി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. തി​രു​വി​ല്വാ​മ​ല​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സും തി​രു​വി​ല്വാ​മ​ല​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മ​ന​മേ​ൽ എ​ന്ന സ്വ​കാ​ര്യ ബ​സും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ടു ബ​സു​ക​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ര്‍​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഡ്രൈ​വ​ര്‍ സീ​റ്റി​നി​ട​യി​ൽ കു​ടു​ങ്ങി​പോ​വു​ക​യാ​യി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. സ്വ​കാ​ര്യ ബ​സി​ലെ​യും കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ലെ​യും യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റി​ണ്ടു​ണ്ട്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലും, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ​തു​ട​ര്‍​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.​തൃ​ശൂ​രി​ൽ രാ​വി​ലെ മു​ത​ൽ ക​ന​ത്ത മ​ഴ പെ​യ്യു​ന്നു​ണ്ട്. മ​ഴ​യെ​തു​ട​ര്‍​ന്ന് റോ​ഡി​ൽ ബ​സ് തെ​ന്നി നി​യ​ന്ത്ര​ണം വി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സി​സി​ടി​വി…

Read More

വേ​ദ​മ​ന്ത്ര​ങ്ങ​ൾ മു​ഴ​ങ്ങി, ഭ​ക്തി​യു​ടെ നി​റ​വി​ൽ ക​ല്പാ​ത്തി: ര​ഥ​പ്ര​യാ​ണം തു​ട​ങ്ങി

പാ​ല​ക്കാ​ട്: ദേ​വ​ഗ​ണ​ങ്ങ​ളെ സാ​ക്ഷി​യാ​ക്കി ക​ല്പാ​ത്തി​യി​ൽ ര​ഥാ​രോ​ഹ​ണം. ഇ​ന്ന​ലെ രാ​വി​ലെ ക​ല്പാ​ത്തി വി​ശാ​ലാ​ക്ഷി സ​മേ​ത വി​ശ്വ​നാ​ഥ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഉ​പ​നി​ഷ​ത് പാ​രാ​യ​ണം, വേ​ദ​പാ​രാ​യ​ണം, വി​ശ്വ​നാ​ഥ​സ്വാ​മി​ക്ക് ക​ല്യാ​ണോ​ത്സ​വം എ​ന്നീ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം 9.30നും 10.15​നും ഇ​ട​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​രെ സാ​ക്ഷി​യാ​ക്കി ക​ല്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ര​ഥാ​രോ​ഹ​ണം ന​ട​ന്നു. വേ​ദ​മ​ന്ത്ര​ത്താ​ൽ പ​രി​സ​രം ഭ​ക്തി​യു​ടെ നി​റ​വി​ലാ​യി. പി​ന്നീ​ട് ശി​വ​പാ​ർ​വ​തി​മാ​രെ​യും ഗ​ണ​പ​തി​യെ​യും വ​ള്ളി ദൈ​വാ​നി​സ​മേ​ത സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി​യെ​യും തേ​രി​ലേ​റ്റി​യ​തോ​ടെ ര​ഥ​പ്ര​ദ​ക്ഷി​ണ​ത്തി​ന് തു​ട​ക്ക​മാ​യി. പു​തി​യ ക​ല്പാ​ത്തി ഗ്രാ​മ​ത്തി​ലൂ​ടെ അ​ല്പ​നേ​രം സ​ഞ്ച​രി​ച്ച​തോ​ടെ പ​ക​ൽ​യാ​ത്ര സ​മാ​പി​ച്ചു. വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ യാ​ത്ര പു​ന:​രാ​രം​ഭി​ച്ചു. പു​തി​യ ക​ല്പാ​ത്തി മ​ന്ദ​ക്ക​ര മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഇ​ന്ന​ലെ വേ​ദ​പാ​രാ​യ​ണം, രു​ദ്രാ​ഭി​ഷേ​കം, ക്ര​മാ​ർ​ച്ച​ന എ​ന്നി​വ​ക്കു​ശേ​ഷം അ​ശ്വ​വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു ഗ്രാ​മ​പ്ര​ദ​ക്ഷി​ണം. ഇ​ന്ന് രാ​വി​ലെ വി​വി​ധ പൂ​ജ​ക​ൾ​ക്കു​ശേ​ഷം രാ​വി​ലെ ഒ​ന്പ​തി​നു ഗ​ണ​പ​തി​യു​മാ​യി വി​ശ്വ​നാ​ഥ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ള​ത്ത് ന​ട​ന്നു. 9.45നു ​വേ​ദ​പാ​രാ​യ​ണം സ​മാ​പ​ന​വും, ആ​ശീ​ർ​വാ​ദ ച​ട​ങ്ങു​ക​ളും ന​ട​ന്നു. ഗ​ണ​പ​തി എ​ഴു​ന്ന​ള്ള​ത്ത് വി​ശാ​ലാ​ക്ഷി സ​മേ​ത വി​ശ്വ​നാ​ഥ​സ്വാ​മി…

Read More