തിരുവനന്തപുരം: കഴക്കൂട്ടത്ത് അസം സ്വദേശിയിൽ നിന്നു കള്ളനോട്ട് പിടിച്ചെടുത്ത കേസിൽ അന്വേഷണം അസമിലേക്കും വ്യാപിപ്പിക്കും.അസം സ്വദേശി പ്രേംകുമാർ ബിശ്വാസിൽ നിന്നാണ് കഴക്കൂട്ടം പോലീസ് 500 രൂപയുടെ കള്ളനോട്ട് പോലീസ് പിടിച്ചെടുത്തത്. വിശദമായ പരിശോധനയിൽ ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 58 കള്ളനോട്ടുകൾ കൂടി പോലീസ് പിടിച്ചെടുത്തിരുന്നു. അസമിൽനിന്നു കൊണ്ട് വന്ന നോട്ടുകളാണിതെന്നും കഴക്കൂട്ടത്തെ വിവിധ കടകളിൽ സാധനങ്ങൾ വാങ്ങിയിട്ട് കള്ളനോട്ടുകൾ കൊടുത്തുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് തുടർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനായി പോലീസ് നടപടി സ്വീകരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതിയെ കഴക്കൂട്ടം സിഐ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read MoreCategory: TVM
ബൈക്ക് റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചു കയറി മറിഞ്ഞു; രണ്ട് യുവാക്കൾ മരിച്ചു
പൂന്തുറ: പൂന്തുറയ്ക്ക് സമീപം ഹൈവേയില്‍ പുതുക്കാട് മണ്ഡപത്തിന് എതിര്‍വശത്തായി ബൈക്ക് തെന്നി മറിഞ്ഞ് രണ്ട് പേര് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന ശബരിയാറിന്റെ മകന് ഷാരോണ്‍ (19), വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന പീറ്ററിന്റെ മകന് ടിനോ (20) എന്നിവരാണ് മരിച്ചത്. ബൈക്കിനു പിന്നിലുണ്ടായിരുന്ന വിഴിഞ്ഞം കോട്ടപ്പുറം ഒസവില്ലാ കോളനിയില്‍ ആരോഗ്യത്തിന്റെ മകന് അന്‍സാരി (19) പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ 1.30 ഓടുകൂടി വിഴിഞ്ഞം ഭാഗത്തുനിന്നും പൂന്തുറ പളളിയിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന ഗാനമേളയ്ക്കു വന്നതായിരുന്നു മൂന്നു യുവാക്കളും. പുതുക്കാട് മണ്ഡപത്തിനു സമീപത്തെത്തിയപ്പോള്‍ ബൈക്ക് റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തുവച്ചും മറ്റെയാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചതായി പോലീസ് പറഞ്ഞു. അപകടം നടന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരം പൂന്തുറ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൂന്നുപേരെയും മെഡിക്കല്‍…
Read Moreവിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് പിണറായി വിജയനു മാത്രം; സതീശന് അസൂയയും വിഷമവുമെന്ന് സിപിഎം മുഖപത്രം
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഒൻപത് വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് വിഴിഞ്ഞം പദ്ധതി സാക്ഷാത്കരിക്കാൻ കഴിഞ്ഞതെന്ന് സിപിഎം മുഖപത്രം. തുറന്നു വിശ്വകവാടം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമർശിക്കുന്നു. സംസ്ഥാന സർക്കാരും അദാനി പോർട്ടുമാണ് പദ്ധതിക്ക് വേണ്ടിയുള്ള വലിയ തുക ചെലവഴിച്ചത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് മാത്രമാണ് കേന്ദ്രസർക്കാരിൽ നിന്നു ലഭിച്ചത്. ഇതാകട്ടെ വായ്പയായിട്ടാണ് ലഭിച്ചത്. വാസ്തവം ഇതായിരിക്കെ കേരളത്തിലെ ബിജെപി നേതൃത്വം പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസർക്കാരിന്റേതാണെന്ന് വരുത്താൻ അപഹാസ്യമായ പ്രചാരണമാണ് നടത്തുന്നത്. പിൻവാതിലിലൂടെ ഉദ്ഘാടന വേദിയിൽ കയറി കൂടിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും പാർട്ടി പത്രം നിശിതമായി വിമർശിക്കുന്നു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വിമർശിക്കുന്നുണ്ട്. .ഉദ്ഘാടന വേദിയിൽ ഇടം കിട്ടിയിട്ടും ചടങ്ങ് ബഹിഷ്കരിച്ചു. ക്രെഡിറ്റ് ലഭിക്കാത്തതിലുള്ള വിഷമവും അസൂയയുമാണ് സതീശനെന്നും കുറ്റപ്പെടുത്തുന്നു. സതീശൻ സ്വയം അപഹാസ്യനായി.…
Read Moreവിഴിഞ്ഞത്തിന്റെ ശില്പി പിണറായി; ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി മന്ത്രി വാസവന്
തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ മന്ത്രി വി.എന്‍.വാസവന്. വിഴിഞ്ഞം പദ്ധതിയുടെ ശില്പി പിണറായി വിജയനാണെന്ന് വാസവന് പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്. ഒന്നും നടക്കില്ല എന്ന പറഞ്ഞിടത്ത് എല്ലാം സാധ്യമാകും എന്ന നെപ്പോളിയന്റെ വാക്യം അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പങ്ക് വഹിച്ചത്. ഓഖി മുതലായ പ്രകൃതി ക്ഷോഭത്തിന്റെയും കോവിഡിന്റെയും വെല്ലുവിളികളെയും വലിയ പ്രക്ഷോഭ സമരങ്ങളെയും മറികടന്നാണ് പദ്ധതി അതിന്റെ ആദ്യഘട്ടം കടന്നത്. ഇതുവരെ 285 കപ്പലുകള്‍ തുറമുഖത്തെത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Moreഅള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! ഏറ്റവും കൂടുതൽ പതിച്ചത് നാലിടത്ത്; വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ അള്‍ട്രാ വയലറ്റ് സൂചിക ഒമ്പതാണ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക. ഇതുപ്രകാരം, നാലിടങ്ങൾക്കു പുറമേ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്)…
Read Moreഷാജി എൻ. കരുണിന് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് വൈകുന്നേരം ശാന്തി കവാടത്തിൽ
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരൻ ഷാജി എന്‍.കരുണി(73)ന് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി.രാവിലെ 10 മുതല്‍ 12.30 വരെ കലാഭവനില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്നലെ വഴുതക്കാട് വസതിയില്‍ എത്തി വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍ കരുണ്‍ ഇന്നലെ വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മലയാള സിനിമയുടെ വളർച്ചയ്ക്കായി ഇനിയുമേറെ ചെയ്യാനുണ്ടെന്ന് തുറന്നു പറഞ്ഞും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയും, എഴുപതുകളിലും കർമനിരതനായിരിക്കവേയാണ് രോഗത്തിന്റെ പിടിമുറുക്കലും അതേ തുടർന്നുള്ള ഷാജി എൻ. കരുണിന്റെ അപ്രതീക്ഷിത വിയോഗവും. 2011 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഷാജി എൻ. കരുണിന് സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന…
Read Moreതുടരുന്ന ബോംബ് ഭീഷണികൾ; ഇമെയിൽ വിവരങ്ങൾ കൈമാറണമെന്നു പോലീസ്
തിരുവനന്തപുരം: തലസ്ഥാനത്തെ വ്യാജ ബോംബ് ഭീഷണിയിൽ ഇമെയിൽ വിവരങ്ങൾ കൈമാറാൻ മൈക്രോസോഫ്റ്റിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അധികൃതർക്കും നിർദേശം നൽകി സിറ്റി പോലീസ്. ഇന്നലെ തന്പാനൂർ റെയിൽവെ സ്റ്റേഷനിലും വിമാനത്താവളത്തിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. രണ്ടിടത്തും പോലീസും ഡോഗ്സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തലസ്ഥാനത്തെ തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഇമെയിലിലൂടെ വ്യാജ ഭീഷണി എത്തിയിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല.ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും അയച്ച ആളിനെ കണ്ടെത്താനും മൈക്രോസോഫ്ട് അധികൃതരോട് സൈബർ പോലീസും സിറ്റി പോലീസും രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവരങ്ങൾ നൽകാതെ കന്പനികൾ വീഴ്ച വരുത്തിയത് അന്വേഷണത്തെ ബാധിച്ചതിനെ തുടർന്നാണ് പോലീസ് നിലപാട് കടുപ്പിച്ച് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇ-മെയിലിലൂടെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ ഐപി വിലാസം…
Read Moreവെഞ്ഞാറമൂട് കൂട്ടക്കൊല; അന്വേഷണം പൂർത്തിയായി; പിന്നിൽ കടബാധ്യതതന്നെയെന്ന് പോലീസ്
വെഞ്ഞാറമൂട് : വെഞ്ഞാറമൂട് കൂട്ടക്കൊലയ്കക്കു കാരണം കടബാധ്യതയെന്ന് ഉറപ്പിച്ച് പൊലീസ്. കേസിൽ പോലീസിന്റെ അന്വേഷണം പൂർത്തിയായി. കേസിലെ ഏകപ്രതിയായ അഫാന്റെ കുടുംബത്തിന് 48 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണം പൂർത്തിയായതിനു പിന്നാലെ കുറ്റപത്രം തയാറാക്കൽ നടപടികളിലേക്ക് പോലീസ് കടന്നു. അടുത്തമാസത്തോടെ കുറ്റപത്രം സമർപ്പിക്കും. കുതിച്ചുയർന്ന കടവും കടക്കാർ പണം തിരികെ ചോദിച്ചതിലെ ദേഷ്യവുമാണ് കൊലയുടെ കാരണമായി അന്വേഷണസംഘം കണ്ടെത്തിയത്. ബന്ധുക്കളിൽ നിന്നായി 16 ലക്ഷം രൂപയും 17 ലക്ഷം രൂപയുടെ ഹൗസിംഗ് ലോണും മൂന്നുലക്ഷം രൂപയുടെ പഴ് സണൽ ലോണും ഒന്നര ലക്ഷത്തിന്റെ ബൈക്ക് ലോണും 10 ലക്ഷത്തിന്റെ പണയവുമായിരുന്നു കടം. അമ്മയും വല്ല്യമ്മയും സഹോദരനും ബന്ധുക്കളും കാമുകിയുമടക്കം ആറു പേരെയാണ് അഫാൻ ചുറ്റികയ്ക്ക് അടിച്ചുവീഴ്ത്തിയത്. കടം വീട്ടാൻ സഹായിക്കാതിരുന്നതോടെയാണ് വല്ല്യമ്മ, പിതൃസഹോദരൻ, ഇദ്ദേ ഹത്തിന്റെ ഭാര്യ എന്നിവരെ കൊന്നതെന്നും പണയംവച്ച സ്വർണം തിരികെ…
Read Moreമേയ് ദിനത്തിൽ വിപുലമായ സമരപരിപാടിയുമായി ആശാ പ്രവർത്തകർ
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ തുടരുന്ന ആശാ പ്രവർത്തകരുടെ രാപ്പകൽ സമരവുമായി ബന്ധപ്പെട്ട് മേയ്ദിനത്തിൽ തലസ്ഥാനത്ത് വിപുല പരിപാടികൾക്ക് തയാറെടുപ്പ് നടത്തി സമരസമിതി. ഇതിന് വേണ്ടി വിവിധ സന്നദ്ധ സംഘടന പ്രവർത്തകരെയും സാംസ്കാരിക പ്രവർത്തകരെയും അണിനിരത്തിയുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഐക്യദാർഢ്യ പരിപാടികൾക്ക് വേണ്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. അടുത്ത മാസം കാസർഗോഡ് നിന്നാരംഭിക്കുന്ന ഐക്യദാർഢ്യ യാത്ര ജൂണിൽ തലസ്ഥാനത്തെത്തിച്ചേരും. വിവിധ മേഖലകളിലുള്ള തൊഴിലാളികളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണ കുടുതൽ ആർജിച്ച് കൊണ്ട് ശക്തമായ സമരപരിപാടികളാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സമരസമിതി പറഞ്ഞു. അതേ സമയം ഓണറേറിയം വർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാപ്പകൽ സമരവും നിരാഹാര സമരവും നടത്തുന്ന ആശ പ്രവർത്തകരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇതുവരേയ്ക്കും തയാറായിട്ടില്ല.
Read Moreപെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശല്യപ്പെടുത്തൽ; പോക്സോ കേസിൽ അറസ്റ്റ് ചെയ്തു പോലീസ്
മാറനല്ലൂർ: വീട്ടിലേക്കു നടന്നുപോകുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി ശല്യപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോക്സോ ചുമത്തി മാറനല്ലൂർ പോലീസ് അറസ്റ്റുചെയ്തു. ഊരൂട്ടമ്പലം അരുവാക്കോട് ജിതീഷ് ഭവനിൽ അനീഷ് കുമാർ(30) ആണ് അറസ്റ്റിലായത്. ഊരൂട്ടമ്പലത്തു പ്രവർത്തിക്കുന്ന പെട്രോൾ പമ്പിൽ ആക്രമണം നടത്തിയ കേസിലും ഇയാൾ പ്രതിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Read More