ബീ​ച്ചി​ൽ എ​ത്തി​യ യു​വ​തി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ബീ​ച്ചി​ൽ എ​ത്തി​യ യു​വ​തി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ സ്വ​കാ​ര്യ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നെ വ​ർ​ക്ക​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​ച്ചി​റ പ​ട്ടി​യാ​ര​ത്തും​വി​ള വീ​ട്ടി​ൽ വി​നീ​താ​ണ് (39) അ​റ​സ്റ്റി​ലാ​യ​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ പാ​പ​നാ​ശം ഏ​ണി​ക്ക​ൽ ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. ബീ​ച്ചി​ലൂ​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ യു​വ​തി​ക​ളെ വി​നീ​ത് ത​ട​ഞ്ഞു​നി​ർ​ത്തി ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. യു​വ​തി​ക​ൾ സം​ഭ​വം ടൂ​റി​സം പോ​ലീ​സി​നെ അ​റി​യി​ച്ച​തോ​ടെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ് വി​നീ​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും പൊ​തു​സ്ഥ​ല​ത്ത് അ​ശ്ലീ​ല പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തി​നും വ​കു​പ്പു​ക​ൾ ചു​മ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം: ഡോ. ​റാ​മി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി പ​റ​യാ​ന്‍ മാ​റ്റി ഹൈ​ക്കോ​ട​തി

കൊ​ച്ചി: അ​ഞ്ച​ര​ക്ക​ണ്ടി ദ​ത്ത​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ ഡോ. ​റാ​മി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി വി​ധി പ​റ​യാ​ന്‍ മാ​റ്റി. നി​തി​ന്‍ രാ​ജി​ന് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ലോ​ണ്‍ ആ​പ്പു​ക​ളു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്നാ​ണ് വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു​മാ​ണ് ഡോ. ​റാ​മി​ന്‍റെ വാ​ദം. ത​ന്നെ ഇ​തി​ലേ​ക്ക് അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ച​താ​ണെ​ന്നും മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഡോ. ​റാം വാ​ദി​ച്ചു. എ​ന്നാ​ല്‍ ഡോ. ​റാ​മി​ന് ജാ​മ്യം ന​ല്‍​കു​ന്ന​ത് കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും റാ​മി​നെ​തി​രെ കൃ​ത്യ​മാ​യി തെ​ളി​വു​ക​ളു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യെ അ​റി​യി​ച്ചു. അ​ഞ്ചു ദി​വ​സ​ത്തെ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് നി​ല​വി​ല്‍ കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്. മാ​ധ്യ​മ​ങ്ങ​ള്‍ ഡോ. ​റാ​മി​നെ വേ​ട്ട​യാ​ടു​ന്ന​താ​യും കോ​ട​തി​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ അ​വ​രു​ടെ സാ​മൂ​ഹി​ക​മാ​യ ക​ട​മ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

Read More

ഗ​വൺമെന്‍റ് ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ലെ ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളു​ടെ​യും ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി​ക​ളു​ടെ​യും ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​വി​ധ ത​സ്തി​ക​യി​ലു​ള്ള ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും, ജീ​വ​ന​ക്കാ​രു​ടെ പ്രോ​വി​ഡ​ൻ ഫ​ണ്ട് സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും ഹോ​സ്പി​റ്റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് എം​പ്ലോ​യീ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് പു​ത്ത​ൻ ഉ​ണ​ർ​വ് ന​ൽ​കു​ന്ന ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് കെ.​കെ അ​ജ​യ​ലാ​ൽ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. എ​സ്.​രാ​ജേ​ഷ്, എ ​അ​ജു , എ​സ്. ഹ​രി, അ​നി ച​ന്ദ്ര​ൻ , മ​യ്യ​നാ​ട്.​എ.​സു​ജി​ത്ത്, ആ​ർ.​പി.​അ​രു​ൺ​കു​മാ​ർ, എ.​എ​സ്.​അ​നൂ​പ് കു​മാ​ർ, ജി.​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

മ​ത​സൗ​ഹാ​ര്‍​ദം ഊ​ട്ടി​ഉ​റ​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ; ശി​വ​ഗി​രി​മ​ഠം സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ ഗു​രു സ്വ​പ്‌​നം ക​ണ്ട ജാ​തി​മ​ത​ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യ കേ​ര​ള​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ മ​ന​സിലു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍. മ​ത​സൗ​ഹാ​ര്‍​ദം ഊ​ട്ടി​ഉ​റ​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ശി​വ​ഗി​രി​യെ അ​ന്താ​രാ​ഷ്ട്ര തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള എ​ല്ലാ സ​ഹാ​യ​വും സ​ര്‍​ക്കാ​ര്‍ ചെ​യ്യും. ഗു​രു​വി​ന്‍റെ സാ​ന്നി​ധ്യം കൊ​ണ്ട് പ​വി​ത്ര​മാ​യ ശി​വ​ഗി​രി​യി​ല്‍ വ​ച്ച് കേ​ര​ള​ത്തി​ന്‍റെ സൗ​ഹാ​ര്‍​ദ്ദം ഊ​ട്ടി​ഉ​റ​പ്പി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ താ​ന്‍ പു​തു​ക്കു​ക​യാ​ണ്. ജാ​തി​മ​ത ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യി എ​ല്ലാ​വ​രെ​യും ഒ​പ്പം നി​ര്‍​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടുപോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശി​വ​ഗി​രി മ​ഠ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ദ്ദേ​ഹം ശി​വ​ഗി​രി​യി​ലെ​ത്തു​ന്ന​ത്. ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി സ​ച്ചി​ദാ​ന​ന്ദ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്വാ​മി​മാ​ര്‍ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. മ​ഹാ​സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷം മ​ഠം അ​ധി​കാ​രി​ക​ളു​മാ​യി ഏ​റെ നേ​രം അ​ദ്ദേ​ഹം ച​ര്‍​ച്ച ന​ട​ത്തി.

Read More

സം​സ്ഥാ​ന​ത്ത് ഷി​ഗെ​ല്ലാ രോ​ഗം പ​ട​രു​ന്നു; തി​രു​വ​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും 5 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു; മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ഷി​ഗെ​ല്ല രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തോ​ന്ന​യ്ക്ക​ൽ, ചാ​ക്ക, പു​ത്ത​ൻ​തോ​പ്പ് സ്വ​ദേ​ശി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കാ​ണ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. മൂ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം. മു​ൻ​ക​രു​ത​ൽ വേ​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് കൊ​ല്ലം ജി​ല്ല​യി​ലും ഇ​ന്ന് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ​ര​വൂ​ർ, പാ​ല​ത്ത​റ സ്വ​ദേ​ശി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. വ​യ​നാ​ട് ജി​ല്ല​യി​ൽ നി​ല​വി​ൽ ഒ​ന്പ​ത് കു​ട്ടി​ക​ൾ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ട്. നേ​ര​ത്തേ കോ​ഴി​ക്കോ​ട്ട് ഷി​ഗെ​ല്ല ബാ​ധി​ച്ച് നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചി​രു​ന്നു.

Read More

മ​ല​യാ​ള സി​നി​മ​യി​ൽ ഇ​ന്ന് വ​ള​ർ​ന്നു വ​രു​ന്ന സി​നി​മാ സം​സ്കാരം മാ​റേ​ണ്ടി​യി​രി​ക്കു​ന്നുവെന്ന് കെ. ജ​യ​കു​മാ​ർ

തി​രുവനന്തപുരം: മ​ല​യാ​ള സി​നി​മ​യി​ൽ ഇ​ന്ന് വ​ള​ർ​ന്നു വ​രു​ന്ന സി​നി​മാ സം​സ്കാരം മാ​റേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചു​വെ​ന്നും ഈ ​സം​സ്കാ​രം പാ​ടെ തു​ട​ച്ചു മാ​റ്റി​യി​ല്ലെ​ങ്കി​ൽ മ​ല​യാ​ള സി​നി​മാ വ്യ​വ​സാ​യം ത​ക​രു​ന്ന കാ​ലം വി​ദൂ​ര​മ​ല്ലെ​ന്നും ഗാ​ന ര​ചി​താ​വും ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ണ്ടു​മാ​യ കെ.​ജ​യ​കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​ന്‍റെ പി​താ​വ് എം. ​കൃ​ഷ്ണ​ൻ നാ​യ​ർ സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്ത​പ്പോ​ൾ പ്രേം​ന​സീ​ർ എ​ന്ന മ​ഹാ​പ്ര​തി​ഭ ആ ​സി​നി​മ​ക​ളോ​ട് ചെ​യ്ത ആ​ദ​ര​വ് ഇ​ന്ന് സി​നി​മാ ലോ​കം മ​റ​ന്ന​ത് സി​നി​മ​യു​ടെ വ​ള​ർ​ച്ച​യ്ക്കും ലാ​ഭ​ത്തി​നും തി​രി​ച്ച​ടി​യാ​യെ​ന്നും പ്രേം​ന​സീ​ർ സു​ഹൃ​ത് സ​മി​തി – ഉ​ദ​യ സ​മു​ദ്ര ഗ്രൂ​പ്പ് ഒ​രു​ക്കി​യ എ​ട്ടാ​മ​ത് ഫി​ലിം പു​ര​സ്ക്കാ​ര സ​മ​ർ​പ്പ​ണ ച​ട​ങ്ങും ഒ​രു വ​ർ​ഷ​ത്തെ പ്രേം​സ് മൃ​തി​യും ഉ​ദ്​ഘാ​ട​നം ചെ​യ്തു കൊ​ണ്ട് അ​ദ്ദേ​ഹം പ്ര​സ്താ​വി​ച്ചു. എ​സ്. രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ൻ, എം. ​വി​ൻ​സെ​ന്‍റ് എംഎ​ൽഎ.,​ സം​വി​ധാ​യ​ക​ൻ ആ​ല​പ്പി അ​ഷ്‌​റ​ഫ്, ഗാ​യ​ക​ൻ എം.​ജി. ശ്രീ​കു​മാ​ർ,…

Read More

പ്രതിപക്ഷ ഉപനേതാവ്: രാ​ജ​ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് സി​പി​ഐ; എൽഡിഎഫിൽ തർക്കം തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​ന​ത്തെ​ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കം എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​രു​ന്നു. ഉ​പ​നേ​താ​വ് സ്ഥാ​നം വേ​ണ​മെ​ന്ന സി​പി​ഐ യു​ടെ ആ​വ​ശ്യം നി​രാ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​കു​ക​യാ​ണ് സി​പി​എം. നേ​ര​ത്തെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​ന​വും ഉ​പ​നേ​തൃ​സ്ഥാ​ന​വും സി​പി​എ​മ്മാ​ണ് വ​ഹി​ച്ചി​രു​ന്ന​തെ​ന്നാ​ണ് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം ​വി ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേസ​മ​യം പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം സി​പി​ഐയി​ലെ രാ​ജ​ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് സി​പി​ഐ​യു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം സി​പി​എം നേ​തൃ​ത്തെ അ​റി​യി​ച്ചെ​ങ്കി​ലും വി​ട്ടുന​ല്‍​കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്. പ​ദ​വി കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് സി​പി​ഐ യു​ടെ നി​ല​പാ​ട്.

Read More

ബന്ധുനിയമന വിവാദം: മറുപടി പറയാതെ മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: മ​ന്ത്രി സ​ണ്ണി ജോ​സ​ഫി​നെ​തി​രെ പ്ര​തി​പ​ക്ഷം നിയമസഭയിൽ ബ​ന്ധു നി​യ​മ​നം ആ​രോ​പി​ച്ച് വി​മ​ര്‍​ശി​ച്ചു. എ​ന്നാ​ല്‍ ബ​ന്ധു നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞി​ല്ല. മ​​​ന്ത്രി​​​യു​​​ടെ സ​​​ഹോ​​​ദ​​​രീ​​ഭ​​​ർ​​​ത്താ​​​വ് ബെ​​​ന്നി തോ​​​മ​​​സി​​​നെ അ​​​ഡീ​​​ഷ​​​ണ​​​ൽ പ്രൈ​​​വ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ച​​​താ​​​ണ് ഇ​​​പ്പോ​​​ൾ വി​​​വാ​​​ദ​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.ക​​​ഴി​​​ഞ്ഞ 35 വ​​​ർ​​​ഷ​​​മാ​​​യി ഉ​​​ളി​​​ക്ക​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ സ​​​ജീ​​​വ കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും ജ​​​ന​​​കീ​​​യ നേ​​​താ​​​വു​​​മാ​​​ണ് ബെ​​​ന്നി തോ​​​മ​​​സ്. യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ്, കോ​​​ൺ​​​ഗ്ര​​​സ് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ്, 10 വ​​​ർ​​​ഷം ഉ​​​ളി​​​ക്ക​​​ൽ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്നീ നി​​​ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ​​​ണ്ണി ജോ​​​സ​​​ഫി​​​ന്‍റെ ചീ​​​ഫ് ഇ​​​ല​​​ക്ഷ​​ൻ ഏ​​​ജ​​​ന്‍റാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ ക​​​ണ്ണൂ​​​ർ ഡി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​ണ് അ​​​ദ്ദേ​​​ഹം. ബെ​​​ന്നി തോ​​​മ​​​സി​​​ന്‍റെ നി​​​യ​​​മ​​​നം ബ​​​ന്ധു​​​നി​​​യ​​​മ​​​നമ​​​ല്ല രാ​​​ഷ്‌​​​ട്രീ​​​യ നി​​​യ​​​മ​​​നം മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​ണ് മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

Read More

വി​ല​ക്ക​യ​റ്റം: സ​ഭ നി​ര്‍​ത്തിവ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി, പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പു​തി​യ സ​ര്‍​ക്കാ​രി​ന് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആദ്യ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്. വി​ല​ക്ക​യ​റ്റ വി​ഷ​യം കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ലാ​ണ് സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​ത്. സ​ഭ നി​ര്‍​ത്തി വ​ച്ച് വി​ഷ​യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം സ​ര്‍​ക്കാ​ര്‍ ത​ള്ളി. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ല്‍​കി. ഈ ​സ​ര്‍​ക്കാ​ര്‍ വി​ല​ക്ക​യ​റ്റ​ത്തി​ല്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​ര​ന്ത​രം എ​ണ്ണ വി​ല വ​ര്‍​ധി​പ്പി​ക്കു​ന്നു. പ​ശ്ചി​മേ​ഷ്യ​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന സം​ഘ​ര്‍​ഷ​മാ​ണ് എ​ണ്ണ​വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണം. ഇ​തി​ന്‍റെ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക ആ​ഘാ​തം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. കു​റ​ച്ചു​ദി​വ​സം കൂ​ടി കാ​ത്തി​രു​ന്ന ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. മു​ന്‍ സ​ര്‍​ക്കാ​ര്‍ വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​രി​ന്‍റെ കു​റ​വ് മ​ന​സി​ലാ​ക്കി ന​ട​പ​ടി​യെ​ടു​ക്കും. കേ​ര​ള​ത്തി​ന്‍റെ ധ​ന​സ്ഥി​തി​യെ​ക്കു​റി​ച്ച് ധ​വ​ള​പ​ത്രം ഇ​റ​ക്കു​മ്പോ​ള്‍ അ​തി​ല്‍ വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ള്‍ വി​വ​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 3000 കോ​ടി രൂ​പ സി​വി​ല്‍ സി​വി​ല്‍ സ​പ്ലൈ​സി​ന്…

Read More

99 വോട്ടുമായി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ; വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്ന് ബിജെപി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭ​യി​ലെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി ഷാ​നി​മോ​ള്‍ ഉ​സ്മാ​നെ തെ​ര​ഞ്ഞെ​ടു​ത്തു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ ഷാ​നി​മോ​ള്‍​ക്ക് 99 വോ​ട്ടും എ​ല്‍​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് മു​ഹ്‌​സി​ന് 34 വോ​ട്ടും ല​ഭി​ച്ചു. ബി​ജെ​പി​യി​ലെ മൂ​ന്ന് അം​ഗ​ങ്ങ​ളും വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നു വി​ട്ടു നി​ന്നു. സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ വോ​ട്ട് ചെ​യ്തി​ല്ല. സ​ന്ദീ​പ് വാ​ര്യ​ർ, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, സി.​കെ. ഹ​രീ​ന്ദ്ര​ൻ എ​ന്നി​വ​ർ അ​വ​ധി​യാ​യ​തി​നാ​ൽ വോ​ട്ടു ചെ​യ്തി​ല്ല.അ​രൂ​രി​ല്‍ നി​ന്നു​ള്ള നി​യ​മ​സ​ഭാം​ഗ​മാ​ണ് ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍. കൂ​ടാ​തെ കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​ണ്. മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ദ​വി​ക​ള്‍ നേ​ര​ത്തെ വ​ഹി​ച്ചി​രു​ന്നു.ക​ഴി​ഞ്ഞ 39 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് നി​യ​മ​സ​ഭ​യി​ലേ​ക്ക് ഒ​രു വ​നി​ത ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​കു​ന്ന​ത്. കേ​ര​ളാ നി​യ​മ​സ​ഭാ ച​രി​ത്ര​ത്തി​ലെ നാ​ലാ​മ​ത്തെ വ​നി​താ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​ണ് ഷാ​നി മോ​ൾ ഉ​സ്മാ​ൻ.ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഷാ​നി​മോ​ളെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത വി​വ​രം സ്പീ​ക്ക​ര്‍ സ​ഭ​യി​ല്‍ പ്ര​ഖ്യാ​പി​ച്ച് ആ​ശം​സ​ക​ള്‍…

Read More