തിരുവനന്തപുരം: ഓണ്‍ലൈൻ ട്രേഡിംഗിലൂടെ 3.75 ലക്ഷം രൂപ വ്യവസായിയിൽ നിന്നും തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റഫീക്ക് (43) ആണ് അറസ്റ്റിലായത്. ചാലയിലെ വ്യവസായിയെ ഓണ്‍ലൈൻ ട്രേഡിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതിനെ തുടർന്ന് വ്യാപാരി ഫോർട്ട് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിൽ പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ഫോർട്ട് പോലീസ് പറഞ്ഞു. ഫോർട്ട് എസ്എച്ച്ഒ. ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ. ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ലിപിൻരാജ്, പ്രവീണ്‍ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പെരിന്തൽമണ്ണയിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read MoreCategory: TVM
കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി ; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം
തിരുവനന്തപുരം: കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം. വരുന്ന 15 ന് നടക്കുന്ന കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 56,000 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടവകാശമുള്ളത്. വോട്ട് ചെയ്യുന്നതിനായി മുന്‍ വര്‍ഷങ്ങളിലെല്ലാം പോലീസ് സൊസൈറ്റിയുടെ ആസ്ഥാനമായ എറണാകുളത്തെ ഓഫീസില്‍ പോയി ഐഡി കാര്‍ഡ് ഒപ്പിട്ടു വാങ്ങുന്നതായിരുന്നു രീതി. എന്നാല്‍ ഇത്തവണ ഇതിനെല്ലാം വിപരീതമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പാര്‍ട്ടി അനുഭാവികളായ പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും അതാത് ജില്ലകളില്‍ ഐഡി കാര്‍ഡ് എത്തിച്ചു നല്‍കുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഐഡി കാര്‍ഡ് നല്‍കുന്നതിനായി സംഘം അനുകൂലികളായിട്ടുള്ളവരുടെ ഫോട്ടോകള്‍ ഇതിനകം വാങ്ങിക്കഴിഞ്ഞുവെന്നും ആരോപണമുണ്ട്.ജീവനക്കാര്‍ക്ക് അര്‍ഹമായ ഡിഎ, ടിഎ, ശമ്പള പരിഷ്ക്കരണം, കുടിശിഖ, ലീവ് സറണ്ടര്‍ ആനുകൂല്യം എന്നിവ തടഞ്ഞുവെയ്ക്കുകയും ശമ്പള പരിഷ്ക്കരണ നടപടികള്‍ അട്ടിമറിക്കുകയും ചെയ്ത…
Read Moreനിയമസഭയിൽ സീപ്ലെയിനിൽ പോരടിച്ച് റിയാസും ചെന്നിത്തലയും;കടലിൽ മാത്രമേ ഇറക്കാവൂ എന്ന് നിയമത്തിൽ എഴുതി വെച്ചിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: നിയമസഭയിൽ സീ പ്ലെയ്ൻ വിഷയത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മിൽ വാക്പോര്. സി പ്ലെയിൻ വിഷയം വിവാദമാക്കാനും പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.സീ പ്ലെയിൻ കടലിൽ മാത്രമേ ഇറക്കാവൂ എന്ന് നിയമത്തിൽ എഴുതി വെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സീ പ്ലെയിൻ പദ്ധതി ഉമ്മൻചാണ്ടി സര്‍ക്കാരാണ് കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യ സർവകലാശാലയെ എതിർത്തതുപോലെയാണ് ഇടതുപക്ഷം സീ പ്ലെയിൻ പദ്ധതിയേയും എതിർത്തത്. ഇപ്പോഴെങ്കിലും അത് തീരുമാനിച്ചത് സ്വാഗതാർഹം എന്നും രമേശ് ചെന്നിത്തല പരിഹാസരൂപേണ പറഞ്ഞു. നേരത്തെ കൊണ്ടുവരാൻ ശ്രമിച്ചത് വേണ്ടത്ര ഹോം വർക്ക് ചെയ്യാതെയാണെന്നും മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചിക്കാതെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയിൽ ആവശ്യമായ ഹോം വർക്കിന്റെ പോരായ്മ ഉണ്ടായെന്നും ഡാമുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കെ ഹോംസ് പദ്ധതിയിലൂടെ ടൂറിസം…
Read Moreപെൺസുഹൃത്തുമായുള്ള ബന്ധം; പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ
തിരുവനന്തപുരം: മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നാല് പേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ അശ്വിൻദേവ്, ശ്രീജിത്ത്, അഭിരാജ്, അഭിറാം എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം ഇരുപതിനും ഇരുപത്തിമൂന്നിനും ഇടയ്ക്ക് പ്രായമുള്ളവരാണ്. പ്രതികളിലൊരാളായ ശ്രീജിത്തിന്റെ പെണ്‍സുഹൃത്തുമായുള്ള പത്താംക്ളാസുകാരന്റെ സൗഹൃദത്തിലുള്ള വിരോധമാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടു മണിയോടെ ഇടവിളാകത്തിന് സമീപം വച്ചാണ് കാറിലെത്തിയ സംഘം പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയത്. വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് വാഹന പരിശോധന നടത്തി. രാത്രി പത്തരയോടെ കീഴാറ്റിങ്ങൽ ഭാഗത്തെ വിജനമായ സ്ഥലത്ത് വച്ച് പോലീസ് സംഘം ആണ്‍കുട്ടിയെ രക്ഷപ്പെടുത്തി കാർ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രണ്ട് പേരെ സംഭവ സ്ഥലത്ത് വച്ച് പിടികൂടി. മറ്റ് രണ്ട് പ്രതികളെ ഇന്ന് പുലർച്ചെ വെഞ്ഞാറമൂടിന് സമീപത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ…
Read Moreതീരമേഖലയില്‍ ഒരു വറുതിയുമില്ല; കേന്ദ്രനിയമം കാരണം മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങള്‍ നല്‍കാനായില്ലെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കേന്ദ്ര നിയമം കാരണം മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങള്‍ നല്കാന് കഴിഞ്ഞില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര സർക്കാർ നയമനുസരിച്ചുള്ള ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും ഇത്തരം പദ്ധതികള്‍ പാടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നയമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കടലില്‍ വെച്ച് ഉണ്ടാകുന്ന മരണങ്ങളില്‍ ഇടപെടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറാകുന്നില്ല. എന്നാൽ, ഇത്തരം മരണങ്ങള്‍ക്ക് സംസ്ഥാനം 5 ലക്ഷം രൂപ നല്കിവരുന്നു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തീരമേഖല സേഫ് ആണെന്നും അദ്ദേഹം പറഞ്ഞു. തീരമേഖലയില്‍ ഒരു വറുതിയുമില്ല. നിയമാനുസൃതമായ എല്ലാ സഹായങ്ങളും മത്സ്യഫെഡിന് നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികളില്‍ അനുബന്ധ തൊഴിലാളികളായവര്‍ക്ക് ആരോഗ്യ പരിരക്ഷയും മറ്റ് പരിരക്ഷകളും നല്‍കും. സമാശ്വാസ പദ്ധതി അവതാളത്തിലെന്ന വാദം ശരിയല്ലെന്നും മന്ത്രി സജി ചെറിയാൻ സഭയിൽ പറഞ്ഞു.
Read Moreസ്വകാര്യ സർവകലാശാല; ഇടതുശക്തികൾ എതിർത്തത് ഉമ്മൻ ചാണ്ടിക്ക് ക്രെഡിറ്റ് ലഭിക്കുമെന്ന ഭയത്താലെന്ന് ടി.പി. ശ്രീനിവാസൻ
തിരുവനന്തപുരം: 20 വർഷം മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചതെന്നും ഇടതു ശക്തികൾ എതിർത്തത് അതിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് ലഭിക്കുമോ എന്ന ഭയംകൊണ്ടാകാമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുൻ അംഗം ടി. പി ശ്രീനിവാസൻ. ഇത്രയും വർഷങ്ങൾ കഴിഞ്ഞതോടെ പല അവസരങ്ങളും നഷ്ടപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താൻ മറ്റ് മാർഗം ഇല്ലെന്ന് ഇപ്പോൾ ഇടത് ശക്തികൾക്ക് ഇന്ന് മനസിലായെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ടി.പി.ശ്രീനിവാസൻ പറഞ്ഞു.
Read Moreകടല്‍മണല്‍ ഖനനം അനുവദിക്കില്ല; മത്സ്യത്തൊഴിലാളികൾക്കായി കെപിസിസി കാല്നടപ്രക്ഷോഭയാത്ര നടത്തുമെന്ന് കെ. സുധാകരന്
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതും കടലിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുമായ കടല്‍ മണല്‍ ഖനനത്തിന് ഒരു സ്ഥാപനങ്ങളെയും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. തീരദേശമേഖലയ്ക്ക് പ്രത്യേക പാക്കേജിന് 6000 കോടി പ്രഖ്യാപിച്ചിട്ട് ഒന്നര വര്‍ഷമായി.നാളിതുവരെ ഒരു രൂപപോലും ചെലവാക്കിയില്ല. പുതിയ ബജറ്റിലും നിരാശമാത്രമാണ്. കടല്‍ക്ഷോഭ മേഖലയില്‍ ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണം നടക്കുന്നില്ല. മത്സ്യബന്ധനത്തിനുള്ള സബ്സിഡി മണ്ണെണ്ണ ആവശ്യത്തിന് വിതരണം ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പട്ടയം വിതരണം ചെയ്യുന്നില്ലെന്നും കെ.സുധാകരന് പറഞ്ഞു.
Read Moreസ്വകാര്യ സർവകലാശാലകൾ ആവശ്യം; വന്നില്ലെങ്കിൽ കേരളം പിന്നോട്ടുപോകുമെന്നു മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലുമായി മുന്നോട്ടുപോകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ സർവകലാശാലകൾ വന്നു. ഇനിയും സ്വകാര്യ സർവകലാശാല വന്നില്ലെങ്കിൽ കേരളം പിന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ സർവകലാശാല വന്നാലും സാമൂഹിക നിയന്ത്രണം ഉറപ്പാക്കും.കാലത്തിന് അനുസരിച്ച് മാറാതെ പറ്റില്ല. അല്ലെങ്കിൽ ഒരു ജനത എന്ന നിലയിൽ ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് നാം ഒറ്റപ്പെട്ടുപോകും. മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുക എന്നത് മാർക്സിയൻ രീതിയാണ്. മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് മൂർത്തമായ തീരുമാനങ്ങൾ കൊക്കൊള്ളുകയെന്നത് നമ്മുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല. എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ലോകത്ത് ഇന്ന് നടക്കുന്ന മാറ്റത്തിന് അനുസരിച്ച് മുന്നോട്ട് പോയാലെ പറ്റുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വൈകി വന്ന വിവേകമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാലത്തിന് അനുസരിച്ച് മാറിയാലേ പറ്റുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി…
Read Moreരണ്ടര വയസുകാരിയുടെ മരണം: ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യുന്നു; അന്വേഷണസംഘത്തെ കുഴപ്പിച്ച് ശ്രീതു
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഹരികുമാറിനെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് നൽകിയ അപേക്ഷ പരിഗണിച്ച് ഇന്നലെ ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതിക്കു ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള മാനസികാരോഗ്യം ഉണ്ടോയെന്ന ഡോക്ടർമാരുടെ സാക്ഷ്യപത്രം ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഈ സാക്ഷ്യപത്രം പോലീസ് നൽകിയതിനെ തുടർന്നാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് വെളിപ്പെടുത്തിയ ഇയാൾ പിന്നീട് പലപ്രാവശ്യം മൊഴി മാറ്റിയിരുന്നു. അതേസമയം കൊല്ലപ്പെട്ട രണ്ടരവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസിൽ പോലീസ് കസ്റ്റഡിയിലാണ്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ശ്രീതുവിനെ വിശദമായി ചോദ്യം…
Read Moreമദ്യനിർമാണശാല വിവാദം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലെന്ന് വി. ഡി. സതീശൻ
തിരുവനന്തപുരം: മദ്യനിർമാണശാല വിവാദത്തിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എക്സൈസ് മന്ത്രിയുടേത് നുണകളുടെ ചീട്ടു കൊട്ടാരമാണ്. സർക്കാരിന്റെ മദ്യനയത്തിന് മുൻപേ ഒയാസിസ് കന്പനിയെ ക്ഷണിച്ചു. ഈ കന്പനിക്ക് വേണ്ടിയാണ് മദ്യനയം സർക്കാർ മാറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. ഒയാസിസ് വന്നത് സർക്കാരിന്റെ ക്ഷണപ്രകാരമാണ്.എന്ത് വൃത്തികേടും ചെയ്യുന്ന തരത്തിലേക്ക് പോലീസ് അധഃപതിച്ചു. വിവാഹസത്കാരത്തിൽ പോയി മടങ്ങിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മർദിച്ചു. മയക്കുമരുന്നിന്റെ ആസ്ഥാനമായി കേരളം മാറി. എക്സൈസും പോലീസും നിർജീവമായി മാറിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാതിവില തട്ടിപ്പ് വിഷയത്തിൽ ലാലി വിൻസെന്റ് ലീഗൽ അഡ്വൈസർ മാത്രമാണ്. തന്നെയും അനന്തു കൃഷ്ണൻ സമീപിച്ചു. അതിന് പിന്നാലെ താൻ പോയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കന്റോണ്‍മെന്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വി.ഡി. സതീശൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read More