നെയ്യാറ്റിന്‍കര: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു.കഴിഞ്ഞ രണ്ടു തവണയായി എല്‍ഡിഎഫിന്റെ സീറ്റായി നിലനില്‍ക്കുന്ന നെയ്യാറ്റിന്‍കരയില്‍ നിലവിലെ എംഎല്‍എ കെ. ആന്‍സലന്‍ വീണ്ടും സ്ഥാനാര്‍ഥിയാകും എന്നതിനാണ് സാധ്യത കൂടുതല്‍. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ പ്രദേശങ്ങളിലൂടെ രണ്ടു ദിവസത്തെ വികസന ജാഥയും ഈയിടെ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പുറമേ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും ജാഥാ ക്യാപ്റ്റനും പ്രാസംഗികരും നാട്ടുകാരോട് സംസാരിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച എല്‍ഡിഎഫ് തെക്കന്‍ മേഖല ജാഥയ്ക്ക് നെയ്യാറ്റിന്‍കരയില്‍ സ്വീകരണം നല്കിയ ചടങ്ങില്‍ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചു. രണ്ടു തവണത്തെ വിജയം നല്കിയ ആത്മവിശ്വാസത്തോടെയാണ് ഇക്കുറിയും നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് നേരിടുന്നത്. അതേ സമയം, നിയോജക…
Read MoreCategory: TVM
നാല് വർഷത്തിനുള്ളിൽ 5000 തിമിര ശസ്ത്രക്രിയകൾ കൈവരിച്ച നേട്ടം ; ടീം വർക്കിന്റെ ഫലമെന്ന് ഡോ. ദീപ്തിലാൽ
നെടുമങ്ങാട് : നാല് വർഷത്തിനുള്ളിൽ വിജയകരമായി അയ്യായിരം തിമിര ശസ്ത്രക്രിയകൾ പൂർത്തിയാക്കി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിഭാഗം. ശാസ്തമംഗലം സ്വദേശിനി രാഗലതികയ്ക്ക് (70) ശസ്ത്രക്രിയ നടത്തിയാണ് റിക്കാർഡ് തികച്ചത്. ഡോ. ദീപ്തിലാൽ നേതൃത്വം നൽകുന്ന വിപുലമായ ടീമാണ് നേട്ടത്തിന് പിന്നിൽ. കഴിഞ്ഞ രണ്ടു വർഷം ഏറ്റവും കൂടുതൽ തിമിര ശസ്ത്രക്രിയകൾ ചെയ്തതിനു ഡോ. ദീപ്തിലാലിന് സംസ്ഥാന ആരോഗ്യവകുപ്പ് മികവിനുള്ള അവാർഡും കെജിഎംഒഎ സ്പെഷാലിറ്റി കേഡറിലെ മികച്ച ഡോക്ടർക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു. വേദനയോ മുറിവോ ഇല്ലാത്ത “ടോപ്പിക്കൽ ഫേക്കോ’ ശസ്ത്രക്രിയയാണ് നെടുമങ്ങാട് ആശുപത്രിയിൽ ചെയ്യുന്നത്. ഇഞ്ചക്ഷൻ ആവശ്യമില്ലാത്ത ഈ രീതിയിലൂടെ നൂറിലധികം ശസ്ത്രക്രിയ ഓരോമാസവും നടക്കുന്നുണ്ട്. ലേസർ ചികിത്സ, ഇൻട്രാവിട്രിയൽ ഇൻജക്ഷൻ, ഗ്ലോക്കോമ ചികിത്സ എന്നിവയും ലഭ്യമാണ്. സർക്കാർ, ജില്ലാ പഞ്ചായത്ത്, നഗരസഭ എന്നിവയുടെ സഹായത്തോടെ മൂന്നു കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളാണു സജ്ജീകരിച്ചിരിക്കുന്നത്. ടീം വർക്കിന്റെ…
Read Moreവഴിചോദിച്ചെത്തി യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം; മധ്യവയസ്കൻ പോലീസ് പടിയില്‍
പേരൂര്‍ക്കട: യുവതിയുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ പേരൂര്‍ക്കട പോലീസ് അറസ്റ്റുചെയ്തു. കാച്ചാണി ചിലക്കുഴി കൃഷ്ണവിലാസം വീട്ടില്‍ സന്തോഷ് കുമാര്‍ (53) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ 8.30നാണ് കേസിനാസ്പദമായ സംഭവം. കരൂര്‍ക്കോണം സ്വദേശിനിയായ 22-കാരിയാണ് അപമാനിക്കപ്പെട്ടത്. മണ്ണാമ്മൂല കണ്‍കോര്‍ഡിയ സ്കൂളിനു പിറകുവശത്ത് സ്കൂട്ടറില്‍ എത്തിയ പ്രതി യുവതിയോട് വഴി ചോദിക്കുകയായിരുന്നു. വഴി പറഞ്ഞുനൽകി യുവതി മുന്നോട്ടു നടക്കവെ സ്കൂട്ടര്‍ വഴിയില്‍ നിര്‍ത്തിയ പ്രതി നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. യുവതി ബഹളം വച്ചപ്പോള്‍ സ്ഥലത്തുനിന്നു രക്ഷപ്പെട്ട സന്തോഷിനെ സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തികിന്റെ നിര്‍ദേശപ്രകാരം പേരൂര്‍ക്കട സിഐ എം. ഉമേഷും സംഘവുമാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Read Moreകൃഷ്ണന്‍കുട്ടിയുടെ പട്ടാളച്ചിട്ടയില്‍ കാവല്ലൂരില്‍ പൊന്നുവിളയുന്നു; മണ്ണിനോടിണങ്ങി കൃഷി ചെയ്യാൻ തുടങ്ങിയിട്ട് 25 വർഷം
പേരൂര്‍ക്കട: വിമുക്തഭടനായ കൃഷ്ണേട്ടന് കൃഷിയിലും പട്ടാളച്ചിട്ട തുടര്‍ന്നപ്പോള്‍ കാവല്ലൂര്‍ ഏലായില്‍ പൊന്നുവിളയുന്നു. കഴിഞ്ഞ 25 വര്‍ഷമായി വട്ടിയൂര്‍ക്കാവ് കാവല്ലൂര്‍ വസന്തവിലാസത്തില്‍ കൃഷ്ണന്‍കുട്ടി (65) ക്ക് ജീവശ്വാസമാണ് കൃഷി. 1998-ലാണു പട്ടാളത്തില്‍ സിഗ്നല്വിഭാഗത്തില്നിന്ന് കൃഷ്ണന്‍കുട്ടി വിരമിച്ചത്. വിശ്രമജീവിതം മണ്ണിനോടിണങ്ങി കൃഷി ചെയ്താകണമെന്ന് തീരുമാനിക്കുകയായിരുന്നു കൃഷ്ണൻകുട്ടി. കാവല്ലൂര്‍ ഏലായില്‍ പാട്ടത്തിനെടുത്ത 50 സെന്റില്‍ വാഴ, മരച്ചീനി, ചീര എന്നിവ നട്ടു നനച്ചു. വിളവെടുക്കുന്ന ഇനം സ്വന്തം ആവശ്യത്തിന് എടുത്തശേഷം മിച്ചമുള്ളതു സമീപവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നു. കൂടുതല്‍ വിളവുണ്ടെങ്കില്‍ വട്ടിയൂര്‍ക്കാവ് ചന്തയിലെത്തിച്ചു വില്‍ക്കും. കൃഷിയില്‍ കൃഷണേട്ടന്‍ സഹായികളാരുമില്ല. നെടുമങ്ങാട്, കിള്ളി എന്നിവിടങ്ങളില്‍നിന്നു നടീലിനു വാഴക്കന്നുകള്‍ വാങ്ങും. മരച്ചീനിയും ചീരയും പ്രത്യേകിച്ചു പുറത്തുനിന്നു വാങ്ങാറില്ല. കൃഷിക്കു വളമിടീലും നനയും പരിപാലനവുമെല്ലാം ഒറ്റയ്ക്കുതന്നെ. വട്ടിയൂര്‍ക്കാവില്‍ തന്നെപ്പോലെ കൃഷിയില്‍ ജീവിതം സമര്‍പ്പിച്ച വിമുക്തഭടന്മാര് വേറെയില്ലെന്നാണു കൃഷ്ണന്‍കുട്ടിയുടെ വിശ്വാസം. ആരോഗ്യം അനുവദിക്കുന്നതുവരെ കൃഷിപ്പണിയുമായി മുന്നോട്ടുപോകാനാണ് ഈ…
Read Moreകൗതുകം അൽപം കൂടിപ്പോയില്ലേ..! പതിനേഴുകാരി ഡോക്ടറുടെ വേഷമണിഞ്ഞെത്തിയത് മെഡിക്കൽ കോളജിൽ; പെൺകുട്ടിയോട് പോലീസ് ചെയ്തത്
പേരൂര്‍ക്കട: കൗതുകത്തിന്റെയും ആഗ്രഹത്തിന്റെ പേരില്‍ ഡോക്ടറുടെ കുപ്പായമിട്ടതിന് കസ്റ്റഡിയിലായ 17-കാരിയെ ഒടുവില്‍ പോലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പേരൂര്‍ക്കടയില്‍ താമസിക്കുന്ന കോട്ടയം പെരുന്ന സ്വദേശിനിയെയാണ് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചത്. കഴിഞ്ഞ ദിവസം ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ കറങ്ങി നടക്കുകയും വേഷം മാറി ഡോക്ടറുടെ വേഷം ധരിച്ച് സ്റ്റെതസ്കോപ്പുമായി സൂപ്പര്‍സ്പെഷ്യാലിറ്റി ബ്ലോക്കില്‍ എത്തുകയുമായിരുന്നു. ഐഡന്റിറ്റി കാര്‍ഡ് ധരിക്കാതിരുന്നതിനാല്‍ വനിതാ സുരക്ഷാ ജീവനക്കാര്‍ ഇവരെ ചോദ്യം ചെയ്തു. ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച 17-കാരിയെ പിടികൂടി മെഡിക്കല്‍കോളജ് പോലീസിനു കൈമാറുകയായിരുന്നു. തുടർന്നു താന്‍ വിവാഹിതയാണെന്നും ഭര്‍ത്താവ് ശ്രീചിത്രയില്‍ ജോലിചെയ്യുകയാണെന്നും 17-കാരി കള്ളം പറഞ്ഞു. ഇത് സ്ഥലത്തുനിന്നു രക്ഷപ്പെടുന്നതിനു വേണ്ടിയായിരുന്നു. അതേസമയം ആശുപത്രി അധികൃതര്‍ പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കാതെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയ പോലീസ് മകളെ അവര്‍ക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.
Read Moreപരാതി പറഞ്ഞ് പറഞ്ഞ് മടുത്തൂ… വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ വഴിമുടക്കി തൊണ്ടി മുതലുകൾ; തുടർക്കഥയായി അപകടങ്ങൾ
വിളപ്പിൽശാല: റോഡിന്റെ വഴിമുടക്കിയായി തൊണ്ടി മുതലുകൾ. ഇവ അപകടം വിളിച്ചു വരുത്തുന്നുവെന്ന് ആക്ഷേപം. പേയാട് – വിളപ്പിൽശാല – വെള്ളനാട് റോഡിലാണ് തൊണ്ടിമുതലുകൾ വില്ലനായി മാറുന്നത്. വിളപ്പിൽശാല സ്റ്റേഷനു സമീപത്തുള്ള റോഡിലാണ് പോലീസ് പിടിച്ചെടുത്ത ടിപ്പറുകളും ജെസിബികളും ലോറികളും പാർക്ക് ചെയ്തിരിക്കുന്നുന്നത്. തിരക്കേറിയ റോഡിൽ ഈ പാർക്കിംഗ് വരുത്തുന്ന അപകടം ചില്ലറയല്ല. കഴിഞ്ഞ ദിവസം രാത്രിയിൽ ഈ തൊണ്ടിവാഹനങ്ങളിലൊന്നിൽത്തട്ടി അപകടം സംഭവിച്ചിരുന്നു. 2019-ലാണു പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്കു മാറിയത്. തുടക്കത്തിൽ സമീപത്തെ സ്വകാര്യ പുരയിടത്തിലാണ് തൊണ്ടുവാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. എന്നാൽ വസ്തു ഉടമ ആവശ്യപ്പെട്ടതിനെ തുടർന്ന് അവിടെനിന്നു പിന്നീട് മാറ്റേണ്ടി വന്നു. ഇതോടെയാണ് റോഡുതന്നെ പോലീസ് പാർക്കിംഗ് കേന്ദ്രമാക്കിയത്. കേസുകൾ തീർപ്പാകുന്നതുവരെ വാഹനങ്ങൾ സൂക്ഷിക്കേണ്ട ഉത്തരവാദിത്തം പോലീസിനാണ്. എന്നാൽ സ്റ്റേഷൻ പരിസരത്ത് ഇവ പാർക്ക് ചെയ്യാനുള്ള സ്ഥലം ഇല്ലാത്തതാണ് പോലീസുകാരെ വലയ്ക്കുന്നത്. സമീപത്തെവിടെയെങ്കിലും പാർക്കിംഗ് സൗകര്യമൊരുക്കാമെന്നു…
Read Moreപുതുതലമുറയ്ക്കറിയില്ല ഈ ഹൃദയബന്ധം; കംപ്യൂട്ടറുകളുടെ യുഗത്തിലും റേഡിയോയെ സ്നേഹിച്ച് വി.ജെ എബി
നെയ്യാറ്റിന്‍കര : ടെലിവിഷനും കംപ്യൂട്ടറും മൊബൈല്‍ ഫോണുമൊക്കെ പ്രചാരത്തിലുണ്ടെങ്കിലും നെയ്യാറ്റിന്‍കര വ്ളാങ്ങാമുറി സ്വദേശി വി.ജെ എബിക്ക് റേഡിയോകളോട് വല്ലാത്തൊരു ഹൃദയാഭിമുഖ്യമുണ്ട്. വാല്‍വ് ചൂടായി വന്നതിനു ശേഷം പാട്ടു കേള്‍ക്കുന്ന റേഡിയോകള്‍ മുതല്‍ ടേപ്പ് റിക്കോര്‍ഡറുകള്‍ വരെ എബിയുടെ സ്വകാര്യ ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ചെറുതും വലുതുമായ നൂറോളം റേഡിയോകള്‍ മുറിയിലെ ഷെല്‍ഫില്‍ അടുക്കിവച്ചിട്ടുണ്ട്. പലതും ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നതാണ് ശ്രദ്ധേയം. പഴയ പ്രമുഖ കന്പനികളുടെ റേഡിയോകള്‍ക്ക് പുറമേ ആദ്യം വാങ്ങിയ ട്രാന്‍സിസ്റ്റര്‍, ക്രിസ്റ്റല്‍ റേഡിയോ, സ്പീഡോ മീറ്റര്‍ ഘടിപ്പിച്ച ജനറല്‍ ഇലക്ടിക്കല്‍ കന്പനിയുടെ റേഡിയോ എന്നിങ്ങനെ പുതുതലമുറയ്ക്ക് തികച്ചും അപരിചിതമായ ഒട്ടേറെ കൗതുക വിശേഷങ്ങള്‍ എബി പങ്കുവയ്ക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പാട്ടുപെട്ടികള്‍ മുതിര്‍ന്ന തലമുറയെ സംബന്ധിച്ചിടത്തോളം ഗൃഹാതുരത സമ്മാനിക്കുന്ന അനുഭവം. റേഡിയോ ഉപയോഗിക്കാന്‍ ലൈസന്‍സ് ആവശ്യമായ കാലമുണ്ടായിരുന്നുവെന്നതിന്റെ അടയാളം എബിയുടെ ശേഖരത്തിലെ മറ്റൊരു ഏട്. ഇന്നലെ ലോക…
Read Moreഡോക്ടറാകണമെന്ന ആഗ്രഹം; തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞെത്തിയ പെൺകുട്ടി പിടിയിൽ
പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ഡോക്ടര്ചമഞ്ഞെത്തിയ 17കാരിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിന് കൈമാറി. ഇന്നലെ രാവിലെയാണ് സംഭവം. കോട്ടയം പെരുന്ന സ്വദേശിനിയും പേരൂര്‍ക്കടയില്‍ താമസിച്ചുവരുന്നയാളുമായ 17കാരിയാണ് പിടിയിലായത്. മെഡിക്കല്‍കോളജിലെ സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലാണ് ഡോക്ടര്‍വേഷം ധരിച്ച് 17കാരി എത്തിയത്. സ്റ്റെതസ്കോപ്പ് ധരിച്ച് സുരക്ഷാ ജീവനക്കാര്‍ക്കു സമീപമെത്തിയപ്പോള്‍ അവര്‍ ഇവരെ ചോദ്യം ചെയ്തു. ഇവർ ഐഡന്റിറ്റി കാര്‍ഡ് ധരിക്കാതിരുന്നതാണ് സംശയത്തിന് ഇടനല്‍കിയത്. ആള്‍മാറാട്ടം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ മെഡിക്കല്‍കോളജ് പോലീസിന് കൈമാറുകയായിരുന്നു. സീനിയര്‍ ന്യൂറോളജി സര്‍ജനാണ് താനെന്ന് ഇവര്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. വിവരമറിഞ്ഞ് മെഡിക്കല്‍കോളജ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലെത്തുന്നതിനു മുമ്പ് കാന്റീനിലും ആശുപത്രി ഇടനാഴിയിലും ഇവർ കറങ്ങിനടക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാകുകയും ചെയ്തു. കാന്റീനില്‍ കണ്ട വേഷമായിരുന്നില്ല ഇവർക്കെന്നും പിന്നീട് വേഷംമാറിയാണ് സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലെത്തിയതെന്നും പോലീസ് അറിയിച്ചു.…
Read Moreഫ്ളാറ്റിൽ വയോധികയെ ആക്രമിച്ച് ഏഴരപ്പവന്റെ സ്വര്‍ണാഭരണം കവര്‍ന്നു; നാലുപേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ഫ്ളാറ്റില്‍ അതിക്രമിച്ച് കയറി വയോധികയെ ആക്രമിച്ച് ഏഴര പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. നഗരസഭ ജീവനക്കാരാണെന്ന വ്യാജേനയാണ് മോഷ്ടാക്കള്‍ എത്തിയത്. സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ് അറുപത്തിനാലുകാരിയെ ആക്രമിച്ച് വയോധികയുടെ കഴുത്തിലും കൈയിലും ഉണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തത്. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മണക്കാട് മുക്കോലയ്ക്കലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു സംഭവം. മകന് ജോലിക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. വയോധിക ഒറ്റയ്ക്കായിരുന്നു . തൃശൂര്‍ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഈ അപ്പാര്‍ട്ട്മെന്റില്‍ വാടകക്ക് താമസിച്ച് വരികയായിരുന്നു. നഗരസഭ ജീവനക്കാരാണെന്ന് പറഞ്ഞ് വിവരശേഖരണം നടത്തവെയാണ് സംഘം ആക്രമണം നടത്തി സ്വര്‍ണവുമായി കടന്ന് കളഞ്ഞത്. ഫോര്‍ട്ട് പോലീസില്‍ മകന് നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ നാല് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Read Moreപാങ്ങോട് മിലിട്ടറി ക്യാമ്പിൽ മോഷണം: നഷ്ടമായത് രണ്ടുകോടി രൂപ വില വരുന്ന ആനക്കൊമ്പുകൾ
തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാമ്പിലെ അതീവ സുരക്ഷാ മേഖലയിൽ വൻ മോഷണം. ഓഫീസേഴ്സ് ക്ലബിൽ സൂക്ഷിച്ചിരുന്ന രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം പാർട്ടിക്ക് ശേഷമാണ് സംഭവം. 1929ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനക്കൊമ്പുകളാണ് നഷ്ടമായത്. സംഭവത്തില്‍ വ്യാഴാഴ്ച പൂജപ്പുര പോലീസ് കേസെടുത്തിട്ടുണ്ട്.
Read More