തിരുവനന്തപുരം: മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ വരുമെന്നും എന്നാൽ, പിണറായി വിജയന് ആയിരിക്കുമോ മുഖ്യമന്ത്രിയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മതരാഷ്ട്രവാദികളായി തുടരുന്ന ജമാ അത്തെ ഇസ് ലാമി, ആര്‍എസ്എസിന്റെ മറ്റൊരു പതിപ്പാണ്. എന്നാൽ പിഡിപി പഴയ പിഡിപി അല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഭാരതാംബ വിവാദത്തില്‍ സിപിഎമ്മും മറ്റ് മന്ത്രിമാരും സിപിഐയെ പിന്തുണച്ചിട്ടുണ്ട്. തനിക്കെതിരേ വിമര്‍ശനം ഉന്നയിച്ച സിപിഐ നേതാക്കള്‍ക്കെതിരേ നടപടിയുണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞ് മാറി. എറണാകുളത്തെ സിപിഐ നേതാക്കളാണ് ബിനോയ് വിശ്വം പുണ്യാളനാകാന്‍ നോക്കുന്നുവെന്നും നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും ഉള്‍പ്പെടെയുള്ള നിശിത വിമര്‍ശനം ഉന്നയിച്ചത്. ഇതുസംബന്ധിച്ച നേതാക്കളുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു.
Read MoreCategory: TVM
മുൻവൈരാഗ്യം; യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മുൻവൈരാഗ്യത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അഞ്ചുതെങ്ങ് പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്ങണ്ട റംസീന മൻസിലിൽ റിയാസ് (29), നെടുങ്കണ്ട മാറാങ്കുഴി വീട്ടിൽ അമൽരാജ് (23), വെട്ടൂർ വലയന്റെകുഴി പുത്തൻവീട്ടിൽ ശരത് (24) എന്നിവരാണ് അറസ്റ്റിലായത്. അരിവാളം കാക്കക്കുഴി പറയൻവിളാകം വീട്ടിൽ ഫൈസലി (46) നെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഫൈസലിന്റെ വീട്ടിൽ സുഹൃത്തുക്കളോടൊപ്പം ബക്രീദ് ആഘോഷം നടത്തുന്നതിനിടെയായിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികൾ ഫൈസലിന്റെ കാലുകളിൽ വെട്ടി. വിരലുകൾ അറ്റുതൂങ്ങിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൂന്നുമാസം മുന്‍പുണ്ടായ അടിപിടിയിൽ ഫൈസൽ പ്രതികളിലൊരാൾക്കെതിരേ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണ കാരണമെന്ന് പോലീസ് പറഞ്ഞു. കാലുകൾക്കു ഗുരുതരമായി പരിക്കേറ്റ ഫൈസലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. പ്രതികളൊടൊപ്പം കൃത്യത്തിൽ പങ്കാളിയായ…
Read Moreകപ്പല്‍ അപകടം: എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യത്തിനായി 12 അംഗ മുങ്ങല്‍ വിദഗ്ധര്‍ പുറങ്കടലിലേക്ക് പുറപ്പെട്ടു
കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ കപ്പലിലെ എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം ആരംഭിച്ചു. 12 അംഗ മുങ്ങല്‍ വിദഗ്ധര്‍ അടങ്ങുന്ന പ്രത്യേക ദൗത്യ സംഘം പുറങ്കടലിലേക്ക് പുറപ്പെട്ടു. കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്. ടാങ്കില്‍ ചോര്‍ച്ചവരാതെ ദ്വാരമിടുന്ന പ്രത്യേക ഉപകരണം സ്ഥാപിച്ചാണ് എണ്ണ നീക്കം ചെയ്യുക. അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഇന്ധനം മുകളിലേക്ക് പമ്പ് ചെയ്ത് ടാങ്കിലേക്ക് മാറ്റും. 13 ന് ഇന്ധനം നീക്കല്‍ പൂര്‍ണതോതില്‍ ആരംഭിച്ച് ജൂലൈ മൂന്നിന് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. തുടര്‍ന്ന് കപ്പലിലെ കണ്ടെയ്നറുകള്‍ ഉയര്‍ത്തും. പിന്നീടാണ് കപ്പല്‍ ഉയര്‍ത്തുക. അമേരിക്കന്‍ കമ്പനിയായ ടി ആന്‍ഡ് ടി സാല്‍വേജിന്റെ നാല് ടഗുകളാണ് സ്ഥലത്ത് സര്‍വേയും എണ്ണനീക്കലും നടത്തുന്നത്. നാവികസേനയും തീരസംരക്ഷണസേനയും മേഖലയില്‍ നിരീക്ഷണം നടത്തുന്നുണ്ട്.
Read Moreകൃഷ്ണകുമാറിന്റെ മകളുടെ പരാതി; പോലീസ് അന്വേഷണം തുടങ്ങി; നിരപരാധിത്വം തെളിയിക്കാന്‍ സഹകരിക്കുമെന്ന് കൃഷ്ണകുമാര്‍
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തില്‍ നിന്നു ജീവനക്കാരികള്‍ പണം അപഹരിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇടപാടുകളും ആവശ്യപ്പെട്ട് പോലീസ് രേഖാമൂലം ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്കി. ഇന്ന് അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കും. കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളായ വലിയതുറ സ്വദേശിനികള്ക്കെതിരെയാണ് പരാതി. സ്ഥാപനത്തിന് ലഭിക്കേണ്ട 69 ലക്ഷം രൂപ തിരിമറി നടത്തി അപഹരിച്ചുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച ശേഷം ജീവനക്കാരില്‍നിന്നു പോലീസ് മൊഴി ശേഖരിക്കും. കൃഷ്ണകുമാറും ദിയയും തങ്ങളെ തട്ടിക്കൊണ്ട് പോയി പണം വാങ്ങിയെന്ന ജീവനക്കാരികള്‍ നല്കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണവും നടക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ജീവനക്കാരികളെ തട്ടിക്കൊണ്ട് പോയെന്ന പരാതിയില്‍ കൃഷ്ണകുമാറിന്റെ താമസസ്ഥലത്തെയും ഓഫീസിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പോലീസ് നടപടി തുടങ്ങി. കൃഷ്ണകുമാറിന്റെ…
Read Moreഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷുമായുള്ള കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കുടുതല്‍ തെളിവെടുപ്പിനായി പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് വ്യക്തമാക്കി. രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ഐബി ഉദ്യോഗസ്ഥയുമായി സുകാന്ത് ചെലവഴിച്ചതായി പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്താനായി സുകാന്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് ഉള്‍പ്പെടെ എത്തിച്ച് പേട്ട പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. സുകാന്തിനെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരുവനന്തപുരത്തെത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും. ബലാല്‍ത്സംഗം, സാമ്പത്തിക ചൂഷണം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് സുകാന്തിനെതിരേ പോലീസ് കേസെടുത്തത്.അതേ സമയം തെളിവെടുപ്പിനിടെ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഐബി ഉദ്യോഗസ്ഥയും താനും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികമായി ബന്ധപ്പെട്ടതെന്നാണ് പ്രതി അന്വേഷണ…
Read Moreശബരി റെയിൽ പാത വർക്കലയിലേക്ക് നീട്ടണം: കർഷക യൂണിയൻ (എം)
തിരുവനന്തപുരം: അങ്കമാലി-അച്ചൻകോവിൽ ശബരി റെയിൽപാതയ്ക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയ സാഹചര്യത്തിൽ അച്ചൻകോവിൽ നിന്ന് മലയോര മേഖലയിലൂടെ തന്നെ തിരുവനന്തപുരം ജില്ലയിലെ വർക്കലയിലേക്ക് നീട്ടിയാൽ അത് കാർഷികവിഭവങ്ങളുടെ അതിവേഗ ഗതാഗതത്തിനും ടൂറിസ്റ്റ് കേന്ദ്രങ്ങളായ വർക്കലയുടെയും പൊന്മുടിയുടെയും വികസനത്തിനും തീർഥാടന കേന്ദ്രമായ വർക്കലയിലും ശബരിമലയിലും എത്തുന്ന ഭക്തർക്കും ഏറെ ഗുണകരമാകുമെന്നും ആയതിനാൽ ഈ കാര്യത്തിൽ കൂടി സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇടപെടണം എന്നും കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതി അംഗവും കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എ.എച്ച്. ഹഫീസ് ആവശ്യപ്പെട്ടു. ശബരി റെയിൽപാത എന്നുള്ളത് മൂന്നര പതിറ്റാണ്ടിലേറെക്കാലമായി കേരള കോൺഗ്രസിന്റെ നിരന്തരമായ ആവശ്യമായിരുന്നു. കേരള കോൺഗ്രസ് നേതാവ് അന്തരിച്ച കെ.എം. മാണി സാർ ഇക്കാര്യത്തിൽ ധാരാളമായി ഇടപെട്ടിരുന്നു. അത് യാഥാർഥ്യമാക്കാൻ മുൻകൈയെടുത്ത കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയനോടും കേന്ദ്രസർക്കാരിനോടും കേരളത്തിലെ ജനങ്ങൾക്ക് നന്ദിയും കടപ്പാടുമുണ്ട്. ശബരി…
Read Moreസ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; വിദ്യാഭ്യാസ മന്ത്രി സ്കൂൾ അധികൃതരോട് റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: സ്കൂള്‍ പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സ്കുള് അധികൃതരോട് റിപ്പോര്‍ട്ട് തേടി. ഫോര്‍ട്ട് ഹൈസ്കുളിലെ പ്രവേശനോത്സവത്തിലാണ് വ്ളോഗര്‍ മുകേഷ് എം. നായര്‍ ഇന്നലെ പങ്കെടുത്തത്. റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടിയെന്ന പരാതിയില്‍ കോവളം പോലീസ് ഇയാള്‍ക്കെതിരേ പോക്സോ കേസെടുത്തിരുന്നു. ഇത്തരത്തില്‍ കേസില്‍ പ്രതിയായ ആളിനെ സ്കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയാക്കിയതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതരോട് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയത്.
Read Moreപോലീസിനോട് രത്തൻ ദാസ് എല്ലാം പറഞ്ഞു; ജ്യൂസ് കടയുടെ മറവിൽ കഞ്ചാവ് വിൽപന നടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
തിരുവനന്തപുരം: പശ്ചിമബംഗാളില്‍ നിന്നു കഞ്ചാവ് കേരളത്തിലെത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാല കരിമടം കോളനിയില്‍ താമസിക്കുന്ന ആഷിക്ക് (27) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പശ്ചിമബംഗാള്‍ സ്വദേശി രത്തന്‍ രാംദാസ് എന്നയാള്‍ മുഖേനയാണ് ഇയാള്‍ കഞ്ചാവ് തിരുവനന്തപുരത്തെത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കഴിഞ്ഞ മാസം പന്ത്രണ്ടിന് ഏഴര കിലോ കഞ്ചാവുമായി തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നും പോലീസ് പിടികുടിയിരുന്നു. രത്തന്‍ രാംദാസിനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വില്‍പ്പനയുടെ സൂത്രധാരന്‍ ആഷിക്കാണെന്ന് പോലീസിന് വിവരം ലഭിച്ചത്. കിള്ളിപ്പാലത്തെ ഒരു ജ്യൂസ് കടയിലെ ജീവനക്കാരനാണ് ആഷിക്ക്. ജ്യൂസ് കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്താനാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. രത്തന്‍ രാംദാസ് റിമാൻഡിലാണ്. മുങ്ങിനടന്ന ആഷിക്കിനെ ചാല കരിമടം കോളനിക്കു സമീപത്ത് നിന്നാണ് തമ്പാനൂര്‍ പോലീസ് പിടികുടിയത്. തമ്പാനൂര്‍…
Read Moreഎംപ്ലോയ്മെന്റ് ഓഫീസർ ബസിടിച്ചുമരിച്ചു: മരണം നാളെ വിരമിക്കാനിരിക്കേ
മണ്ണാർക്കാട്: നാളെ ജോലിയിൽനിന്നു വിരമിക്കാനിരിക്കേ മണ്ണാർക്കാട് താലൂക്ക് എംപ്ലോയ്മെന്റ് ഓഫീസർ പി.കെ. പ്രസന്നകുമാരി (56) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ മണ്ണാർക്കാട് ബസ് സ്റ്റാൻഡിൽവച്ചായിരുന്നു അപകടം. ബസിടിച്ചുവീണ പ്രസന്നകുമാരിയുടെ ദേഹത്തുകൂടി ടയർ കയറിയിറങ്ങി. പത്തിരിപ്പാല മണ്ണൂർ വെസ്റ്റ് പനവച്ചപറന്പിൽ പരേതനായ കേശവൻ-അംബുജാക്ഷി ദന്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചെന്താമര, പ്രേമകുമാരി, രത്നകുമാരി, ലളിതകുമാരി. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് മണ്ണാർക്കാട് സിവിൽ സ്റ്റേഷനിൽ പൊതുദർശനത്തിനു വച്ചു. വൈകുന്നേരം അഞ്ചരയോടെ വീട്ടിലേക്കു കൊണ്ടുപോയി.
Read Moreഅന്‍വറിനെ യോജിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: പി.വി. അന്‍വറുമായി സംസാരിച്ച് യുഡിഎഫുമായി യോജിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായവും അന്‍വറിനെ യോജിപ്പിച്ച് കൊണ്ടുപോകണമെന്നാണ്. ഇതിനായി ചര്‍ച്ചകള്‍ നടക്കുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സംസാരിച്ചെന്നും അന്‍വറെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ചെന്നിത്തല ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read More