കാട്ടാക്കട : ചിക്കൻ കറി കൂടുതൽ കൊടുക്കാത്തതിനെ തുട ർന്ന് നാലംഗ സംഘം കട ആക്രമിച്ചു. കട ഉടമ അടക്കം രണ്ടു പേർക്ക് പരിക്ക്. കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാം ചിറക്ക് സമീപം പ്രവർത്തിക്കുന്ന മയൂര ഹോട്ടൽ ആൻഡ് കാറ്ററിംഗ് സെന്ററിന് നേരെയാണ് ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കട ഉടമ പൂവച്ചൽ സ്വദേശി പ്രവീൺ, ബന്ധുകൂടിയായ കടയുടെ പങ്കാളി പൂവച്ചൽ നാവെട്ടിക്കോണത്ത് താമസിക്കുന്ന കായംകുളം സ്വദേശി ഉദയദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഉദയദാസിന് തലയ്ക്ക് കുത്തേറ്റു.പ്രവീണിന്റെ മുഖത്തിനാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. രണ്ടംഗ സംഘം ഹോട്ടലിൽ എത്തി ചിക്കൻ കഴിച്ചു. പാഴ്സലും വാങ്ങി. ഇതിനിടെ ചിക്കന്റെ ഗ്രേവി കുറവാണെന്ന് പറഞ്ഞ ഇവർ ഉദയദാസുമായി തർക്കമായി. അത് വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്ന് ഇവർ ഫോണിൽ ചിലരെ ബന്ധപ്പെടുകയും ബൈക്കിൽ രണ്ടു പേർ ഹോട്ടലിലേക്ക് വരികയും ചെയ്തു.…
Read MoreCategory: TVM
വോട്ടെടുപ്പിന് ഇനി പത്തുനാൾ; പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ ചൂടുപിടിച്ച് മുന്നണികൾ
തിരുവനന്തപുരം: ദേശീയ- സംസ്ഥാന വിഷയങ്ങളും പ്രധാനമന്ത്രിയുടെ പ്രസംഗവും ചർച്ചയാക്കി മുന്നണികൾ നേർക്കുനേർ. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെ പൊതുസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലെ വിഷയങ്ങളാണ് ബിജെപിയും എൽഡിഎഫും കോണ്‍ഗ്രസും ഇന്ന് ചർച്ചയാക്കിയിരിക്കുന്നത്. തണുത്ത രീതിയിലായിരുന്ന തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ തുടർന്ന് ചൂടുപിടിക്കുകയായിരുന്നു. ഇത് ഇന്ന് മുന്നണികൾ പരസ്പരം ഏറ്റു പിടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിക്ക് മറുപടിയുമായി എൽഡിഎഫും യുഡിഎഫും ശക്തമായി രംഗത്ത് പ്രചാരണം നടത്തുകയാണ്. തിരുവനന്തപുരത്ത് ശശിതരൂർ ബിജെപി സ്ഥാനാർഥിക്കെതിരേ നടത്തിയ പ്രസ്താവനയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശാസിച്ചത് നേരിയ ക്ഷീണമായെങ്കിലും സജീവമായി ബിജെപിക്കെതിരേ രാഷ്ട്രീയ പോരാട്ടവുമായി തരൂർ രംഗത്തുണ്ട്. മുഖ്യമന്ത്രിയും മകളും അഴിമതി കാട്ടിയെന്ന പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവനയെ കോണ്‍ഗ്രസും എൽഡിഎഫിനെതിരേ ആയുധമാക്കുന്നുണ്ട്. ബിജെപിക്കെതിരേ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുന്നത്.തെരഞ്ഞെടുപ്പിന് ഇനി പത്ത് ദിവസം മാത്രം അവശേഷിക്കെ കടുത്ത പ്രചാരണപരിപാടികൾക്കായി ദേശീയ നേതാക്കൾ കേരളത്തിലെത്തി തുടങ്ങിയിരിക്കുകയാണ്.…
Read Moreരാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ലോക വിഡ്ഢിത്തരമെന്ന് എം.എ. ബേബി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വിമർശനവുമായി സിപിഎം പിബി അംഗം എം.എ.ബേബി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ലോക വിഡ്ഢിത്തരമാണെന്നും സീറ്റ് തെരഞ്ഞെടുക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് തുടർച്ചയായി പിഴവ് പറ്റുന്നുവെന്നും എം.എ. ബേബി പറഞ്ഞു. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് ഉപയോഗപ്പെടുത്തി ഉത്തരേന്ത്യയിൽ കോൺഗ്രസിന് ഒരുപാട് ക്ഷതം ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. അത് രാഹുൽ ഗാന്ധിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഇടത് മുന്നണിയുടെ സഹകരണം വേണമെന്ന് തിരിച്ചറിയാനും രാഹുലിന് കഴിയുന്നില്ലെന്നും എം.എ.ബേബി വിമർശിച്ചു. ഭരണഘടന സംരക്ഷണത്തെ കുറിച്ച് കോണ്‍ഗ്രസ് പറയുന്നത് സഹതാപാർഹമാണ്. അഞ്ച് വര്‍ഷത്തിനിടയ്ക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നത് ഭരണഘടനതത്വമാണ്. അടിയന്തരാവസ്ഥാ കാലത്ത് അത് ലംഘിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ കൂടെ നിന്നയാളാണ് ആന്റണി- ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ എം.എ.ബേബി പറഞ്ഞു. സാമാന്യ മര്യാദയില്ലാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുകയാണെന്നും…
Read Moreസിദ്ധാർഥന്റെ മരണം; പ്രൊഫോർമ തയാറാക്കുന്നതിൽ വീഴ്ച ഉണ്ടായില്ലെന്നു ഡിജിപി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിനുള്ള പ്രൊഫോർമ തയാറാക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. ആഭ്യന്തരവകുപ്പ് ആവശ്യപ്പെടുന്ന ഘട്ടത്തിലാണ് പ്രൊഫോർമ റിപ്പോർട്ട് തയാറാക്കുന്നതെന്നാണ് ഡിജിപി വ്യക്തമാക്കിയിരിക്കുന്നത്. മുൻകാലങ്ങളിലും സമാനമായ രീതിയിലാണ് പ്രൊഫോർമ റിപ്പോർട്ട് തയാറാക്കിയിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്ക് കൈമാറുന്നതിൽ കാലതാമസം വരുത്തിയെന്ന ആഭ്യന്തര സെക്രട്ടറിയുടെ ആരോപണത്തെത്തുടർന്നാണ് ഡിജിപിയുടെ മറുപടി. പ്രൊഫോർമ റിപ്പോർട്ട് തയാറാക്കി സിബിഐ അന്വേഷണത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിൽ പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്ന് ആഭ്യന്തരസെക്രട്ടറി ഡിജിപിയോട് റിപ്പോർട്ട് തേടിയിരുന്നു.വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ഉൾപ്പെടെ നൽകണമെന്നായിരുന്നു ആഭ്യന്തര സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും…
Read Moreക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വീട്ടമ്മ കാർ ഇടിച്ചു മരിച്ചു
നേമം: വിഷു ദിനത്തിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് വീട്ടമ്മ മരിച്ചു. നേമം ജെ.പി ലെയ്ൻ വട്ടവിള പുത്തൻവീട്ടിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ ലളിതകുമാരി (69) ആണ് മരിച്ചത്. ഇന്നലെ രാവിലെ നേമം ഗണപതി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു അപകടം. പ്രാവച്ചമ്പലം ഭാഗത്ത് നിന്നു വരുകയായിരുന്ന കാർ നേമം പോലീസ് സ്റ്റേഷന് സമീപത്തുവച്ച് ദേശീയപാത മുറിച്ചു കടക്കവേ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. രാവിലെ 7.15 നായിരുന്നു സംഭവം. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട വിവരം ഉച്ചയോടെയാണ് വീട്ടുകാർ അറിഞ്ഞത്. വൈകിയതിനാൽ മറ്റു ക്ഷേത്രങ്ങളിൽ കൂടി പോയതായി വീട്ടുകാർ കരുതിയിരുന്നത്. മൃതദേഹം ഇന്ന് പോസ്റ്റ് മാർട്ടത്തിന് ശേഷം ഉച്ചക്ക് വീട്ടിൽ കൊണ്ട് വരും. നേമം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ സുനിത, വിനോദ്, സനൽ.…
Read Moreസുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ മധ്യവയസ്ക്കന് കുളത്തിൽ മുങ്ങി മരിച്ചു
വലിയതുറ: സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മധ്യവയസ്ക്കന് കുളത്തില്‍ മുങ്ങി മരിച്ചു. കണ്ണമ്മൂല അനന്തപുരി ലെയിന്‍ സരിത നിവാസില്‍ സുരേഷ് (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.45 നാണ് സുരേഷ് കണ്ണമ്മൂല കോയിക്കല്‍ കുളത്തില്‍ മുങ്ങി മരിച്ചത്. ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായും അല്‍പ്പസമയത്തിനുളളില്‍ വെളളത്തില്‍ മുങ്ങിത്താഴുകയായിരുന്നതായും കൂടെയുണ്ടായിരുന്നവര്‍ ചാക്ക ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് അധികൃതര്‍ എത്തി സുരേഷിനെ കരയ്ക്കെടുത്ത് 108 ആംബുലന്‍സില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുളത്തില്‍ ഏകദേശം 20 അടിയോളം വെളളമുളളതായി സമീപവാസികള്‍ പറയുന്നു. ചാക്ക ഫയര്‍ സ്റ്റേഷന് ഓഫീസര്‍ അരുണ്‍ മോഹന്റെ നേതൃത്വത്തില്‍ എസ്എഫ്ആര്‍ഒ സജീന്ദ്രന് , എഫ്ആര്‍ഒ മാരായ ആകാശ് , ലതീഷ് , ആദര്‍ശ്.ആർ.കുമാര്‍, ഷിബു എന്നിവരുടെ നേതൃത്വത്തിലുളള സേനാംഗങ്ങളാണ് സുരേഷിനെ കുളത്തില്‍ നിന്നും പുറത്തെടുത്ത്…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കാട്ടാക്കടയിൽ; നഗരം എസ്പിജി നിയന്ത്രണത്തിൽ
കാട്ടാക്കട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേൽക്കാൻ ഒരുങ്ങി കാട്ടാക്കട. കഴിഞ്ഞ മൂന്ന് ദിവസമായി പ്രവർത്തകർ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരക്കിലായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കൾ ഇവിടെ എത്തി പ്രവർത്തകർക്ക് നിർദ്ദേശം നൽകുകയും അവ വിലയിരുത്തുകയും ചെയ്തു. ഇപ്പോൾ കാട്ടാക്കട പട്ടണം എസ്പി ജി നിയന്ത്രണത്തിൽ ആയി. കഴിഞ്ഞ മൂന്ന് ദിവസമായി പട്ടണം ഇവരുടെ നിയന്ത്രണത്തിലാണ്. ഉച്ചക്ക് ഒന്നരയ്ക്കാണ് പ്രധാനമന്ത്രി കാട്ടാക്കട ക്രിസ്റ്റ്യൻ കോളജിലെ സമ്മേളന നഗറിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നത്. ഉച്ചക്ക് തലസ്ഥാനത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെടുന്ന പ്രധാനമന്ത്രി കാട്ടാക്കട ചാരുപാറയ്ക്ക് സമീപമുള്ള ഹെലിപാഡിൽ ഇറങ്ങും. തുടർന്ന് കാറിൽ സമ്മേളന നഗറിൽ എത്തും. സമ്മേളനത്തിൽ ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികൾ എത്തും. അരലക്ഷത്തിലേറെ പ്രവർത്തകർ എത്തുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. കാട്ടാക്കടയിൽ എത്തുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. മുൻപു രാജീവ് ഗാന്ധി…
Read Moreറീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു
തിരുവനന്തപുരം: മാനവീയം വീഥിയിൽ വീണ്ടും സംഘർഷം. യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ രാത്രി ഒന്നരയ്ക്കാണ് സംഭവം. ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കാണ് വെട്ടേറ്റത്. കഴുത്തിന് ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ധനു. റീൽസ് എടുക്കുന്നതിനിടെ ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. പൂജപ്പുര സ്വദേശി ഷെമീറാണ് ധനു കൃഷ്ണയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഷമീറിനൊപ്പമുണ്ടായിരുന്ന പെൺകുട്ടിയും മ്യൂസിയം പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടു. എല്ലാവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് ആരോപിക്കുന്നു. നിരന്തര സംഘര്‍ഷത്തെ തുടര്‍ന്ന് മാനവീയം വീഥിയിൽ 12 മണിക്ക് ശേഷം ആളുകൾ തുടരുന്നതിന് അനുവാദമുണ്ടായിരുന്നില്ല. രാത്രി 12 മണിക്ക് ശേഷം എല്ലാവരും ഈ മേഖലയിൽ നിന്ന് പിരിഞ്ഞ് പോകണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതിന് തയാറാകാതെ ഇവിടെ യുവാക്കൾ തുടരുന്നതാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്കു കാരണം. സിസിടിവി…
Read Moreതിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് 35.14 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ 35.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 492.15 ഗ്രാം തൂക്കമുളളതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം ദമാമില്‍ നിന്നും എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നുമാണ് 24 കാരറ്റിന്റെ സ്വര്‍ണം അധികൃതര്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണം ബാര്‍ രൂപത്തിലും നാണയങ്ങളായും ചെയിനുകളായും ധരിച്ചിരുന്ന വസ്ത്രത്തിനുളളില്‍ സ്പെഷ്യല്‍ പോക്കറ്റുകള്‍ നിര്‍മ്മിച്ച് അതിനുളളില്‍ ഒളിപ്പിച്ച ശേഷം വീണ്ടും വസ്ത്രം അഡീഷണലായി തുന്നിച്ചേര്‍ത്തായിരുന്നു സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടു വന്നത്.
Read Moreതിരുവനന്തപുരത്തേക്ക് 33 ഇലക്ട്രിക് ബസ് കൂടി; ബസുകൾ വാങ്ങാൻ 500 കോടി അനുവദിച്ച് കേന്ദ്രസർക്കാർ
ചാത്തന്നൂർ: തിരുവനന്തപുരം ജില്ലയിലേക്ക് 33 ഇലക്ട്രിക് ബസുകൾ കൂടിയെത്തുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അനുവദിച്ച ബസുകളിൽ 33 എണ്ണം ലഭിച്ചു. ഇതിൽ 31 ബസുകളാണ് സർവീസിന് വിവിധ യൂണിറ്റുകൾക്കായി അനുവദിച്ചത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബസുകൾ വാങ്ങാൻ 500 കോടി കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിഹിതമായ 500 കോടിയും തിരുവനന്തപുരം കോർപറേഷന്റെ വിഹിതമായ 150 കോടി രൂപയും ചേർത്താണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായി 33 ബസുകൾ എത്തിയത്. എത്തിയ ബസുകളിൽ തിരുവനന്തപുരം കോർപറേഷൻ പരിസിയിലുള്ള തിരുവനന്തപുരം സിറ്റി യൂണിറ്റിലേക്ക് നാലും പേരൂർക്കട, വികാസ് ഭവൻ യൂണിറ്റുകളിലേയ്ക്ക് 3 വീതവും വിഴിഞ്ഞം യൂണിറ്റിലേക്ക് അഞ്ചും കോർപറേഷന് പുറത്തുള്ള നെയ്യാറ്റിൻകര, കാട്ടാക്കട യൂണിറ്റുകൾക്ക് ആറു വീതവും ആറ്റിങ്ങൽ യൂണിറ്റിന് നാലും ബസുകൾ വീതം നല്‍കും. പുതുതായി എത്തിയ ഇലക്ട്രിക് ബസുകൾ കെ –…
Read More