പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് കാ​ട്ടാ​ക്ക​ട​യി​ൽ; ന​ഗ​രം എ​സ്പി​ജി നി​യ​ന്ത്ര​ണ​ത്തി​ൽ

കാ​ട്ടാ​ക്ക​ട: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി കാ​ട്ടാ​ക്ക​ട. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി പ്ര​വ​ർ​ത്ത​ക​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ച് തി​ര​ക്കി​ലാ​യി​രു​ന്നു. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ഇ​വി​ടെ എ​ത്തി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ക​യും അ​വ വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.

ഇ​പ്പോ​ൾ കാ​ട്ടാ​ക്ക​ട പ​ട്ട​ണം എ​സ്പി ജി ​നി​യ​ന്ത്ര​ണ​ത്തി​ൽ ആ​യി. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി പ​ട്ട​ണം ഇ​വ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. ഉ​ച്ച​ക്ക് ഒ​ന്ന​ര​യ്ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി കാ​ട്ടാ​ക്ക​ട ക്രി​സ്റ്റ്യ​ൻ കോ​ള​ജി​ലെ സ​മ്മേ​ള​ന ന​ഗ​റി​ലെ​ത്തി പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​ത്. ഉ​ച്ച​ക്ക് ത​ല​സ്ഥാ​ന​ത്തു നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ പു​റ​പ്പെ​ടു​ന്ന പ്ര​ധാ​ന​മ​ന്ത്രി കാ​ട്ടാ​ക്ക​ട ചാ​രു​പാ​റ​യ്ക്ക് സ​മീ​പ​മു​ള്ള ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങും. തു​ട​ർ​ന്ന് കാ​റി​ൽ സ​മ്മേ​ള​ന ന​ഗ​റി​ൽ എ​ത്തും. സ​മ്മേ​ള​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ, തി​രു​വ​ന​ന്ത​പു​രം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ എ​ത്തും.

അ​ര​ല​ക്ഷ​ത്തി​ലേ​റെ പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത​ൽ. കാ​ട്ടാ​ക്ക​ട​യി​ൽ എ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് ന​രേ​ന്ദ്ര​മോ​ദി. മു​ൻ​പു രാ​ജീ​വ് ഗാ​ന്ധി കാ​ട്ടാ​ക്ക​ട ക്രി​സ്റ്റ്യ​ൻ കോ​ള​ജി​ൽ എ​ത്തു​ക​യും പ്ര​വ​ർ​ത്ത​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ചെ​യ്തു. അ​ന്ന് രാ​ജീ​വ് ഗാ​ന്ധി എ​ത്തി​യ​ത് നി​യ​മ​സ​ഭാ ഇ​ല​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് .

തൃ​ശൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​ണ് ഇ​ന്ന് ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ. വൈ​കു​ന്നേ​രം വ​യ​നാ​ടും കോ​ഴി​ക്കോ​ടും കൊ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍​ഗാ​ന്ധി​യും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​ട​തു മു​ന്ന​ണി​ക്കാ​യി പ്ര​കാ​ശ് കാ​രാ​ട്ടും ഡി.​രാ​ജ​യും ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ട്.

Related posts

Leave a Comment