റീൽസ് എടുക്കുന്നതിനെ ചൊല്ലി തർക്കം; മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; ഒരാൾക്ക് വെട്ടേറ്റു

തി​രു​വ​ന​ന്ത​പു​രം: മാ​ന​വീ​യം വീ​ഥി​യി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. യു​വാ​വി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. ചെ​മ്പ​ഴ​ന്തി സ്വ​ദേ​ശി ധ​നു കൃ​ഷ്ണ​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ക​ഴു​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ് ധ​നു. റീ​ൽ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കേ​റ്റ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പൂ​ജ​പ്പു​ര സ്വ​ദേ​ശി ഷെ​മീ​റാ​ണ് ധ​നു കൃ​ഷ്ണ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഷ​മീ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യും മ്യൂ​സി​യം പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. ഇ​യാ​ൾ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​ല്ലാ​വ​രും മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ആ​രോ​പി​ക്കു​ന്നു.

നി​ര​ന്ത​ര സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് മാ​ന​വീ​യം വീ​ഥി​യി​ൽ 12 മ​ണി​ക്ക് ശേ​ഷം ആ​ളു​ക​ൾ തു​ട​രു​ന്ന​തി​ന് അ​നു​വാ​ദ​മു​ണ്ടാ‍​യി​രു​ന്നി​ല്ല. രാ​ത്രി 12 മ​ണി​ക്ക് ശേ​ഷം എ​ല്ലാ​വ​രും ഈ ​മേ​ഖ​ല​യി​ൽ നി​ന്ന് പി​രി​ഞ്ഞ് പോ​ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശ​മു​ണ്ടെ​ങ്കി​ലും അ​തി​ന് ത​യാ​റാ​കാ​തെ ഇ​വി​ടെ യു​വാ​ക്ക​ൾ തു​ട​രു​ന്ന​താ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു കാ​ര​ണം. സി​സി​ടി​വി ഇ​ല്ലാ​ത്ത ഭാ​ഗം നോ​ക്കി​യാ​ണ് സം​ഘ​ങ്ങ​ൾ ഒ​ത്തു​ചേ​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment