ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വീ​ട്ട​മ്മ കാ​ർ ഇ​ടി​ച്ചു മ​രി​ച്ചു

നേ​മം: വി​ഷു ദി​ന​ത്തി​ൽ ക്ഷേ​ത്ര ദ​ർ​ശ​നം ക​ഴി​ഞ്ഞ് റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ കാ​റി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു. നേ​മം ജെ.​പി ലെ​യ്ൻ വ​ട്ട​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ നാ​യ​രു​ടെ ഭാ​ര്യ ല​ളി​ത​കു​മാ​രി (69) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ നേ​മം ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ​യാ​യി​രു​ന്നു അ​പ​ക​ടം.

പ്രാ​വ​ച്ച​മ്പ​ലം ഭാ​ഗ​ത്ത് നി​ന്നു വ​രു​ക​യാ​യി​രു​ന്ന കാ​ർ നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​വ​ച്ച് ദേ​ശീ​യ​പാ​ത മു​റി​ച്ചു ക​ട​ക്ക​വേ കാ​ർ ഇ​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

രാ​വി​ലെ 7.15 നാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ ത​ന്നെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട വി​വ​രം ഉ​ച്ച​യോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്.

വൈ​കി​യ​തി​നാ​ൽ മ​റ്റു ക്ഷേ​ത്ര​ങ്ങ​ളി​ൽ കൂ​ടി പോ​യ​താ​യി വീ​ട്ടു​കാ​ർ ക​രു​തി​യി​രു​ന്ന​ത്. മൃ​ത​ദേ​ഹം ഇ​ന്ന് പോ​സ്റ്റ് മാ​ർ​ട്ട​ത്തി​ന് ശേ​ഷം ഉ​ച്ച​ക്ക് വീ​ട്ടി​ൽ കൊ​ണ്ട് വ​രും. നേ​മം പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മ​ക്ക​ൾ സു​നി​ത, വി​നോ​ദ്, സ​ന​ൽ. മ​രു​മ​ക്ക​ൾ അ​ജി​കു​മാ​ർ, സ​ജി​ത,ശാ​ലു.

Related posts

Leave a Comment