തിരുവനന്തപുരം: പൂഞ്ഞാർ സെന്റ് മേരീസ് ഫൊറാന പള്ളിയിലെ വൈദികൻ ഫാ.ജോസഫ് ആറ്റുചാലിലിനെതിരേ നടന്ന ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പൂഞ്ഞാർ സംഭവത്തിൽ അറസ്റ്റിലായവർ കാട്ടിയത് തെമ്മാടിത്തമെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എന്തു തെമ്മാടിത്തമാണ് യഥാർഥത്തിൽ അവിടെ നടന്നത്. ആ വൈദികന് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. വൈദികൻ രക്ഷപെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റ് എന്ന് പറയുമ്പോൾ എല്ലാവരും ഉണ്ടാകുമെന്ന് അല്ലേ നമ്മൾ കരുതുക. എന്നാൽ കേസിൽ ഉൾപ്പെട്ടവരെല്ലാം മുസ്ലിം വിഭാഗക്കാർ മാത്രമായിരുന്നുവെന്നും അല്ലാതെ ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ചതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൂഞ്ഞാർ സംഭവത്തിൽ മുസ്ലിം വിഭാഗത്തെ മാത്രം പ്രതി ചേർത്തുവെന്ന വിമർശനത്തോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. മുസ്ലിം പണ്ഡിതനും ഓൾ ഇന്ത്യ ഇസ്ലാഹി മൂവ്മെന്റ് ജനറൽ സെക്രട്ടറിയും കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സംസ്ഥാന കോർഡിനേറ്ററുമായ ഹുസൈൻ മടവൂരാണ്…
Read MoreCategory: TVM
സിദ്ധാർഥന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സമരം; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: സിദ്ധാർഥന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും മഹിളാ കോണ്‍ഗ്രസ് നേതാക്കളും ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിനെതിരേ പോലീസ് കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ ഉൾപ്പെടെ കണ്ടാലറിയാവുന്ന അൻപതോളം പേർക്കെതിരെയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. രാഹുലിനെ കൂടാതെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവരാണ് നിരാഹാരസമരം ആരംഭിച്ചത്. സമരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്. അനധികൃതമായി സംഘംചേരൽ, റോഡ് ഉപരോധിക്കൽ, ഗതാഗത തടസം സൃഷ്ടിക്കൽ എന്നിവക്കെതിരെയുള്ള വകുപ്പ് ചുമത്തിയാണ് കേസ്. സിദ്ധാർഥന്റെ മരണത്തിൽ ഡീനിനെതിരെയും അധ്യാപകർക്കെതിരെയും അന്വേഷണം വേണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. അധ്യാപകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണം. മുൻ എംഎൽഎ സി.കെ. ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നേതാക്കളുടെ നിരാഹാരം. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ്, മഹിളാ…
Read Moreപ്രണയം നിരസിച്ചതിന് പെൺകുട്ടിയുടെ കഴുത്തിൽ മുറിവേൽപ്പിച്ച സംഭവം: പ്രതിക്കായി തെരച്ചിൽ
നേമം: പ്രണയം നിരസിച്ചതിനെ തുടർന്ന് കോളജ് വിദ്യാർഥിനിയെ കഴുത്തിൽ മുറിവേൽപ്പിച്ച സംഭത്തിൽ നേമംപോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. വീട്ടിലേക്ക് പോകവേ പ്രാവച്ചമ്പലം കോൺവെന്റ് റോഡിൽ വച്ച് അരിക്കട മുക്ക് സ്വദേശിയായ ആരിഫ് എന്നയാൾ പെൺകുട്ടിയുടെ കഴുത്തിൽ മൂർച്ചയുള്ള ആയുധം വച്ച് കഴുത്തിന് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവശേഷം യുവാവ് ഓടിരക്ഷപ്പെട്ടു. പ്രതിക്കായി പോലിസ് ഇന്നലെ മുതൽ വ്യാപകമായി തെരച്ചിൽ നടത്തുന്നു. ഇരുവരും നഗരത്തിലെ ഒരു കോളജിലെ വിദ്യാർഥികളാണ്. വിദ്യാർഥിനി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Read Moreയുവാവ് പെട്രോളൊഴിച്ച് തീവച്ച യുവതി മരിച്ചു; പ്രതി ബിനു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കഴക്കൂട്ടം: യുവാവ് പെട്രോളൊഴിച്ച് തീവച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് സോമ സൗധത്തിൽ സരിതയാണ് (46) ഇന്ന് രാവിലെ മരിച്ചത്. പൗഡിക്കോണം ചെല്ലമംഗലം വീട്ടിൽ ബിനു (50) ആണ് പെട്രോളൊഴിച്ച് തീ വച്ചത്. ഇന്നലെ എട്ടരയോടെ സരിതയുടെ വീട്ടിൽ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു. തുടർന്ന് ബിനു വീടിനോടു ചേർന്ന കിണറ്റിൽ എടുത്തു ചാടുകയായിരുന്നു.നിലവിളി കേട്ടെത്തിയ അയൽവാസികളാണ് സരിതയുടെ ദേഹത്തെ തീയണച്ചത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിതയെയും ബിനുവിനെയും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ വണ്ടിയിൽ മണ്ണിൽ കലർത്തിയ മുളകുപൊടിയും ഒരു വെട്ടുകത്തിയും പോലീസ് കണ്ടെടുത്തു. പ്രതി ബിനുവും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.സരിത സമീപത്തെ സ്വകാര്യ സ്കൂളിലെ ആയയാണ്.
Read Moreശമ്പളം പിൻവലിക്കുന്നതിൽ നിയന്ത്രണം; സമരം കടുപ്പിക്കാൻ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശന്പളം പിൻവലിക്കുന്നതിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഇന്നുകൊണ്ട് നീക്കിയില്ലെങ്കിൽ സമരം കടുപ്പിക്കാനൊരുങ്ങി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ. എല്ലാവർക്കും ശമ്പളം കിട്ടിയ ശേഷമേ സമരം നിർത്തു എന്നാണ് സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിലിന്റെ നിലപാട്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം തുടരുകയാണ്. നിയന്ത്രണങ്ങളോടെ ആണെങ്കിലും മുടങ്ങിയ ശമ്പള വിതരണം മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് ധനമന്ത്രിയുടെ ഉറപ്പ്. ഇന്നലെ പൊലീസ്, എക്സൈസ്, റവന്യു, സെക്രട്ടറിയേറ്റ്, എക്സൈസ് ജീവനക്കാർക്കാണ് ശമ്പളം നൽകിയത്. എന്നാൽ രാത്രി വൈകിയും ഇതിൽ പലർക്കും ശമ്പളം കിട്ടിയിട്ടില്ല എന്നാണ് സർവീസ് സംഘടനകൾ ആരോപിക്കുന്നത്. അധ്യാപകർക്കും ആരോഗ്യ പ്രവർത്തകർക്കും ആണ് ഇന്ന് ശമ്പളം ലഭിക്കുന്നത്. ഒരു ദിവസം പിൻവലിക്കുന്നതിന് 50000 രൂപ പരിധി വെച്ചാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകി തുടങ്ങിയത്. ട്രെഷറിയിലെ മറ്റ് ഇടപാടുകൾക്കും നിയന്ത്രണം ശക്തിപ്പെടുത്തി.…
Read Moreപത്തനംതിട്ടയിൽ നിൽക്കാൻ അനുയോജ്യൻ ഞാൻ തന്നെയെന്ന് അനിൽ ആന്റണി; “പി.സി. ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ല’
തിരുവനന്തപുരം: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ പി.സി.ജോർജ് നടത്തിയ പരാമർശങ്ങൾ വിവാദമായതിനു പിന്നാലെ പ്രതികരണവുമായി അനിൽ ആന്റണി. പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍തന്നെയെന്ന് അനില്‍ ആന്റണി. പി.സി.ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ലെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടു. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അനില്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ബിജെപിയിൽ ചേർന്നത്. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് ദേശീയ നേതൃത്വമാണ്. ഇത് തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പാണ്- ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അനിൽ ആന്റണി പറഞ്ഞു. ഇന്ത്യയ്ക്കൊപ്പം കേരളവും വളരണം. അതിന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രമേ കഴിയുകയുള്ളൂ. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ പത്തനംതിട്ടയില്‍ ആവിഷ്കരിക്കാന്‍ ഏറ്റവും അനുയോജ്യന്‍ ഞാൻതന്നെയെന്നതില് സംശയമൊന്നുമില്ല. അധികം താമസിക്കാതെ പ്രചാരണത്തിലേക്ക് ഇറങ്ങും- അനിൽ ആന്റണി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണിയുടെ മകനായ അനില്‍…
Read Moreനാടോടികുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിക്കപ്പെടാതിരിക്കാൻ പ്രതി രൂപം മാറ്റി; കൂട്ടിയെ കടത്തിക്കൊണ്ടുപോയത് ലൈംഗീകമായി ഉപയോഗിക്കാൻ
തിരുവനന്തപുരം: പേട്ടയിൽ രണ്ടുവയസുകാരിയായ നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. തുടർന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിയായ അയിരൂർ സ്വദേശി കബീർ എന്ന ഹസൻ കുട്ടിയ്ക്കെതിരെ പോക്സോ, വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തും. അതേസമയം പിടിക്കപ്പെടാതിരിക്കാൻ പ്രതി രൂപമാറ്റം വരുത്തിയിരുന്നുവെന്ന വിവരങ്ങളും പുറത്തുവന്നു. സംഭവത്തിനു ശേഷം തിരുവനന്തപുരത്തുനിന്ന് പഴനിയിൽ പോയ ഇയാൾ തല മൊട്ടയടിച്ചു. പിന്നീട് ഇയാൾ ആലുവയിൽ എത്തി തട്ടുകടയിൽ പണിയെടുത്തു. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കലായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയായ ഹസന്‍കുട്ടിയുടെ മൊഴി. ഇയാൾ ലക്ഷ്യബോധമില്ലാതെ കറങ്ങി നടന്ന് കുറ്റകൃത്യം ചെയ്യുന്ന അപകടകാരിയായ കുറ്റവാളിയെന്നാണ് പൊലീസ് പറയുന്നത്. മോഷണ കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. മുൻപ് കൊല്ലത്ത് റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികുട്ടിയെ തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചിരുന്നു. അന്ന് നാട്ടുകാർ ഇയാളെ പിടികൂടി മർദിച്ചു. പൊലീസ് എത്തിയപ്പോൾ കേസില്ല എന്ന് പറഞ്ഞതോടെ…
Read Moreമുസ്ലിം ലീഗിനെ പ്രലോഭിപ്പിച്ച് വീണ്ടും ഇ.പി. ജയരാജൻ; ഒറ്റയ്ക്ക് മത്സരിച്ചാൽ കോണ്‍ഗ്രസിനേക്കാൾ കൂടുതൽ സീറ്റ് ലീഗിനു കിട്ടും
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് മുസ്ലിം ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാൽ കോണ്‍ഗ്രസിനേക്കാൾ കൂടുതൽ സീറ്റ് ലീഗിന് ലഭിക്കുമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. ലീഗിന് മൂന്നാം സീറ്റ് കോണ്‍ഗ്രസ് നിഷേധിച്ചതിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. കോണ്‍ഗ്രസിനുള്ളിലെ ആർഎസ്എസ് മനസുകാരാണ് ലീഗിന് മൂന്നാം സീറ്റ് നിഷേധിച്ചത്. കോണ്‍ഗ്രസിന്റെ ചവിട്ടും കുത്തുമേറ്റ് മുന്നണിയിൽ തുടരാനാണ് ലീഗിന്റെ തീരുമാനമെങ്കിൽ അണികൾ പ്രതികരിച്ച് തുടങ്ങുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreനാഗർകോവിൽ-തിരുവനന്തപുരം പാസഞ്ചർ കൊച്ചുവേളി വരെ നീട്ടി
കൊല്ലം: നാഗർകോവിൽ-തിരുവനന്തപുരം അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ( നമ്പർ 06428 ) ഇന്നു മുതൽ കൊച്ചുവേളി വരെ നീട്ടിയതായി റെയിൽവേ അധികൃതർ അറിയിച്ചു. വൈകുന്നേരം 6.20ന് നാഗർകോവിലിൽ നിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 7.55 ന് തിരുവനന്തപുരത്തും 8.20 ന് കൊച്ചുവേളിയിലും എത്തും. നേരത്തേ ഈ വണ്ടി നാഗർകോവിലിൽ നിന്ന് വൈകുന്നേരം 6.30നാണ് പുറപ്പെട്ടിരുന്നത്. ഇന്നു മുതൽ 10 മിനിട്ട് നേരത്തേ യാത്ര തിരിക്കും. 06433 തിരുവനന്തപുരം -നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ നാളെ മുതൽ കൊച്ചുവേളിയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. കൊച്ചുവേളിയിൽ നിന്ന് രാവിലെ 6.30 ന് പുറപ്പെടുന്ന വണ്ടി 6.45 ന് തിരുവനന്തപുരത്ത് എത്തി 6.50 ന് നാഗർകോവിലിന് പോകും. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ നിലവിലെ സമയക്രമത്തിൽ മാറ്റമില്ലന്നും അധികൃതർ വ്യക്തമാക്കി.
Read Moreകാര്യവട്ടം കാമ്പസിലെ അസ്ഥികൂടം തലശേരി സ്വദേശിയുടേതെന്നു സംശയം; അസ്ഥികൂടത്തിന് ഏഴു വർഷത്തെ പഴക്കം
തിരുവനന്തപുരം: കാര്യവട്ടം കാന്പസിലെ പഴയ വാട്ടർ ടാങ്കിൽ നിന്നു കണ്ടെത്തിയ അസ്ഥികൂടം വർഷങ്ങൾക്ക് മുന്‍പ് കാണാതായ തലശേരി സ്വദേശിയായ യുവാവിന്റേതെന്നു സംശയം. സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്താൻ പോലീസ് നടപടി തുടങ്ങി. അസ്ഥികൂടത്തിന്റെ സമീപത്തുനിന്നു കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ടെക്നോപാർക്ക് ജീവനക്കാരനും തലശേരി സ്വദേശിയുമായ യുവാവിന്റേതാണെന്ന് പോലീസിന് സംശയം ഉണ്ടായത്. 2011 ൽ എടുത്തതാണ് ഡ്രൈവിംഗ് ലൈസൻസ്. തലശേരി മിത്രസദന് എതിർവശം ശ്രീവിലാസിൽ ആനന്ദ് കൃക്ഷ്ണന്റെ മകൻ അവിനാശ് ആനന്ദ് (39) എന്നാണ് ലൈസൻസിലെ വിലാസം. ഈ വിലാസത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ യുവാവിനെ വർഷങ്ങളായി കാണാനില്ലെന്നു വ്യക്തമായി. അവിനാശിന്റെ മാതാപിതാക്കൾ വർഷങ്ങൾക്കു ചെന്നൈയിലേക്കു താമസം മാറിയിരുന്നു. 2017 മുതൽ അവിനാശിനെ കാണാനില്ലെന്ന് അച്ഛൻ എഗ്മോർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകാൻ മാതാപിതാക്കളോടു കഴക്കൂട്ടത്തേക്ക് എത്താൻ പോലീസ്…
Read More