പ്ര​ണ​യം നി​ര​സി​ച്ച​തി​ന് പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പ്പി​ച്ച സം​ഭ​വം: പ്രതിക്കായി തെരച്ചിൽ


നേ​മം: പ്ര​ണ​യം നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ക​ഴു​ത്തി​ൽ മു​റി​വേ​ൽ​പ്പി​ച്ച സം​ഭ​ത്തി​ൽ നേ​മം​പോ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​ണ് സം​ഭ​വം. വീ​ട്ടി​ലേ​ക്ക് പോ​ക​വേ പ്രാ​വ​ച്ച​മ്പ​ലം കോ​ൺ​വെ​ന്‍റ് റോ​ഡി​ൽ വ​ച്ച് അ​രി​ക്ക​ട മു​ക്ക് സ്വ​ദേ​ശി​യാ​യ ആ​രി​ഫ് എ​ന്ന​യാ​ൾ പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം വ​ച്ച് ക​ഴു​ത്തി​ന് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ശേ​ഷം യു​വാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പ്ര​തി​ക്കാ​യി പോ​ലി​സ് ഇ​ന്ന​ലെ മു​ത​ൽ വ്യാ​പ​ക​മാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു. ഇ​രു​വ​രും ന​ഗ​ര​ത്തി​ലെ ഒ​രു കോ​ളജി​ലെ വി​ദ്യാ​ർ​ഥിക​ളാ​ണ്. വി​ദ്യാ​ർ​ഥിനി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment