സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് സ​മ​രം; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്


തി​രു​വ​ന​ന്ത​പു​രം: സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സും കെ​എ​സ്‌​യു​വും മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ മാ​ങ്കു​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന അ​ൻ​പ​തോ​ളം പേ​ർ​ക്കെ​തി​രെ​യാ​ണ് ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

രാ​ഹു​ലി​നെ കൂ​ടാ​തെ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ർ, കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ എ​ന്നി​വ​രാ​ണ് നി​രാ​ഹാ​ര​സ​മ​രം ആ​രം​ഭി​ച്ച​ത്. സ​മ​രം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

അ​ന​ധി​കൃ​ത​മാ​യി സം​ഘം​ചേ​ര​ൽ, റോ​ഡ് ഉ​പ​രോ​ധി​ക്ക​ൽ, ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ക്ക​ൽ എ​ന്നി​വ​ക്കെ​തി​രെ​യു​ള്ള വ​കു​പ്പ് ചു​മ​ത്തി​യാ​ണ് കേ​സ്.

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ഡീ​നി​നെ​തി​രെ​യും അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ​യും അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യാ​പ​ക​രെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം. മു​ൻ എം​എ​ൽ​എ സി.​കെ. ശ​ശീ​ന്ദ്ര​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നേ​താ​ക്ക​ളു​ടെ നി​രാ​ഹാ​രം.

സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും സെ​ക്ര​ട്ടേറി​യ​റ്റി​ന് സ​മീ​പം എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment