നേമം: കോവളം എംഎൽഎ എം. വിൻസെന്റിന് കാറപകടത്തിൽ പരിക്കേറ്റു. കാർ ഡിവൈഡറിൽ ഇടിച്ചു കയറി ആണ് അപകടം. അപകടത്തിൽ എംഎൽഎ ഉൾപ്പെടെ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4.50 ന് നേമം പ്രാവച്ചമ്പലം ജംഗ്ഷനിലായിരുന്നു അപകടം. നരുവാമൂട് ഭാഗത്തുനിന്നു വന്ന സ്കൂട്ടർ യാത്രക്കാരിയെ രക്ഷപ്പെടുത്തുവാൻ ശ്രമിക്കവെ ബാലരാമപുരത്തുനിന്നു വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ എംഎൽഎയുടെ കാലിനും കൈക്കും നിസാര പരിക്കേറ്റു. കൂടെ ഉണ്ടായിരുന്ന ഷാജി എന്നയാൾക്കും പരിക്കേറ്റു. ഇരുവരെയും ബാലരാമപുരത്തേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടശേഷം സ്കൂട്ടർ യാത്രക്കാരി നിറുത്താതെ പോയി. ബാലരാമപുരം ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന ഷാജിയെ കാറിലേക്ക് വിളിച്ചു കയറ്റുകയായിരുന്നുവെന്ന് എം. വിൻസെന്റ് പറഞ്ഞു. സംഭവത്തെ തുടർന്ന് നേമം പോലീസ് സ്ഥലത്ത് എത്തി മേൽ നടപടി സ്വീകരിച്ചു.
Read MoreCategory: TVM
കെഎസ്ആർടിസി വിജിലൻസിന്റെ ചുമതല വീണ്ടും എം. ഷാജിക്ക്
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വിജിലൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറുടെ അധിക ചുമതല വീണ്ടും എം. ഷാജിക്ക്. കെഎസ്ആർടിസിയിലെ ഫിനാൻഷൽ അഡ്വൈസർ ആൻഡ് ചീഫ് ഫിനാൻസ് ഓഫീസറാണ് എം. ഷാജി. മുമ്പും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല അദ്ദേഹം നിർവഹിച്ചിട്ടുണ്ട്. ഇടത്തരം ജീവനക്കാരുടെയും കീഴ്ത്തട്ട് ജീവനക്കാരുടെയും പേരിൽ അച്ചടക്കനടപടികൾ സ്വീകരിക്കാനുള്ള ചുമതലയും അദ്ദേഹത്തിനുണ്ട്. വിജിലൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടറുടെ ചുമതലയും ദക്ഷിണമേഖല എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്ന എ. അനിൽകുമാറിനെ ഗതാഗതമന്ത്രി കെ. ബി. ഗണേശ് കുമാർ അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തി.അസിസ്റ്റൻഡ് പ്രൈവറ്റ് സെക്രട്ടറിയായാണ് അനിൽകുമാറിനെ നിയമിച്ചിട്ടുള്ളത്. മാനേജ്മെന്റ് തലത്തിൽ ഉന്നത ബിരുദധാരിയും ദിർഘനാളായി കെഎസ്ആർടിസിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന അനിൽകുമാറിന്റെ ഈ മേഖലയിലെ പരിചയ സമ്പത്ത് വിനിയോഗിക്കുകയാണ് മന്ത്രിയുടെ ലക്ഷ്യം. പ്രദീപ് ചാത്തന്നൂർ
Read Moreഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവ്
തിരുവനന്തപുരം: ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. 20 പേരെ നിയമിച്ച് കൊണ്ടാണ് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ആറ് പേരെ ഡെപ്യൂട്ടേഷനിലാണ് പേഴ്സണൽ സ്റ്റാഫംഗങ്ങളായി നിയമിച്ചിരിക്കുന്നത്. മുൻ ഗതാഗതമന്ത്രി ആന്റണി രാജു 21 പേരെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിയമിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് മുമ്പ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ്കുമാർ അറിയിച്ചിരുന്നു. എന്നാൽ ഈ പ്രഖ്യാപനം നടപ്പിലായില്ല.
Read Moreനടൻ സിദ്ദിഖ് ആലപ്പുഴയിൽ സ്ഥാനാർഥിയാകുമോ? കോൺഗ്രസ് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ
തിരുവനന്തപുരം: നടൻ സിദ്ദിഖിനെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായി കോൺഗ്രസ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. എഐസിസി ജനറല് സെക്രട്ടറി കെ.സി.വേണുഗോപാല് മത്സരരംഗത്തേക്കില്ലെന്ന സൂചനകൾ നൽകിയിരുന്നു. കഴിഞ്ഞ പ്രാവശ്യം നഷ്ടമായ ആലപ്പുഴ ലോക്സഭ സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്ഗ്രസ്. ഈ ലക്ഷ്യത്തോടെ നടൻ സിദ്ദിഖ് അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ കോൺഗ്രസ് പരിഗണിക്കുന്നുവെന്നാണ് അഭ്യൂഹം.
Read Moreബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ അവഗണിച്ചുവെന്ന് പരാതി; മുന്നണിയിൽ ഉന്നയിക്കും
തിരുവനന്തപുരം: സിപിഐ മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളെ സംസ്ഥാന ബജറ്റിൽ അവഗണിച്ചുവെന്ന് പരാതി ഇടതുമുന്നണിയിൽ ഉന്നയിക്കാൻ ഒരുങ്ങി സിപിഐ നേതൃത്വം. ബജറ്റിൽ അവഗണിച്ചതിന്റെ അതൃപ്തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കും. കഴിഞ്ഞതവണ അനുവദിച്ചതിന്റെ പകുതി പണംപോലും ഇത്തവണത്തെ ബജറ്റിൽ അനുവദിച്ചില്ലെന്നാണ് സിപിഐയുടെ പരാതി. മുന്നണി മര്യാദ ലംഘിച്ചെന്നും അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ കൊടുത്തില്ലെന്നും വിമർശനമുണ്ട്. വകുപ്പുകൾക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി. അതേസമയം പ്രശ്നം വഷളാക്കേണ്ടെന്ന നിലപാടിലാണ് സിപിഎം. സിപിഐ മന്ത്രിമാരുടെ അതൃപ്തി പരിഹരിക്കണമെന്നും സിപിഎമ്മിൽ അഭിപ്രായമുയർന്നിട്ടുണ്ട്. ബജറ്റ് നിയമസഭയിൽ പാസാക്കും മുമ്പ് കൂടുതൽ പണം അനുവദിച്ചേക്കാനും സാധ്യതയുണ്ട്. ഭക്ഷ്യവകുപ്പിന് ബജറ്റിൽ കാര്യമായ പരിഗണന കിട്ടിയില്ലെന്ന പരാതി കഴിഞ്ഞ ദിവസം മന്ത്രി ജി.ആർ. അനിൽ ഉന്നയിച്ചിരുന്നു. സപ്ലൈകോയ്ക്ക് പണം ഇല്ലാത്തതിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തോട് മന്ത്രി ഇക്കാര്യം അറിയിച്ചിരുന്നു. ബജറ്റിലെ…
Read Moreകൊടുംചൂടിൽ ഉരുകിയൊലിച്ച് മലയാളികൾ; മനം തണുപ്പിക്കാന് ഡിണ്ടിഗൽ തണ്ണിമത്തന്
മെഡിക്കൽകോളജ്: ജനുവരി മാസത്തിൽ ചൂട് കൂടിയതോടെ മലയാളികളുടെ മനം തണുപ്പിക്കാൻ ഡിണ്ടിഗൽ തണ്ണിമത്തൻ എത്തിത്തുടങ്ങി. തമിഴ്നാട്ടിൽനിന്ന് ഹെവി ലോറികളിലാണ് പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്. കേരളവുമായി അതിർത്തി പങ്കിടുന്ന കർണാടകത്തിൻ്റെ ഭാഗങ്ങളിൽ നിന്നും വളരെ അപൂർവമായി പാലക്കാട് നിന്നും തണ്ണിമത്തൻ എത്തുന്നുണ്ട്. മൂന്ന് കിലോ മുതൽ 15 കിലോ വരെ തൂക്കം വരുന്ന തണ്ണിമത്തനുകൾ ഇപ്പോൾ വ്യാപകമായിട്ടുണ്ട്. ഒരു കിലോ തണ്ണിമത്തന് 30 രൂപയും തണ്ണിമത്തൻ ജ്യൂസിന് 20 രൂപയുമാണ് വില.ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പ്രധാനമായും ചൂടുകാലമായതുകൊണ്ട് നഗരത്തിൽ തണ്ണിമത്തൻ സ്റ്റാളുകൾ വ്യാപകമായിട്ടുണ്ട്. സ്റ്റാളുകളിൽ എത്തി മുഴുവൻ തണ്ണിമത്തൻ കൊണ്ടുപോകുന്നതിനേക്കാളും മലയാളികൾക്ക് ഇപ്പോൾ പ്രിയം കൊടുംചൂടിൽ ഉരുകിയൊലിച്ചെത്തുമ്പോൾ ജ്യൂസ് വാങ്ങി കഴിക്കുന്നതാണ്. തിരുവനന്തപുരം നഗരത്തിൽ മെഡിക്കൽ കോളജ്, ഉള്ളൂർ, കുമാരപുരം തുടങ്ങിയ സ്ഥലങ്ങളിലും വട്ടിയൂർക്കാവിൽ മണ്ണറക്കോണം, കുലശേഖരം, മരുതംകുഴി എന്നീ സ്ഥലങ്ങളിലും സ്റ്റാളുകൾ വ്യാപകമായിട്ടുണ്ട്. വർഷങ്ങളായി ചൂടുകാലം…
Read Moreഅനുകൂലമായ രാഷ്ട്രീയ സാഹചര്യം, മൂന്നു മണ്ഡലത്തിലെങ്കിലും ത്രികോണ മത്സരസാധ്യതയെന്നു സിപിഎം കേന്ദ്രക്കമ്മിറ്റി
തിരുവനന്തപുരം: കേരളത്തിൽ മൂന്നു മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സരസാധ്യതയെന്ന് സിപിഎം കേന്ദ്രക്കമ്മിറ്റി വിലയിരുത്തൽ. ഇടതു മുന്നണിക്ക് 2019 നെക്കാൾ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സംസ്ഥാനത്ത് ഇപ്പോൾ ഉണ്ട്. അതേസമയം ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നീക്കങ്ങൾ കേരളത്തിൽ ചില മണ്ഡലങ്ങളിൽ ത്രികോണ മത്സരമെന്ന പ്രതീതി സൃഷ്ടിക്കുന്നുണ്ടെന്നും സിപിഎം കേന്ദ്രക്കമ്മിറ്റി വിലയിരുത്തി. കൂടാതെ ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അവധാനത കാണിച്ചില്ലെന്ന കുറ്റപ്പെടുത്തലുമുണ്ടായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയേക്കില്ലെന്നാണ് വിവരം. പ്രശ്നം കേരള നേതൃത്വം തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. ഇന്ന് സമാപിക്കുന്ന കേന്ദ്രക്കമ്മിറ്റി യോഗത്തിനു പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണത്തിലേക്കും സിപിഎം കടക്കും. ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയസാഹചര്യം നോക്കി സഖ്യം ഉണ്ടാക്കണമെന്നാണ് നേരത്തെ കമ്മിറ്റിയിൽ ഉയർന്നു വന്ന അഭിപ്രായം. അടുത്ത മാസം 11, 12 തീയതികളിൽ സിപിഎം സംസ്ഥാന സമിതി ഉണ്ടാകുമെന്നാണ്…
Read Moreസ്ത്രീ സുരക്ഷയ്ക്ക് മഹിളാമൈത്രി, യോധിനി പദ്ധതികൾ; തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ 13. 50 ശതമാനം വരുമാന വർധന
കൊല്ലം: തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ മൊത്ത വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.50 ശതമാനം വർധന. ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ലയാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യാത്രക്കാരുടെ എണ്ണത്തിലും അതുവഴിയുള്ള വരുമാനത്തിലുമാണ് ഏറ്റവും കൂടുതൽ വർധന ഉണ്ടായിട്ടുള്ളത് – 16.90 ശതമാനം. 47 സ്റ്റേഷനുകളിൽ പാർക്കിംഗ് ഏരിയകൾ വിപുലീകരിച്ചു. 92104 ചതുരശ്ര മീറ്ററിലെ വികസനത്തിന് പുറമേ 50737 ചതുരശ്ര മീറ്റർ കൂടി പാർക്കിംഗിനായി ഏർപ്പെടുത്തിയപ്പോൾ അതുവഴിയും വരുമാനത്തിൽ വളർച്ച ഉണ്ടായതായി ഡിആർഎം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷത്തിൻ്റെ തുടക്കത്തിൽ 11 സ്റ്റേഷനുകളിൽ എയർ കണ്ടീഷൻ ചെയ്ത വെയിറ്റിംഗ് ഹാളുകൾ ആരംഭിക്കുകയുണ്ടായി. നാല് സ്റ്റേഷനുകളിൽ കൂടി ഏസി വെയിറ്റിംഗ് ഹാളുകൾ ഉടൻ ആരംഭിക്കും. 37 സ്റ്റേഷനുകളിലായി 136 കാറ്ററിംഗ് സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. അടുത്ത ഘട്ടത്തിൽ വിവിധ സ്റ്റേഷനുകളിലായി 15 സ്റ്റാളുകൾ കൂടി പ്രവർത്തനം ആരംഭിക്കും.ശബരിമല സീസണിൽ 275 പ്രത്യേക…
Read Moreനിയമ സഭയിൽ കണ്ടത് സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം മുഴുവനായി വായിക്കാത്ത ഗവർണറു ടെ നടപടി നിയമസഭയോടുള്ള അവഗണനയും അവഹേളനവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരും ഗവർണറും തമ്മിൽ നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിസമാപ്തിയാണ് ഇന്ന് സഭയിൽ കണ്ടതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ ഒറ്റക്ക് സമരം നടത്തുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ ഭയന്ന് സമരത്തിൽ നിന്ന് പിൻമാറി പൊതുസമ്മേളനമാക്കി ചുരുക്കിയെന്നും സതീശൻ പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ ധനപരമായ കാര്യങ്ങൾ അല്ലാതെ നയപ്രഖ്യാപനത്തിൽ ഒരു വിമർശനവുമില്ല. കേരളീയം, നവകേരള സദസ് എന്നിവയുടെ പേരിൽ വ്യാപകപണപ്പിരിവ് നടത്തി. ഇതിന്റെ കണക്കുകളും സ്പോണ്സർമാരുടെ വിവരങ്ങളും വിവരാവകാശം വഴി ചോദിച്ചിട്ടും സർക്കാർ നൽകിയില്ല. കേരളത്തിൽ സർക്കാരിന്റെ ധൂർത്ത് കാരണം എല്ലാ വകുപ്പുകളുടെയും പ്രവർത്തനം താറുമാറായി. ലൈഫ് മിഷൻ പദ്ധതി പൂർണമായി തകർന്നു. 700 കോടിയിൽപരം രൂപ വകയിരുത്തിയിട്ട് ആകെ നൽകിയത് 18 കോടി മാത്രമാണ്.…
Read Moreതട്ടിപ്പിൽ വീഴരുതെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്; വ്യാജവെബ്സൈറ്റുകൾ വ്യാപകം
തിരുവനന്തപുരം: മോട്ടോർ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടും വിവിധ സർവീസുകൾക്കായും അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും, ഈ ചെല്ലാൻ പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടയ്ക്കുമ്പോഴും തട്ടിപ്പിൽ വീഴാതെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഇ ചലാനുകളുടെ പിഴ അടയ്ക്കാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകളുടെ പേരുകൾക്ക് സമാനമായ പേരുകളുള്ള വെബ്സൈറ്റുകൾ നിലവിൽ ലഭ്യമാകുന്നതായി വ്യാപകമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത് വന്നത്. പരിവാഹൻ സേവ എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഈ ചെല്ലാൻ നോട്ടീസിൽ ലഭ്യമായിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ മാത്രമാണ് ഈ ചലാനുകളുടെ പിഴ അടക്കേണ്ടതെന്ന് മോട്ടോർ വാഹനവകുപ്പ് പൊതുജനങ്ങളെ ഓർമിക്കുന്നു. ഇതിന് സമാനമായ പേരുള്ള മറ്റ് വെബ്സൈറ്റുകളുടെ വലയിൽ വീഴരുതെന്നും മോട്ടോർ വാഹനവകുപ്പ് പറയുന്നു.
Read More