കാ​റ​പ​ക​ട​ത്തി​ൽ എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ​യ്ക്കു പ​രി​ക്ക്; അ​പ​ക​ടം സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ര​ക്ഷി​ക്കു​വാ​ൻ ശ്ര​മി​ക്ക​വേ

നേ​മം: കോ​വ​ളം എം​എ​ൽ​എ എം. ​വി​ൻ​സെ​ന്‍റി​ന് കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു ക​യ​റി ആ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ എം​എ​ൽ​എ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ 4.50 ന് ​നേ​മം പ്രാ​വ​ച്ച​മ്പ​ലം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ന​രു​വാ​മൂ​ട് ഭാ​ഗ​ത്തു​നി​ന്നു വ​ന്ന സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ക്ക​വെ ബാ​ല​രാ​മ​പു​ര​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ കാ​ലി​നും കൈ​ക്കും നി​സാ​ര പ​രി​ക്കേ​റ്റു. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ഷാ​ജി എ​ന്ന​യാ​ൾ​ക്കും പ​രി​ക്കേ​റ്റു.

ഇ​രു​വ​രെ​യും ബാ​ല​രാ​മ​പു​ര​ത്തേ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ശേ​ഷം സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി നി​റു​ത്താ​തെ പോ​യി.

ബാ​ല​രാ​മ​പു​രം ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഷാ​ജി​യെ കാ​റി​ലേ​ക്ക് വി​ളി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന് എം. ​വി​ൻ​സെ​ന്‍റ് പ​റ​ഞ്ഞു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നേ​മം പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts

Leave a Comment