ചാത്തന്നൂർ: ശബരിമലയിൽ നിന്നുള്ള കെഎസ്ആർടിസിയുടെ വരുമാനം 40 കോടിയിലധികമാകുമെന്ന് പ്രതീക്ഷ, ഈ വർഷത്തെ മണ്ഡലം -മകരവിളക്ക് സീസൺ അവസാനിച്ചുവെങ്കിലും ശനിയാഴ്ചയും ഭക്തജന തിരക്കുണ്ട്. 38.88 കോടി രൂപ ശബരിമലയിലെ സ്പെഷ്യൽ സർവീസുകളിൽ നിന്നും നേടാൻ കഴിഞ്ഞുവെന്നാണ്കഴിഞ്ഞ വ്യാഴാഴ്ച വരെയുള്ള കണക്കുകൾ വ്യക്തമാക്കുന്നത്. പമ്പ-നിലയ്ക്കൽ ചെയിൻ സർവീസുകളിൽ നിന്നാണ് ഏറ്റവുമധികം വരുമാനം. പമ്പയിൽ നിന്നും ദീർഘ ദൂര സർവീസുകളും നടത്തിയിരുന്നു. പമ്പയിൽ നിന്നും ഏറ്റവും കൂടുതൽ സർവീസുകൾ നടത്തിയത് കുമളിയിലേയ്ക്കാണ്. തമിഴ്നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്തരുടെ സൗകര്യാർത്ഥമാണ് കുമളി സർവീസുകൾ. 1.37000 പമ്പ – നിലയ്ക്കൽ ചെയിൻ സർവീസുകളും 34000 ദീർഘ ദൂര സർവീസുകളും പമ്പയിൽ നിന്നും ഓപ്പറേറ്റ് ചെയ്തു. ശബരിമലയിലെ ഭക്ത ജന തിരക്കും പമ്പയിൽ നിന്നുള്ള ബസ് സർവീസുകളും തുടരുകയാണ്. മകരവിളക്ക് സീസൺ പൂർണമാകുന്നതോടെ കെഎസ്ആർടിസിയുടെ വരുമാനം 40 കോടി കവിയുമെന്നാണ് അധികൃതർ കരുതുന്നത്. പ്രദീപ്…
Read MoreCategory: TVM
അന്തർസംസ്ഥാന മോഷ്ടാവ് പിടിച്ചുപറിക്കേസിൽ പിടിയിൽ; മോഷണത്തിനിടയിൽ ചെറുക്കുന്നവരെ ആക്രമിക്കുന്ന സ്വഭാവം
തിരുവനന്തപുരം: അന്തർ സംസ്ഥാന മോഷ്ടാവ് തലസ്ഥാനത്ത് മാലപിടിച്ചുപറി കേസിൽ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശി അമോൽ സാഹിബ് ഷിൻഡെ(32)യെയാണ് കരമന പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് അന്തർസംസ്ഥാന മോഷണങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. വഞ്ചിയൂരിൽനിന്നു മോഷ്ടിച്ച ബൈക്കിൽ കറങ്ങിയാണ് കരമന സ്വദേശിനിയായ സ്ത്രീയുടെ കഴുത്തിൽ കിടന്ന ആറ് പവന്റെ മാല ഇയാൾ പൊട്ടിച്ചെടുത്തത്. ബൈക്ക് മോഷണം പോയ സംഭവത്തിൽ ബൈക്ക് ഉടമ പോലീസിൽ നൽകിയ പരാതിയിലും മാല പിടിച്ചുപറി കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലും പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. തന്പാനൂരിലെ ഒരു ലോഡ്ജിലായിരുന്നു ഇയാൾ താമസിച്ച് വന്നിരുന്നത്. ലോഡ്ജിൽ കൊടുത്തിരുന്ന ഒരു മൊബൈൽ നമ്പർ കേന്ദ്രീകരിച്ച അന്വേഷിച്ചപ്പോള്‍ പ്രതി പെരുമ്പാവൂരിലുണ്ടെന്ന് കണ്ടെത്തി. പെരുമ്പാവൂർ പൊലിസിന്റെ സഹായത്തോടെയാണ് അമോലിനെ പിടികൂടിയത്. ഒന്നര വർഷം മുൻപ് എറണാകുളത്തെത്തിയ പ്രതി മറ്റൊരു മോഷണ…
Read Moreകേസെടുത്തോളൂ, ഗൾഫിൽ ജോലിക്കു പോകാൻ ഉദ്ദേശിക്കുന്നില്ല; സർക്കാരിന്റെ കൊള്ളരുതായ്മയ്ക്കെതിരെ സംസാരിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: തനിക്കെതിരെ കേസെടുത്തതിൽ ഒരു പരാതിയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ. അമിതാധികാര പ്രയോഗത്തിന്റെ ഭ്രാന്തായിരിക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരിന്. വിയോജിക്കുന്നവര്‍ക്കെതിരെ ഏത് രീതിയിലും കേസുകളെടുക്കുക എന്നതാണ് അവരുടെ ശൈലി. ഞങ്ങക്ക് ഒരു പരാതിയുമില്ല. ഞാന്‍ ഗൾഫിൽ ജോലിക്കൊന്നും പോകാൻ ഉദ്ദേശിക്കുന്നില്ല.എത്ര കേസെടുത്താലും ഇടതുപക്ഷ സർക്കാരിന്റെ കൊള്ളരുതായ്മയ്ക്കെതിരായി സംസാരിച്ചുകൊണ്ടിരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തങ്ങൾക്കെതിരെ ശബ്ദമുയർത്താൻ പാടില്ലെന്ന് പറയുമ്പോൾ ഇതൊരു ജനാധിപത്യ രാജ്യമാണെന്ന് ആലോചിക്കണം. ഏതെങ്കിലും പിഎസ് സി പരീക്ഷയെഴുതിയിട്ട് ജോലി കാത്തുനിൽക്കുന്നയാളല്ലാത്തതു കൊണ്ട് എത്ര കേസെടുത്താലും പ്രയാസമില്ല. ജയിലിൽ പോകാൻ ഒരു മടിയുമില്ല. എത്രകാലം വേണമെങ്കിലും ജയിലിൽ കിടക്കാൻ തയാറാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
Read Moreനവകേരള സദസിൽ പങ്കെടുത്തില്ല; തൊഴിലുറപ്പ് ജോലി നിഷേധിക്കുന്നതായ പരാതി
നെടുമങ്ങാട്: നവകേരള സദസിൽ പങ്കെടുക്കാത്തതിനാൽ തൊഴിലുറപ്പ് ജോലി നിഷേധിക്കുന്നതായി പരാതി. ആനാട് ഗ്രാമ പഞ്ചായത്തിലെ മന്നൂർക്കോണം വാർഡിലെ 16 തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആണ് നവകേരള സദസിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ജോലി നിഷേധിച്ചത്. മസ്ട്രോളിൽ പേര് അടിച്ച ശേഷം തൊഴിൽ നിഷേധിക്കുന്നതായാണ് പരാതി ഉയർന്നത്. ആറ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിൽ എത്തി പഞ്ചായത്ത് സെക്രട്ടറിയെ കണ്ട് ജോലി നിഷേധിച്ചതായി പരാതി നൽകിയിട്ടുണ്ട്. രണ്ട് ആഴ്ച്ചകൾക്ക് മുമ്പ് സമാനമായ സംഭവം ഈ വാർഡിൽ ഉണ്ടായിയെന്നും തൊഴിലാളികൾ പറഞ്ഞു. ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ നവകേരള സദസിൽ പങ്കെടുക്കാത്തത് കൊണ്ട് ജോലി ഇല്ല എന്ന് പറഞ്ഞതായും തൊഴിലുറപ്പ് തൊഴിലാളികൾ പറഞ്ഞു.സംഭവം വിവാദം ആയതോടെ പഞ്ചായത്ത് പ്രസിഡന്റ് ്ശ്രീകല തൊഴിലാളികളോട് ജോലിക്ക് കയറാൻ പറഞ്ഞിട്ടുണ്ട്.
Read Moreമെഡിക്കൽ രേഖ വ്യാജമെന്ന ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു; ‘തെളിയിച്ചാൽ മാപ്പ് പറയാം’ രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ജാമ്യം ലഭിക്കാനായി താൻ സമർപ്പിച്ച മെഡിക്കൽ രേഖ വ്യാജമെന്ന ആരോപണം തെളിയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ താൻ വെല്ലുവിളിക്കുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. രേഖ വ്യാജമെന്ന് തെളിയിച്ചാൽ മാപ്പ് പറയാം. അല്ലെങ്കിൽ എം.വി. ഗോവിന്ദൻ മാപ്പ് പറയുമോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ആരോപണം തെളിയിക്കാന്‍ ആവശ്യപ്പെട്ട് എം.വി. ഗോവിന്ദന് വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്കിടെ ആര്‍എംഒയുടെ സാന്നിധ്യമുണ്ടായിരുന്നു. കോടതി വിശദമായ പരിശോധന നിര്‍ദ്ദേശിച്ചിട്ടും തന്റെ ബിപി മാത്രമാണ് നോക്കിയത്. രക്തസമ്മര്‍ദം 160 ഉണ്ടായിട്ടും മെഡിക്കൽ റിപ്പോര്‍ട്ടിൽ ഫിറ്റ് എന്നാണ് രേഖപ്പെടുത്തിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.തന്നെ അറസ്റ്റ് ചെയ്ത രീതി ജനാധിപത്യ വിരുദ്ധമാണെന്നും സമരത്തിനിടെ ജയിൽ സ്വാഭാവികമാണെന്നും രാഹുൽ പറഞ്ഞു. കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടിൽ…
Read Moreഎക്സാലോജിക് മരവിപ്പിക്കാനായി നൽകിയ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ; രേഖകളിൽ കൃത്രിമം കാട്ടിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ബംഗളൂരുവിലെ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കന്പനി നടത്തിയ കൂടുതൽ ക്രമക്കേടുകൾ വെളിപ്പെടുത്തി രജിസ്ട്രാർ ഓഫ് കന്പനീസ്(ആർഒസി). എക്സാലോജിക് കന്പനി മരവിപ്പിക്കാൻ നൽകിയ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉണ്ടെന്നാണു കണ്ടെത്തൽ. രണ്ടുവർഷം വരെ ഇടപാടുകൾ ഒന്നും നടത്താത്ത കന്പനികൾക്കാണ് കന്പനി മരവിപ്പിക്കാൻ അപേക്ഷ നൽകാൻ യോഗ്യതയുള്ളത്. എന്നാൽ ഒരു വർഷം മുൻപ് വരെ ഇടപാട് നടന്നിരിക്കെയാണ് കന്പനി മരവിപ്പിക്കാൻ വീണാ വിജയൻ അപേക്ഷ സമർപ്പിച്ചത്. 2021 മേയ് മാസത്തിൽ ഈ കന്പനി ഇടപാടുകൾ നടത്തിയിരുന്നുവെന്നു ബംഗളൂരു വിലെ ആർഒസി കണ്ടെത്തി. 2021ൽ കന്പനീസ് ആക്ട് പ്രകാരമുള്ള ചില കാര്യങ്ങൾക്ക് എക്സാലോജിക്കിന്റെ കന്പനി ഡയറക്ടർക്ക് ഉൾപ്പെടെ ആർഒസിനോട്ടീസ് അയച്ചിരുന്നു. ഇത്തരത്തിൽ നോട്ടീസ് ലഭിച്ചാൽ അത് തീർപ്പാക്കാതെയും നികുതി കുടിശികയുള്ളവർക്കും മരവിപ്പിക്കലിന് അപേക്ഷിക്കാൻ വ്യവസ്ഥയില്ല. നോട്ടീസ് അയച്ച കാര്യം മറച്ച്…
Read Moreകെഎസ്ആർടിസി ബജറ്റ് ടൂറിസത്തിനായി നവകേരള ബസ് മുഖം മിനുക്കുന്നു; മുഖ്യമന്ത്രി ഇരുന്ന സീറ്റും ലിഫ്ടും മാറ്റും
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന്റെ ഘടനയിൽ മാറ്റം വരുത്താൻ ബസ് ബംഗളൂരുവിലെത്തിച്ചു. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതിക്ക് ഉപയോഗിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഇരുന്ന സീറ്റും ലിഫ്ടും മാറ്റും. ശുചിമുറി നിലനിർത്തിയാണ് പുതിയ ഘടനാ മാറ്റം. ഗ്ലാസുകളും മാറ്റിയിടും. മാറ്റുന്ന ഭാഗങ്ങൾ പാപ്പനംകോട്ടുള്ള കെഎസ്ആർടിസി സെൻട്രൽ വർക്സ് ഡിപ്പോയിലേക്ക് മാറ്റും. ബംഗളൂരുവിലെ സ്വകാര്യ കന്പനിയാണ് നവകേരള സദസിന് വേണ്ടി ബസ് തയാറാക്കിയത്. ഒരു കോടിയിൽപരം രൂപ ചെലവിട്ട് പുറത്തിറക്കിയ ബസിനെ ചൊല്ലി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് വലിയ ഡിമാന്‍ഡ് ലഭിക്കുമെന്നു ഭാവിയിൽ മ്യൂസിയത്തിൽ വച്ചാൽ പോലും വാങ്ങിയതിന്റെ ഇരട്ടിപണം ലഭിക്കുമെന്നാണ് സിപിഎം നേതാവ് എ.കെ. ബാലൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനെതിരേ പ്രതിപക്ഷവും ബാലനും തമ്മിൽ വാദപ്രതിവാദങ്ങൾ നടന്നിരുന്നു.
Read Moreകെഎസ്ആർടിസി: ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ സുകുമാരനെ മാറ്റി
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന എം.ടി. സുകുമാരനെ ഭരണ വിഭാഗം ചുമതലകളിൽ നിന്നൊഴിവാക്കി. അദ്ദേഹം അധിക ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ, ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ(പെൻഷനും ആഡിറ്റിംഗും ) ചുമതലകൾ മാത്രമാണ് ഇനിയുള്ളത്. ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ പൂർണ്ണ അധികാരം ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന മെക്കാനിക്കൽ എഞ്ചിനീയർ ജി.പി.പ്രദീപ് കുമാറിന് നല്കി സി എം ഡി ഉത്തരവിറക്കി. കീഴ്ത്തട്ടിലെയും ഇടത്തട്ടിലെയും നിയമനാധികാരിയുടെ ചുമതലയും ചീഫ് ഓഫീസിലെ ജീവനക്കാരുടെ ചുമതലയും ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർക്കാണ്. പ്രദീപ് ചാത്തന്നൂർ
Read Moreഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച സംഭവം പ്രതി ഉടൻ പിടിയിലാകുമെന്നു പോലീസ്; ഞെട്ടലിൽ പൂവച്ചൽ കുറകോണം ഗ്രാമം
കാട്ടാക്കട: ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ പ്രതി ഉടൻ പിടിയിലാകുമെന്ന് പോലീസ്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സമീപത്ത് താമസിക്കുന്നവരുടെ മൊഴി എടുക്കുകയും ചെയ്തിരുന്നു. കാട്ടാക്കട ഡിവൈഎസ് പി യുടെ നേതൃത്വത്തിലാണ് അന്വേഷണം. കുട്ടിയുടെ കുടുംബ പശ്ചാത്തലവും അന്വേഷിക്കുന്നുണ്ട്.പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ കുറകോണത്താണ് പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. വീടിന്റെ നടുമുറിയിൽ അമ്മൂമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിയെടുക്കാൻ നോക്കിയപ്പോൾ കുഞ്ഞ് അമ്മാമ എന്ന് ശബ്ദത്തിൽ വിളിച്ചതിനെ തുടർന്ന് ഇയാൾ കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെട്ടു. പിതാവ് പിന്നാലെ ചെന്നെങ്കിലും ആളെ പിടികൂടാൻ കഴിഞ്ഞില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് പൂവച്ചൽ കുറകോണം ഗ്രാമം. പ്രധാന നിരത്തിൽ നിന്നും അകലെയല്ലാത്ത ഈ പ്രദേശം ജനസമ്പന്നമാണ്. ഇവിടെയാണ് തട്ടികൊണ്ടു പോകാൻ ശ്രമം നടന്നിരിക്കുന്നത്. റോഡിന് സമീപത്ത് താമസിക്കുന്ന വീടിന്…
Read Moreതിരുവനന്തപുരത്തുകാർക്ക് പ്രിയം ചിക്കൻ വിഭവങ്ങൾ; ഒരൊറ്റ ഉപയോക്താവിൽ നിന്ന് ലഭിച്ചത് 1631 ഓർഡറുകൾ; സ്വിഗ്ഗി റിപ്പോർട്ടിൽ പറയുന്നത്…
തിരുവനന്തപുരം: അത്താഴഭക്ഷണം ഓർഡർ ചെയ്യുന്നതിലാണ് തിരുവനന്തപുരം നഗരത്തിൽ ഏറെ തിരക്കെന്ന് ഇന്ത്യ സ്വിഗ്ഗി റിപ്പോർട്ട് 2023. വൈവിധ്യമാർന്ന ഭക്ഷണങ്ങളിൽ നഗരനിവാസികൾക്ക് താത്പര്യമേറെയെങ്കിലും ഏറ്റവുമധികം പ്രിയം ചിക്കൻ വിഭവങ്ങളോടാണ്. ചിക്കൻ ബിരിയാണി, ചിക്കൻ ഫ്രൈഡ് റൈസ്, ചിക്കൻ ഫ്രൈ എന്നിവയ്ക്കു തൊട്ടുപിന്നിലെ സ്ഥാനങ്ങളിലായി മസാല ദോശ, പൊറോട്ട എന്നിവയുമുണ്ട്. ചോക്കോ ലാവ, കോക്കനട്ട് പുഡ്ഡിംഗ്, പ്രത്യേക ഫലൂഡ ഐസ്ക്രീം, ഫ്രൂട്ട് സാലഡ്, സ്പെഷ്യൽ നെയ്യ് ബോളി എന്നിവയ്ക്കും ആവശ്യക്കാരേറെ. പോയവർഷം തിരുവനന്തപുരത്തെ ഒരൊറ്റ ഉപയോക്താവിൽ നിന്ന് 1631 ഓർഡറുകൾ (പ്രതിദിനം ശരാശരി 4 വീതം ) സ്വിഗ്ഗിക്കു ലഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒറ്റത്തവണ ലഭിച്ച ഏറ്റവും ഉയർന്ന ഓർഡർ 18,711 രൂപയുടേതാണ്. കഴിഞ്ഞവർഷം ജനുവരി ഒന്നുമുതൽ നവംബർ 15 വരെയുള്ള കണക്കുകളാണ് റിപ്പോർട്ടിൽ. പുതിയ വിഭവങ്ങൾക്കൊപ്പം പരമ്പരാഗത രുചികളോടുള്ള തിരുവനന്തപുരത്തിന്റെ ഇഷ്ടം സ്വിഗ്ഗിയിലെ ഓർഡറുകളിലൂടെ വ്യക്തമാകുന്നുണ്ടെന്ന് നാഷണൽ ബിസിനസ്…
Read More