മെ​ഡി​ക്ക​ൽ രേ​ഖ വ്യാ​ജ​മെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ വെ​ല്ലു​വി​ളി​ക്കു​ന്നു; ‘തെളിയി​ച്ചാ​ൽ മാ​പ്പ് പ​റ​യാം’ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നെ വെ​ല്ലു​വി​ളി​ച്ച് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ജാ​മ്യം ല​ഭി​ക്കാ​നാ​യി താ​ൻ സ​മ​ർ​പ്പി​ച്ച മെ​ഡി​ക്ക​ൽ രേ​ഖ വ്യാ​ജ​മെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം​വി ഗോ​വി​ന്ദ​നെ താ​ൻ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.


രേ​ഖ വ്യാ​ജ​മെ​ന്ന് തെ​ളി​യി​ച്ചാ​ൽ മാ​പ്പ് പ​റ​യാം. അ​ല്ലെ​ങ്കി​ൽ എം.​വി.​ ഗോ​വി​ന്ദ​ൻ മാ​പ്പ് പ​റ​യു​മോ​യെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ചോ​ദി​ച്ചു. ആ​രോ​പ​ണം തെ​ളി​യി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് എം.​വി. ഗോ​വി​ന്ദ​ന് വ​ക്കീ​ല്‍ നോ​ട്ടി​സ് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​ന​യ്ക്കി​ടെ ആ​ര്‍​എം​ഒ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. കോ​ട​തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടും ത​ന്‍റെ ബി​പി മാ​ത്ര​മാ​ണ് നോ​ക്കി​യ​ത്.

ര​ക്ത​സ​മ്മ​ര്‍​ദം 160 ഉ​ണ്ടാ​യി​ട്ടും മെ​ഡി​ക്ക​ൽ റി​പ്പോ​ര്‍​ട്ടി​ൽ ഫി​റ്റ് എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത രീ​തി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും സ​മ​ര​ത്തി​നി​ടെ ജ​യി​ൽ സ്വാ​ഭാ​വി​ക​മാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

കൊ​ടും കു​റ്റ​വാ​ളി​യെ പോ​ലെ​യാ​ണ് പൊ​ലീ​സ് വീ​ട്ടി​ൽ വ​ന്ന് ത​ന്നെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഖ്യ​മ​ന്ത്രി​യെ അ​സ്വ​സ്ഥ​നാ​ക്കു​ന്ന സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് ത​ന്നെ പോ​കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment