നവകേരള സദസിൽ പങ്കെടുത്തില്ല; തൊഴിലുറപ്പ് ജോലി നിഷേധിക്കുന്നതായ പരാതി

നെ​ടു​മ​ങ്ങാ​ട്: നവകേരള സദസിൽ പങ്കെടുക്കാത്തതിനാൽ തൊഴിലുറപ്പ് ജോലി നിഷേധിക്കുന്നതായി പരാതി. ആ​നാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മ​ന്നൂ​ർ​ക്കോ​ണം വാ​ർ​ഡി​ലെ 16 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ണ് ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ ജോ​ലി നി​ഷേ​ധി​ച്ച​ത്.​

മ​സ്ട്രോ​ളി​ൽ പേ​ര് അ​ടി​ച്ച ശേ​ഷം തൊ​ഴി​ൽ നി​ഷേധി​ക്കു​ന്ന​താ​യാണ് പ​രാ​തി ഉ​യ​ർ​ന്നത്. ആറ് തൊ​ഴി​ലാ​ളി​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ എ​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ക​ണ്ട് ജോ​ലി നി​ഷേ​ധി​ച്ച​താ​യി പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ര​ണ്ട് ആ​ഴ്ച്ച​ക​ൾ​ക്ക് മു​മ്പ് സ​മാ​ന​മാ​യ സം​ഭ​വം ഈ ​വാ​ർ​ഡി​ൽ ഉ​ണ്ടാ​യി​യെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ഇതേപ്പറ്റി അന്വേഷിച്ചപ്പോൾ ന​വ​കേ​ര​ള സ​ദ​സി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​ത് കൊ​ണ്ട് ജോ​ലി ഇ​ല്ല എ​ന്ന് പ​റ​ഞ്ഞ​താ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.​സം​ഭ​വം വി​വാ​ദം ആ​യ​തോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ്ശ്രീ​ക​ല തൊ​ഴി​ലാ​ളി​ക​ളോ​ട് ജോ​ലി​ക്ക് ക​യ​റാ​ൻ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment