തിരുവനന്തപുരം: വി.ഡി. സതീശൻ എന്നാൽ വെറും ഡയലോഗ് സതീശൻ എന്നാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവിന്റെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ മ്യൂസിക് ഇട്ട് നൽകാൻ മാത്രം പറ്റുമെന്നും മന്ത്രി പരിഹസിച്ചു. നവകേരള സദസിന്റെ ശോഭ കെടുത്താനാണ് അക്രമം നടത്തുന്നത്. ഇതോടെ സദസിൽ പതിനായിരം കസേര എന്നത് ഇരുപതിനായിരമായി മാറും. സമരാനുഭവങ്ങൾ ഇല്ലാത്ത ആളാണ് പ്രതിപക്ഷ നേതാവ് . എല്ലാ മര്യാദയും പ്രതിപക്ഷ നേതാവ് ലംഘിച്ചു. സെക്രട്ടേറിയറ്റിൽ സാധാരണ കൊടിയുമായിട്ടാണ് സമരം. ഇവിടെ ആണിയടിച്ച പട്ടികയുമായാണ് വരുന്നത്. പോലീസ് വാഹനം ആക്രമിക്കുകയും സമരത്തിൽനിന്ന് പിടിച്ചുകൊണ്ടുപോകുന്നവരെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പോലീസ് വാഹനത്തിൽ നിന്ന് ഇറക്കുകയും ചെയ്യുന്നു. എല്ലാ മര്യാദയും ലംഘിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Read MoreCategory: TVM
ഞാൻ പേടിച്ചു പോയെന്നു മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം; വി.ഡി. സതീശൻ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ മാർച്ചിലെ സംഘർഷത്തിനെത്തുടർന്ന് തന്നെ ഒന്നാം പ്രതിയാക്കി കന്റോൺമെന്റ് പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഫേസ്ബുക്കിലാണ് വി.ഡി.സതീശന്റെ പ്രതികരണം. ഞാൻ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നാണ് വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്. തനിക്കെതിരേ കേസെടുത്ത വാർത്തയുടെ സ്ക്രീൻ ഷോട്ടും ഫേസ്ബുക്ക് കുറിപ്പിനൊപ്പം വി.ഡി.സതീശൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന മാർച്ചിനെത്തുടർന്ന് ഷാഫി പറന്പിൽ, എം.വിൻസെന്റ് എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മുന്നൂറിലേരെപ്പേരെയും പ്രതി ചേർത്തിട്ടുണ്ട്.
Read Moreനവകേരള സദസിന്റെ വിജയം കോൺഗ്രസിന് സഹിക്കാൻ പറ്റുന്നില്ലെന്ന് മന്ത്രി പി. രാജീവ്
തിരുവനന്തപുരം: കനത്ത സുരക്ഷയിൽ നവകേരള സദസ് തിരുവനന്തപുരം ജില്ലയിൽ ഇന്ന് പര്യടനം തുടരുന്നു. മൂന്ന് ദിവസമാണ് തിരുവനന്തപുരം ജില്ലയിലെ പര്യടനം. ഇന്നലെ വൈകിട്ട് വർക്കലയിൽ പ്രവേശിച്ച നവകേരള സദസ് ഇന്ന് രാവിലെ ആറ്റിങ്ങൽ മാമത്തെ പൂജ കൺവൻഷൻ സെന്ററിൽ പ്രഭാതയോഗം നടത്തി. ചിറയൻകീഴ്, ആറ്റിങ്ങൽ, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്. മൂന്ന് ദിവസമാണ് ജില്ലയിലെ പര്യടനം. കനത്ത സുരക്ഷയാണ് നവകേരള സദസിന് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇന്നലെ വർക്കലയിലെ നവകേരള സദസ് കഴിഞ്ഞ് മടങ്ങുന്പോൾ യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിൽ സംഘർഷവും ഉണ്ടായി. 23ന് വട്ടിയൂർക്കാവ് പോളിടെക്നിക്കിലെ വേദിയിലാണ് നവകേരള സദസസിന്റെ സമാപന യോഗം. അതേസമയം നവകേരള സദസിന്റെ വിജയം കോൺഗ്രസിന് സഹിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും പ്രതിപക്ഷ നേതാവിന്റെ നിലതെറ്റിച്ചുവെന്നും…
Read Moreകേരള സർവകലാശാലയിലെ ഗവർണർക്കെതിരെയുള്ള ബാനർ നീക്കം ചെയ്യണം; വൈസ് ചാൻസിലർ
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാന കവാടത്തിൽ ഗവർണർക്കെതിരേ സ്ഥാപിച്ച ബാനർ നീക്കം ചെയ്യണമെന്ന് വിസി ഡോ. മോഹനൻ കുന്നുമ്മേൽ. രജിസ്ട്രാർക്ക് നിർദേശം നൽകി. അതേസമയം, വിസിക്കെതിരേ ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ രംഗത്തെത്തി. വിസിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നാണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ വ്യക്തമാക്കുന്നത്. സർവകലാശാലയുടെ 200 മീറ്റർ ചുറ്റളവിൽ ചാൻസിലർ, വിസി എന്നിവർ ഉൾപ്പെടെയുള്ള സർവകലാശാല അധികാരികൾക്കെതിരേ പ്രതിഷേധമോ ബാനറോ സ്ഥാപിക്കാൻ പാടില്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ബാനർ നീക്കം ചെയ്യാൻ കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ സർവകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകിയത്. വിസിയുടെ നിർദേശം രജിസ്ട്രാർ പാലിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ബാനർ നീക്കം ചെയ്താൽ എസ്എഫ്ഐ കൂടുതൽ ബാനറുകൾ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
Read Moreഎൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരേയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക് ചേരില്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എൽഡിഎഫിനെ വിശ്വസിച്ച് ഗവർണർക്കെതിരെയുള്ള സമരത്തിൽ കോൺഗ്രസ് പങ്ക് ചേരാനില്ലെന്ന് രമേശ് ചെന്നിത്തല. ഗവർണറേക്കാൾ കൂടുതൽ എതിർക്കപ്പെടേണ്ടത് സർക്കാരെന്നും രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി സമയത്ത് ഗവർണറെ പിൻവലിക്കണമെന്ന പ്രമേയം സഭയിൽ അവതരിപ്പിച്ചത് താനായിരുന്നുവെന്നും ഇന്നത്തെ മുഖ്യമന്ത്രി അന്ന് എതിർത്തുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഗവർണറേക്കാൾ എതിർക്കപ്പെടേണ്ടത് ഗവൺമെന്റാണ്. ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇപ്പോൾ കേരളത്തിലുളളത്. കാവിവത്ക്കരണത്തെയും ചുവപ്പ് വൽക്കണത്തെയും ഞങ്ങൾ എതിർക്കുന്നു. സർവകലാശാലയിൽ സ്വന്തം ആളെ കയറ്റാനാണ് സിപിഎമ്മും ശ്രമിക്കുന്നതെന്നും നവ കേരള സദസിനെതിരെ ഒരു സമരവും ബിജെപിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Moreഒമിക്രോണ്‍ ജെഎൻ1: മുൻകരുതൽ നടപടികൾക്ക് നിർദേശം
തിരുവനന്തപുരം: കോവിഡിന്റെ പുതിയ ഉപവകഭേദമായ ഒമിക്രോണ്‍ ജെഎൻ 1 കേരളത്തിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കുടുതൽ കോവിഡ് പരിശോധന വർധിപ്പിക്കും. ആരോഗ്യമന്ത്രി വിദഗ്ധരുമായി ചർച്ച ചെയ്ത ശേഷം ഉന്നതതല യോഗം വിളിക്കും. രോഗികളുടെ എണ്ണം കുടുന്നുവെന്നതിന്റെ പേരിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇന്നലെ 1100 ൽ പരം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ദേശീയതലത്തിൽ 1800-ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിലാണ് ഏറ്റവും കുടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണവും കേരളത്തിലാണ് കുടുതൽ സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് പുതിയ വകഭേദമായ ജഐൻ-1 ഇന്ത്യ ഉൾപ്പെടെ 38 രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുകയാണ്.
Read Moreഗവർണർക്കെതിരേ തലസ്ഥാനത്തും ബാനർ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ തിരുവനന്തപുരം സംസ്കൃത കോളജിലും ബാനർ. മിസ്റ്റർ ചാൻസിലർ നിങ്ങളുടെ വിധേയത്വം സർവകലാശാലയോടായിരിക്കണം, സംഘപരിവാരിനോടാകരുത്. എന്നാണ് ബാനറിലെ വാചകം. എസ്എഫ്ഐ സംസ്കൃത കോളജ് യൂണിറ്റിന്റെ പേരിൽ കറുത്ത തുണിയിൽ വെള്ള അക്ഷരത്തിലാണ് പ്രതിഷേധ വാചകങ്ങൾ എഴുതിയിരിക്കുന്നത്. സംസ്കൃത കോളജ് കവാടത്തിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. ഗവർണർക്കെതിരേ എസ്എഫ്ഐ നടത്തുന്ന പ്രതിഷേധസമരങ്ങളുടെ ഭാഗമായി മലപ്പുറത്ത് ഉൾപ്പെടെ വിവിധ ജില്ലകളിലെ കോളജുകൾക്കു മുന്നിൽ ഗവർണർക്കെതിരേ പ്രതിഷേധ ബാനറുകൾ ഉയർന്നിട്ടുണ്ട്. എസ്എഫ്ഐ യുടെ പ്രതിഷേധത്തെത്തുടർന്ന് ശക്തമായ സുരക്ഷയാണ് ഗവർണർക്ക് പോലീസ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്ക് സമാനമായ സുരക്ഷ നൽകാൻ പോലീസ് ഉന്നതതലത്തിൽ നേരത്തേ തീരുമാനിച്ചിരുന്നു.
Read Moreസന്തോഷിച്ചാട്ടെ..! ക്ഷേമപെൻഷൻ ക്രിസ്മസിനു മുമ്പ് വിതരണം ചെയ്യാൻ സാധ്യത
തിരുവനന്തപുരം: ക്രിസ്മസിന് മുന്‍പ് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ സാധ്യത. കടമെടുപ്പ് പരിധിയിൽ 3240 കോടി രൂപ കുറച്ച നടപടി കേന്ദ്രം മരവിപ്പിച്ചതോടെയാണ് ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ സാധ്യത ഏറിയത്. 2000 കോടി രൂപ അടിയന്തരമായി കടം എടുക്കാനുള്ള നീക്കത്തിലാണ് ധനവകുപ്പ്. ഇത് കൊണ്ട് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്തേക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയും കേന്ദ്രസര്‍ക്കാരുമായി നിരന്തരം നടത്തിയ കത്തിടപാടുകളുടെ ഭാഗമായാണ് കേന്ദ്രം 3240 കോടി രൂപ കുറച്ച നടപടി മരവിപ്പിച്ചത്. കിഫ്ബിയും പെന്ഷന് കമ്പിനിയും എടുത്ത വായ്പകളുടെ പേരിലായിരുന്നു കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ നിന്നും 3140.7 കോടി രൂപ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നത്. 19ന് 2,000 കോടി രൂപ കേരളം കടമെടുക്കും. ക്രിസ്മസ് പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമപെന്ഷന് വിതരണത്തിനായാണ് സര്‍ക്കാര്‍ ഈ തുക കടമെടുക്കുന്നത്.
Read Moreമന്ത്രിസഭാ പുനഃസംഘടന; പുതിയ മന്ത്രിമാർ ക്രിസ്മസിനുശേഷം; സത്യപ്രതിജ്ഞ തീയതി 24നു തീരുമാനിക്കും
തിരുവനന്തപുരം: എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ മാറ്റിവച്ച നവകേരള സദസ് ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നടക്കുന്പോൾ കെ.ബി. ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി പങ്കെടുക്കുന്നതിന് വഴിതെളിയുന്നു. ക്രിസ്മസിനുശേഷം ഇരുവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനും സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുന്നതിനും എൽഡിഎഫ് യോഗം ഈ മാസം 24ന് ചേരും. 24ന് രാവിലെ പത്തിന് എകെജി സെന്ററില്‍ ആണ് എൽഡിഎഫ് യോഗം ചേരുക. ഗവർണറുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും സത്യപ്രതിജ്ഞ സംബന്ധിച്ച് തീരുമാനമെടുക്കുക. ആന്റണി രാജു, അഹമ്മദ് ദേവർ കോവിൽ എന്നിവർക്ക് പകരമായാണ് കടന്നപ്പള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ്കുമാർ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത്. ആന്റണി രാജു ഗതാഗതവകുപ്പും അഹമ്മദ് ദേവർകോവിൽ തുറമുഖവും ആണ് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത്. പകരമെത്തുന്ന മന്ത്രിമാർക്കും ഇതേ വകുപ്പുകൾ തന്നെയാണ് ലഭിക്കുക. കെ.ബി.ഗണേഷ്കുമാർ മുന്‍പ് ഗതാഗതവകുപ്പ് ഭരിച്ചിരുന്നു. എൽഡിഎഫിലെ…
Read Moreഗവർണർക്കെതിരേ കരിങ്കൊടി; എസ്എഫ്ഐ പ്രവർത്തകർക്കെതിരേയുള്ള കേസിൽ പോലീസ് ഇന്നു വിശദീകരണം നൽകും
തിരുവനന്തപുരം: ഗവർണർക്കെതിരേ കരിങ്കൊടി പ്രതിഷേധം നടത്തിയ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിശദമായി വാദം കേൾക്കും. ഏഴ് പേർക്കെതിരേ ഐപിസി 124 വകുപ്പ് ചുമത്താനുള്ള കാരണം പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ വിശദീകരിക്കും. രാഷ്ട്രപതി, ഗവർണർ എന്നിവർക്കുനേരേ ആക്രമണം നടത്തുക, ഇവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക എന്നീ കുറ്റങ്ങൾക്കാണ് ഈ വകുപ്പ് ചുമത്തുക. ഇന്നലെ കോടതി പോലീസിനോട് വിശദീകരണം ചോദിച്ചിരുന്നു. ഗവർണറുടെ സഞ്ചാരം തടസപ്പെടുത്തുന്നത് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തലാകുമോ എന്ന് കോടതി ചോദിച്ചതിന്റെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷൻ ഇന്ന് വിശദീകരണം നൽകുക. കേസിൽ ആറു പേരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ഒരാൾക്ക് ഇന്ന് വൈകിട്ട് അഞ്ചു വരെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
Read More