കേ​ര​ള സ​ർ​വ​ക​ലാ​ശാ​ലയിലെ ഗ​വ​ർ​ണ​ർ​ക്കെ​തി​രെയുള്ള ബാനർ നീ​ക്കം ചെ​യ്യ​ണം; വൈസ് ചാൻസിലർ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന ക​വാ​ട​ത്തി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രേ സ്ഥാ​പി​ച്ച ബാ​ന​ർ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് വിസി ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മേ​ൽ.

ര​ജി​സ്ട്രാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അതേസമയം, വിസി​ക്കെ​തി​രേ ഇ​ട​ത് സി​ൻ​ഡി​ക്കറ്റ് അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. വിസി​യു​ടെ നി​ല​പാ​ട് ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ഇ​ട​ത് സി​ൻ​ഡി​ക്കറ്റ് അം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 200 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ചാ​ൻ​സില​ർ, വി​സി എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല അ​ധി​കാ​രി​ക​ൾ​ക്കെ​തി​രേ പ്ര​തി​ഷേ​ധ​മോ ബാ​ന​റോ സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന കോ​ട​തി ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബാ​ന​ർ നീ​ക്കം ചെ​യ്യാ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സിലർ ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മേ​ൽ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

വിസിയു​ടെ നി​ർ​ദേ​ശം ര​ജി​സ്ട്രാ​ർ പാ​ലി​ക്കു​മോ​യെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണേ​ണ്ട കാ​ര്യ​മാ​ണ്. ബാ​ന​ർ നീ​ക്കം ചെ​യ്താ​ൽ എ​സ്എ​ഫ്ഐ കൂ​ടു​ത​ൽ ബാ​ന​റു​ക​ൾ സ്ഥാ​പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​വ​ര​വും പു​റ​ത്ത് വ​രു​ന്നു​ണ്ട്.

Related posts

Leave a Comment