തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ അടിപിടി. ഇരട്ടപ്പേര് വിളിച്ചെന്ന് ആരോപിച്ചാണ് സംഘർഷം. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വെെറലായി. പെൺകുട്ടികൾ തമ്മിൽ മുടിയിൽ പിടിച്ചു വലിക്കുന്നതും പുറത്തും കഴുത്തിനും പരസ്പരം ഇടിക്കുന്നതും വീഡിയോയിൽ കാണാം. അടി കണ്ട് നിന്നവർ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. അടിപിടി വീഡിയോ സമൂഹമാധ്യമങ്ങളിൽ വെെറലായി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: TVM
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദത്തിന് സാധ്യത: അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജൻ. കല്ലാർകുട്ടി അണക്കെട്ട് കൂടി തുറക്കുമെന്നും കക്കി, പമ്പ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. ശബരിമല തീർത്ഥാടന കാലമായതിനാൽ പാതയിൽ പ്രത്യേക ശ്രദ്ധ നൽകും. അവധി ഉണ്ടെങ്കിൽ തലേ ദിവസം തന്നെ പ്രഖ്യാപിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണം. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Read More19 കാരനെ വെട്ടിക്കൊന്ന സംഭവം: എട്ടുപേർ പ്രതികളെന്ന് പോലീസ്
തിരുവനന്തപുരം: കരിമഠം കോളനിയിലെ പത്തൊൻപതുകാരന്റെ കൊലപാതകത്തിൽ എട്ടു പ്രതികളുണ്ടെന്ന് പോലീസ്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയെന്ന് പോലീസ് വ്യക്തമാക്കി. കരിമഠം കോളനിയിലെ അലിയാർ- അജിതാ ദമ്പതികളുടെ മകൻ അർഷാദ് (19) നെയാണ് ലഹരിവിൽപ്പന സംഘം ഇന്നലെ വൈകുന്നേരം വെട്ടിക്കൊലപ്പെടുത്തിയത്. അർഷാദിന്റെ സഹോദരൻ അൽ അമീനും (23) കൈക്ക് വെട്ടേറ്റു. കോളനി കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിവിൽപ്പനയെ അർഷാദും സുഹൃത്തുക്കളും ചേർന്ന് തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മഠത്തിൽ ബ്രദേഴ്സ് എന്ന പേരിൽ രൂപീകരിച്ച സാംസ്കാരിക കൂട്ടായ്മ ലഹരി വിൽപ്പനയെ എതിർത്തിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഒത്തു തീർപ്പാക്കാമെന്ന് പറഞ്ഞ് അർഷാദിനെയും കുട്ടുകാരെയും പ്രതികൾ ഉൾപ്പെട്ട സംഘം കോളനിയിലെ ഒരു ഭാഗത്തേക്ക് വിളിച്ച് വരുത്തിയിരുന്നു. ഇവിടെ വച്ചാണ് പ്രതികൾ വെട്ടുകത്തികൊണ്ട് അർഷാദിനെയും സുഹൃത്തുക്കളെയും ആക്രമിച്ചത്. അർഷാദിന്റെ കഴുത്തിനേറ്റ വെട്ടാണ് ഗുരുതരമായത്. ആയുധം…
Read Moreവധശ്രമക്കേസ് പ്രതിയും കൂട്ടുപ്രതിയും ചേർന്ന് പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു
തിരുവനന്തപുരം: വർക്കല അയിരൂർ പോലീസ് സ്റ്റേഷനിൽ വധശ്രമക്കേസ് പ്രതിയും കൂട്ടുപ്രതിയും ചേർന്ന് പോലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. അയിരൂർ സ്വദേശി ദേവനാരായണൻ (23), കല്ലന്പലം സ്വദേശി അനസ്ഖാൻ (26) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. അയിരൂർ സ്വദേശിയായ അച്ചു എന്ന യുവാവിനെ രണ്ട് ദിവസം മുൻപ് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയാണ് ദേവനാരായണൻ. ഇയാളും സുഹൃത്ത് അനസ് ഖാനും ബൈക്കിൽ ഒളിസങ്കേതത്തിലേക്ക് പോകുന്നതായ വിവരം ലഭിച്ചതിനെ തുടർന്ന് അയിരൂർ എസ്എച്ച്ഒ വിപിൻകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്ത് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിൽ വച്ച് ദേഹപരിശോധന നടത്തവെയാണ് ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി എടുത്ത് പോലീസുകാരെ വെട്ടാൻ ശ്രമിച്ചു. ഇവരെ കീഴ്പ്പെടുത്താൻ ശ്രമിക്കവെ സ്റ്റേഷനിലെ ജി.ഡി. ചാർജ് ചുമതലയുണ്ടായിരുന്ന ബിനു എന്ന…
Read Moreഅഞ്ച് ദിവസം മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. നിലവില്‍ കന്യാകുമാരി മേഖലക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തോട് ചേർന്ന് മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് വരുംദിവസങ്ങളിൽ മഴ പ്രതീക്ഷിക്കുന്നത്. ഇന്നു മുതല്‍ 25 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും നവംബർ 22, 23 തീയതികളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read Moreനവകേരള സദസ്; പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: നവകേരള സദസിനെതിരേ പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. ഇന്നലെ പഴയങ്ങാടിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തെ തുടർന്ന് കടുത്ത പ്രതിഷേധമാണ് യുഡിഎഫ് ഉയർത്തുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും യുഡിഎഫ് കൺവീനർ എം.എം. ഹസനും ഇന്ന് മാധ്യമങ്ങളെ കാണും. കൂടാതെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കണ്ണൂരേക്ക് തിരിക്കും. മർദനത്തിൽ പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന പ്രവർത്തകരെ ഇവർ ആശുപത്രിയിൽ സന്ദർശിക്കും. യുഡിഎഫ് പ്രവർത്തകരെ കായികമായി നേരിട്ട് നവകേരള സദസ് സംഘടിപ്പിക്കാനാണ് നീക്കമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രി കരിങ്കൊടി കാണുമെന്നും ജനാധിപത്യ പ്രതിഷേധത്തിന്റെ ചൂടറിയുമെന്നും വി.ഡി. സതീശൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കുറിച്ചു. പ്രതിപക്ഷ വിദ്യാർഥി, യുവജന സംഘടനകൾ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം തുടരാനുള്ള നിലപാടിലാണ്. നവകേരളസദസ് കണ്ണൂർ ജില്ലയിൽ കടന്നതോടെ പ്രതിഷേധവും ശക്തമാകുമെന്നുറപ്പാണ്. നവകേരള സദസ്…
Read Moreതിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
പേരൂർക്കട: അമ്പലമുക്ക് ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന ഒമ്നി വാൻ കത്തിനശിച്ചു. ഇന്ന് രാവിലെ 8.30നാണ് സംഭവം. പേരൂർക്കടയിൽനിന്ന് അമ്പലമുക്കിലേക്ക് വരികയായിരുന്നു വാഹനം. വാനിനുള്ളിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ബോണറ്റിന്റെ ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ട ഇദ്ദേഹം ഉടൻതന്നെ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങിയോടി. വാൻ ഗ്യാസ് സിലിണ്ടർ ഘടിപ്പിച്ചതായിരുന്നുവെന്നും വാതക ചോർച്ചയാകാം അപകടത്തിന് ഇടയാക്കിയതെന്നുമാണ് ഫയർഫോഴ്സിന്റെ നിഗമനം. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്. ഉപയോഗിക്കാൻ സാധിക്കാത്ത വിധം വാൻ കത്തി നശിച്ചിട്ടുണ്ട്.
Read Moreനവകേരള സദസിനായി വാങ്ങിയ ബസ് വിറ്റാൽ ഇരട്ടി വില കിട്ടും: എ.കെ. ബാലൻ
തിരുവനന്തപുരം: നവകേരള സദസിനായി വാങ്ങിയ ബസ് ടെൻഡർ വച്ച് വിറ്റാൽ ഇപ്പോൾ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ ബസ് കാണാൻ വരുമെന്നും എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. ബസ് വാങ്ങാൻ ഇപ്പോൾ തന്നെ ആളുകൾ സമീപിച്ചു. ചലിക്കുന്ന കാബിനറ്റ് ലോകത്തിലെ ആദ്യ സംഭവമാണെന്നും ആർഭാടമാണെന്ന് പറഞ്ഞ് ആരും രംഗത്തുവരേണ്ടെന്നും എ.കെ.ബാലൻ പറഞ്ഞു.
Read Moreനവകേരള സദസ് ജനത്തെ കബളിപ്പിക്കുന്ന യാത്ര: എം.എം. ഹസൻ
തിരുവനന്തപുരം: നവകേരള സദസ് ജനത്തെ കബളിപ്പിക്കുന്ന യാത്രയാണെന്ന് യുഡിഎഫ് കൺവീനർ എം .എം. ഹസൻ. പരിപാടിയെ നവ കേരള ബെൻസ് യാത്രയെന്ന് പരിഹസിച്ച ഹസൻ ഇന്നുമുതൽ നടക്കുന്നത് ദുരിത കേരള സദസാണെന്നും കൂട്ടിച്ചേർത്തു. ഇത് രാഷ്ട്രീയപ്രചാരണം മാത്രമാണ്. ജനം പട്ടിണി കിടക്കുമ്പോൾ സർക്കാർ ധൂർത്തും ആഡംബരവും നടത്തുകയാണ്. ഈ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ അത് യുഡിഎഫ് എംഎൽഎമാർ ചെയ്യുന്ന ഹിമാലയൻ ബ്ലണ്ടർ ആയേനെ എന്നും ഹസൻ പറഞ്ഞു. മുസ് ലിം ലീഗ് എംഎൽഎ കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ഇടം നേടിയതിനെക്കുറിച്ചും ഹസൻ പ്രതികരിച്ചു. ലീഗിന്റെ മറുപടി തൃപ്തികരമാണ്. കേരള ബാങ്ക് രൂപീകരണത്തിനെതിരെയുള്ള നടപടികൾ തുടർന്നു പോകുമെന്നും ലീഗ് വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ധാർമികത ഉണ്ടോ എന്നുള്ള ചോദ്യത്തിന് അത് അവരോട് ചോദിക്കണമെന്ന് എം എം ഹസൻ മറുപടി നൽകി.
Read Moreആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങും
തിരുവനന്തപുരം: കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടൻ ഷൗക്കത്ത് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയതുമായി ബന്ധപ്പെട്ടുള്ള അച്ചടക്കസമിതി റിപ്പോർട്ട് കെപിസിസിക്ക് കൈമാറി. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള നടപടി താക്കീതിലൊതുങ്ങും. അതേസമയം കെപിസിസിക്ക് കൈമാറിയ റിപ്പോർട്ടിന്മേൽ തുടർനടപടി എന്തെന്നുള്ളത് നേതൃത്വം ആണ് തീരുമാനിക്കേണ്ടത്. കെപിസിസിക്ക് സമർപ്പിച്ച റിപ്പോർട്ടിന്മേൽ 24ന് ശേഷമാകും തുടർ നടപടി ഉണ്ടാകുക. ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ഒരുകൂട്ടർ അച്ചടക്ക സമിതിയിൽ ഉന്നയിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്ത് കർശന താക്കീത് മതി എന്നുള്ളതാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായ അച്ചടക്ക സമിതിയുടെ ശിപാർശ. അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരായ ആര്യാടൻ ഷൗക്കത്ത് വിശദീകരണം നൽകിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് താക്കീതിലേക്ക് നടപടി ഒതുക്കുന്നത്.
Read More