ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദത്തി​ന് സാ​ധ്യ​ത​: അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് റവന്യൂ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ വീണ്ടും ന്യൂ​ന​മ​ർ​ദത്തി​ന് കൂ​ടി സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ഴ ശ​ക്ത​മാ​കു​മെ​ന്നും റ​വ​ന്യൂ മ​ന്ത്രി രാ​ജ​ൻ. ക​ല്ലാ​ർ​കു​ട്ടി അ​ണ​ക്കെ​ട്ട് കൂ​ടി തു​റ​ക്കു​മെ​ന്നും ക​ക്കി, പ​മ്പ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ന കാ​ല​മാ​യ​തി​നാ​ൽ പാ​ത​യി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കും. അ​വ​ധി ഉ​ണ്ടെ​ങ്കി​ൽ ത​ലേ ദി​വ​സം ത​ന്നെ പ്ര​ഖ്യാ​പി​ക്കാ​ൻ ക​ള​ക്ട​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​നാ​വ​ശ്യ യാ​ത്ര​ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ഉ​ച്ച​ക്ക് ശേ​ഷം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യു​ള്ള മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്. നാ​ളെ​യോ​ടെ മ​ഴ കു​റ​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment