തിരുവനന്തപുരം: സിനിമ തീയറ്ററുകളിൽ പ്രദർശനം നടക്കുന്ന സമയം അർദ്ധനഗ്നനായി മുട്ടിലിഴഞ്ഞ് സിനിമ പ്രേക്ഷകരുടെ പണവും വിലപിടിപ്പുള്ള സാധനങ്ങളും കവരുന്ന പ്രതിയെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശി നെല്ലാർ കോട്ടയിൽ വിബിനാണ് അറസ്റ്റിലായത്. സ്ഥിരമായി തീയറ്ററുകൾ കേന്ദ്രീകരിച്ച് ഇപ്രകാരമുള്ള മോഷണം നടത്തിവരികയായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ, ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ്ഐ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read MoreCategory: TVM
അത് തെറ്റായിപ്പോയി; കെ.കരുണാകരനെതിരെ ഉയർന്ന തിരുത്തൽവാദത്തിൽ പശ്ചാത്തപിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: 1992ൽ കെ.കരുണാകരനെതിരെ ഉയർന്ന തിരുത്തൽവാദത്തിൽ അണിചേർന്നത് തെറ്റായിപ്പോയെന്നും അതിൽ പശ്ചാത്തപിക്കുന്നുവെന്നും രമേശ് ചെന്നിത്തല. മുതിർന്ന മാധ്യമ പ്രവർത്തകൻ സി.പി. രാജശേഖരൻ എഴുതിയ ‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’എന്ന പുസ്തകത്തിലാണ് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. അന്ന് മുഖ്യമന്ത്രിയായിരുന്നു കെ.കരുണാകരന് അപകടത്തിൽപ്പെട്ട് ആശുപത്രിയിലായിരുന്നപ്പോള്‍ അനന്തരാവകാശിക്കായി ചിലർ നടത്തിയ ശ്രമങ്ങൾ പാർട്ടിയെ ആഭ്യന്തരമായി തകർക്കുന്നുവെന്നാരോപിച്ചാണ് തിരുത്തൽവാദം വാദം ഉടലെടുത്തത്. ഇപ്പോൾ അത് തെറ്റായിപ്പോയി എന്ന നിലപാടാണ് പുസ്തകത്തിൽ രമേശ് ചെന്നിത്തല ഉയർത്തുന്നത്. കെ. കരുണാകരന്റെ പുത്രവാൽസല്യം കേരളത്തെ വഴിതെറ്റിക്കുന്നുവെന്ന നിലപാടായിരുന്നു അന്നെന്ന് രമേശ് ചെന്നിത്തല പറയുന്നു. അന്ന് കേരളം മക്കൾ രാഷ്ട്രീയത്തിനെതിരായിരുന്നു. ഇന്ന് മക്കൾ രാഷ്ട്രീയം സാർവത്രികമാണ് ആരും അതിൽ തെറ്റ് കാണുന്നില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെടുന്നു. പദവിയല്ല, പാർട്ടിയാണ് പ്രധാനം എന്ന തന്റെ വിശ്വാസം തനിക്ക് രാഷ്ട്രീയമായ നഷ്ടങ്ങളുണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. 2011 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ…
Read Moreപെൺകുട്ടിയെ ബസിൽനിന്ന് ഇറക്കിവിട്ട സംഭവം; അന്വേഷണത്തിന് മന്ത്രി വീണാ ജോർജ് നിർദേശം നൽകി
തിരുവനന്തപുരം: തൃശൂരിൽ ബസ് കാശ് കുറഞ്ഞതിനാൽ പെൺകുട്ടിയെ ബസിൽ നിന്നും ഇറക്കിവിട്ട സംഭവത്തിൽ അന്വേഷണം നടത്തി നിയമാനുസൃതമായ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ബാലവകാശ കമ്മീഷന് നിർദ്ദേശം നൽകി. അഞ്ച് രൂപ വേണ്ട സ്ഥാനത്ത് കുട്ടിയുടെ കൈവശം രണ്ട് രൂപയാണുണ്ടായിരുന്നത്. രണ്ട് രൂപ വാങ്ങിയശേഷം വീടിന് രണ്ടു കിലോമീറ്റർ മുന്നിലുള്ള സ്റ്റോപ്പിൽ കുട്ടിയെ ഇറക്കി വിടുകയായിരുന്നു. വിദ്യാർഥിനിക്ക് തിരുവില്വാമല കാട്ടുകുളം വരെ ആയിരുന്നു പോകേണ്ടിയിരുന്നത്. പക്ഷേ അവിടെയെത്തുന്നതിന് മുമ്പേ കണ്ടക്ടർ കുട്ടിയെ ഇറക്കിവിട്ടു. തുടർന്ന് വഴിയിൽ കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ നാട്ടുകാരാണ് വീട്ടിലെത്തിച്ചത്.
Read Moreവിജിലൻസിൽ അംഗബലം കൂട്ടണം; ആഭ്യന്തര വകുപ്പിന് കത്തയച്ചു വിജിലൻസ് ഡയറക്ടർ
തിരുവനന്തപുരം: വിജിലൻസിൽ അംഗബലം കൂട്ടണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ ആഭ്യന്തരവകുപ്പിന് കത്തയച്ചു. പുതിയ തസ്തികകൾ സൃഷ്ടിക്കുകയോ ഡപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്യണമെന്നാണ് വിജിലൻസ് ഡയറക്ടർ ടി.കെ. വിനോദ് കുമാർ സർക്കാരിനോട് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അന്വേഷണത്തിനും മിന്നൽ പരിശോധനകൾക്കും നേതൃത്വം നൽകുന്നത് ഡിവൈഎസ്പി, സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്. ഇവരുടെ എണ്ണം 130 മാത്രമാണ്. വിജിലൻസിലെ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം എഴുന്നൂറാണ്. വർഷം തോറും 500 കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. 8,000 ൽപരം പരാതികൾ അല്ലാതെയും വിജിലൻസിന് മുന്നിൽ ലഭിക്കുകയാണ്. വിജിലൻസിലെ അംഗസംഖ്യ കുറവായത് കാരണം 1,500 കേസുകളിൽ കുറ്റപത്രം നൽകുന്നത് വൈകുകയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതി തുടച്ച് നീക്കാൻ ക്രിയാത്മകമായി വിജിലൻസിന് പ്രവർത്തിക്കാൻ അംഗസംഖ്യ വർധിപ്പിച്ചാലെ മതിയാകുമെന്നാണ് വിജിലൻസ് ഡയറക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വർഷം 48 ഉദ്യോഗസ്ഥരെ കൈക്കുലി വാങ്ങുന്നതിനിടെ വിജിലൻസ് കൈയോടെ പിടികൂടിയിരുന്നു. സർക്കാരിന്…
Read Moreനൂറിന്റെ നിറവിൽ വിഎസ്; പായസം വിളമ്പിയും കേക്ക് മുറിച്ചും ആഘോഷം
തിരുവനന്തപുരം: കേരളത്തിലെ വിപ്ലവ സൂര്യൻ വി.എസ്. അച്യുതാനന്ദൻ നൂറിന്റെ നിറവിൽ. കേക്ക് മുറിച്ചും പായസം ഉണ്ടാക്കിയുമാണ് ആഘോഷങ്ങൾ നടത്തിയത്. ആലപ്പുഴയിൽ നിന്നുള്ള ബന്ധുക്കൾ പിറന്നാൾ ആഘോഷിക്കാൻ തിരുവനന്തപുരത്തെ വീട്ടിലെത്തിയിട്ടുണ്ടെന്ന് മകൻ ഡോ. വി.എ. അരുണ്‍കുമാർ പറഞ്ഞു. അച്ഛന് ഇൻഫെക്ഷൻ ഉണ്ടാകാതെ നോക്കണമെന്ന് ഡോക്ടർമാർ കർശന നിർദേശം നൽകിയിട്ടുണ്ട്. അതു കൊണ്ട് സന്ദർശകരെ അനുവദിക്കാതെ അടുത്ത ബന്ധുക്കൾ മാത്രമാണ് വിഎസിനൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നത്. അച്ഛന് പിറന്നാൾ ആഘോഷിക്കുന്ന കാര്യത്തിലൊന്നും താൽപ്പര്യമില്ലായിരുന്നു. ഞങ്ങൾ കേക്ക് മുറിയ്ക്കുകയും പായസം ഉണ്ടാക്കി നൽകുന്പോഴും കഴിയ്ക്കുന്നതാണ് പതിവ്. ശാരീരിക ബുദ്ധിമുട്ടുകൾ അച്ഛനുണ്ടെ ങ്കിലും ടിവി കണ്ടും പത്രം വായിച്ചും ഇപ്പോൾ സംഭവിക്കുന്ന ഓരോ കാര്യങ്ങളും അദ്ദേഹം അറിയുന്നുണ്ടെ ന്നും അരുണ്‍കുമാർ വ്യക്തമാക്കി. അരുണ്‍കുമാറിന്റെ ബാർട്ടൻ ഹില്ലിലെ വീട്ടിലാണ് വിഎസ്. ഇപ്പോൾ താമസിക്കുന്നത്. ഇന്ന് രാവിലെ അദ്ദേഹത്തിന് ആശംസകൾ നേർന്ന് കൊണ്ട ് സിപിഎം…
Read Moreവീഡിയോ കോൾ ചെയ്തശേഷം യുവാവ് ജീവനൊടുക്കി; സുഹൃത്തിന്റെ വാടകവീട്ടിലെത്തി മരിക്കാനുണ്ടായ കാരണം തേടി പോലീസ്
നെടുമങ്ങാട്: ഭാര്യയുടെ ബന്ധുവിനെ വാട്സ് ആപ് വഴി വീഡിയോ കോൾ ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തിന്റെ വാടക വീട്ടിൽ വച്ചാണ് റിയാസ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് സുഹൃത്തിന്റെ വീട്ടിൽ വരുകയും ഇരുവരും ചേർന്ന് മദ്യപിക്കുകയും ചെയ്തു. തുടർന്ന് സുഹൃത്ത് ഉറങ്ങി. രാത്രി 8 ന് റിയാസിന്റെ ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോൾ വിളിച്ചശേഷം വീടിനകത്ത് ഹാളിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. രാത്രിയോടെ ഉണർന്ന സുഹൃത്ത് വാർഡ് മെമ്പറെയും നാട്ടുകാരെയും വിവരം അറിയിച്ചു. ഉടൻ നെടുമങ്ങാട് പോലീസ് സ്ഥലത്ത് എത്തി. ഫോറൻസി വിഭാഗം പരിശോധന നടത്തിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് കൊണ്ട് പോകും. മീൻ കച്ചവടക്കാരനാണ് റിയാസ്. സംഭവത്തിൽ നെടുമങ്ങാട് പോലീസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ വ്യക്തത വരികയുള്ളുവെന്ന് പോലീസ് പറഞ്ഞു.
Read Moreകൈതോലപ്പായ വിവാദം; അന്വേഷണം അവസാനിപ്പിച്ച് പോലീസ്
തിരുവനന്തപുരം: കൈതോലപ്പായ വിവാദക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. ഉന്നത സിപിഎം നേതാവ് രണ്ടരക്കോടി രൂപ കടത്തിയെന്ന് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള കേസാണ് പൊലീസ് അവസാനിപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ കന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ ഒന്നര മാസം മുന്‍പു സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശക്തിധരൻ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഒന്നും പറയാനില്ലെന്ന മറുപടി മാത്രമാണ് നല്‍കിയതെന്നും അതിനാല്‍ അന്വേഷണത്തിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ശക്തിധരൻ ആരോപണം ഉന്നയിച്ചത്. എന്നാൽ ഫേസ്ബുക് പോസ്റ്റ് എടുത്ത് ആരും ഉപയോഗിക്കേണ്ടതില്ലെന്നാണ് ശക്തിധരന് പോലീസിനോട് പറഞ്ഞത്. ആരുടെയും പേര് പറയുകയോ. തെളിവ് നൽകുകയോ ചെയ്തില്ല.എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓാഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ തിരുവനന്തപുരത്തേക്ക് സിപിഎം ഉന്നത നേതാവ് കൊണ്ടുപോയെന്ന ആരോപണം വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
Read Moreഇത്രയും മോശപ്പെട്ട സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും മോശപ്പെട്ട സർക്കാർ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കി. എഐ കാമറ, കെ.ഫോണ്‍, മാസപ്പടി ഉൾപ്പെടെ എല്ലാ കാര്യത്തിലും എൽഡിഎഫ് സർക്കാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊള്ള നടത്തി. കെഎസ്ആർടിസി, കെഎസ്ഇബി എന്നിവയെ കടുത്ത ബാധ്യതയിലും നഷ്ടത്തിലുമാക്കി. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാർ റദ്ദാക്കി അഴിമതി നടത്താൻ ശ്രമിച്ചു. ആയിരം കോടി രൂപ ബോർഡിന് നഷ്ടം വരുത്തി. ജനങ്ങളുടെ മേൽ സർക്കാർ എല്ലാ രംഗത്തും കടുത്ത ബാധ്യത അടിച്ചേൽപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Moreനിയമനക്കോഴ; ആരോഗ്യമന്ത്രിക്കെതിരായ ഗൂഢാലോചന ഇനിയും തെളിയിക്കാനാകാതെ പോലീസ്
തിരുവനന്തപുരം: നിയമനക്കോഴക്കേസിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗൂഢാലോചന നടന്നുവെന്ന ആരോപണം തെളിയിക്കാനാകാതെ പോലീസ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി എംവി. ഗോവിന്ദനും മന്ത്രിയുടെ ഓഫീസിനെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതാണ് ഗൂഢാലോചന കണ്ടെത്താൻ സാധിക്കാത്തതിന് കാരണമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതികളായ ബാസിത്തും അഖിൽ സജീവും പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതും പരസ്പര വിരുദ്ധവുമായ മൊഴികൾ നൽകുകയും കേസിലെ മറ്റൊരു പ്രതിയായ ലെനിൻ രാജിനെ പിടികൂടാൻ സാധിക്കാത്തതുമാണ് ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന് തടസമെന്നാണ് അറിയാൻ സാധിച്ചത്. മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിന്റെ നിർദേശാനുസരണമാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു ഒരു ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം താൻ ഉന്നയിച്ചതെന്നാണ് മലപ്പുറം സ്വദേശിയായ ഹരിദാസ് ഏറ്റവും അവസാനം കന്റോണ്‍മെന്റ് പോലീസിൽ മൊഴി നൽകിയത്. ബാസിത്തിനെ അറസ്റ്റ് ചെയ്ത് പോലീസ് നടത്തിയ ചോദ്യം…
Read Moreജഗതിയിൽ കാർ വിൽപ്പനശാലയിൽ തീപിടിത്തം: രണ്ട് കാറുകൾ കത്തിനശിച്ചു;ലക്ഷങ്ങളുടെ നഷ്ടം
പേരൂർക്കട: ജഗതി ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമിൽ ഉണ്ടായ തീപിടിത്തത്തിൽ രണ്ടു കാറുകൾ പൂർണ്ണമായി കത്തി നശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു . ഇന്ന് രാവിലെ എട്ടുമണിയോടുകൂടിയാണ് ഡി.പി.ഐ ജംഗ്ഷന് സമീപം താമസിക്കുന്ന നവീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള “മൈ സൈറ ഓട്ടോ കെയർ പ്രൈവറ്റ് ലിമിറ്റഡ്” എന്ന സ്ഥാപനത്തിന്റെ ഗാരേജിൽ സൂക്ഷിച്ചിരുന്ന രണ്ടു വാഹനങ്ങൾ കത്തിയത്. ഒരു മാരുതി ആൾട്ടോ കാറും ഹോണ്ട ബ്രിയോ കാറുമാണ് കത്തിയത്. സ്ഥാപനം തുറക്കുന്നതിന് മുമ്പാണ് തീപിടിത്തം ഉണ്ടായത് എന്നതിനാൽ അത്യാഹിതമൊന്നും ഉണ്ടായിട്ടില്ല. ഷോറൂമിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട പരിസരവാസികളാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. ഷോട്ട് സർക്യൂട്ട് ആണോ മറ്റെന്തെങ്കിലും ആണോ തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിലെ ലാൻഡ് ലൈൻ നമ്പർ കുറെ നാളായി…
Read More