അ​ത് തെ​റ്റാ​യി​പ്പോ​യി; കെ.​ക​രു​ണാ​ക​ര​നെ​തി​രെ ഉ​യ​ർ​ന്ന തി​രു​ത്ത​ൽ​വാ​ദ​ത്തി​ൽ പ​ശ്ചാ​ത്ത​പി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല


തി​രു​വ​ന​ന്ത​പു​രം: 1992ൽ ​കെ.​ക​രു​ണാ​ക​ര​നെ​തി​രെ ഉ​യ​ർ​ന്ന തി​രു​ത്ത​ൽ​വാ​ദ​ത്തി​ൽ അ​ണി​ചേ​ർ​ന്ന​ത് തെ​റ്റാ​യി​പ്പോ​യെ​ന്നും അ​തി​ൽ പ​ശ്ചാ​ത്ത​പി​ക്കു​ന്നു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി.​പി. രാ​ജ​ശേ​ഖ​ര​ൻ എ​ഴു​തി​യ ‘ര​മേ​ശ് ചെ​ന്നി​ത്ത​ല: അ​റി​ഞ്ഞ​തും അ​റി​യാ​ത്ത​തും’​എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ.

അ​ന്ന് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു കെ.​ക​രു​ണാ​ക​ര​ന്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ അ​ന​ന്ത​രാ​വ​കാ​ശി​ക്കാ​യി ചി​ല​ർ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ പാ​ർ​ട്ടി​യെ ആ​ഭ്യ​ന്ത​ര​മാ​യി ത​ക​ർ​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് തി​രു​ത്ത​ൽ​വാ​ദം വാ​ദം ഉ​ട​ലെ​ടു​ത്ത​ത്. ഇ​പ്പോ​ൾ അ​ത് തെ​റ്റാ​യി​പ്പോ​യി എ​ന്ന നി​ല​പാ​ടാ​ണ് പു​സ്ത​ക​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​യ​ർ​ത്തു​ന്ന​ത്.

കെ.​ ക​രു​ണാ​ക​ര​ന്‍റെ പു​ത്ര​വാ​ൽ​സ​ല്യം കേ​ര​ള​ത്തെ വ​ഴി​തെ​റ്റി​ക്കു​ന്നു​വെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു അ​ന്നെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്നു. അ​ന്ന് കേ​ര​ളം മ​ക്ക​ൾ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യി​രു​ന്നു. ഇ​ന്ന് മ​ക്ക​ൾ രാ​ഷ്ട്രീ​യം സാ​ർ​വ​ത്രി​ക​മാ​ണ് ആ​രും അ​തി​ൽ തെ​റ്റ് കാ​ണു​ന്നി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

കെ. കരുണാകരനെതിരെ പട നയിച്ചതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നു: രമേശ്  ചെന്നിത്തല - K. Ramesh Chennithala now regrets fighting against Karunakaran

പ​ദ​വി​യ​ല്ല, പാ​ർ​ട്ടി​യാ​ണ് പ്ര​ധാ​നം എ​ന്ന ത​ന്‍റെ വി​ശ്വാ​സം ത​നി​ക്ക് രാ​ഷ്ട്രീ​യ​മാ​യ ന​ഷ്ട​ങ്ങ​ളു​ണ്ടാ​ക്കി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്നു. 2011 ലെ ​ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ട ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം താ​ൻ വേ​ണ്ടെ​ന്നു വ​ച്ച​താ​ണെ​ന്നും സോ​ണി​യ ഗാ​ന്ധി​യു​ടെ നി​ർ​ബ​ന്ധം മൂ​ലം ആ​ഭ്യ​ന്തര​മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​ന്നു.

ത​ന്നെ ഒ​രു സ​മു​ദാ​യ​ത്തി​ന്‍റെ പ്ര​തി​നി​ധി​യാ​യി ബ്രാ​ൻ​ഡ് ചെ​യ്യാ​ൻ പാ​ർ​ട്ടി​യി​ലെ ചി​ല​രു​ടെ ഒ​ത്താ​ശ​യോ​ടെ ശ്ര​മം ന​ട​ന്നു​വെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ചൂണ്ടിക്കാട്ടുന്നു.

Related posts

Leave a Comment