പെ​ൺ​കു​ട്ടി​യെ ബ​സി​ൽനി​ന്ന് ഇ​റ​ക്കി​വി​ട്ട സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​ന് ​മന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​ദേശം ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ ബ​സ് കാ​ശ് കു​റ​ഞ്ഞ​തി​നാ​ൽ പെ​ൺ​കു​ട്ടി​യെ ബ​സി​ൽ നി​ന്നും ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ് ബാ​ല​വ​കാ​ശ ക​മ്മീ​ഷ​ന് നി​ർ​ദ്ദേ​ശം ന​ൽ​കി.

അ​ഞ്ച് രൂ​പ വേ​ണ്ട സ്ഥാ​ന​ത്ത് കു​ട്ടി​യു​ടെ കൈ​വ​ശം ര​ണ്ട് രൂ​പ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് രൂ​പ വാ​ങ്ങി​യ​ശേ​ഷം വീ​ടി​ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ മു​ന്നി​ലു​ള്ള സ്റ്റോ​പ്പി​ൽ കു​ട്ടി​യെ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​നി​ക്ക് തി​രു​വി​ല്വാ​മ​ല കാ​ട്ടു​കു​ളം വ​രെ ആ​യി​രു​ന്നു പോ​കേ​ണ്ടി​യി​രു​ന്ന​ത്. പ​ക്ഷേ അ​വി​ടെ​യെ​ത്തു​ന്ന​തി​ന് മു​മ്പേ ക​ണ്ട​ക്ട​ർ കു​ട്ടി​യെ ഇ​റ​ക്കി​വി​ട്ടു. തു​ട​ർ​ന്ന് വ​ഴി​യി​ൽ ക​ര​ഞ്ഞു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ നാ​ട്ടു​കാ​രാ​ണ് വീ​ട്ടി​ലെ​ത്തി​ച്ച​ത്.

Related posts

Leave a Comment