തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സിപിഎം സൈബര്‍ ഗുണ്ടകളുടെ ഹീനമായ അധിക്ഷേപം നേതാക്കളുടെ അറിവോടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തെരഞ്ഞെടുപ്പ് ജയിക്കാന്‍ എന്ത് വൃത്തികേടും കാട്ടുമെന്ന അവസ്ഥയിലാണ് സിപിഎം. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണ് കിടക്കുന്ന മുഖ്യമന്ത്രി ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 57 ലക്ഷം പേര്‍ക്ക് നല്‍കേണ്ട ഓണക്കിറ്റ് 6 ലക്ഷം പേര്‍ക്ക് മാത്രമായി ചുരുക്കി. എന്നിട്ടും കൊടുക്കാനുള്ള സാധനങ്ങളില്ല. സപ്ലൈകോയില്‍ നേരത്തെ സാധനങ്ങള്‍ എത്തിച്ച വിതരണക്കാര്‍ക്ക് പണം നല്‍കാനുള്ളതിനാല്‍ അവര്‍ വിതരണം നിര്‍ത്തി . കോവിഡ് കാലത്ത് കിറ്റ് നല്കിയവര്ക്കുള്ള 700 കോടി ഇതുവരെ നല്‍കിയിട്ടില്ല. കിറ്റ് കൊടുക്കാന്‍ പോലും സാധിക്കാത്തത് സംസ്ഥാനം കടുത്ത ധനപ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്നതിന് തെളിവാണ്. യതാര്‍ത്ഥ വസ്തുതകള്‍ മറച്ചുവച്ചാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഗുരുതരമായ അഴിമതികളെയും ധനപ്രതിസന്ധിയെയും വിലക്കയറ്റത്തെയും ജനജീവിതം താറുമാറാക്കിയതിനെയും കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്കും മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പോലും…
Read MoreCategory: TVM
കെ.കെ. ശൈലജയുടെ ആത്മകഥ;സിലബസിൽ ഉൾപ്പെടുത്തിയത് പാർട്ടി അറിയാതെ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ സിലബസിൽ മുൻമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ. ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയ സംഭവം പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ. സിലബസിൽ പുസ്തകം ഉൾപ്പെടുത്തിയതിനെതിരെ എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ രംഗത്ത് വന്നത് ഇതിന്റെ തെളിവായിരുന്നു. പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത് വിവാദമായതോടെ സിപിഎം പാർട്ടിയോഗവും വിഷയം ചർച്ച ചെയ്തിരുന്നു. എന്നാൽ പുസ്തകം സർവകലാശാലയുടെ സിലബസിൽ ഉൾപ്പെടുത്തിയത് തന്റെ അനുമതിയൊ സമ്മതമൊ ഇല്ലാതെയായിരുന്നുവെന്നാണ് കെ.കെ.ശൈലജ പാർട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് സർവകലാശാല അധികൃതർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എംഎ ഇംഗ്ലീഷ് സിലബസിലാണ് കെ.കെ. ശൈലജയെക്കുറിച്ചുള്ള പുസ്തകം ഉൾപ്പെടുത്തിയത്. സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനോട് വിശദീകരണം ചോദിച്ചിരുന്നു. അദ്ദേഹം അവധിയിലാണ്. അവധികഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം അക്കാദമിക് കൗണ്‍സിൽ കൂടി വിഷയം ചർച്ച ചെയ്യും. കണ്ണൂരിൽ ചില നേതാക്കൾ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതികൾ…
Read Moreവിഎസ്എസ്സി പരീക്ഷ തട്ടിപ്പ്: ഹരിയാനയിലെ കോച്ചിംഗ് സെന്റർ കേന്ദ്രീകരിച്ച് അന്വേഷണം; നിരവധി പേരെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷ കോപ്പിയടി കേസിൽ അന്വേഷണ സംഘം ഹരിയാനയിലെ കോച്ചിംഗ് സെന്റർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പുജപ്പുര എസ്എച്ച്ഒയും എഎസ്പിയുമായ ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തിരുവനന്തപുരത്ത് നിന്നും ഹരിയാനയിൽ എത്തി അന്വേഷണം നടത്തുന്നത്. മെഡിക്കൽ കോളജ് സിഐ, സൈബർ സെൽ ഉദ്യോഗസ്ഥർ ഉൾപ്പെട്ടവരാണ് ടീമിലുള്ളത്.കോപ്പിയടി കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഹൈടെക്ക് കോപ്പിയടിയുടെ ആസൂത്രണം ഹരിയാനയിലെ കോച്ചിംഗ് സെന്ററാണെന്ന് പോലീസിന് വിവരം ലഭിച്ചത്. ചൈനീസ് നിർമിത ചാര ഉപകരണങ്ങളാണ് പ്രതികൾ കോപ്പിയടിക്കായി ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഹരിയാന പോലീസിന്റെ സഹായം കൂടി അന്വേഷണ സംഘം തേടിയിട്ടുണ്ട്. എഎസ്പി ദീപക് ധൻകർ ഹരിയാന സ്വദേശിയാണ്. പ്രാദേശികമായ വിവര ശേഖരണം എളുപ്പത്തിൽ ലഭിക്കാൻ എഎസ്പിയുടെ മേൽനോട്ടം പ്രയോജനപ്പെടുമെന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷണർ സി.എച്ച്. നാഗരാജു അന്വേഷണത്തിനായി ദീപക്കിനെ ഹരിയാനയിലേക്ക് അയച്ചത്. പരീക്ഷ…
Read Moreഅരിക്കൊമ്പനെ നിരീക്ഷിക്കാൻ ഡ്രോൺ; പുതിയ ചിത്രം പുറത്ത് വിട്ട് തമിഴ്നാട് വനം വകുപ്പ്
കാട്ടാക്കട: അരിക്കൊന്പൻ ആനയെ നിരീക്ഷിക്കാൻ സൈലന്റ് ഡ്രോൺ ഏർപ്പെടുത്തി തമിഴ്നാട് വനം വകുപ്പ്. കളക്കാട് മുണ്ടന്‍തുറൈ കെഎംറ്റിആർ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറും ഫീൽഡ് ഡയറക്ടറും റേഞ്ച് ഫോറസ്റ്റ് ജീവനക്കാരും ചേർന്ന് കഴിഞ്ഞ 19, 20 തീയതികളിൽ അപ്പർ കൊടയാറിൽ ആനയെ നേരിട്ട് നിരീക്ഷിച്ചു ആന ആവാസ വ്യവസ്ഥയിൽ പൂർണ ആരോഗ്യവനാണെന്ന് വിലയിരുത്തി. കോതയാർ ഡാം സൈറ്റിൽ തീറ്റതേടുന്ന ആന പലപ്പോഴും മറ്റ് ആനകളോടൊപ്പം കാട് കയറുന്നുണ്ട്.റേഡിയോ കോളറിൽ നിന്ന് പുറപ്പെടുവിക്കുന്ന സിഗ്നലുകളിലൂടെ ആനയുടെ ചലന രീതി നിരീക്ഷിക്കുകയും ടെലിമെട്രി ഡാറ്റ തുടർച്ചയായി രേഖപ്പെടുത്തുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്. അരിക്കൊന്പന്റെ പ്രദേശത്ത് മറ്റ് ആനക്കൂട്ടങ്ങളും വിഹരിക്കുന്നുണ്ട്. കളക്കാടിൽ തുറന്ന് വിട്ട് 75 ദിവസമായപ്പോൾ ആന പൂർണമായും പ്രദേശവുമായി ഇണങ്ങി. അരിക്കൊമ്പൻ കളക്കാട് മുണ്ടന്‍തുറൈ ടൈഗർ റിസർവിൽ മുതുകുഴി, കോതയാർ വന മേഖലയിൽ ആരോഗ്യവാനായി വിഹരിക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ…
Read Moreവിഎസ്എസ്സി പരീക്ഷ തട്ടിപ്പ്; മുഴുവൻ പ്രതികളെയും കുടുക്കാനായി കേരള പോലീസ് ഡൽഹിയിൽ
തിരുവനന്തപുരം: വിഎസ്എസ്സി പരീക്ഷ തട്ടിപ്പു കേസിൽ വിശദമായ അന്വേഷണത്തിനായി തിരുവനന്തപുരത്തു നിന്നുള്ള പോലീസ് സംഘം ഡൽഹിയിലെത്തി. ഡൽഹി, ഹരിയാന എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തും. ഹൈടെക് പരീക്ഷ കോപ്പിയടിയുടെ ആസൂത്രണം ഹരിയാന കേന്ദ്രീകരിച്ചാണ് നടന്നതെന്ന് നേരത്തെ അറസ്റ്റിലായ പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഹരിയാന കേന്ദ്രീകരിച്ച് നടത്താൻ തീരുമാനിച്ചത്.സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന്റെ നിർദേശാനുസരണം പൂജപ്പുര എസ്എച്ച്ഒയും എഎസ്പിയുമായ ദീപക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിനായി ഹരിയാനയിലേക്ക് പോയത്. ഇന്നലെ രാത്രി വിമാനമാർഗമാണ് അന്വേഷണ സംഘം യാത്ര തിരിച്ചത്. രാവിലെ ഡൽഹിയിലെത്തി. സൈബർ സെൽ വിഭാഗം ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. എഎസ്പി. ദീപക് ഹരിയാന സ്വദേശിയാണ്. കേസ് അന്വേഷണത്തിന് പ്രാദേശികമായുള്ള വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും മറ്റ് പ്രതികളെ കണ്ടെത്താനും എഎസ്പി യുടെ സാന്നിധ്യം ഗുണം ചെയ്യുമെന്നതിനാലാണ് കമ്മീഷണർ അന്വേഷണ സംഘത്തെ ഹരിയാനയിലേക്ക് അയച്ചത്. മെഡിക്കൽ…
Read Moreവിഎസ്എസ്സി പരീക്ഷാത്തട്ടിപ്പ്: പിന്നിൽ വൻ ശൃംഖല അന്വേഷണസംഘം ഹരിയാനയിലേക്ക്; പരീക്ഷ എഴുതിയ 85 പേർ നിരീക്ഷണത്തിൽ
തിരുവനന്തപുരം: വിഎസ് എസ് സി പരീക്ഷയിലെ ഹൈടെക്ക് കോപ്പിയടി സംഘത്തിന് രാജ്യമാകെ വ്യാപിച്ച് കിടക്കുന്ന ശൃംഖലയുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. പ്രതികൾ ഉപയോഗിച്ചത് പ്രത്യേകം നിർമ്മിച്ച ഹൈടെക്ക് ഉപകരണം ഉപയോഗിച്ചായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘം ഹരിയാനയിൽ പോകും. ഹരിയാന കൂടാതെ മറ്റു സ്ഥലങ്ങളിൽ വച്ചും ആസൂത്രണം നടന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കാമറ ഷർട്ടിലെ ബട്ടണ്ഹോളിന്റെ മാതൃകയിൽ ഒളിപ്പിച്ചായിരുന്നു കോപ്പിയടി നടത്തിയത്. ഹെഡ് സെറ്റും ഡിവൈസും തമ്മിൽ ബന്ധിപ്പിച്ചശേഷം ഒരു കണ്ട്രോൾ റൂം പോലുള്ള കേന്ദ്രത്തിൽ നിന്നും ഡിവൈഎസ് കണ്ക്ട് ചെയ്യും. അവിടെ നിന്നാണ് ചെവിയിൽ ഘടിപ്പിച്ചിരിക്കുന്ന ബ്ലുടൂത്ത് ഹെഡ്സെറ്റിലുടെ ഉത്തരങ്ങൾ ഇവർക്ക് പറഞ്ഞ് കൊടുത്തിരുന്നതെന്നും കമ്മീഷണർ പറഞ്ഞു. കോപ്പിയടി സംഘം പരീക്ഷയ്ക്ക് മൂന്ന് ദിവസം മുൻപാണ് വിമാനമാർഗം തലസ്ഥാനത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ പിടിയിലായവർ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും…
Read Moreമഴക്കാലത്ത് തിരികെ നൽകാം; ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ നീക്കം
തിരുവനന്തപുരം: ലോഡ് ഷെഡിങ് ഒഴിവാക്കി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നീക്കം. ഹ്രസ്വകാല കരാറിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ബോർഡ് അടിയന്തിര ടെൻഡർ വിളിച്ചു. 500 മെഗാവാട്ട് വൈദ്യുതിക്കുളള ടെൻഡർ ഇന്ന് വിളിക്കും. അടുത്ത മഴക്കാലത്ത് തിരിച്ചു നൽകാമെന്ന വ്യവസ്ഥയിലായിരിക്കും വൈദ്യുതി വാങ്ങുക. മഴക്കാലത്ത് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ വേനൽക്കാലത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാറുണ്ട്. ഇങ്ങനെ വാങ്ങുന്ന വൈദ്യുതിക്ക് പണം നൽകേണ്ടതില്ല. തിരിച്ചു നൽകുമ്പോൾ നിശ്ചിത ശതമാനം വൈദ്യുതി അധികം നൽകണം. മന്ത്രി കെ.കൃഷ്ണൻകുട്ടി വിളിച്ച് അവലോകന യോഗത്തിൽ ചെലവുകുറഞ്ഞ മാർഗങ്ങൾ സ്വീകരിക്കാൻ തീരുമാനമായിരുന്നു. ചട്ടം ലംഘിച്ചതിന് കരാർ റദ്ദാക്കിയ കരാറുകാരിൽ നിന്നും ഡിസംബർ 31 വരെ വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷനും അനുമതി നൽകിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്താന്‍ കെഎസ്ഇബി ചെയര്‍മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. 25ന് മുഖ്യമന്ത്രിയും വൈദ്യുതി…
Read Moreമണ്‍സൂണ്‍ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക ഹരിതകർമ്മസേന പ്രവർത്തകർക്ക് സമ്മാനിച്ച് ധനമന്ത്രി
തിരുവനന്തപുരം: മണ്‍സൂണ്‍ ബംബർ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനമായി ലഭിച്ച തുക ഭാഗ്യശാലികൾക്ക് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ കൈമാറി. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിതകർമ്മസേനയിലെ പ്രവർത്തകർക്കാണ് മന്ത്രി തുക കൈമാറിയത്. ഇന്ന് രാവിലെ ഗോർഖി ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആന്റണിരാജു, എം.ബി.രാജേഷ്, ലോട്ടറി വകുപ്പ് അധികൃതർ എന്നിവർ പങ്കെടുത്തു. ടിക്കറ്റ് വിലയായ 250 രൂപയിൽ 25 രൂപ വീതം ഒന്‍പത് വനിതകളും ബാക്കി 25 രൂപ രണ്ട് പേർ ചേർന്നുമാണ് ഇട്ടത്. സമ്മാനം ലഭിച്ചാൽ തുക തുല്യമായി വീതം വയ്ക്കുമെന്ന് ഹരിതകർമ്മസേന പ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിരുന്നു. മണ്‍സൂണ്‍ ബംന്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയായിരുന്നു. എന്നാൽ നികുതിയും ഏജൻസി കമ്മീഷനും കഴിച്ച് 6.16 കോടി രൂപയുടെ ചെക്കാണ് ഭാഗ്യശാലികൾക്ക് മന്ത്രി കൈമാറിയത്.
Read Moreചെന്നിത്തലയുടെ അതൃപ്തി; കുഴപ്പമുണ്ടാക്കില്ലെന്ന് എ.കെ. ആന്റണി
തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താതെ സ്ഥിരം ക്ഷണിതാവാക്കിയതിലുള്ള പ്രതിഷേധം ഹൈക്കമാൻഡിനെ അറിയിക്കാൻ രമേശ് ചെന്നിത്തല ഒരുങ്ങുന്നുവെന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. രമേശ് ചെന്നിത്തലയ്ക്കുള്ള അതൃപ്തി കുഴപ്പമുണ്ടാക്കില്ലെന്നാണ് എ.കെ.ആന്റണി മാധ്യമങ്ങളോട് പറഞ്ഞത്. രമേശ് ചെന്നിത്തലയുടെ അതൃപ്തി സംബന്ധിച്ച് പ്രശ്നപരിഹാരമുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെയുള്ള കുഴപ്പമൊന്നുമുണ്ടാകില്ലെന്ന് ആന്റണി പ്രതികരിച്ചത്. തന്നെ പ്രവർത്തക സമിതിയിൽ നിലനിർത്താൻ നേതൃത്വം എടുത്ത തീരുമാനത്തെക്കുറിച്ച് ആന്റണി ഒന്നും പ്രതികരിച്ചില്ല. 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍നിന്ന് മൂന്നു നേതാക്കളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ശശി തരൂർ, കെ.സി. വേണുഗോപാല്‍, എ.കെ.ആന്റണി എന്നിവരാണ് പ്രവര്‍ത്തക സമിതിയിലേക്ക് കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും തെരഞ്ഞെടുത്തിട്ടുണ്ട്.
Read Moreകുഴല്‍നാടന്റെ വെല്ലുവിളി ഏറ്റെടുക്കാതെ തോമസ് ഐസക്; പരിശോധനയ്ക്ക് പോകാത്തതിന്റെ കാരണം ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ…
തിരുവനന്തപുരം: മാത്യു കുഴല്‍നാടന്റെ സ്വത്ത് വിവരം പരിശോധിക്കാനുള്ള എംഎൽഎയുടെ ക്ഷണം നിരസിച്ച് തോമസ് ഐസക്. കുഴല്‍നാടന്റെ കണക്ക് പരിശോധിക്കാനില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. താന്‍ പഠിച്ചത് അക്കൗണ്ടന്‍സിയല്ല, ധനശാസ്ത്രമാണ്. കണക്ക് പരിശോധനയില്‍ തനിക്ക് അത്ര പ്രാവീണ്യം ഇല്ലെന്നും ഐസക്ക് വ്യക്തമാക്കി. വീണ സർവീസ് സപ്ലൈയര്‍ ആണ്. അതുകൊണ്ട് നികുതി അടയ്ക്കണം. ഒട്ടും നികുതി അടച്ചിട്ടില്ലായെന്നു കുഴല്‍നാടനും വാദമില്ല. മുഴുവന്‍ നികുതിയും അടച്ചിട്ടില്ലായെന്നാണ് ആക്ഷേപം. നികുതി വെട്ടിപ്പ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിലൂടെ എക്സാലോജിക് കമ്പനിക്കു ലഭിച്ച തുക സേവനങ്ങള്‍ക്കുള്ള പ്രതിഫലമാണെന്നു കുഴല്‍നാടനും സമ്മതിച്ചിരിക്കുകയാണെന്നും ഐസക് പോസ്റ്റില്‍ പറഞ്ഞു. ഇതോടെ മാസപ്പടി വിവാദത്തിനു തിരശീല വീണിരിക്കുകയാണ്. കുഴല്‍നാടനോ ആരാധകരോ ഇനി മാസപ്പടിയെന്നു വിളിക്കരുത്. അക്കഥ തീര്‍ന്നു. ഇനി വേണ്ടത് പൂര്‍ണനികുതി അടച്ചിട്ടുണ്ടോയെന്ന് റീ അസസ് ചെയ്യണമെന്നതാണ്. അത് ജിഎസ്ടി വകുപ്പ് പരിശോധിച്ച് വ്യക്തത…
Read More