രാജ്യം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നതായി സൂചന. കലാവധി പൂര്‍ത്തിയാക്കും മുമ്പ് തെരഞ്ഞെടുപ്പ് നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചേക്കുമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു. രാജസ്ഥാന്, മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പുകളാണ് മോദിയെ ഇത്തരത്തിലൊരു നീക്കം നടത്താന്‍ പ്രേരിപ്പിക്കുന്നത്. അതേസമയം മോദി അടുത്ത തെരഞ്ഞെടുപ്പില്‍ ഒഡീഷയിലെ പുരി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച്ച പ്രധാനമന്ത്രി പുരിയില്‍ എത്തുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ ഈ മഹാസമ്മേളനത്തില്‍ പ്രഖ്യാപിക്കപ്പെട്ടേക്കുമെന്നാണ് സൂചന. ക്ഷേത്രനഗരിമായ പുരിയില്‍ യുദ്ധകാലാടിസ്ഥാനത്തിലുളള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഒഡീഷ ഉള്‍പ്പെടെയുളള നാലു സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടാനുളള തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ് ബിജെപി. ഒഡീഷയ്ക്ക് പുറമേ പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നി സംസ്ഥാനങ്ങളില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്താനുളള തന്ത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. യുപിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മികവ് ആവര്‍ത്തിക്കാന്‍…
Read MoreCategory: Editor’s Pick
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ അനായാസം ബിജെപി അധികാരത്തിലെത്തും, സീറ്റ് 282ല്‍ നിന്ന് 318ലെത്തും, രാഹുല്‍ പ്രഭാവം ഉയരുമ്പോഴും താരം മോദി തന്നെ, രാജസ്ഥാനിലും മധ്യപ്രദേശിലും കേണ്‍ഗ്രസ് ഭരണം പിടിക്കും, ടൈംസ് നൗ ഒപ്പീനിയര് സര്‍വേ ഫലങ്ങള്‍ ഇങ്ങനെ
നരേന്ദ്ര മോദി സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ വിവിധ സര്‍വേകളുടെ തിരക്കിലാണ് ദേശീയ ചാനലുകള്‍. ടൈംസ് നൗ ചാനലാണ് ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ പ്രവചിച്ച് ആദ്യ സര്‍വേയുമായി രംഗത്തെത്തിയത്. മോദി സര്‍ക്കാര്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ 318 സീറ്റോളം ബിജെപിക്ക് ലഭിക്കുമെന്നുള്ളതാണ് സര്‍വേയിലെ ശ്രദ്ധേയ കാര്യം. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ചെറിയതോതില്‍ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുവെന്ന് പറയുന്ന സര്‍വേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനസമ്മതി ഉയരുന്നതായും പറയുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് ലഭിച്ചത് 282 സീറ്റാണ്. യുപി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് അന്ന് ബിജെപിയെ സഹായിച്ചത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 318 സീറ്റ് കിട്ടുമെന്ന് പറയുന്ന ടൈംസ് നൗ സര്‍വേയില്‍ പക്ഷേ ഏതൊക്കെ സംസ്ഥാനങ്ങളില്‍ നിന്നാകും ഈ സീറ്റുകളെന്ന് പറയുന്നില്ല. ബിജെപി ഭരിക്കുന്ന രാജസ്ഥാന്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഡിസംബറില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചു…
Read Moreരോഗം ബാധിച്ച നാട്ടില്‍ ബന്ധുക്കളെയും സ്വന്തം രക്ഷയും മറന്ന് ജോലിക്കെത്തിയ മാലാഖമാര്‍ക്ക് പലയിടത്തും അയിത്തം, ബസുകളിലും ഓട്ടോയിലും കയറ്റുന്നില്ലെന്നും നഴ്സുമാര്‍, കേരളമേ ഇതൊന്നും ശരിയല്ല!
എന്തൊരു നാണക്കേടാണിത്… നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം പടരാതിരിക്കാനും പ്രതിരോധിക്കാനും ഒത്തൊരുമയോടെ എല്ലാവരും നീങ്ങുമ്പോള്‍ കുറച്ചാളുകള്‍ വീപരീതമായാണ് പ്രവര്‍ത്തിക്കുന്നത്. നിപ്പ വൈറസ് ബാധയേറ്റവരെ ചികിത്സിക്കുന്ന പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാര്‍ക്ക് പ്രദേശത്തെ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നഴ്സുമാര്‍ തന്നെ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. തങ്ങള്‍ ബസില്‍ കയറിയാല്‍ മറ്റ് ആളുകള്‍ക്ക് അടുത്തുവരാന്‍ ബുദ്ധിമുട്ടാണെന്നും ഓട്ടോയില്‍ പോലും കയറ്റാന്‍ മടിക്കുകയാണെന്നും നഴ്സുമാര്‍ പരാതിപ്പെട്ടു. നഴ്സുമാരുടെ കുടുംബാംഗങ്ങളോട് നാട്ടുകാരുടെ പെരുമാറ്റവും സമാനരീതിയിലാണ്. വീട്ടുകാരുമായി ഇടപഴകാനോ സംസാരിക്കാനോ എല്ലാവര്ക്കും ഭയമാണെന്നാണ് നഴ്സുമാരുടെ പരാതി. ഭീതിയൊന്നും ഇല്ലാതെ നിപ്പാ വൈറസ് ബാധയേറ്റ് വരുന്ന രോഗികളെ പരിചരിക്കുന്ന തങ്ങളോട് നാട്ടുകാര്‍ ഇത്തരം സമീപനം സ്വീകരിക്കുന്നത് നഴ്സിംഗ് സമൂഹത്തിനും അമര്‍ഷമുണ്ട്. അകാരണമായ ഭീതിയാണ് നാട്ടുകാരുടെ ഇത്തരം പെരുമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇതിന് ബോധവത്കരണം നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. രോഗം പടരാതിരിക്കാന്‍ മുന്‍…
Read Moreവ്യാജ വൈദ്യന്! വ്യാജ ചികിത്സ നടത്തി പിടിയിലായ ജേക്കബ് വടക്കുംചേരി ഇപ്പോള്‍ നിപ്പാ ചികിത്സയ്ക്കെതിരെ; കോടതി ശിക്ഷിച്ച വ്യാജ ചികിത്സാരീതികള്‍ ഇങ്ങനെ…
കോഴിക്കോട് : വ്യാജ ചികിത്സയെ തുടര്‍ന്നു രോഗി മരിക്കാനിടയായ സംഭവത്തില്‍ കോടതി നാലു ലക്ഷം രൂപ പിഴ ചുമത്തിയ ആശുപത്രി ഉടമ നിപ്പാ അലോപ്പതി ചികിത്സക്കെതിരെ വ്യാജ പ്രചരണവുമായിവന്ന് വീണ്ടും കുടുങ്ങി. കോഴിക്കോട് കളക്ടറേറ്റിന് സമീപത്തടക്കം വ്യാജ കിടത്തിചികിത്സ നടത്തുന്ന ജേക്കബ് വടക്കുംചേരിയാണ് നിപ്പാ ചികിത്സയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം അഴിച്ചുവിട്ട് കുരുക്കിലായത്. ഇയാൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും കോഴിക്കോട് ജില്ലാ കളക്ടറുടെ ഓഫീസിനു മൂക്കിനുതാഴെയുള്ള കെട്ടിടത്തിൽ പ്രകൃതി ചികിത്സയെന്നപേരിൽ കബളിപ്പിക്കൽ തുടരുകയാണ് അസുഖം ഭേദമായെന്ന പേരിൽ രോഗിയുടെ പ്രതികരണവും ഫോട്ടോയും സഹിതം ആശുപത്രിയുടെ മേന്മകളെ പുകഴ്ത്തിയുള്ള പരസ്യം നല്‍കിയാണ് ഇപ്പോള്‍ തട്ടിപ്പു തുടരുന്നത്. ആശുപത്രിയ്ക്കു നന്ദി പറഞ്ഞുകൊണ്ട് ‘പ്രമേഹവും കാന്‍സറും മാറി’ എന്ന തലക്കെട്ടോടെയുള്ള ഫ്ളക്സ് ബോര്‍ഡാണ് പരസ്യമായി പുറത്ത് പ്രചരിപ്പിക്കുന്നത്. ആശുപത്രിക്കു സമീപം പൊതുനിരത്തിൽ സ്ഥാപിച്ച പരസ്യത്തിനു താഴെ രോഗംമാറിയ ആളുടെ പേരും മൊബൈല്‍ നമ്പറും…
Read Moreമൂവാറ്റുപുഴയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ സഹായം നല്‍കിയത് കൂട്ടുകാരി റസീന, പോലീസ് സ്റ്റേഷനില്‍ ആദ്യമെത്തി തന്ത്രപൂര്‍വം രക്ഷപ്പെടാന്‍ ശ്രമിച്ചു, നാടിനെ നടുക്കിയ സംഭവം ഇങ്ങനെ
സുഹൃത്തായ യുവാവിന്റെ താല്പര്യാര്ത്ഥം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ എന്‍ജിനിയീറിംഗ് വിദ്യാര്‍ത്ഥിനി അറസ്റ്റിലായി. മൂവാറ്റുപുഴ എന്‍ജിനീയറിംഗ് കോളജിലെ ബി.ടെക്ക് വിദ്യാര്‍ത്ഥിനിയായ കോട്ടപ്പടി സ്വദേശി റസീനയെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്: കോളേജ് വിട്ട് പുറത്തിറങ്ങിയ റിംസാന എന്ന പെണ്‍കുട്ടിയെ സഹപാഠിയായ റസീന തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി. പിതാവ് പോലീസ് കസ്റ്റഡിയിലാണെന്നും ഉമ്മ പറഞ്ഞതനുസരിച്ച് മറ്റൊരു സുരക്ഷിത സ്ഥാനത്തേക്ക് പോകാമെന്നും പറഞ്ഞാണ് റിംസാനയെ കാറില്‍ കയറ്റിയത്. ഇതേസമയം റിംഷാദ് എന്ന യുവാവ് കാറില്‍ ഉണ്ടായിരുന്നു. ഇയാളുമായി റിംസാനയുമായി മുമ്പ് വിവാഹം ആലോചിച്ചിരുന്നതാണ്. ഇയാളെ കണ്ടതോടെ കാറില്‍ നിന്ന് ഇറങ്ങാന്‍ റിംസാന ശ്രമിച്ചപ്പോള്‍ റസീന ആശ്വസിപ്പിച്ച് പിന്തിരിപ്പിച്ചു. നേരിയമംഗലം ഭാഗത്തെത്തിയപ്പോള്‍ റസീന കാറില്‍ നിന്ന് ഇറങ്ങി. ഇതോടെ രക്ഷപ്പെട്ട റിംസാന വീട്ടിലേക്ക് മടങ്ങി. പിറ്റേദിവസം…
Read Moreചിക്കന്‍ വിലയില്‍ വന്‍ ഇടിവ്, നിപ്പ വൈറസ് തിരിച്ചടിയായത് കേരളത്തില്‍ നിന്ന് കോടികള്‍ കൊയ്യാമെന്ന തമിഴ്നാട്ടിലെ വന്‍കിട ഫാമുകള്‍ക്ക്, വില്പന തീരെ കുറഞ്ഞതോടെ വില 100 രൂപയില്‍ താഴെയാകും
കേരളത്തിലെ സാമ്പത്തിക രംഗത്തിന് നിപ്പ വൈറസ് സമ്മാനിക്കുന്നത് തിരിച്ചടികളുടെ ദിനങ്ങള്‍. നിപ്പ വൈറസ് ഭീതിയില്‍ വിനോദസഞ്ചാരികള്‍ കൂട്ടത്തോടെ കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കുകയാണ്. വിദേശ മാധ്യമങ്ങളില്‍ നിപ്പ വൈറസിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തിന്റെ മണ്‍സൂണ്‍ ടൂറിസം സീസണിനെ കാര്യമായി ബാധിക്കുമെന്ന് ഉറപ്പായി. ടൂറിസത്തിന് മാത്രമല്ല ചിക്കന്‍, പഴം വിപണിക്കും വലിയ തിരിച്ചടിയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ മാസം പകുതിയോടെ 135-150 രൂപ വരെയെത്തിയ ചിക്കന്‍ വില രണ്ടു ദിവസം കൊണ്ട് 25-30 രൂപയോളം കുറഞ്ഞു. പലയിടത്തും വില കുറച്ചിട്ടും വില്പന തീരെ ഇടിഞ്ഞിരിക്കുകയാണ്. നിപ്പ വൈറസ് വളര്‍ത്തു മൃഗങ്ങളിലേക്കും പകര്‍ന്നേക്കാമെന്ന പ്രചരണമാണ് ഇതിനു കാരണം. അതേസമയം കോഴിയിറച്ചി കഴിക്കുന്നത് അപകടകരമാണോ എന്ന കാര്യത്തില്‍ ആരോഗ്യവകുപ്പും യാതൊരുവിധ ഉറപ്പു നല്‍കുന്നില്ല. കേരളത്തിലെ ഇറച്ചിക്കോഴി വില്പന നിയന്ത്രിക്കുന്നത് തമിഴ്നാട് ലോബിയാണ്. കേരളത്തില്‍ വിറ്റഴിയുന്നതില്‍ 80 ശതമാനവും അതിര്‍ത്തി കടന്നു വരുന്നതാണ്.…
Read Moreപാതിരാത്രിയില്‍ വീട്ടിലെത്തിയ വീട്ടമ്മ കണ്ടത് ഭര്‍ത്താവിനൊപ്പം അപരിചിതയായ സ്ത്രീയെ, ചോദ്യം ചെയ്തപ്പോള്‍ കാമുകിയും ഭര്‍ത്താവിനും തലങ്ങും വിലങ്ങും തല്ലി, കൊട്ടിയത്ത് ഇന്നലെ രാത്രി നടന്നത്
കൊല്ലം കൊട്ടിയത്ത് കഴിഞ്ഞദിവസം രാത്രി വീട്ടമ്മയെ ഭര്‍ത്താവും കാമുകിയും കൂടി തല്ലി പരിക്കേല്‍പ്പിച്ചതായി പരാതി. കൊട്ടിയം പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് സംഭവം. മര്‍ദത്തില്‍ പരിക്കേറ്റ വീട്ടമ്മ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ നല്കുന്ന വിവരങ്ങള്‍ ഇങ്ങനെ- ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. 37കാരിയായ വീട്ടമ്മ. അവര്‍ക്കു കൂടി വിഹിതമുള്ള വീട്ടിലാണ് ഭര്‍ത്താവ് താമസിക്കുന്നത്. യുവതി അവരുടെ മാതാപിതാക്കളുടെ കൂടെയും. വേര്‍പിരിയുന്നതിനായുള്ള കേസ് കോടതിയില്‍ നടക്കുകയാണ്. തന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ അന്യ സ്ത്രീകള്‍ വന്നുപോകുന്നുവെന്ന സംശയം മൂലം അന്വേഷിക്കാനെത്തിയതാണ് യുവതി. രാത്രി സ്വന്തം കാറിലാണ് ഇവര്‍ വന്നത്. തന്റെ 80 പവന് സ്വര്‍ണം വിറ്റ് പണംമുടക്കി വാങ്ങിയ വീട്ടില്‍ അപരിചിതമായ സ്ത്രീക്ക് പാതിരാത്രിയില്‍ എന്ത് കാര്യമെന്ന് ചോദിച്ച സ്ത്രീ നിയന്ത്രണം വിട്ട് വൈകാരികമായി സംസാരിച്ചു. ഈ സമയം ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് സ്ത്രീയെ തല്ലുകയും തൊഴിക്കുകയും ചെയ്തു.…
Read Moreസാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ സോഫിയയ്ക്കും കാമുകന് അരുണ്‍ കമലാസനും ലഭിക്കുക വലിയ ശിക്ഷ തന്നെ, ജൂണ്‍ 21ന് കോടതിയിലെത്താന്‍ ഓസ്ട്രേലിയയിലെ മലയാളികളും
പ്രവാസി മലയാളികളെ മാത്രമല്ല കേരളത്തെ പിടിച്ചു കുലുക്കിയ കൊലപാതകമായിരുന്നു മെല്‍ബണിലെ സാം ഏബ്രഹാമിന്റേത്. ഭാര്യ സോഫിയയും കാമുകന് അരുണ്‍ കമലാസനും ചേര്‍ന്നാണ് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയത്. കേസില്‍ സോഫിയും അരുണും കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ഇരുവര്‍ക്കും വലിയ ശിക്ഷ ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. മകന്റെ കൊലയാളികള്‍ക്ക് അര്‍ഹിച്ച ശിക്ഷ ലഭിക്കണമെന്ന ആവശ്യത്തിലാണ് സാമിന്റെ മാതാപിതാക്കളും. വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ പതിനാലംഗ ജൂറിക്ക് മുന്നിലാണ് കേസിന്റെ അന്തിമ വിചാരണ നടന്നത്. സോഫിയയുടെ ശിക്ഷ കുറച്ചു നല്‍കുന്നതിനുള്ള വാദം കഴിഞ്ഞ മാസം നടന്നിരുന്നു. മകന്റെ ഭാവി കണക്കിലെടുത്ത് ശിക്ഷ കുറച്ചു നല്‍കണമെന്ന് സോഫിയ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ മകന് ഉറങ്ങിക്കിടന്ന കട്ടിലില്‍ വച്ചാണ് സാമിനെ കൊലപ്പെടുത്തിയത് എന്ന കാര്യം കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. 2015 ഒക്ടോബറിലാണ് സാം എബ്രഹാമിനെ മെല്‍ബണിലെ എപ്പിങ്ങിലുള്ള വസതിയില്‍…
Read Moreനിപ്പ വൈറസ് ഭീതിയില്‍ പഴം, ചിക്കന്‍ വില്പന കുത്തനെ ഇടിഞ്ഞു, വിലയും കുറഞ്ഞു, ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു, മത്സ്യ വില്പനയില് റിക്കാര്‍ഡ്
നിപ്പാ വൈറസ് ബാധയെക്കുറിച്ചു ഭീതി പരന്നതോടെ പഴവിപണിയില്‍ മാന്ദ്യം. പക്ഷികളില്‍നിന്നു പഴങ്ങളിലൂടെയാണ് വൈറസ് പരക്കുന്നതെന്ന വിദഗ്ധരുടെ കണ്ടെത്തലാണ് ആശങ്ക പരത്തുന്നത്. റംസാന് കാലമായതിനാല്‍ പഴ വിപണി സജീവമായിരിക്കെയാണ് പുതിയ വെല്ലുവിളി. വവ്വാലുകള്‍ കടിച്ചിടുന്ന പഴങ്ങള്‍ മനുഷ്യര്‍ ഭക്ഷിക്കുന്നത് രോഗബാധയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായാണു ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുള്ളത്. നാടന്‍ മാങ്ങ ഉള്‍പ്പെടെയുള്ള പഴങ്ങളില്‍ ഇതിനുള്ള സാധ്യത ഏറെയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പഴങ്ങളാണ് വിപണിയില്‍ ഏറെയെങ്കിലും വൈറസ് ബാധയെ ക്കുറിച്ചുള്ള അഭ്യൂഹം ജനങ്ങളില്‍ എല്ലാ വിധ പഴവര്‍ഗങ്ങളെക്കുറിച്ചും സംശയം ജനിപ്പിച്ചിരിക്കുകയാണ്. നാട്ടില്‍ മാങ്ങാക്കാലം അവസാനഘട്ടത്തിലെത്തി നില്ക്കുമ്പോള് മാങ്ങ ധാരാളമായി ലഭ്യമാണ്. മൂവാണ്ടന്‍ ഉള്‍പ്പെടെയുള്ള നാടന്‍ മാങ്ങകള്‍ക്കു വിപണിയില്‍ വിലകുറവായതിനാല്‍ മാങ്ങ പറിച്ചെടുക്കാന്‍ കച്ചവടക്കാരും തയാറാകുന്നില്ല. പഴുത്തു വീഴുന്ന മാങ്ങകള്‍ ഭക്ഷിക്കുന്നതു നാട്ടിന്‍പുറങ്ങളില്‍ സ്ഥിരം കാഴ്ചയാണ്. പക്ഷികള്‍ പാതി കൊത്തിയിട്ട മാങ്ങകള്‍ പോലും ഭാഗികമായി ഉപയോഗിക്കുന്നവരുണ്ട്. ഇതില്‍ ജാഗ്രത പാലിക്കണം. വളരെ സജീവമായി…
Read Moreഅതിജാഗ്രതാ നിർദേശം; പനിബാധിതര്‍ ഏറ്റവും കൂടുതല്‍ കോഴിക്കോട്ട്; നിപ്പാ വൈറസ് പനി ലക്ഷണങ്ങളും പ്രതിരോധ മാർഗങ്ങളും
തിരുവനന്തപുരം: കോഴിക്കോട്ടും മലപ്പുറത്തും നിപ്പാ വൈറസ് പനി ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്താകെ അതീവ ജാഗ്രത പുലർത്താൻ നിർദേശം. പനി ബാധിച്ചെത്തുന്ന ആർക്കും ചികിത്സ നിഷേധിക്കരുതെന്നു സംസ്ഥാനത്തെ സ്വാകാര്യ ആശുപത്രികൾക്കു സർക്കാർ ഇന്നലെ നിർദേശം നൽകി. കോഴിക്കോട് ജില്ലയിൽ ആവശ്യമായ സ്ഥലങ്ങളിലെല്ലാം പ്രത്യേക (ഐസൊലേഷൻ) വാർഡുകൾ ഏർപ്പെടുത്തി. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമും തുറന്നു. മൃഗങ്ങളിലെ നിപ്പാ വൈറസ് ബാധ പഠിക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക സംഘം ഡയറക്ടറുടെ നേതൃത്വത്തിൽ കോഴിക്കോട്ട് ക്യാമ്പു ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാരോടും അതതു ദിവസത്തെ റിപ്പോർട്ടുകൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ആരോഗ്യ വകുപ്പു നിർദേശം നൽകി. സംസ്ഥാനത്തു നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഴം, പച്ചക്കറി, കുടിവെള്ളം എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നു ഭക്ഷ്യസുരക്ഷാ വിഭാഗവും മുന്നറിയിപ്പു നൽകി. നിപ്പാ പനി കണ്ടെത്തിയ രണ്ടു…
Read More