കസബയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരേ രംഗത്തു വന്ന നടി പാര്‍വതിക്കെതിരേ നാനാവശത്തു നിന്നും വിമര്‍ശനങ്ങളുടെ പെരുമഴയാണ്. സിനിമരംഗത്തുള്ളവര്‍ തന്നെ പാര്‍വതിയെയും റിമ കല്ലിംഗലിനെയും ഒറ്റപ്പെടുത്താന്‍ മത്സരിക്കുകയാണ്. അതിനിടെ കെ. സുജയെന്ന പെണ്‍കുട്ടി പാര്‍വതിയെയും സിനിമയിലെ വനിതാ സംഘടനയെയും വിമര്‍ശിച്ചു കൊണ്ടെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുകയാണ്. സുജ പറയുന്നതിങ്ങനെ- പ്രിയപെട്ട പാര്‍വ്വതി കൊച്ചമ്മേ.. കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു. ഒറ്റ വാക്കില്‍ ‘ബലേ ഭേഷ്’ എന്നേ പറയാനുളളൂ കൊച്ചമ്മേ.. ശരിക്കും കൊച്ചമ്മ പൊളിച്ചടുക്കി..ശെരിക്കും പറഞാല്‍ അഭിനയത്തിന്റെ കാര്യത്തില്‍ ശോഭനയും ഉര്‍വ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നില്‍ ഒന്നും അല്ലന്ന് ആ പ്രസംഗം കണ്ടാല്‍ അറിയാം.പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉളള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും…പിന്നെത്ന് വേണം കൊച്ചമ്മക്ക്…അതൊക്കെ പോട്ടെ കൊച്ചമ്മ മാത്തുകുട്ടിയുടെ ഒരു പരിപാടിയില്‍ സ്ത്രീയെ ഉദ്ധരിക്കാന്‍ മറ്റേ കുഴല്‍…
Read MoreCategory: Editor’s Pick
ജിഷയുടെ കൈവശം ഉണ്ടായിരുന്ന പെന്‍ക്യാമറ എവിടെ, ജിഷയെ മരിച്ച നിലയില്‍ കണ്ടത് ജനലിലൂടെയെന്ന് പറഞ്ഞിരുന്നു, പക്ഷേ പിന്നെ കേട്ടത് മറിച്ച്, കൊലയ്ക്കു പിന്നില്‍ വന്ഗൂഡാലോന, ജിഷയുടെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തലുമായി രംഗത്ത്
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമവിദ്യാര്‍ഥിനി ജിഷയുടെ ഘാതകന് വധശിക്ഷ വിധിച്ചെങ്കിലും നിഗൂഡതകള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്നാണ് സഹപാഠികളായിരുന്നവര്‍ പറയുന്നത്. ജിഷയുടെ കൊലപതാകം വെറുമൊരു കേസായി പോകേണ്ടതായിരുന്നു. എന്നാല്‍ എറണാകുളം ലോകോളജിലെ സഹപാഠികളാണ് ജിഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തുന്നത്. രാഷ്ട്രദീപിക ദിനപത്രമാണ് അന്ന് ആദ്യമായി ഈ വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതും പിന്നീട് മറ്റു മാധ്യമങ്ങളും സംഘടനകളും വിഷയം ഏറ്റെടുക്കുന്നതും. അമിറുള്‍ ഇസ്ലാമിന് വധശിക്ഷ വിധിച്ചശേഷം ജിഷയുടെ കൂട്ടുകാരായിരുന്നവര്‍ വിവിധ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളിലും യഥാര്‍ഥ കൊലയാളി ഇനിയും നിയമത്തിന്റെ നോട്ടത്തിന് പുറത്താണ്. ജിഷ കൊല്ലപ്പെട്ടതിന് പിന്നാലെ അന്ന് കേസന്വേഷിച്ചിരുന്ന പെരുമ്പാവൂര്‍ സിഐയെ നേരില്‍ക്കണ്ട് സംസാരിച്ച കാര്യം അന്ന് ആക്ഷന്‍കമ്മിറ്റിയെ നയിച്ച ഷാജഹാന് ഓര്‍ത്തെടുത്തു. ജിഷ മരിച്ചുകിടക്കുന്ന കാര്യം അമ്മ രാജേശ്വരി കണ്ടത് വീടിന്റെ ജനാലയിലൂടെയാണ് എന്നായിരുന്നു സിഐ അന്ന് എന്നോട് പറഞ്ഞത്. പക്ഷേ, വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ജിഷയുടെ…
Read Moreഎനിക്ക് നീതി വേണം! ഫേസ്ബുക്ക് കാമുകന് പാതിരാത്രി വിളിച്ചിറക്കി; അരുതാത്തത് സംഭവിച്ചപ്പോള്‍ വിവാഹം കഴിച്ചു ഉപേക്ഷിച്ചു; താമസം ഭര്‍ത്തൃവീട്ടിലെ വരാന്തയില്‍; സംഭവം കോട്ടയം മാന്‍വെട്ടത്ത്; യുവതി രാഷ്ട്രദീപികയോട്…
ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവ് പിന്നീട് യുവതിയെ ഉപേക്ഷിച്ച് നാടുവിട്ടതായി പരാതി. കോട്ടയം കുറുപ്പുന്തറ മാന്‍വെട്ടത്താണ് നാടകീയ സംഭവങ്ങള്‍. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ പെണ്‍കുട്ടി ഭര്‍ത്തൃവീട്ടിലെ വരാന്തയിലാണ് മൂന്നുദിവസമായി താമസം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ അകത്തു കയറാന്‍ സമ്മതിക്കുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പെണ്‍കുട്ടി രാഷ്ട്രദീപികയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ വാക്കുകളിലൂടെ. മധുരവേലിയിലാണ് എന്റെ വീട്. അച്ഛന് ചെറുപ്പത്തിലെ മരിച്ചുപോയി. എനിക്കു താഴെ രണ്ടു സഹോദരങ്ങളാണ്. പ്ലസ്ടു കഴിഞ്ഞശേഷം കടുത്തുരുത്തിയില്‍ ലാബ് ടെക്നീഷന്‍ കോഴ്സ് പഠിക്കുകയാണ്. ഇതിനിടെ ഈ ജനുവരിയിലാണ് മാന്‍വെട്ടം സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. പരിചയം പ്രണയമായി വളര്‍ന്നത് പെട്ടെന്നാണ്. ഒരിക്കല്‍ പോലും നേരിട്ട് കണ്ടില്ലെങ്കില്‍ ഞങ്ങള്‍ തമ്മില്‍ അടുത്തു. ഇതിനിടെ ഒരുദിവസം എന്നെ നേരിട്ട് കാണണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവന് പറഞ്ഞു. അന്ന് രാത്രി ഒരുമണിയോടെ…
Read Moreകാമുകനൊപ്പം കറങ്ങിയ പ്രവീണയുടെ ഫോണില്‍ വീഡിയോയും മോശം ഫോട്ടോകളും, രാത്രി കാമുകനൊപ്പം കറങ്ങയിരുന്നത് പ്രമുഖ ചാനലിന്റെ റിപ്പോര്‍ട്ടര്‍ എന്ന വ്യാജേന, പ്രവീണയുടെയും കുട്ടിക്കാമുകന്റെയും തട്ടിപ്പുകള്‍ കണ്ട് ഞെട്ടി പോലീസും
കണ്ണൂര്‍ ഓര്‍ക്കാട്ടേരിയില്‍ ഭര്‍ത്താവിനെയും ഏഴുവയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് എട്ടു വയസിലേറെ പ്രായക്കുറവുള്ള കാമുകന്റെ ഒപ്പം യുവതി പോയ സംഭവത്തില്‍ കഥകള്‍ ഓരോന്നായി പുറത്തുവരുന്നു. ഓര്‍ക്കാട്ടേരിയില്‍ നിന്നു കാണാതായ മൊബൈല്‍ ഷോപ്പ് ഉടമ അംജാദും ജീവനക്കാരി പ്രവീണയും താമസിക്കുന്ന വാടക വീട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയത് നിഗൂഡതകളുടെ ചെപ്പു തുറക്കുന്ന തെളിവുകളാണ്. രണ്ടാഴ്ച്ച മുമ്പാണ് മൊബൈല്‍ ഷോപ്പ് ജീവനക്കാരിയെ കാണാതാകുന്നത്. പിന്നീട് ഇവരെ ഒരു വാടകവീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പ്രവീണയുടെ ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഫോണില്‍ നിന്ന് അംജാദുമൊത്തുള്ള രഹസ്യ വീഡിയോയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒട്ടേറെ അശ്ലീല ഫോട്ടോകളും ഫോണില്‍ നിന്ന് പോലീസിന് ലഭിച്ചു. ഈ ഫോണാകട്ടെ ഉപയോഗിക്കാത്തതുമായിരുന്നു. ഇവര്‍ താമസിച്ചിരുന്ന റൂമില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍, നിരവധി അശ്ലീല പുസ്തകങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വിലയേറിയ മദ്യവും രഹസ്യമായി സൂക്ഷിച്ചിരുന്നു. പകല്‍ വാടകവീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിച്ചിരുന്ന ഇവര്‍ രാത്രികളിലായിരുന്നു…
Read Moreഭര്‍ത്താവിനെ കൊന്ന് കാമുകന്റെ മുഖം പൊള്ളിച്ച് ഭര്‍ത്താവാക്കിയ സ്വാതിയെ കുടുക്കിയത് മട്ടണ്‍ സൂപ്പ്, എല്ലാവരും കബളിപ്പിച്ച രാജേഷിനും സ്വാതിക്കും പിഴച്ചത് ഇങ്ങനെ
തെലങ്കാനയിലെ ഒരു ആസൂത്രിത കൊലപാതകം ആയിരുന്നു ഈ ആഴ്ച്ചകളില്‍ ദേശീയ മാധ്യമങ്ങളിലടക്കം നിറഞ്ഞു നിന്ന വാര്‍ത്തകളിലൊന്ന്. സ്വന്തം ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ സ്വാതിയെന്ന 27കാരിയാണ് ഈ കഥയിലെ വില്ലത്തി. രാജേഷ് എന്ന കാമുകനെ ആസിഡില്‍ മുഖം പൊള്ളിച്ച് ഭര്‍ത്താവാക്കി മാറ്റിയ സ്വാതിയുടെ അതിബുദ്ധി വെളിച്ചത്താക്കിയത് ബന്ധുക്കള്‍ നല്കിയ സൂപ്പും. ഭര്‍ത്താവ് സുധാകര്‍ റെഡ്ഡിയെ കൊന്നകേസില്‍ ഭാര്യയും നഴ്സുമായ എം. സ്വാതി(27)യെ കഴിഞ്ഞ ഞായറാഴ്ച തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മട്ടണ്‍ സൂപ്പ് രാജേഷിനെയും സ്വാതിയെയും കുടുക്കിയത് ഇങ്ങനെ-മൂന്നു വര്‍ഷം മുമ്പായിരുന്നു സുധാകറുമായി സ്വാതിയുടെ വിവാഹം. ഈബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ഇതിനിടെയാണ് ഫിസിയോ തെറാപ്പിസ്റ്റായ രാജേഷുമായി യുവതി അടുക്കുന്നത്. സുധാകറിനെ ഇല്ലാതാക്കി ഒരുമിച്ചു കഴിയാനായിരുന്നു സിനിമാക്കഥയെപ്പോലും വെല്ലുന്ന പദ്ധതി ഇരുവരും ചേര്‍ന്നു തയാറാക്കിയത്. കഴിഞ്ഞ മാസം 27 ന് സ്വാതിയും കാമുകന് രാജേഷും ചേര്‍ന്ന് സുധാകറിനെ കൊന്ന്…
Read Moreപരാതിയില്‍ കഴമ്പുണ്ട്! യുവതി നേരിട്ടും ഫോണിലൂടെയും ആവശ്യപ്പെട്ടത് ഭീമമായ തുക; തന്റെ പക്കലുള്ള മുഴുവന്‍ തെളിവുകളും ഹാജരാക്കാമെന്നു നടന് ഉണ്ണി മുകുന്ദന്
കൊച്ചി: യുവതിയും സുഹൃത്തും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ തെളിവുകൾ ഹാജരാക്കാമെന്നു നടൻ ഉണ്ണി മുകുന്ദൻ. ഇതു സംബന്ധിച്ച് തന്റെ പക്കലുള്ള മുഴുവൻ തെളിവുകളും ഹാജരാക്കാമെന്നു നടൻ ചേരാനെല്ലൂർ പോലീസിനെ അറിയിച്ചു. നടന്റെ പരാതിയിൽ കഴന്പുണ്ടെന്നു വ്യക്തമാക്കുന്ന പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ തെളിവുകൾ ലഭിക്കുന്ന സാഹചര്യത്തിൽ യുവതിയെയും സുഹൃത്തിനെയും ചോദ്യം ചെയ്യുമെന്നും പറഞ്ഞു. ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ കോളുകളാകും നടൻ ഹാജരാക്കുകയെന്നാണു വിവരം. ചേരാനെല്ലൂർ എസ്ഐ സുനുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി യുവതിയും സുഹൃത്തുകളും ചേർന്നു പണം തട്ടാൻ ശ്രമിക്കുന്നുവെന്നുകാട്ടി നടൻ ഒറ്റപ്പാലം പോലീസിനു നൽകിയ പരാതി ഇവിടെനിന്നു ചേരാനല്ലൂർ പോലീസിനു കൈമാറുകയായിരുന്നു. സംഭവം നടന്നതു ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാലാണു കേസ് കൈമാറിയത്. കുന്നുംപുറത്തെ ഫ്ളാറ്റിൽ വാകയ്ക്കു താമസിച്ചുവരവേ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സ്ത്രീയും സുഹൃത്തും തിരക്കഥ…
Read Moreമദ്യപാനത്തിനിടെ കണ്ടുമുട്ടി, ഒരു രാത്രി വെളുത്തപ്പോള്‍ ഭാര്യയായി! അമിറുള്‍ ഇസ്ലാമിന്റെ ഭാര്യ 20 വയസ് കൂടുതലുള്ള സ്ത്രീ; ജിഷ വധക്കേസിലെ പ്രതിയുടെ ഭൂതകാലം ഇങ്ങനെ…
ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിന്റെ ഭൂതകാലം അത്ര നല്ലതായിരുന്നില്ല. അസമിലെ നാഗോണ്‍ ജില്ലയിലെ സോലാ പുത്തൂര്‍ ഗ്രാമത്തിലാണ് അമീര്‍ ഉള്‍ഇസ്ലാം ജനിച്ചതും വളര്‍ന്നതും. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാതെ നന്നേ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടു. വിവിധ സംസ്ഥാനങ്ങളില്‍ ഹോട്ടലില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. അവസാനം കേരളത്തിലെത്തി. എട്ടുവര്‍ഷത്തോളം കേരളത്തില്‍ പല ഭാഗങ്ങളില്‍ കെട്ടിടനിര്‍മാണം അടക്കമുള്ള ജോലികള്‍ ചെയ്തു. പിന്നീട് പെരുമ്പാവൂരില്‍ വല്ലത്തുള്ള സഹോദരന് ബഹര്‍ ഉള് ഇസ്ലാമിനൊപ്പം താമസം ആരംഭിച്ചു. പിന്നീടിവിടെ സ്ഥിരതാമസമാക്കി. പെരുമ്പാവൂരില്‍ വച്ച് 20 വയസ് കൂടുതലുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു. അമീറിന്റെ അതേപ്രായത്തില്‍ (20 വയസ്) ഉള്ള മകന് ഇവര്‍ക്കുണ്ടായിരുന്നു. സ്ത്രീയും മദ്യപാനിയാണ്. അമിറുള്‍ കടുത്ത ലൈംഗീക വൈകൃതത്തിനുടമ. മൃഗങ്ങളോടും ഇയാള്‍ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു എന്നാണു പോലീസ് അന്വേഷത്തില്‍ കണ്ടെത്തിയത്. ജിഷയുടെ കൊലപാതകത്തിന് ഏതാനും മാസം മുന്‍പ് ഇയാള്‍ ആലുവയ്ക്കടുത്ത്…
Read Moreതട്ടമിട്ട് ഫ്ളാഷ്മോബ് അവതരിപ്പിച്ച ജസ്ലയ്ക്കു നേരെ സോഷ്യല്‍ മീഡിയ ആങ്ങളമാരുടെ തെറിവിളി, പരാതി നല്‍കിയതോടെ ഒന്‍പതു പേര്‍ക്കെതിരേ കേസെടുത്ത് മാത്രം പോലീസ് കാര്യങ്ങള്‍ അവസാനിപ്പിച്ചു
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിക്കു സമീപം ഫ്ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്കുനേരെ വധഭീഷണിയെന്നു പരാതി. മലപ്പുറം സ്വദേശിനി ജസ് ലയാണ് മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും നേരിട്ടു പരാതി നല്‍കിയത്. ഫ്ളാഷ് മോബ് അവതരിപ്പിച്ചതിനുശേഷം തനിക്ക് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ജീവനു ഭീഷണി ഉയരുന്നുണ്ടെന്നു പെണ്‍കുട്ടി പരാതിപ്പെടുന്നു. ഐഎഫ്എഫ്കെ വേദിയില്‍ തട്ടമിട്ട് ഫ്ളാഷ് മോബ് അവതരിപ്പിച്ച ജസ്ലയ്ക്കു നേരെ കഴിഞ്ഞ ദിവസങ്ങളായി കടുത്ത സൈബര്‍ അധിക്ഷേപമാണുണ്ടാകുന്നത്. ലൈവ് വീഡിയോകള്‍ വഴിയും വാട്സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ വഴിയും പെണ്‍കുട്ടിക്കെതിരേയും ഇവരുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും അധിക്ഷേപവും ഭീഷണിയും തുടരുകയാണ്. മലപ്പുറത്ത് എയ്ഡ്സ് ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്ളാഷ് മോബ് കളിച്ചതിനെത്തുടര്‍ന്നു അവര്‍ക്ക് നേരേയുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരായ പ്രതിഷേധം എന്ന നിലയിലാണു ജസ്ലയും കൂട്ടരും തിരുവനന്തപുരത്തു ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്. അതേസമയം, ജസ്ലയ്ക്കു നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വധഭീഷണി ഉയര്‍ത്തിയെന്ന പരാതിയില്‍…
Read Moreപെണ്‍കുട്ടിക്കെതിരേ പരാതിയുമായി ഉണ്ണി മുകുന്ദന്, സിനിമയില്‍ ചാന്‍സ് തന്നില്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് പെണ്‍കുട്ടി, പ്രതിസ്ഥാനത്ത് ഒറ്റപ്പാലത്തുകാരി, സിനിമയേക്കാള്‍ ട്വിസ്റ്റ് നിറഞ്ഞ സംഭവം ഇങ്ങനെ
പീഡിപ്പിച്ചതായി പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ യുവ നടന് ഉണ്ണി മുകുന്ദന് പൊലീസില്‍ പരാതി നല്കി. തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ എത്തിയ യുവതി സിനിമയില്‍ അഭിനയിക്കണമെന്നും അല്ലെങ്കില്‍ പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തിയതായാണ് താരം പരാതി നല്‍കിയിരിക്കുന്നത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച് പരാതിയില്‍ പറയുന്നതിങ്ങനെ, ആഗസ്റ്റ് 23ന് ഒറ്റപ്പാലം സ്വദേശിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വാടക വീട്ടിലെത്തി. എന്നാല്‍ തിരക്കഥ അപൂര്‍ണ്ണമായതിനാല്‍ താരം സിനിമ നിരസിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് യുവതി ഉണ്ണിയെ ഫോണില്‍ വിളിക്കുകയും തന്നെ പീഡിപ്പിച്ചതായി പോലീസില്‍ പരാതി നല്‍കുമെന്നും ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ…
Read Moreസുഖജീവിതം,പത്തുകിലോ കൂടി! സെല്ലിനുള്ളില്‍ മൂളിപ്പാട്ടും സഹതടവുകാരോട് സൗഹൃദവും; ഭാര്യ തിരിഞ്ഞു പോലും നോക്കിയില്ല, ജിഷ വധക്കേസിലെ പ്രതി അമിറുളിന്റെ ജയില്‍ ജീവിതം ഇങ്ങനെ
കേരളത്തെ നടുക്കിയ പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതി പിടിയിലായപ്പോള്‍ ഏവരും ഞെട്ടിയിരുന്നു. മീശ പോലും മുളയ്ക്കാത്ത ഒരു പയ്യന്. കണ്ടാല്‍ വലിയ ക്രൂരഭാവമൊന്നും തോന്നിക്കാത്ത രൂപം. പൊക്കം കുറഞ്ഞ മെല്ലിച്ച ചെറുപ്പക്കാരനില്‍ നിന്ന് ജയിലിലെ ഒന്നര ജീവിതം അമിറുള്‍ ഇസ്ലാം എന്ന ആസാം സ്വദേശിയെ മാറ്റിയെടുത്തത് ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മെലിഞ്ഞ ആളായിരുന്നു. ഇപ്പോള്‍ ശരീരം വണ്ണംവച്ചു. തൂക്കവും കൂടി. പിടിയിലാകുമ്പോള്‍ തൂക്കം 45 കിലോയായിരുന്നു. നിലവില്‍ ഭാരം 55 കിലോയായി. ജയിലിലെത്തിയ ആദ്യ ദിനങ്ങളില്‍ വലിയ സമ്മര്‍ദത്തിലായിരുന്നു അമിറുള്‍. പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുക പതിവായിരുന്നു. എന്നാല്‍ കൗണ്‍സലിങ്ങിനു വിധേയനാക്കിയതോടെ ഇതില്‍ മാറ്റംവന്നു. സഹതടവുകാരുമായി സൗഹൃദത്തിലായിരുന്നു. അടച്ചിട്ട കോടതിയിലെ വിചാരണവേളകളില്‍ മാത്രമായിരുന്നു പുറംലോകം കണ്ടത്. അസം സ്വദേശിയായ അമീര്‍ ഉളിന് അസമീസും ഹിന്ദിയും ബംഗാളിയും അറിയാം. കേരളത്തില്‍ ജോലിചെയ്തിരുന്നെങ്കിലും മലയാളത്തില്‍ സംസാരിക്കാന്‍ അറിയില്ലായിരുന്നു.…
Read More