കോഴിക്കോട് :ഉപയോഗിച്ച സാധനങ്ങളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്സ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്. വിപണിയില്‍ ആറ് ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ വിലവരുന്ന ബൊലേറോ ജീപ്പടക്കം വാഹനങ്ങൾ കേവലം രണ്ട് ലക്ഷം രൂപയ്ക്ക് വില്‍ക്കാനുണ്ടെന്ന് പരസ്യം നൽകിയാണ് ആർമി ഓഫീസർ ചമഞ്ഞ് തട്ടിപ്പ്. വാഹനത്തിന്റെ വിവിധ ഫോട്ടോകളും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ സഹിതം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. വാഹനം ഇഷ്ടപ്പെട്ടാല്‍ കാര്‍ഗോയായി ഉടന്‍ തന്നെ അയച്ചു നല്‍കാമെന്നും കാര്‍ഗോ തുക മുന്‍കൂട്ടി ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തരണമെന്നുമാണ് ആവശ്യപ്പെടുന്നത്. തിരുവമ്പാടി സ്വദേശിയായ കർഷകനെയാണ് തട്ടിപ്പിനിരകളാക്കാന് ശ്രമിച്ചത്. എന്നാല്‍ സുഹൃത്തായ പഞ്ചാബിലെ സൈനിക ഉദ്യോഗസ്ഥന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇത് തട്ടിപ്പ് സംഘമാണെന്ന് ബോധ്യപ്പെടുകയായിരുന്നു.നിരവധി പേർ ഈ വിധത്തിൽ തട്ടിപ്പിനിരയായതായി വാഹന ഡീലർമാർ സാക്ഷ്യപ്പെടുത്തുന്നു. ഏഴായിരത്തിൽ താഴെ മാത്രം കിലോമീറ്റർ ഓടിയ 2014 മോഡൽ…
Read MoreCategory: Editor’s Pick
ഞങ്ങള്‍ കഴിഞ്ഞത് ഭാര്യാഭര്ത്താക്കന്മാരെപോലെ! ജോളിയുമായി പിരിയാന്‍കഴിയാത്ത ബന്ധം; അകന്നു പോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കി; അറസ്റ്റിലായ മാത്യുവിന്റെ ഞെട്ടിക്കുന്ന മൊഴി ഇങ്ങനെ…
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ ഭയപ്പെട്ടിരുന്നതായി രണ്ടാംപ്രതി മഞ്ചാടിയിൽ സാമുവൽ മാത്യു എന്ന ഷാജിയുടെ മൊഴി. ജോളിയിലെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് സംശയംതോന്നിയതു മുതല്‍ ഭയമായിരുന്നു. എന്നാല്‍ ഇക്കാര്യം ആരോടും തുറന്നുപറയാന്‍ കഴിഞ്ഞിരുന്നില്ലെന്നും ജോളി അകന്നുപോവുമെന്ന് കരുതി എല്ലാം ഉള്ളിലൊതുക്കുകയായിരുന്നുവെന്നും മാത്യു അന്വേഷണഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. തന്റെ പിതൃസഹോദരീ പുത്രനായ റോയിയുമായി വിവാഹം കഴിഞ്ഞ് ജോളി കൂടത്തായിയിൽ എത്തി അധികം വൈകാതെ ബന്ധം തുടങ്ങിയതാണ്. എല്ലാതരത്തിലും വളരെ അടുത്ത ബന്ധമായിരുന്നു. അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്. ഞങ്ങൾ ഭാര്യാ-ഭർത്താക്കന്മാരെപോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു. റോയ്തോമസിന്റെ മരണത്തിനു മുമ്പേ തന്നെ ജോളിയുമായി അടുത്തിരുന്നു. ബന്ധുക്കളായതിനാല്‍ വീട്ടില്‍ സന്ദര്‍ശിക്കുന്നതിലും ജോളിയുമായി ഇടപഴകുന്നതിലും ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. അതിനാല്‍ ബന്ധം തുടരാന്‍ സാധിച്ചു. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മദ്യപാനവും ജോളിയുമായുള്ള അടുപ്പത്തിന് അവസരമൊരുക്കി. അക്കാലത്താണ് റോയ്തോമസിന്റെ…
Read Moreഒളിച്ചോട്ടക്കാരേ ജാഗ്രതൈ! മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവരുടെ “ഹണിമൂൺ’ ഇനി ജയിലുകളിൽ; കേസെടുക്കുന്നത് ജാമ്യമില്ലാ വകുപ്പിൽ
പയ്യന്നൂര്‍(കണ്ണൂർ): മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവര്‍ ഒരു നിമിഷം ഓര്‍ക്കുക. ഉപേക്ഷിക്കപ്പെടുന്ന മക്കളുടെ സംരക്ഷണത്തിനായി നിയമം അരയും തലയും മുറുക്കി രംഗത്തെത്തിക്കഴിഞ്ഞു. ഇതോടെ ഒളിച്ചോട്ടത്തെ തുടര്‍ന്ന് ഇവര്‍ സ്വപ്നം കാണുന്ന പുതിയ “ഹണിമൂണ്‍’ ദിവസങ്ങള്‍ ഇരുമ്പഴിക്കുള്ളിലായിരിക്കും ചെലവഴിക്കേണ്ടി വരിക. മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഉപേക്ഷിക്കപ്പെടുന്ന മക്കളുടെ സംരക്ഷണത്തിനായി നിയമം കര്‍ശനമാക്കാനുള്ള തീരുമാനമായത്. ജില്ലാ ജഡ്ജിയും ജില്ലയിലെ പോലീസുദ്യോഗസ്ഥരും ചേര്‍ന്നുള്ള യോഗത്തിലാണ് ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടെ കണ്ണീരൊപ്പാനുള്ള തീരുമാനമുണ്ടായത്. കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ളവര് സ്വന്തം സുഖങ്ങള്‍ തേടി ഒളിച്ചോടുമ്പോള്‍ കുഞ്ഞുങ്ങളുടെ അവകാശങ്ങളാണ് ചവിട്ടി മെതിക്കപ്പെടുന്നത്. ഇത്തരത്തില്‍ നിരവധി കുട്ടികളുടെ ഭാവിയാണ് ചോദ്യം ചെയ്യപ്പെടുന്നതും വഴിയാധാരമാകുന്നതും. ഇത്തരം സാഹചര്യങ്ങളില്‍പ്പെടുന്ന കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒളിച്ചോട്ടക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള തീരുമാനമുണ്ടായത്. ഈ തീരുമാനമനുസരിച്ച് കര്‍ശന നടപടിയെടുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും…
Read Moreജോളി പഴയ ജോളിയല്ല! 35 ദിവസങ്ങള്‍ ; പോലീസ് കസ്റ്റഡിയില്‍ ഇപ്പോൾ “സൗമ്യ’; ചില നിഗൂഡതകൾ ഇനിയും ഇവർ തുറന്നുപറഞ്ഞിട്ടില്ലെന്ന് പോലീസ്
സ്വന്തംലേഖകന്‍ കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി പോലീസ് കസ്റ്റഡിയില്‍ ഇപ്പോൾ “സൗമ്യ’. വിലങ്ങണിയിച്ച് 35 ദിവസംപൂര്ത്തിയാകുമ്പോഴേക്കും കൊലപാതക പരമ്പരയിലെ ആറു പേരേയും കൊലപ്പെടുത്തിയതിന്റെ കഥകളെല്ലാം ജോളി ഒരു മറയുമില്ലാതെവെളിപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തുമ്പോഴുള്ള ജോളിയുടെ മാനസികനിലയല്ല ഇപ്പോഴുള്ളത്. സാരമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് അന്വേഷണസംഘം പറയുന്നു. ആദ്യഘട്ടത്തില്‍ കൊടുംക്രിമനലുകള്‍ പെരുമാറിയതുപോലെ നിഗൂഢത നിറഞ്ഞതായിരുന്നു ജോളിയുടെ വാക്കുകള്‍. ചോദ്യങ്ങള്‍ക്ക് മുന്നില്‍ പലതവണ കള്ളം പറഞ്ഞ് പിടിച്ചു നിന്ന ജോളി തെളിവുകള്‍ നിരത്തിയതോടെ മൗനിയായി മാറുകയായിരുന്നു. ഓരോ ദിവസം പിന്നിടുമ്പോഴും മൊഴിയായി നല്കിയ കള്ളങ്ങള്‍ ചീട്ട്കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ ജോളിയില്‍ ഒളിഞ്ഞിരുന്ന ക്രിമിനല്‍ ചിന്താഗതിയും മാറിതുടങ്ങി. മന:ശാസ്ത്രഞ്ജരുടെ കൗണ്‍സിലിംഗും പോലീസുകാരുടെ സമീപനവും മറ്റും ജോളിയുടെ സ്വഭാവത്തെ മാറ്റുകയായിരുന്നു. ഇനിയുള്ള കാലം അഴിക്കുള്ളിലാവുമെന്നുറപ്പിച്ച ജോളി എല്ലാ കുറ്റങ്ങളും താന്‍ ചെയ്തതാണെന്ന് ഒടുവില്‍ സമ്മതിച്ചു തുടങ്ങി. എങ്കിലും ചില നിഗൂഡതകൾ ഇനിയും ഇവർ…
Read Moreചരിത്രവിധി! അയോധ്യയിൽ രാമക്ഷേത്രം; മുസ്ലിംകൾക്ക് തർക്കഭൂമിക്കു പുറത്ത് അഞ്ചേക്കർ; രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിന്റെ നാൾവഴികളിലൂടെ…
ന്യൂ ഡൽഹി: അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി അനുമതി. മുസ്ലിമുകൾക്ക് മസ്ജിദ് പണിയാൻ വേറെ അഞ്ച് ഏക്കർ ഭൂമി നൽകും. മൂന്നു മാസത്തിനകം കേന്ദ്രസർക്കാർ ട്രസ്റ്റ് രൂപികരിച്ച് തർക്കഭൂമി ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു. 2.77 ഏക്കർ ഭൂമി മൂന്നു കക്ഷികൾക്കു തുല്യമായി വിഭജിച്ചുകൊണ്ടുള്ള അലഹാബാദ് ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീകോടതി പ്രസ്താവിച്ചു. ഇന്നു രാവിലെ 10.30ന് ആരംഭിച്ച വിധി പ്രസ്താവനം അരമണിക്കൂറോളം നീണ്ടു. ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, അശോക് ഭൂഷൺ, ഡി.വൈ. ചന്ദ്രചൂഡ്, എസ്. അബ്ദുൾ നസീർ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റു ജഡ്ജിമാർ. കീഴ്വഴക്കം മറികടന്നാണ് അവധിദിനമായ ഇന്ന് വിധി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ആറു മുതൽ തുടർച്ചയായി 40 ദിവസം(ആഴ്ചയിൽ അഞ്ചു ദിവസം ) നീണ്ട തുടർവാദത്തിനുശേഷമാണു…
Read Moreഫാം ഹൗസ് ജീവനക്കാരന്റെ കൊലപാതകം കരുതിക്കൂട്ടി തന്നെ ; പ്രണയിച്ച് വിവാഹം കഴിച്ച ഭർത്താവിനെ കൊലപ്പെടുത്താൻ ഭാര്യയുടെ ഒത്താശ
രാജകുമാരി (ഇടുക്കി) : ശാന്തൻപാറ പുത്തടിയിൽ ഫാം ഹൗസ് ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ കൃത്യത്തിനായി ഏറെ നാളത്തെ ആസൂത്രണം നടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ഒളവിലിരുന്ന് പ്രതി പുറത്തു വിട്ട വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്താൻ സഹായകരമാകുന്ന സൂചനകളും ലഭിച്ചു. ഒരാഴ്ച്ച മുൻപ് കാണാതായ പുത്തടി മുല്ലുർ റിജോഷി (31) ന്റെ മൃതദേഹമാണ് കഴുതക്കുളംമേട്ടിൽ പ്രവർത്തിക്കുന്ന ഫാം ഹൗസിന്റെ സമീപത്ത് നിർമിക്കുന്ന മഴവെള്ള സംഭരണിയോട് ചേർന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ലിജി (29), രണ്ടര വയസുള്ള മകൾ ജൊവാന, ഫാംഹൗസ് മാനേജർ ഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം അബ്ദുൾഖാദർ (31) എന്നിവരെ കഴിഞ്ഞ നാലു മുതൽ കാണാതായിരുന്നു. ലിജിയും കാമുകനായ വസിമും ചേർന്ന് റിജോഷിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ…
Read Moreഒടുവിൽ “ഐപിഎസുകാരൻ’ പോലീസിന്റെ പിടിയിൽ; വ്യാജ രേഖകൾ ചമച്ച് അമ്മയും മകനും തട്ടിയത് കോടികൾ
സ്വന്തം ലേഖകൻ ഗുരുവായൂർ: ഐപിഎസ് ഓഫീസർ ചമഞ്ഞ് കോടികളുടെ തട്ടിപ്പു നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. തലശ്ശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ വീട്ടിൽ വിപിൻ കാർത്തികാണ് പിടിയിലായത്. ചിറ്റൂർ പോലീസ് പിടികൂടിയ ഇയാളെ ഗുരുവായൂർ ടെന്പിൾ പോലീസിന് കൈമാറി. ഇന്നു പുലർച്ചെയാണ് സംഭവം. ഗുരുവായൂരിൽ കൊണ്ടുവന്ന പ്രതിയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. അമ്മ ശ്യാമളയോടൊപ്പമാണ് വിപിൻ തട്ടിപ്പ് നടത്തിയിരുന്നത്. കോഴിക്കോട് ബിലാത്തിക്കുളത്തുള്ള വാടക വീട്ടിൽനിന്ന് ശ്യാമളയെ പിടികൂടിയെങ്കിലും വിപിൻ ഓടി രക്ഷപ്പെടുകയായിരുന്നു. ബാങ്കുകളിൽ നിന്നുള്ള വായ്പാ തട്ടിപ്പിന് പുറമേ ഗുരുവായൂരിലെ ഇന്ത്യൻ ഓവർസീസ് ബാങ്ക് മാനേജർ സുധാദേവിയെ കബളിപ്പിച്ച് 97 പവൻ സ്വർണവും 25 ലക്ഷം രൂപയും കൈക്കലാക്കിയിരുന്നു. ചികിത്സയ്ക്കും ചില ബാധ്യതകൾ തീർക്കാനുമുണ്ടെന്ന് പറഞ്ഞാണ് പണവും സ്വർണവും വാങ്ങിയിരുന്നത്. സ്വർണവും പണവും തിരികെ ലഭിക്കാതായതോടെ സുധാദേവി നൽകിയ പരാതിയാണ് അമ്മയേയും മകനെയും കുടുക്കിയത്.…
Read Moreആ ഭൂമി വിറ്റത് 16 ലക്ഷം രൂപയ്ക്കല്ല! ടോം തോമസ് ഭൂമിവിറ്റ് നൽകിയ പണത്തിലും തിരിമറി; 20 ലക്ഷത്തിൽപരം രൂപയും ജോളി തട്ടിയെടുത്തു; ഭൂമി വാങ്ങിയ ആളുടെ മൊഴിയെടുത്തു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ഭർതൃപിതാവ് പൊന്നാമറ്റം ടോം തോമസിനെ കബളിപ്പിച്ച് കൂടുതൽ പണം തട്ടിയെടുത്തതായി അന്വേഷണസംഘം കണ്ടെത്തി. റോയി-ജോളി ദന്പതികൾക്ക് പുതിയ വീട് വയ്ക്കുന്നതിനായി കൂടത്തായിക്കടുത്ത മണിമുണ്ടയിലുണ്ടായിരുന്ന രണ്ട് ഏക്കര്‍ സ്ഥലം വില്പന നടത്തി ടോം തോമസ് 16 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു എന്നായിരുന്നു ജോളിയുടെ ആദ്യമൊഴി. എന്നാൽ മണിമുണ്ടയിലെ ഭൂമി വിറ്റത് 20 ലക്ഷം രുപയ്ക്ക് മുകളിലാണെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. അന്നമ്മ- ടോം തോമസ് ദന്പതികളുടെ കൊലപാതകം അന്വേഷിക്കുന്ന വടകര ഡിവൈഎസ്പി പ്രിൻസ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്ഥലം വിൽപ്പനയിലെ പണം തട്ടിയതിനെക്കുറിച്ച് വിശദാംശങ്ങൾ ലഭിച്ചത്. മണിമുണ്ടയിലെ സ്ഥലം വാങ്ങിയ ആളിൽനിന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴിയെടുത്തിരുന്നു. 20 ലക്ഷത്തിൽപരം രൂപയ്ക്ക് സ്ഥലം വിറ്റെങ്കിലും ഈ ഇടപാടിലെ നയാപൈസ പോലും ടോം തോമസിന്റെ അക്കൗണ്ടിൽ വന്നിട്ടില്ലെന്നും കണ്ടെത്തി.…
Read Moreമാവോയിസ്റ്റ് ബന്ധം; അറസ്റ്റ് ചെയ്തവരിൽ നിന്ന് കണ്ടെടുത്ത രഹസ്യകോഡുകള്‍ പരിശോധിക്കുന്നു; തിരിച്ചറിയൽ കടുത്ത വെല്ലുവിളിയെന്ന് പോലീസ്
കോഴിക്കോട് : മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തവരില്‍ നിന്ന് കണ്ടെടുത്ത രഹസ്യാകോഡിലുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ പോലീസ് ശ്രമം. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും ഡയറിയില്‍ എഴുതിയ രഹസ്യകോഡുകളെന്തെന്ന് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കീഴടങ്ങിയ മാവോയിസ്റ്റുകളില്‍ നിന്നും മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനരീതികളും മറ്റും അറിയാവുന്ന വിദഗ്ധരില്‍നിന്നും രഹസ്യകോഡിനെ കുറിച്ച് മനസിലാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത കോഡുകളാണുള്ളതെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. അതിനാല്‍ ഡയറിയിലെ ഉള്ളടക്കം തിരിച്ചറിയുകയെന്നത് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. പിടിയിലായ യുവാക്കളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നത് വഴി ഇത് തിരിച്ചറിയാനാവുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. 2016 നവംബര്‍ 24 നു മലപ്പുറം നിലമ്പൂര്‍ കരുളായി പടുക്ക വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സേനയുടെ വെടിയേറ്റു മരിച്ച മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മരണശേഷമാണ് പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയ താഹ ഫസല്‍ മാവോയിസ്റ്റ് ആശയങ്ങളുമായി സജീവമായി…
Read Moreവിദ്യാര്ഥികള്ക്കെതിരേ യുഎപിഎ ചുമത്തി വ്യാജ ഏറ്റുമുട്ടല്‍ വാര്‍ത്ത മുക്കി! പോലീസിനെ ചാരി, സിപിഎമ്മിനെ തല്ലി സിപിഐ മുഖപത്രം
തിരുവനന്തപുരം പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയുടെ മുഖപത്രമായ ജനയുഗം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തിലാണ് പോലീസിനെ വിമർശിച്ച് ജനയുഗത്തിലെ മുഖപ്രസംഗം. ഈ വിഷയത്തിൽ വസ്തുതാപരമായ അന്വേഷണം നടന്നിട്ടില്ല. അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കാനായിട്ടില്ല. ലഘുലേഖയുടെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ദുരൂഹമാണ്. പോലീസ് ഉദ്യോഗസ്ഥരുടെ ഗുഢനീക്കങ്ങളെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു. നഗരമാവോയിസ്റ്റ് എന്ന വിശേഷണമാണ് ഇവർക്ക് പൊലീസ് മുദ്രകുത്തിയിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ആശയപ്രചാരണം നടത്തിയെന്നതിന്റെ പേരിൽ യുഎപിഎ ചുമത്തിയതെന്ന ചോദ്യത്തിന് പൊലീസ് മറുപടി നൽകുന്നില്ല- മുഖപ്രസംഗത്തിൽ പറയുന്നു. പന്തീരാങ്കാവ് അറസ്റ്റിന്റെ പിന്നാമ്പുറം അത്യന്തം സംശയകരമായി തുടരുന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനാന്തരത്തിലെ വ്യാജ ഏറ്റുമുട്ടലാണ് എന്ന കാര്യത്തിൽ സംശയമില്ല. വായനയും ചിന്തയും ജീവിതശീലമാക്കിയവർ കേരളത്തിലെ പൊലീസിനെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ. വായനാമുറിയിലെ പുസ്തകങ്ങളുടെ പേരിൽ തീവ്രവാദിയും ഭീകരവാദിയുമായി കരിനിയമം ചാർത്തുന്നത് ന്യായീകരിക്കാനാവില്ല. എന്റെ സത്യാന്വേഷണ പരീക്ഷണം…
Read More