വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തി വ്യാജ ഏറ്റുമുട്ടല്‍ വാര്‍ത്ത മുക്കി! പോലീസിനെ ചാരി, സിപിഎമ്മിനെ തല്ലി സിപിഐ മുഖപത്രം

തി​രു​വ​ന​ന്ത​പു​രം പോ​ലീ​സി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​ഐ​യു​ടെ മു​ഖ​പ​ത്ര​മാ​യ ജ​ന​യു​ഗം. മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് വ​ിദ്യാ​ർ​ഥി​ക​ളെ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് പോലീസിനെ വിമർശിച്ച് ജനയുഗത്തിലെ മുഖപ്രസംഗം.

ഈ ​വി​ഷ​യ​ത്തി​ൽ വ​സ്തു​താ​പ​ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ട്ടി​ല്ല. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ മാ​വോ​യി​സ്റ്റ് ബ​ന്ധം തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ല. ല​ഘു​ലേ​ഖ​യു​ടെ പേ​രി​ൽ മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ക്കു​ന്ന​ത് ദു​രൂ​ഹ​മാ​ണ്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഗു​ഢ​നീ​ക്ക​ങ്ങ​ളെ നി​രീ​ക്ഷി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ന​ഗ​ര​മാ​വോ​യി​സ്റ്റ് എ​ന്ന വി​ശേ​ഷ​ണ​മാ​ണ് ഇ​വ​ർ​ക്ക് പൊ​ലീ​സ് മു​ദ്ര​കു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ശ​യ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന​തി​ന്‍റെ പേ​രി​ൽ യു​എ​പി​എ ചു​മ​ത്തി​യ​തെ​ന്ന ചോ​ദ്യ​ത്തി​ന് പൊ​ലീ​സ് മ​റു​പ​ടി ന​ൽ​കു​ന്നി​ല്ല- മുഖപ്രസംഗത്തിൽ പറയുന്നു.

​പ​ന്തീ​രാ​ങ്കാ​വ് അ​റ​സ്റ്റി​ന്‍റെ പി​ന്നാ​മ്പു​റം അ​ത്യ​ന്തം സം​ശ​യ​ക​ര​മാ​യി തു​ട​രു​ന്ന അ​ട്ട​പ്പാ​ടി മ​ഞ്ചി​ക്ക​ണ്ടി വ​നാ​ന്ത​ര​ത്തി​ലെ വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണ് എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. വാ​യ​ന​യും ചി​ന്ത​യും ജീ​വി​ത​ശീ​ല​മാ​ക്കി​യ​വ​ർ കേ​ര​ള​ത്തി​ലെ പൊ​ലീ​സി​നെ ഭ​യ​ക്കു​ന്ന സ്ഥി​തി​വി​ശേ​ഷം ഉ​ണ്ടാ​യി​ക്കൂ​ടാ.

വാ​യ​നാ​മു​റി​യി​ലെ പു​സ്ത​ക​ങ്ങ​ളു​ടെ പേ​രി​ൽ തീ​വ്ര​വാ​ദി​യും ഭീ​ക​ര­​വാ­​ദി​യു​മാ​യി ക​രി​നി​യ​മം ചാ​ർ​ത്തു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ പ​രീ​ക്ഷ​ണം വാ​യി​ക്കു​ന്ന തീ​വ്ര മാ​വോ​യി​സ്റ്റി​നെ ഗാ​ന്ധി​യ​നാ​യി കാ​ണു​ന്ന​തി​ലും അ​ർ​ഥ​മി​ല്ലെ​ന്നും ജ​ന​യു​ഗം പ​റ​യു​ന്നു.

Related posts