കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത താഹയെക്കൊണ്ട് പോലീസ് നിർബന്ധിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് അമ്മ ജമീല. മുദ്രാവാക്യം വിളിച്ചപ്പോൾ അപ്പോൾ അടുത്തേക്കു ചെന്ന ജമീലയോട്, ഇങ്ങനെ വിളിക്കാൻ പോലീസ് പറഞ്ഞതാണെന്നും ഇല്ലെങ്കിൽ കഞ്ചാവ് കേസിൽ കുടുക്കുമെന്നും താഹ പറഞ്ഞു. അപ്പോൾ തന്നെ പോലീസ് താഹയുടെ മുഖം പൊത്തിപ്പിടിച്ചതെന്നും ജമീല പറഞ്ഞു. അയൽവാസികളെയെല്ലാം വിളിച്ചുവരുത്തിയ ശേഷമാണു മുദ്രാവാക്യം വിളിപ്പിച്ചത്. പോലീസ് ഉപദ്രവിച്ചെന്നു താഹ പറഞ്ഞു. ഒരു കൊടിയാണു പോലീസുകാർ തെളിവെന്നും പറച്ചു എടുത്തുകൊണ്ടുപോയത്. സിപിഎം അനുഭാവികളായ തങ്ങളുടെ വീട്ടിൽ പാർട്ടി കൊടി ഉണ്ടാവുന്നത് തെറ്റാണോ എന്നും താഹയുടെ അമ്മ ചോദിക്കുന്നു. മാവോയിസ്റ്റ് പ്രസിദ്ധീകരണങ്ങളെന്നു പറഞ്ഞു പോലീസ് എടുത്തു കൊണ്ടുപോയത് മകന്റെ പുസ്തകങ്ങളാണെന്നും താഹയുടെ അമ്മ ആരോപിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ നിയമ വിദ്യാർഥി അലൻ ഷുഹൈബ്, ജേണലിസം വിദ്യാർഥി താഹ ഫസൽ എന്നിവരെയാണു ശനിയാഴ്ച…
Read MoreCategory: Editor’s Pick
കതൃക്കടവിലെ കൊലപാതകം! പോലീസിനെ വട്ടം കറക്കി പതിനഞ്ചുകാരൻ; സിനിമയെ വെല്ലുന്ന ആക്ഷൻ രംഗങ്ങൾ
2012 ജൂണ്‍ മാസത്തിലെ ഒരു രാത്രി. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കോളെത്തി. കതൃക്കടവ് പാലത്തിനടുത്ത് ഒരു വയോധികൻ തലയ്ക്ക് കല്ലിനുള്ള അടിയേറ്റ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഫോണ്‍ സന്ദേശം. കോരിച്ചൊരിയുന്ന മഴയത്ത് എസ്ഐ വിജയശങ്കറും സംഘവും അവിടെയെത്തി. പാലത്തിനടുത്തായി അന്തിയുറങ്ങാറുള്ള തമിഴ്നാട് സ്വദേശിയായ 68കാരനാണ് കൊല ചെയ്യപ്പെട്ടിട്ടുള്ളത്. പോലീസ് എത്തിയതുകൊണ്ട് സമീപത്തുണ്ടായിരുന്നവരൊക്കെ അവിടേക്ക് വന്നു. സംഭവത്തിനു മണിക്കൂറുകൾ മുന്‍പ് വയോധികനും കൂടെ കാണാറുള്ള പതിനഞ്ചുകാരനും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതുകണ്ടതായി അവിടെയുളളവർ മൊഴി നൽകി. സംഭവത്തിനുശേഷം പതിനഞ്ചുകാരനെ കാണാനില്ലെന്നായിരുന്നു കടത്തിണ്ണയിൽ ഉറങ്ങിയിരുന്ന മറ്റുള്ളവർ പോലീസിനെ അറിയിച്ചത്. നോർത്ത് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ മുന്‍പ് കേസ് ഉണ്ടായിട്ടുണ്ടെന്നും അവർ അറിയിച്ചു. കൊല്ലപ്പെട്ട വയോധികന്റെ ഭാര്യ ആ സമയത്ത് നാട്ടിൽ പോയിരിക്കുകയായിരുന്നു. പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പതിനഞ്ചുകാരനായി അന്വേഷണം ദൃക്സാക്ഷികളുടെ മൊഴികളും സാഹചര്യത്തെളിവുകളുമെല്ലാം…
Read Moreജോളി പുറത്തിറങ്ങുമോ ? കൂടത്തായി കൊലപാതക പരമ്പര കേസില്‍ കുറ്റപത്രത്തിന് കാലതാമസം; 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ കഴിയില്ല
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകും. കൊലപാതക പരമ്പരയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത റോയ്തോമസ് കേസില്‍ ജനുവരി മൂന്നിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. കേസ് രജിസ്റ്റര്‍ ചെയ്ത് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്നാണ് നിയമം. ഈ സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കുറ്റപത്രം ഈ കാലളവിനുള്ളില്‍ സമര്‍പ്പിക്കുകയെന്നത് സങ്കീര്‍ണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാൽ ഒരു കേസിൽ കുറ്റപത്രം വൈകിയാലും മറ്റ് അഞ്ചു കൊലപാതക കേസുകളിൽകൂടി പ്രതിയായതിനാൽ ജോളിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയില്ലെന്ന് നിയമവൃത്തങ്ങൾ പറയുന്നു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെങ്കില്‍ അന്വേഷണസംഘം 60 ദിവസത്തിനുള്ളില്‍ എല്ലാജോലികളും പൂര്‍ത്തിയാക്കി കുറ്റപത്രം തയാറാക്കണം. തുടര്‍ന്ന് ഇത് വിദഗ്ധ ഉപദേശത്തിനായി എസ്പി, ഐജി, എഡിജിപി, ഡിജിപി തലത്തില്‍ പരിശോധിക്കണം. ഇത് ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തണം. ഓരോ വിഭാഗവും പരിശോധിക്കുമ്പോള്‍ കൂട്ടിച്ചേര്ക്കണ്ടതായുള്ളതും ഒഴിവാക്കേണ്ടതായുള്ളതുമായ…
Read Moreനമ്മുടെ രാജ്യത്ത് നല്കുന്ന ശിക്ഷ പോരാ…! അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 13,497 പോക്സോ കേസുകള്‍; ആശങ്ക പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവം
ജെറി എം. തോമസ് കൊച്ചി: അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 13,497 പോക്സോ കേസുകൾ. ഈ വർഷം സെപ്റ്റംബർ വരെയുള്ള കേരള പോലീസിന്റെ ഔദ്യോഗിക കണക്കുകളും ചേർത്താണ് ഇത്രയധികം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വാളയാർ കേസിന് പിന്നാലെ പോക്സോ കേസുകളുമായി ബന്ധപ്പെട്ട ചർച്ചകൾ സംസ്ഥാനത്ത് ഉയർന്നുവരുന്നതിനിടെ, ഇത്തരം കേസുകളുടെ വർധനയിൽ ആശങ്ക പ്രകടിപ്പിച്ചുള്ള സമൂഹമാധ്യമങ്ങളിലെ ചർച്ചകളും സജീവമായി. വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഓരോ വർഷവും നൂറിലധികം കേസുകളുടെ വർധനയുണ്ടാകുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2019 അവസാനിക്കാൻ രണ്ടു മാസം മാത്രം ബാക്കി നിൽക്കെ ഈ വർഷം സെപ്റ്റംബർ വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത് 2514 കേസുകളാണ്. 2018ൽ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളിൽ നിന്ന് ഈ വർഷം 239 കേസുകളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്. അതിനിടെ സംസ്ഥാനത്ത് ഇത്തരം കേസുകൾ പെരുകുന്നതിൽ…
Read Moreഇളയപെണ്‍കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുണ്ടായിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടും! വാളയാർ കേസിൽ സംസ്ഥാനം ഇളകിമറിയുന്നു; സിബിഐ അന്വേഷണത്തിന് ആവശ്യം ശക്തം
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായ ദളിത് സഹോദരിമാരുടെ ദുരൂഹ മരണത്തിൽ പ്രതിഷേധം കനക്കുന്നു. സിബിഐ അന്വേഷണത്തിന് ആവശ്യം ശക്തം. കേസിൽ അന്വേഷണഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഉന്നതതല അന്വേഷണത്തിനുള്ള ആവശ്യം ഉയരുന്നത്. ഇതിനിടെ മരിച്ച ഇളയപെണ്‍കുട്ടിയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ടായിരുന്നതായി ഇൻക്വസ്റ്റ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതുസംബന്ധിച്ച് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർ വിശദമായ അന്വേഷണം നടത്തുകയോ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മഹസ്സറിലോ പരാമർശിക്കുകയോ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ആരെങ്കിലും പെണ്‍കുട്ടിയെ ഉപദ്രവിച്ചതുകൊണ്ടുള്ള മുറിവാണോ എന്നുപോലും അന്വേഷിക്കാൻ പോലീസ് തുനിഞ്ഞില്ലെന്നും ആരോപണമുണ്ട്. കൂടാതെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും മഹസ്സറിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറയുന്നു്. ഇതെല്ലാം പോലീസിന്റെ അന്വേഷണ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇളയപെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നുതന്നെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കൾ ഇപ്പോഴും പറയുന്നത്. സംഭവം വിവാദമായതോടെ പുനരന്വേഷണത്തിനു അനുമതി തേടാനും പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ വെയ്ക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതലയോഗം ഇന്നലെ തീരുമാനിച്ചിട്ടുണ്ട്. വാളയാർ കേസിൽ സംസ്ഥാനം…
Read Moreകണ്ണേ മടങ്ങുക..! കുഴൽക്കിണറിൽ വീണ സുജിത്ത് രാജ്യത്തെ കണ്ണീരിലാഴ്ത്തി യാത്രയായി; അഴുകിയ നിലയില്‍ പുറത്തെടുത്ത മൃതദേഹം സംസ്കരിച്ചു
കോയമ്പത്തൂർ: രാജ്യത്തെ കണ്ണീരിലാഴ്ത്തി ട്രിച്ചി മണപ്പാറ നടുക്കാടിപ്പട്ടിയിൽ കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരൻ സുജിത്ത് മരിച്ചു. നാലു ദിവസമായി സുജിത്ത് കിണറ്റിൽ വീണിട്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്. കുഴൽക്കിണറിലൂടെ തന്നെ മൃതദേഹം പുറത്തെടുത്തു. “കുട്ടിയ രക്ഷപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്തു. നിർഭാഗ്യവശാൽ കുഴൽക്കിണറിൽ നിന്നു ദുർഗന്ധം വമിച്ചു തുടങ്ങി. അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്നും’ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജെ. രാധാകൃഷ്ണൻ അറിയിച്ചു. മൃതദേഹം മണപ്പാറയിലെ സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. വെള്ളിയാഴ്ച വൈകുന്നേരമാണു ബ്രിട്ടോയുടെ മകൻ സുജിത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണത്. വൈകുന്നേരം 5.40നാണു മുറ്റത്തു കളിക്കുന്നതിനിടെ കുട്ടി സമീപത്തെ കുഴൽ കിണറിൽ വീണത്. ആദ്യം 25 അടിയിലായിരുന്ന കുട്ടി രക്ഷാപ്രവർത്തനത്തിനിടെ 100 അടിയിലേക്കു വീണു. കുഴൽ കിണറിന്റെ ആഴം 600 അടിയാണ്. സമാന്തരമായി റിഗ് ഉപയോഗിച്ചു കുഴിയെടുത്തു കുട്ടിയെ…
Read Moreദീപങ്ങളുടെ ഉത്സവം ദീപാവലി
സജീവ് എ. പൈ.തിരുമല, കോട്ടയം തിന്മയുടെ കൂരിരുട്ടിനു മേൽ നന്മയുടെ വെളിച്ചം. ഇതാണ് ദീപാവലി. മഹാലക്ഷ്മി വസിക്കുന്നത് ദീപത്തിലാണ്. രണ്ട് തിരി സൂര്യനും ഒന്ന് ഇഷ്ടദൈവത്തിനും, അഞ്ച് തിരി പഞ്ചാക്ഷരി മന്ത്രമായ ശിവന് ആരാധനയ്ക്ക് ഇഷ്ടം. ഒൻപത് തിരി നവഗ്രഹങ്ങളുമായിട്ടാണ് കരുതുന്നത്. അഗ്നിയുടെ മഹത്വവും ഐശ്വര്യത്തിന്റെ പ്രാധാന്യവും ദീപാവലി വെളിവാക്കുന്നു. പ്രകാശത്തിന്റെ ഉത്സവം ആഘോഷിക്കാൻ എല്ലായിടവും ഒരുങ്ങിക്കഴിഞ്ഞു. ശ്രീകൃഷ്ണഭഗവാൻ നരകാസുരനെ വധിച്ചതിന്റെ വിജയം ആഘോഷിക്കുന്ന ദിവസമാണ് ദീപാവലി എന്നാണ് ഐതിഹ്യം. കാർത്തികമാസത്തിലെ നരകചതുർദശി ദിവസമാണ് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതെന്നാണു സങ്കൽപം. തുലാംമാസത്തിലെ ശ്രദ്ധേയമായ വിശേഷങ്ങളിൽ ഒന്നാണ് ദീപാവലി. ദീപങ്ങളുടെ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. ദീപാവലിക്കു തൈലസ്നാനം പരമപ്രധാനമാണ്. ജലത്തിൽ ഗംഗാദേവിയുടെയും എണ്ണയിൽ ലക്ഷ്മി ദേവിയുടെയും സവിശേഷ ചൈതന്യം കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ഓരോ ദിവസവും ആദ്യം ഉണരുന്നത് ഗംഗാദേവിയാണ് (ജലം). പ്രാതകാലത്ത് ആദ്യമുണരുന്ന ജലം ആത്മീയമായ പരിശുദ്ധി…
Read Moreഅദൃശ്യമായ തെളിവ്! അര്‍ച്ചനയായി മാറിയ ഷംസീനയെ കണ്ടത്തിയത് സിഐ കെ.വി ബാബുവിന്റെ അന്വേഷണ മികവില്‍; ഒരു കുടുംബത്തെ മുള്‍മുനയില്‍ നിര്‍ത്തിയ തിരോധാനത്തിന്റെ ചുരുളഴിയുന്നു…
“എഴുതി തള്ളപ്പെടുമായിരുന്ന ഷംസീനയുടെ തിരോധാനത്തിന് തുമ്പുണ്ടായതിന് പിന്നില്‍ പരിയാരം സിഐ കെ.വി.ബാബുവിന്റെ അന്വേഷണമികവാണ്. ആരും ശ്രദ്ധിക്കാതെ കുത്തിവരച്ചിട്ട എഴുത്ത് വീണ്ടെടുത്തത് കൊണ്ടുമാത്രമാണ് ഷംസീനയെ പോലീസിന് കണ്ടുപിടിക്കാനായത്. വീടുവിട്ടു പോയതിന് ശേഷം ഒരിക്കല്‍ പോലും ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ഫോണിലോ കത്തിലോ ബന്ധപ്പെടാതെ അതീവ ജാഗ്രത പാലിച്ച ഷംസീന ഖുര്‍ആനില്‍ ഒളിപ്പിച്ച രഹസ്യത്തില്‍ നിന്നാണ് ഏഴു വര്‍ഷക്കാലമായി ഒരു കുടുംബത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ തിരോധാനത്തിന്റെ ചുരുളഴിഞ്ഞത്.’ ഷംസീനയെ കാണാതാകുന്നു 2012 നവംബര്‍ 11 നാണ് ഉറ്റവരെ ഉപേക്ഷിച്ച് താന്‍ ഉപയോഗിച്ചിരുന്ന എല്ലാ സാധനങ്ങളും ബാഗിലാക്കി പിലാത്തറ മണ്ടൂരിലെ എം.കെ. ഷംസീനയെ കാണാതാകുന്നത്. ഷംസീനയുടെ തിരോധാനത്തെ തുടര്‍ന്ന് നിരവധി നിറംപിടിപ്പിച്ച കഥകള്‍ നാട്ടില്‍ പരന്നിരുന്നു. ഏറ്റവുമൊടുവില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ വിദേശത്തേക്ക് കടന്നതായും നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. 2012 നവംബര്‍ 12 ന് പരിയാരം…
Read Moreപഞ്ചാങ്കം! കോൺഗ്രസിനെ ഞെട്ടിച്ച് കോന്നിയും വട്ടിയൂർക്കാവും; തണ്ടൊടിഞ്ഞ് ബിജെപി; അഞ്ചിൽ നാലിലും മൂന്നാമത്
തിരുവനന്തപുരം സംസ്ഥാനത്തെ അഞ്ചു മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മൂന്നിടത്തും രണ്ടിടത്തു എൽഡിഎഫ് വിജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് അട്ടിമറി വിജയം നേടി. മഞ്ചേശ്വരത്തും എറണാകുളത്തും അരൂരുമാണ് യുഡിഎഫ് വിജയിച്ചത്. വട്ടിയൂർക്കാവിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ മുന്നാം സ്ഥാനത്ത് ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി ടിഎൻ സീമ. അന്ന് രണ്ടാം സ്ഥാനത്ത് എൻഡിഎ സ്ഥാനാർഥി ആയിരുന്ന കുമ്മനം രാജശേഖരൻ ആയിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടു മുതൽ വികെ പ്രശാന്ത് മുന്നിലായിരുന്നു. ഒരോ റൗണ്ടും കഴിയുന്തോറും പ്രശാന്ത് ലീഡ് ഉയർത്തി കൊണ്ടിരുന്നു. സമാനമായിരുന്നു കോന്നിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.യു ജനീഷ് കുമാറിന്റെ പ്രകടനവും. പോസ്റ്റൽ വോട്ടിൽ ജനീഷ് 24 വോട്ടിന് മുന്നിലായി. ഒന്നാം റൗണ്ടിൽ യുഡിഎഫിലെ പി മോഹൻരാജ് മുന്നിലെത്തി. രണ്ടാം റൗണ്ടിൽ ജനീഷ് മുന്നിലെത്തി. പിന്നീട് ജനീഷിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓരോ റൗണ്ട് കഴിയുന്തോറും…
Read Moreജോളി പറഞ്ഞത് പച്ചക്കള്ളം! സിലിയുടെ അന്ത്യഭക്ഷണം ഹാളിൽനിന്നല്ല, ജോളിയുടെ വീട്ടിൽനിന്ന്; പെറ്റമ്മയുടെ ആത്മശാന്തിയ്ക്കായി മകന്റെ ആ മൊഴിയുടെ കാതലായ ഭാഗങ്ങൾ
ബാബു ചെറിയാൻ കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പരകേസിൽ ഒടുവിലത്തെ ഇരയായ സിലി സെബാസ്റ്റ്യനെ (43) ഇല്ലാതാക്കാൻ മുഖ്യപ്രതി ജോളി ഏറ്റവുമൊടുവിൽ സയനൈഡ് ചേർത്ത ഭക്ഷണം നൽകിയത് സ്വന്തം വീട്ടിൽനിന്ന്. താമരശേരിയിലെ വിവാഹസത്ക്കാരത്തിനിടെ ഭക്ഷണത്തിൽ സയനൈഡ് ചേർത്തുനൽകി എന്നായിരുന്നു ജോളി ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ഇത് കളവാണെന്നും ഹാളിൽനിന്നല്ല മറിച്ച് ജോളിയുടെ വീട്ടിൽനിന്നുതന്നെയാണ് അമ്മ ഏറ്റവുമൊടുവിൽ ഭക്ഷണം കഴിച്ചതെന്നും സിലിയുടെ മകൻ പൊലിസിനോടു വെളിപ്പെടുത്തി. മുൻപ് രണ്ട് തവണ പരാജയപ്പെട്ട ഉദ്യമം വിജയിപ്പിക്കാൻ ജോളി സിലിക്ക് അവസാനദിവസം മൂന്നുതവണ സയനൈഡ് നൽകിയതായി പോലീസ് കണ്ടെത്തി. സിലിയുടെ ഏകമകൻ പത്താംക്ളാസുകാരൻ നൽകിയ മൊഴി കേസിൽ നിർണായകതെളിവായി മാറുകയാണ്. സിലിയുടെ ഇളയമകൾ ആൽഫൈനെ 2014 മേയ് ഒന്നിന് ഭക്ഷണത്തിൽ സയനൈഡ് ചേർത്ത് നൽകി ജോളി കൊലപ്പെടുത്തിയിരുന്നു. 2016 ജനുവരി 11ന് പൊന്നാമറ്റത്തിൽ കുടുംബത്തിലെ ബന്ധുവിന്റെ വിവാഹ സത്ക്കാരം താമരശേരിയിൽ നടന്ന ദിവസം…
Read More