കണ്ണേ മടങ്ങുക..! കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ സു​ജി​ത്ത് രാ​ജ്യ​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി യാ​ത്ര​യാ​യി; അഴുകിയ നിലയില്‍ പുറത്തെടുത്ത മൃതദേഹം സംസ്‌കരിച്ചു

കോ​യ​മ്പ​ത്തൂ​ർ: രാ​ജ്യ​ത്തെ ക​ണ്ണീ​രി​ലാ​ഴ്ത്തി ട്രി​ച്ചി മ​ണ​പ്പാ​റ ന​ടു​ക്കാ​ടി​പ്പ​ട്ടി​യി​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ടു വ​യ​സു​കാ​ര​ൻ സു​ജി​ത്ത് മ​രി​ച്ചു. നാ​ലു ദി​വ​സമാ​യി സു​ജി​ത്ത് കി​ണ​റ്റി​ൽ വീ​ണി​ട്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്. കു​ഴ​ൽ​ക്കി​ണ​റി​ലൂ​ടെ ത​ന്നെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു.

“കു​ട്ടി​യ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്തു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ കു​ഴ​ൽ​ക്കി​ണ​റി​ൽ നി​ന്നു ദു​ർ​ഗ​ന്ധം വ​മി​ച്ചു തു​ട​ങ്ങി. അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്നും’ ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ജെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം മ​ണ​പ്പാ​റ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​യി. പി​ന്നീ​ട് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റി.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണു ബ്രി​ട്ടോ​യു​ടെ മ​ക​ൻ സു​ജി​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ​ത്. വൈ​കുന്നേരം 5.40നാ​ണു മു​റ്റ​ത്തു ക‌​ളി​ക്കു​ന്ന​തി​നി​ടെ കു​ട്ടി സ​മീ​പ​ത്തെ കു​ഴ​ൽ കി​ണ​റി​ൽ വീ​ണ​ത്. ആ​ദ്യം 25 അ​ടി‌‌​യി​ലാ​യി​രു​ന്ന കു​ട്ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ 100 അ​ടി​യി​ലേ​ക്കു വീ‌​ണു. കു​ഴ​ൽ കി​ണ​റി​ന്‍റെ ആ​ഴം 600 അ​ടി​യാ​ണ്.

സ​മാ​ന്ത​ര​മാ​യി റി​ഗ് ഉ​പ​യോ​ഗി​ച്ചു കു​ഴി​യെ​ടു​ത്തു കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ന​ട​ന്നു​കൊ​ണ്ടി​രു​ന്നു. പാ​റ ക​ടു‌​ത്ത​തോ​ടെ സ​മ​യം വൈ​കു​ന്ന​തു ഒ​ഴി​വാ​ക്കാ​ൻ മൂ​ന്നു ഇ​ര​ട്ടി ശ​ക്തി​യു​ള്ള മ‌​റ്റൊ​രു റി​ഗ് മെ​ഷി​ൻ എ​ത്തി​ച്ചു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ, യ​ന്ത്ര​ത്ത​ക​രാ​ർ എ​ന്നി​വ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ വൈകിപ്പിച്ചു. കൈ​ക​ൾ ത​ല​യ്ക്കു മു​ക​ളി​ലേ​ക്കു വ​ച്ച​നി​ല​യി​ലാ​യി​രു​ന്നു കു​ട്ടി.

Related posts