ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹമുണ്ടെന്ന് പ്രഖ്യാപിച്ച് എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനം നടത്തിയ യുവതികള്‍ക്ക് ഒപ്പം വന്ന യുവാവ് ആരായിരുന്നു? കട്ടി താടിയുള്ള യുവാവിനെപ്പറ്റി അന്വേഷിച്ചെങ്കിലും ആര്‍ക്കും ഇയാള്‍ ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ ബിജെപി- ആര്‍എസ്എസ് കേന്ദ്രങ്ങള്‍ ഇയാളുടെ രാഷ്ട്രീയത്തെപ്പറ്റി വ്യക്തമായ പ്രചാരണം സോഷ്യല്‍മീഡിയയില്‍ തുടങ്ങിയിട്ടുണ്ട്. ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട ആളാണെന്ന തരത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പ്രസ് ക്ലബിലെത്തിയത് നിലമ്പൂര്‍ സ്വദേശിയായ സംഗീത് കരക്കോട് എന്നയാളാണ്. ഇയാളുടെ ജോലിയായി പറഞ്ഞിരിക്കുന്നത് ബ്യൂട്ടീഷ്യന് എന്നാണ്. ഫേസ്ബുക്കിലെ ചിത്രങ്ങളില്‍ നിന്ന് സജീവ സിപിഎം ഡിവൈഎഫ് ഐ നേതാവെന്ന് വ്യക്തം. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരണം നടക്കുന്നത്. മദ്യക്കുപ്പികള്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും സംഗീതിന് തിരിച്ചടിയായിട്ടുണ്ട്. വിശ്വാസികളെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തുന്ന ശ്രമങ്ങളാണ് ഇതെന്ന് വ്യക്തമെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതേസമയം ശബരിമലയ്ക്കു പോകാന്‍ മാലയിട്ടെന്ന് പറഞ്ഞ് പത്രസമ്മേളനത്തിനെത്തിയ ധന്യ…
Read MoreCategory: Editor’s Pick
ആ തലയോട്ടി ആരുടേത്? എട്ടു മാസം കഴിഞ്ഞിട്ടും ഉത്തരമില്ല; ദുരൂഹത നീക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പി പോലീസ്
കണ്ണൂർ ജില്ലയിലെ ഇരിക്കൂറിനടുത്ത ഊരത്തൂർ പറന്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി എട്ട് മാസം കഴിഞ്ഞിട്ടും സംഭവത്തിലെ ദുരൂഹത നീക്കാൻ കഴിയാതെ ഇരുട്ടിൽ തപ്പി പോലീസ്. കഴിഞ്ഞ ഫെബ്രുവരി 24 നാണ് ഊരത്തൂർ പിഎച്ച്സിക്ക് സമീപം ഊരത്തൂർ കല്യാട് റോഡരികിൽ നിന്ന് 50 മീറ്റർ അകലെ മൈലപ്രവൻ ഗംഗാധരന്റെ വീടിന് സമീപത്തെ പറന്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചത്. ആദ്യം തലയോട്ടിയും പിന്നീട് കീഴ്ത്താടിയെല്ലുകളും പല്ലുകളും ലഭിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിൽ ലഭിച്ച ബനിയനിലും ലുങ്കിയിലും രക്തക്കറയുള്ളതായി ഫോറൻസിക് റിപ്പോർട്ട് കൂടി ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. മൃതദേഹ അവശിഷ്ടങ്ങളിൽ തലയോട്ടി 22 നും 40 നും മധ്യേ പ്രായമുള്ള സ്ത്രീയുടേതാകാനും കീഴ്ത്താടിയെല്ലും പല്ലുകളും പുരുഷന്റേതാകാനുമാണ് സാധ്യതയെന്നും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ ഫോറൻസിക് പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മരണപ്പെട്ടിട്ട് ആറ് മാസത്തോളമായെന്നും റിപ്പോർട്ടിൽ…
Read Moreശബരിമലയില്‍ പോലീസിന്റെ തോന്ന്യവാസമെന്ന് ഭക്തര്‍, ശരണം വിളിക്കാന്‍ പോലും പോലീസുകാരുടെ അനുമതി വേണം, പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു നീക്കുന്നു, പോലീസ് നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം
ശബരിമലയില്‍ ഭക്തര്‍ക്കുമേല്‍ പോലീസ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് ശബരിമലയില്‍ അരാജകത്വം സൃഷ്ടിക്കുന്നുവെന്ന പരാതി വ്യാപകം. ചരിത്രത്തിലാദ്യമായി ഞായറാഴ്ച്ച രാത്രി സന്നിധാനത്ത് അറസ്റ്റ് നടന്നത് ജാതിമതഭേദമന്യേ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സന്നിധാനത്ത് ബലപ്രയോഗവും അറസ്റ്റും ഇതിനു മുമ്പ് ഒരിക്കല്‍ പോലും നടന്നിട്ടില്ല. പോലീസ് നിയന്ത്രണത്തിനെതിരേ ശരണംവിളിച്ച ഭക്തരെയാണ് ബലമായി അറസ്റ്റു ചെയ്ത് നീക്കിയത്. ഇതിനിടെ ചില അയ്യപ്പഭക്തരെ പോലീസ് മര്‍ദിക്കുകയും ചെയ്തെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ശബരിമലയില്‍ ക്യാംപ് ചെയ്യുന്ന പോലീസുകാര്‍ ഭക്തരെ ഭീകരരെന്ന പോലെയാണ് കാണുന്നതെന്ന ആരോപണം ശക്തമാണ്. മുതിര്‍ന്ന സ്ത്രീകളോടും പോലും കാരുണ്യമില്ലാത്ത രീതിയിലാണ് പോലീസ് ഇടപെടുന്നതെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. മധ്യമങ്ങളും പോലീസ് നിയന്ത്രണത്തിനെതിരേ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് നീക്കങ്ങളെന്ന് പറയുമ്പോഴും പോലീസുകാരാണ് ഇപ്പോള്‍ ശബരിമലയിലും സമീപത്തുമെല്ലാം കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കൂടുതല്‍ ഭക്തരെത്തുന്നതോടെ ശബരിമലയും സന്നിധാനവുമെല്ലാം കൂടുതല്‍ സംഘര്‍ഷഭരിതമാകും.
Read Moreമട്ടന്‍ബിരിയാണിയെന്നു കരുതി നിങ്ങള്‍ കഴിക്കുന്നത് നല്ല ഒന്നാന്തരം പട്ടിബിരിയാണിയാവാം…അന്യസംസ്ഥാനങ്ങളില്‍ നിന്നും പട്ടിയിറച്ചിയുടെ കുത്തൊഴുക്ക്;ചെന്നൈയില്‍ പിടികൂടിയത് 1000 കിലോ പട്ടിയിറച്ചി
ചെന്നൈ:മട്ടനെന്ന പേരില്‍ പട്ടിയിറച്ചിയുടെ വില്‍പ്പന വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം ജോധ്പൂരില്സ നിന്നു തീവണ്ടിയില്‍ എത്തിച്ച 1000 കിലോ പട്ടിയിറച്ചി ചെന്നൈ എഗ് മോര് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചു. ജോധ്പൂര്‍ എക്സ്പ്രസില്‍ കൊണ്ടുവന്ന ഇറച്ചി പായ്ക്കുചെയ്ത നിലയിലായിരുന്നു. തീവണ്ടിയില്‍ നിന്ന് ഇറക്കിയ പാഴ്സലില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തുറന്നു പരിശോധിച്ചപ്പോഴാണ് സംഗതി പട്ടിയിറച്ചിയാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇറച്ചിയുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ലാബിലേക്ക് കൊണ്ടുപോയി. ബാക്കി ഇറച്ചി ചെന്നൈ കോര്പ്പറേഷന് അധികൃതര്‍ കൊടുങ്ങയ്യൂരിലെ മാലിന്യകേന്ദ്രത്തില്‍ കൊണ്ടുപോയി നശിപ്പിച്ചു. ആട്ടിറച്ചിയെന്ന വ്യാജേന വില്‍പ്പന നടത്താനാണ് കുറഞ്ഞ വിലയ്ക്കു കിട്ടുന്ന പട്ടിയിറച്ചി കൊണ്ടുവന്നതെന്ന് കരുതുന്നു. പുതുപ്പേട്ടയില്‍ ഇറച്ചിക്കട നടത്തുന്ന അബ്ദുള്‍ റഫീക്ക്,മുഹമ്മദ് റബി, ഉസ്മാന് ഭാഷ, അല്‍ത്താഫ് എന്നിവരുടെ പേരിലായിരുന്നു ജോധ്പൂരില്‍ നിന്ന് ഇറച്ചി അയച്ചത്. കോര്പ്പറേഷന് അധികൃതര്‍…
Read Moreകളിയാക്കിയ ആരാധകരെ നൈസായി കളിയാക്കി സി.കെ. വിനീതും സഹലും, സഹല്‍ പൊളിയാണെന്ന ആരാധകന്റെ കമന്റിന് സഹലിന്റെ മാസ് മറുപടി, മഞ്ഞപ്പട ആരാധകരുടെ പൊങ്കാലയ്ക്കിടയില്‍ മാസ് എന്‍ട്രിയുമായി വിനീതും
കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കര്‍ സി.കെ. വിനീതിനെതിരേ ആരാധകര്‍ ഉറഞ്ഞു തുള്ളിയതും സ്റ്റേഡിയത്തില്‍ വച്ചും സോഷ്യല്‍മീഡിയയില്‍ കൂടിയും അപമാനിച്ചതും അടുത്തിടെയാണ്. വിനീത് ഐഎസ്എല്‍ സീസണില്‍ മോശം പ്രകടനം നടത്തിയതാണ് ആരാധകരുടെ ആക്രമണത്തിന് കാരണം. ഇതിനിടെ ആരാധകര്‍ക്കെതിരേ വിനീത് രംഗത്തെത്തുകയും ചെയ്തിരുന്നു. സോഷ്യല്‍മീഡിയയില്‍ അതിനുശേഷം കാര്യമായ ഇടപെടല്‍ നടത്താറുമില്ല താരം. ഇപ്പോഴിതാ ഒരു ലൈവില്‍ വന്നപ്പോള്‍ തന്നെ വിമര്‍ശിച്ചവര്‍ക്കും കളിയാക്കിവര്ക്കും നൈസായി മറുപടി നല്‍കുകയും ചെയ്തു താരം. സഹലിനൊപ്പം ഒരു വീഡിയോയിലാണ് ആരാധകര്‍ക്ക് വിനീത് കൊട്ടു കൊടുക്കുന്നത്. ലൈവിനിടെ ഒരു ആരാധകര്‍ സഹല്‍ തകര്‍പ്പന്‍ കളിയാണെന്ന് കമന്റ് ചെയ്തിരുന്നു. ഇത് വിനീത് ഉറക്കെ വായിച്ചു. തൊട്ടടുത്തു നിന്ന സഹലിനോടും പറഞ്ഞു. ഇത് എപ്പോഴും പറയണമെന്ന് സഹല്‍ തിരിച്ചു കമന്റടിച്ചതോടെ വിനീതും സഹലും പൊട്ടിച്ചിരിക്കുന്നതും കാണാം. വിനീതിന് സംഭവിച്ചത് തനിക്കും ഭാവിയില്‍ സംഭവിക്കാമെന്ന ധ്വാനിയാണ് സഹല്‍ നല്‍കിയത്. എന്തായാലും ഈ വീഡിയോ…
Read Moreകള്ളന് കപ്പലില്‍ തന്നെ! അക്ഷര ഹസന്റെ നഗ്ന ഫോട്ടോകള്‍ ചോര്‍ത്തിയത് മുന്‍ കാമുകന്, തനുജ് വീര്‍വാണി കുരുക്കില്‍, പ്രണയം വേര്‍പിരിഞ്ഞതോടെ കാമുകന് കൊടുത്ത പണി പിതാവ് കമലിനും നാണക്കേടായി
കമല്‍ഹാസന്റെ മകള്‍ അക്ഷരാ ഹസന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട സംഭവത്തില്‍ പ്രതിയെ കണ്ടെത്തി. അക്ഷരയുടെ ആദ്യ കാമുകനാണ് കുറ്റക്കാരന്‍. പ്രണയം വേര്‍പിരിഞ്ഞതോടെ അക്ഷരയോട് പ്രതികാരം ചെയ്യാനാണ് ഇത്തരത്തില്‍ ഇയാള്‍ ചെയ്തതെന്നാണ് സൂചന. സംഭവത്തില്‍ മുന്കാമുകന് തനുജ് വീര്‍വാണിയെ ചോദ്യം ചെയ്യും. അക്ഷരാഹാസനും തനൂജ് വീര്‍വാണിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും 2016 ല്‍ വേര്‍പിരിയുകയായിരുന്നു. അക്ഷര തന്റെ സ്വകാര്യ ചിത്രങ്ങള്‍ തനൂജുമായി പങ്കുവെച്ചിരുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംശയം തനൂജിലേയ്ക്കും നീണ്ടത്. അക്ഷയ തനൂജുമായുളള ബന്ധം അവസാനിപ്പിച്ചതിലുളള വൈരാഗ്യമാകാം ഇത്തരമൊരു കാര്യത്തിലേയ്ക്ക് തനൂജിനെ നയിച്ചിട്ടുണ്ടാകുകയെന്നതാണ് പോലീസിന്റെ നിഗമനം. മുംബൈ മിററാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് സാമൂഹിക മാധ്യമങ്ങളില്‍ അക്ഷരയുടെ ചിത്രങ്ങള്‍ പ്രചരിച്ചത്. തുടര്‍ന്ന് നടി മുംബൈ പോലീസിലെ സൈബര്‍ സെല്‍ വിഭാഗത്തില്‍ പാരാതി നല്‍കിയിരുന്നു. എന്നാല്‍ സംഭവം നിര്‍ഭാഗ്യകരമാണെന്നും തന്റെ കയ്യില്‍ അക്ഷരയുടെ ചിത്രങ്ങള്‍…
Read Moreമീ ടുവില്‍ കുടുങ്ങിയ ശ്രീജിത്ത് അരിയല്ലൂര്‍ ഡിവൈഎഫ്ഐ പഠനക്യാമ്പുകളിലെ സജീവ മുഖം, ഫാസിസത്തിനെതിരായ പോരാട്ടത്തിലെ മുന്‍നിര പോരാളിയുടെ മറ്റൊരു മുഖംകണ്ട് ഞെട്ടി ആരാധകര്‍, മീ ടുവില്‍ കുടുങ്ങിയ ശ്രീജിത്ത് മറുപടിയുമായി രംഗത്ത്
ആര്‍ഷ കബനിയെന്ന യുവതി തുറന്നുവിട്ട മീ ടു വെളിപ്പെടുത്തല്‍ കേരളത്തിലെ സാംസ്കാരിക നായകരുടെ മറ്റൊരു മുഖം വെളിച്ചത്തു കൊണ്ടുവന്നു. ഫാസിസത്തിനെതിരേ നിരന്തരം പോരാടുന്നവരുടെ പൊയ്മുഖമാണ് ആര്‍ഷയുടെ വെളിപ്പെടുത്തലോടെ അഴിഞ്ഞു വീണത്. ഇടതു ചിന്തകനും ഡിവൈഎഫ്ഐ വേദികളിലെ സാംസ്കാരികമുഖവുമായ ശ്രീജിത്ത് അരിയല്ലൂരിനെതിരേ നിരവധി വെളിപ്പെടുത്തലുകളാണ് വന്നിരിക്കുന്നത്. ഇതിനെതിരേ മലയാളികള്‍ക്ക് മനസിലാകാത്ത രീതിയിലുള്ള പ്രതികരണവുമായി ശ്രീജിത്തും രംഗത്തെത്തി. ശ്രീജിത്തിനെതിരായ വെളിപ്പെടുത്തല്‍ ജനാധിപത്യത്തിനായി വാദിക്കുന്നവരുടെ വികടമുഖമാണ് പുറത്തെത്തിച്ചതെന്ന അഭിപ്രായമാണ് സോഷ്യല്മീഡിയയ്ക്കുള്ളത്. അതേസമയം ഇയാള്‍ക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇടതുപക്ഷത്തോട് ചേര്‍ന്നു നില്ക്കുന്ന ശ്രീജിത്തിനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടിയും. ആര്‍ഷയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ- പല എഴുത്തുകാരും ‘സാഹിത്യ പ്രവര്‍ത്തകരും’ രതിവൈകല്യങ്ങളെ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ്. കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് ഇത്തരം ആളുകള്‍ കാണുന്നത്. സ്ത്രീയുടെ ആന്തരിക ആഴം, സ്ത്രീയുടെ പവിത്രത, പ്രസവം; ആര്‍ത്തവം…
Read Moreമീടുവില്‍ പുരോഗമനം വച്ചുവിളമ്പുന്ന സാഹിത്യകാരന്മാരും കുടുങ്ങുന്നു, പുരോഗമനം എഴുതി പെണ്ണിനെ കാണുമ്പോള്‍ കൊത്തിപ്പറിക്കുന്നവരോടെ പുച്ഛം, അര്‍ഷാദ് ബത്തേരിയും കവി ശ്രീജിത്തരിയല്ലൂരും കുടുക്കില്‍, അക്ഷരക്കെണിക്കാരുടെ തനിനിറം പുറത്ത്
മീ ടു വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയവും സിനിമയും കടന്ന് സാഹിത്യരംഗത്തേക്കും. അതും ഇടതുപുരോഗമനം പറയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ രാഷ്ട്രീയക്കാരുടെ. പുതിയ വെളിപ്പെടുത്തലുമായി രംഗത്തു വന്നത് ആര്‍ഷ കബനിയെന്ന യുവതിയാണ്. ആര്‍ഷ പറയുന്നതിങ്ങനെ- പല എഴുത്തുകാരും ‘സാഹിത്യ പ്രവര്‍ത്തകരും’ രതിവൈകല്യങ്ങളെ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്നവരാണ് .കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് ഇത്തരം ആളുകള്‍ കാണുന്നത്. സ്ത്രീയുടെ ആന്തരിക ആഴം, സ്ത്രീയുടെ പവിത്രത, പ്രസവം; ആര്‍ത്തവം തുടങ്ങി സ്ത്രീകളെ തൊട്ടറിഞ്ഞവരെന്ന് എഴുത്തിലൊക്കെ ശര്‍ദ്ദിച്ച് വെച്ചിട്ട് പെണ്ണിനെ കാണുമ്പോള്‍ കൊത്തിപ്പറിക്കുന്ന മനുഷ്യരെ എഴുത്തുകാരെന്ന് വിളിക്കേണ്ടിവരുന്നതില്‍ വിഷമമുണ്ട്. ഞാന്‍ ഡിഗ്രിയില്‍ പഠിക്കുന്ന കാലത്താണ് അര്‍ഷാദ് ബത്തേരിയെ പരിചയപ്പെടുന്നത്. അന്നയാള്‍ എന്റെ മകളെപ്പോലെയാണ് നീയെന്ന് പറഞ്ഞിരുന്നു. പിന്നീട് എന്റെ കാമുകിയാകാമോ എഴുത്തില്‍ ഒപ്പം നിക്കാമോ എന്നും ചോദിച്ചു. ചിലപ്പോള്‍ മിഠായികള്‍, മുത്തുമാല, പുസ്തകങ്ങള്‍ തുടങ്ങിയവയൊക്കെ കൊണ്ടുത്തരും. ‘എന്നെ ടൗണില്‍ കണ്ടാല്‍…
Read Moreരാഹുല്‍ ഈശ്വര്‍ കുടുക്കില്‍, ഗുരുതര ആരോപണവുമായി രഹ്ന ഫാത്തിമ, ബിക്കിനിയിട്ട് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തത് രാഹുല്‍ ഈശ്വര്‍, അന്ന് നടന്നത് നഗ്നപാര്ട്ടിയും കഞ്ചാവ് വില്പനയെന്നു പറഞ്ഞതും ആരെന്ന് എല്ലാവര്‍ക്കുമറിയാം
രാഹുല്‍ ഈശ്വറിനെതിരെ വെളിപ്പെടുത്തലുമായി രഹ്ന ഫാത്തിമ രംഗത്ത്. ബിക്കിനിയിട്ട് ശരീരം കാണിച്ച് മോഡലിങ് ചെയ്യുന്ന തനിക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അര്‍ഹതയില്ലെന്ന് പറയുന്ന രാഹുല്‍ ഈശ്വറാണ് രണ്ട് വര്‍ഷം മുമ്പ് താന്‍ പങ്കെടുത്ത് വിവാദമായ മണ്‍സൂണ്‍ നൈറ്റ് 2 എന്ന ബീച്ച് വെയര്‍ ഫാഷന്‍ ഷോ ഉദ്ഘാടനം ചെയ്തതെന്ന് രഹ്ന ഫാത്തിമ വെളിപ്പെടുന്നു. രഹ്ന ഫാത്തിമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഞാന്‍ ബിക്കിനി വരെ ഇട്ടു മോഡലിംഗ് ചെയ്യുന്നു, ശരീരം കാണിക്കുന്നു, ‘ഫെമിനിച്ചി’ ആണ് എന്നെല്ലാം ആണല്ലോ രാഹുല്‍ ഈശ്വര്‍ അടക്കമുള്ള ‘മെയിലച്ചന്‍’മാര്‍ പലരും എന്നെ പോലെ ഉള്ളവര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ അര്‍ഹത ഇല്ല എന്നു പറയാന്‍ കാരണം ആയി പറയുന്നത്. കള്ളനും കൊലപാതകിയും ബലാല്‍സംഗിയും അക്രമികളും രാഹുലിനെ പോലുള്ള വര്‍ഗീയത പരത്തുന്നവരും വ്രതം എടുക്കാതെയും ദീക്ഷവെക്കാതെയും അവിടെ ഭക്തരെ ആക്രമിക്കാനും തെറിവിളിക്കാനും കൊലവിളിക്കാനും കല്ലെറിയനും മൂത്രം ഒഴിച്ചു ക്ഷേത്രം…
Read Moreതൃപ്തി ദേശായിയുടെ പേരില്‍ കേരളത്തില്‍ വര്‍ഗീയ പ്രചാരണത്തിന് ആസൂത്രിത നീക്കം, തൃപ്തി മൂന്നുവര്‍ഷം മുമ്പ് മതംമാറിയെന്നു പ്രചരിപ്പിച്ച് ഒരു കൂട്ടര്, തെറ്റായ വാര്‍ത്തകളിലൂടെ കലാപത്തിനു വഴിമരുന്നിടാന്‍ ചില വിവാദ മാധ്യമങ്ങളും
കേരളം ഇന്ന് ഏറെ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന പേരുകളിലൊന്ന് തൃപ്തി ദേശായിയുടേതാണ്. സുപ്രീം കോടതി യുവതീപ്രവേശന വിധി ചൂണ്ടിക്കാട്ടി ശബരിമലയില്‍ പ്രവേശനത്തിനായി എത്തിയിരിക്കുന്ന ഈ ആക്ടിവിസ്റ്റിന്റെ പേരില്‍ കേരളത്തില്‍ സാമുദായിക വിദ്വേഷം പ്രചരിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളും സജീവമായി. വെള്ളിയാഴ്ച രാവിലെ മുതല്‍ രാഷ്്ട്രീയ പിന്‍ബലമുള്ള ഒരു ചാനലും കര്‍മംകൊണ്ടു വിവാദത്തിലായ ഒരു മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലുമാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇത്തരം വ്യാജപ്രചരണങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. തൃപ്തിക്കു പാക്കിസ്ഥാന് ബന്ധങ്ങളുണ്ടെന്നും ഇവരെ കേരളത്തിലേക്ക് എത്തിക്കാനുള്ള ചെലവുകള്‍ വഹിക്കുന്നത് അയല്രാജ്യമാണെന്നുമാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് നല്‍കിയത്. ക്ഷേത്രങ്ങള്‍ നശിപ്പിക്കാനും ഹിന്ദുക്കളെ ഇളക്കിവിട്ടു കലാപം സൃഷ്ടിക്കാനുമാണ് തൃപ്തിയെ പാക്കിസ്ഥാന് അയച്ചതെന്ന മട്ടില്‍ അത്യന്തം പ്രകോപനപരമായിട്ടാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. ഒരു ടിവി ചാനലാകട്ടെ കടുത്ത വര്‍ഗീയ വിദ്വേഷം വളര്ത്ുതന്ന രീതിയിലാണ് തൃപ്തി ദേശായിയുടെ വാര്‍ത്ത അവതരിപ്പിച്ചത്. തൃപ്തി…
Read More