പട്ടിയിറച്ചി വിളമ്പിയെന്ന പ്രചാരം വ്യാജം ! അങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍…

ആലപ്പുഴ നഗരത്തിലെ ഹോട്ടലില്‍ പട്ടിയിറച്ചി പിടികൂടിയെന്ന പ്രചാരണം വ്യാജമെന്ന് നഗരസഭാ അധികൃതര്‍. വാട്സ്ആപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരത്തില്‍ വ്യാപക പ്രചാരണം നടന്നത്. ഇങ്ങനെയൊരു ഹോട്ടല്‍ തന്നെ ആലപ്പുഴയില്‍ ഇല്ലെന്ന് നഗരസഭാ അധികൃതര്‍ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പട്ടി ഇറച്ചി പിടികൂടിയെന്നാണ് പ്രചാരണം. ഹോട്ടലിനു മുന്നില്‍ പോലീസുകാര്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് സന്ദേശത്തിന് ഒപ്പമുള്ളത്. പട്ടിയുടെ തലയോടു കൂടിയ മാംസ ചിത്രങ്ങളും പ്രചരിച്ചു. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലിന്റെ ചിത്രം ഉപയോഗിച്ചാണ് വ്യാജ പ്രചാരണം എന്നാണ് വിവരം. ഇതേ ചിത്രങ്ങള്‍ ഉപയോഗിച്ച് സമാനമായ പ്രചാരണം മറ്റു പല നഗരങ്ങളിലും മുമ്പും നടന്നിട്ടുണ്ട് എന്ന വിവരവും ഇതോടൊപ്പം പുറത്തു വരുന്നുണ്ട്.

Read More

ലോക ബോക്‌സിംഗ് റാണിയ്ക്ക് പട്ടിയിറച്ചി പെരുത്തിഷ്ടം ! തന്റെ ആരോഗ്യ രഹസ്യത്തെക്കുറിച്ചും ആഹാരരീതിയെക്കുറിച്ചും മേരികോം പറയുന്നതിങ്ങനെ…

ആറാം സ്വര്‍ണത്തോടെ ലോക ബോക്‌സിംഗില്‍ പുതുചരിതമെഴുതിയ എം.സി മേരികോമിന്റെ ആരോഗ്യരഹസ്യം എല്ലാവരും എന്നും കൗതുകത്തോടെ തിരക്കുന്ന കാര്യമാണ്. ബോക്‌സിംഗ് കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടം എന്തെന്ന് മേരികോമിനോടു ചോദിച്ചാല്‍ കുട്ടികളും അടുക്കളയും എന്നായിരിക്കും മറുപടി. പാചകത്തോടും ഭക്ഷണത്തോടും മേരിക്കുള്ള ഇഷ്ടം ഈ ഒറ്റ മറുപടിയില്‍നിന്ന് വ്യക്തം. മല്‍സരങ്ങളുമായി ബന്ധപ്പെട്ട് അന്യനാട്ടില്‍ കിട്ടുന്ന ഭക്ഷണം രുചിച്ചുനോക്കുക മാത്രമല്ല അവ തന്റെ പാചകപ്പുരയില്‍ പരീക്ഷിക്കുക എന്നതും മേരിയുടെ ഹോബിയാണ്. പുറത്തുനിന്ന് കഴിക്കുന്നതെന്തും തന്റെ കുടുംബത്തിനായി പരീക്ഷണം നടത്താന്‍ മേരി മറക്കാറില്ല. അമ്മയാണ് പാചകത്തില്‍ മേരിയുടെ ഗുരു. കായികതാരം എന്ന നിലയില്‍ ഭക്ഷണം തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിയന്ത്രണമുണ്ടെങ്കിലും ഇഷ്ടമുള്ളതൊക്കെ കഴിക്കാന്‍ മരിക്ക് മടിയില്ല. ഏറ്റവും രുചിയേറിയ വിഭവങ്ങളുടെ പറുദീസ ചൈനയാണെന്നാണ് മേരിയുടെ പക്ഷം. ബോക്‌സിംഗ് ടൂര്‍ണമെന്റുകളുമായി ബന്ധപ്പെട്ട് അന്യനാട്ടിലാണെങ്കില്‍ ചൈനീസ് വിഭവങ്ങളാണ് മേരിക്ക് കൂടുതല്‍ പ്രിയം. ഏതു നാട്ടിലാണെങ്കിലും അവിടുത്തെ ഭക്ഷണവും രീതികളുമൊക്കെ…

Read More

അപ്പോള്‍ ഇതാണല്ലേ ആടിനെ പട്ടിയാക്കല്‍ ! ചെന്നൈയില്‍ പിടികൂടിയ 2100 കിലോ ഇറച്ചി പട്ടിയുടേതല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട്; നീണ്ടവാലുള്ള ആടെന്ന് വെളിപ്പെടുത്തല്‍…

ചെന്നൈ: ആടിനെ പട്ടിയാക്കുക എന്നു കേട്ടിട്ടില്ലേ. അഞ്ചു ദിവസം മുമ്പ് ചെന്നൈയില്‍ 2100 കിലോ പട്ടിയിറച്ചി പിടികൂടിയ സംഭവം ഏതാണ്ട് ഇത്തരത്തില്‍ ആയിരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടികൂടി വിവാദമായ മാംസം നായയുടേതല്ലെന്ന പരിശോധനാഫലമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ചെന്നൈ കളക്ടറുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു പരിശോധന. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ പട്ടി ആടായി മാറുകയും ചെയ്തു. തമിഴ്നാട് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ ഷണ്‍മുഖസുന്ദരത്തിന്റെ റിപ്പോര്‍ട്ടിലാണ് നായ ആടായി മാറിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് എഗ്മോര്‍ സ്റ്റേഷനില്‍ നിന്നും പട്ടിയിറച്ചിയെന്ന സംശയവുമായി 2,100 കിലോ മാംസം പിടികൂടിയത്. ജോധ്പൂരില്‍ നിന്നും കൊണ്ടുവന്നതാണ് ഇത്രയധികം മാംസം. ഇത് അഴുകിയ നിലയില്‍ ആയതിനാല്‍ ഇത് ആര്‍.പി. എഫ്. കൊടുംങ്ങയ്യൂരിലെ മാലിന്യം സംസ്‌കരണകേന്ദ്രത്തില്‍ സംസ്‌കരിച്ചിരുന്നു.നായമാംസം പിടികൂടിയെന്ന് വാര്‍ത്തകള്‍ വന്നതോടെ നവമാധ്യമങ്ങളില്‍ കടുത്തഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.…

Read More

മട്ടന്‍ബിരിയാണിയെന്നു കരുതി നിങ്ങള്‍ കഴിക്കുന്നത് നല്ല ഒന്നാന്തരം പട്ടിബിരിയാണിയാവാം…അന്യസംസ്ഥാനങ്ങളില്‍ നിന്നും പട്ടിയിറച്ചിയുടെ കുത്തൊഴുക്ക്;ചെന്നൈയില്‍ പിടികൂടിയത് 1000 കിലോ പട്ടിയിറച്ചി

ചെന്നൈ:മട്ടനെന്ന പേരില്‍ പട്ടിയിറച്ചിയുടെ വില്‍പ്പന വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം ജോധ്പൂരില്‍സ നിന്നു തീവണ്ടിയില്‍ എത്തിച്ച 1000 കിലോ പട്ടിയിറച്ചി ചെന്നൈ എഗ് മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചു. ജോധ്പൂര്‍ എക്‌സ്പ്രസില്‍ കൊണ്ടുവന്ന ഇറച്ചി പായ്ക്കുചെയ്ത നിലയിലായിരുന്നു. തീവണ്ടിയില്‍ നിന്ന് ഇറക്കിയ പാഴ്‌സലില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ തുറന്നു പരിശോധിച്ചപ്പോഴാണ് സംഗതി പട്ടിയിറച്ചിയാണെന്ന് മനസ്സിലായത്.  തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇറച്ചിയുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ലാബിലേക്ക് കൊണ്ടുപോയി. ബാക്കി ഇറച്ചി ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ കൊടുങ്ങയ്യൂരിലെ മാലിന്യകേന്ദ്രത്തില്‍ കൊണ്ടുപോയി നശിപ്പിച്ചു. ആട്ടിറച്ചിയെന്ന വ്യാജേന വില്‍പ്പന നടത്താനാണ് കുറഞ്ഞ വിലയ്ക്കു കിട്ടുന്ന പട്ടിയിറച്ചി കൊണ്ടുവന്നതെന്ന് കരുതുന്നു. പുതുപ്പേട്ടയില്‍ ഇറച്ചിക്കട നടത്തുന്ന അബ്ദുള്‍ റഫീക്ക്,മുഹമ്മദ് റബി, ഉസ്മാന്‍ ഭാഷ, അല്‍ത്താഫ് എന്നിവരുടെ പേരിലായിരുന്നു ജോധ്പൂരില്‍ നിന്ന് ഇറച്ചി അയച്ചത്. കോര്‍പ്പറേഷന്‍ അധികൃതര്‍…

Read More

നല്ല മാനിറച്ചിയെന്ന് വിചാരിച്ച് വന്‍തുക നല്‍കി വാങ്ങി ! കിട്ടിയതാകട്ടെ നല്ല കിടിലന്‍ പട്ടിയിറച്ചി; ഇറച്ചി കഴിച്ചവരെല്ലാം ആശുപത്രിയിലാണെങ്കിലും അകത്താകുമെന്ന് ഭയമുള്ളതിനാല്‍ ആര്‍ക്കും കേസില്ല; സംഭവം ഇങ്ങനെ…

കാളികാവ്:വന്യമൃഗങ്ങളുടെ ഇറച്ചിയ്ക്ക് എന്നും നല്ല ഡിമാന്‍ഡാണ്. അപ്പോള്‍ നല്ല മാനിറച്ചി കിട്ടിയാല്‍ ആരെങ്കിലും വിടുമോ. ഇങ്ങനെയാണ് നല്ല മാനിറച്ചിയാണെന്ന് വിചാരിച്ച് ആളുകള്‍ വന്‍വില നല്‍കി മാംസം വാങ്ങിയത്. എന്നാല്‍ കിട്ടിയതാകട്ടെ നല്ല പട്ടിയിറച്ചിയും. സംഭവമറിഞ്ഞതോടെ കഴിച്ചവര്‍ക്കെല്ലാം ദേഹാസ്വാസ്ഥ്യമുണ്ടായി തുടര്‍ന്ന് എല്ലാവരും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. വേട്ടയിറച്ചി ആണെന്ന് പറഞ്ഞ് വന്‍തുകയ്ക്ക് സംഘം നല്‍കിയത് പട്ടിയിറച്ചിയായിരുന്നു. അതേസമയം മാനെ വേട്ടയാടുന്നതും ഭക്ഷണമാക്കുന്നതും വന്‍ കേസായതിനാല്‍ ഇക്കാര്യത്തില്‍ പരാതിയുമായി ആരും തയ്യാറായിട്ടില്ലെന്നാണ് വിവരം. മാനിറച്ചി എന്ന പേരില്‍ വലിയ തുകയായിരുന്നു ഇറച്ചി സംഘം വില്‍പ്പന നടത്തിയത്. ഇറച്ചി പാകമാകാന്‍ സമയദൈര്‍ഘ്യത്തില്‍ സംശയം തോന്നിയ ചിലര്‍ കിട്ടിയത് മാനിറച്ചി തന്നെയാണോ എന്ന് സംശയം ഉയര്‍ത്തുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മലയുടെ അടിവശത്ത് നിന്നും നായകളുടെ തലകള്‍ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇറച്ചി വാങ്ങിയ നിരവധി പേരാണ് ആശുപത്രിയിലായിരിക്കുന്നത്. അതേസമയം സംഭവത്തില്‍ ആരും…

Read More