ശബരിമലയില്‍ പോലീസിന്റെ തോന്ന്യവാസമെന്ന് ഭക്തര്‍, ശരണം വിളിക്കാന്‍ പോലും പോലീസുകാരുടെ അനുമതി വേണം, പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്തു നീക്കുന്നു, പോലീസ് നീക്കത്തിനെതിരേ വ്യാപക പ്രതിഷേധം

ശബരിമലയില്‍ ഭക്തര്‍ക്കുമേല്‍ പോലീസ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച് ശബരിമലയില്‍ അരാജകത്വം സൃഷ്ടിക്കുന്നുവെന്ന പരാതി വ്യാപകം. ചരിത്രത്തിലാദ്യമായി ഞായറാഴ്ച്ച രാത്രി സന്നിധാനത്ത് അറസ്റ്റ് നടന്നത് ജാതിമതഭേദമന്യേ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സന്നിധാനത്ത് ബലപ്രയോഗവും അറസ്റ്റും ഇതിനു മുമ്പ് ഒരിക്കല്‍ പോലും നടന്നിട്ടില്ല.

പോലീസ് നിയന്ത്രണത്തിനെതിരേ ശരണംവിളിച്ച ഭക്തരെയാണ് ബലമായി അറസ്റ്റു ചെയ്ത് നീക്കിയത്. ഇതിനിടെ ചില അയ്യപ്പഭക്തരെ പോലീസ് മര്‍ദിക്കുകയും ചെയ്‌തെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. ശബരിമലയില്‍ ക്യാംപ് ചെയ്യുന്ന പോലീസുകാര്‍ ഭക്തരെ ഭീകരരെന്ന പോലെയാണ് കാണുന്നതെന്ന ആരോപണം ശക്തമാണ്. മുതിര്‍ന്ന സ്ത്രീകളോടും പോലും കാരുണ്യമില്ലാത്ത രീതിയിലാണ് പോലീസ് ഇടപെടുന്നതെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു.

മധ്യമങ്ങളും പോലീസ് നിയന്ത്രണത്തിനെതിരേ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവു പ്രകാരമാണ് നീക്കങ്ങളെന്ന് പറയുമ്പോഴും പോലീസുകാരാണ് ഇപ്പോള്‍ ശബരിമലയിലും സമീപത്തുമെല്ലാം കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കൂടുതല്‍ ഭക്തരെത്തുന്നതോടെ ശബരിമലയും സന്നിധാനവുമെല്ലാം കൂടുതല്‍ സംഘര്‍ഷഭരിതമാകും.

Related posts