ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ പാട്ടുംപാടി ജയിക്കുമെന്നുറപ്പുള്ള സ്ഥാനാർഥികളെപ്പോലും പിന്നിൽനിന്ന് കുത്തിവീഴ്ത്തിയ ചരിത്രം അപരൻമാർക്കുണ്ട്. അപരൻമാരുടെ കുത്തിൽ അഥവാ അപരൻമാർക്ക് കിട്ടുന്ന കുത്തിൽ വമ്പൻ നേതാക്കൻമാർ പലരും അടിതെറ്റി വീണിട്ടുമുണ്ട്. എന്നാൽ ഇത്തവണ മുതൽ അപരൻമാരെ പൂട്ടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുവഴി തേടുകയാണ്. ബാലറ്റിൽ സ്ഥാനാർഥികളുടെ എല്ലാവരുടേയും ചിത്രം ചേർത്താണ് അപരശല്യവും വോട്ടർമാരുടെ ആശയക്കുഴപ്പവും കമ്മീഷൻ ഒഴിവാക്കുന്നത്. ഈ തീരുമാനം അപരൻമാർക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. വോട്ടർമാർക്ക് ഒരേപേരുകാരിൽനിന്ന് ചിത്രം നോക്കി ഇഷ്ടക്കാരെ കണ്ടത്താൻ കഴിയുമെന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റിൽ സ്ഥാനാർഥികളുടെ പേരിനൊപ്പം ചിത്രവും പതിക്കും. പോസ്റ്റൽ ബാലറ്റിലും ഇപ്രകാരം സ്ഥാനാർഥികളുടെ ചിത്രം ഉണ്ടാകും. ഇതിനായി റിട്ടേണിംഗ് ഓഫീസറുടെ പക്കൽ എല്ലാ സ്ഥാനാർഥികളും സ്റ്റാമ്പ് സൈസ് ഫോട്ടോകൂടി നൽകേണ്ടിവരും. ഇത്തവണ എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ഏപ്രില്‍ പതിനൊന്നിന് ആരംഭിക്കുന്ന ലോക്സഭ…
Read MoreCategory: INDIA 360
ലോക്സഭാ സീറ്റുകൾ വീതിച്ചപ്പോൾ കിട്ടാതിരുന്ന ഘടകകക്ഷികൾക്ക് സിപിഎമ്മിന്റെ വമ്പൻ ഓഫറുകൾ
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക്സഭ സീറ്റുകൾ മുഴുവൻ കവർന്നു സിപിഎമ്മും സിപിഐയും മാത്രം മത്സരിക്കുന്ന അവസ്ഥയിൽ ഇടതു മുന്നണിയിൽ സംജാതമായ അമർഷത്തെ പിടിച്ചു നിർത്താൻ സിപിഎം ഘടകകക്ഷികൾക്കു മുന്നിൽ വച്ചിരിക്കുന്നതു വന്പൻ ഓഫർ. ശക്തമായ പ്രതിഷേധം സംജാതമാകുമെന്നുറപ്പുണ്ടായതിരുന്നതു കൊണ്ട് ലോക് താന്ത്രിക ജനതാദൾ ഉൾപ്പെടെയുള്ള കക്ഷികൾക്കു നൽകിയിരിക്കുന്നതു വന്പൻ ഓഫറാണ്.’ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ലോക് താന്ത്രിക ജനതാദൾ, ജനതാദൾ എസ്, ജനതാധിപത്യ കേരള കോണ്‍ഗ്രസ്, എൻസിപി, കേരള കോണ്‍ഗ്രസ് ബി, ഐഎൻഎൽ തുടങ്ങിയ എല്ലാ കക്ഷികൾക്കും ഓഫർ നല്‍കിയതായി അറിയുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ലോക് താന്ത്രിക് ജനതാദളിനു കൂടുതൽ നിയമസഭ സീറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനതാദൾ എസിനു നിലവിലുള്ളതിനെക്കാൾ കൂടുതൽ സീറ്റുകൾ നൽകും. ജനതാധിപത്യ കേരള കോണ്‍ഗ്രസിനു നിലവിൽ മത്സരിച്ച സീറ്റുകളൊപ്പം കൂടുതൽ ചെയർമാൻ സ്ഥാനങ്ങളും നൽകും. എൻസിപിക്കും ഐഎൻഎല്ലിനും സീറ്റുകളും കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങളും…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; വിജയം ഉറപ്പെന്ന് കോടിയേരി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനാർഥി ചിത്രം തെളിഞ്ഞു. 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു. അവ്യക്തമായിരുന്ന പൊന്നാനി മണ്ഡലത്തിൽ പി.വി.അൻവർ എംഎൽഎ തന്നെയാവും ഇടതു മുന്നണി സ്ഥാനാർഥി. അൻവറിന്റെ പേര് പാർലമെന്റ് മണ്ഡലം കമ്മിറ്റി ശിപാർശ ചെയ്തപ്പോൾ മറ്റൊരാളെ കണ്ടെത്താൻ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ മണ്ഡലം കമ്മിറ്റി അൻവറിന് സ്ഥാനാർഥിത്വം നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ടതോടെ സംസ്ഥാന നേതൃത്വം വഴങ്ങുകയായിരുന്നു. ആറ് സിറ്റിംഗ് എംപിമാരും നാല് എംഎൽഎമാരാണ് സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്. പൊന്നാനിയിൽ മത്സരിക്കുന്ന പി.വി.അൻവർ നിലവിൽ നിലന്പൂരിനെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗമാണ്. കോഴിക്കോട് മത്സരിക്കുന്ന എ.പ്രദീപ് കുമാർ കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എംഎൽഎയാണ്. ആറന്മുളയിൽ നിന്നുള്ള നിയമസഭാംഗം വീണാ ജോർജ് പത്തനംതിട്ട മണ്ഡലത്തിലും അരൂരിൽ നിന്നുള്ള എംഎൽഎ എ.എം.ആരിഫ് ആലപ്പുഴ മണ്ഡലത്തിലും ജനവിധി തേടും. സമീപഭാവിയിലൊന്നും സിപിഎം ഇത്രയധികം എംഎൽഎമാരെ…
Read Moreഎംഎൽഎമാർ കൂട്ടത്തോടെ മത്സരഗോദയിലേക്ക്; വിഷയം ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ; ജയിച്ചാൽ കേരളത്തിൽ വീണ്ടും തെരഞ്ഞെടുപ്പുകാലം
ബിജു കുര്യൻ പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ എംഎൽഎമാരെ കൂടുതൽ രംഗത്തിറക്കാൻ ആലോചിക്കുന്നത് എൽഡിഎഫാണ്. എംഎൽഎമാരുടെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകളും തുടങ്ങി. എംഎൽഎ സ്ഥാനം കൈയിലുള്ളപ്പോൾ എംപിയാകാനുള്ള അവസരത്തിനുവേണ്ടിയുള്ള പോരാട്ടമാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.എംഎൽഎ എംപി ആയാൽ ഉണ്ടാകാൻ പോകുന്ന ഉപതെരഞ്ഞെടുപ്പും അതേത്തുടർന്നുള്ള ചെലവുകളും ചർച്ചയ്ക്ക് ആധാരമാകുന്നുണ്ട്. സിപിഐയുടെ സ്ഥാനാർഥിപ്പട്ടികയിൽ രണ്ട് എംഎൽഎമാർ ഉൾപ്പെട്ടതിനു പിന്നാലെ സിപിഎം പട്ടികയിലും മൂന്നു പേരെ ഉൾപ്പെടുത്തി. പൂഞ്ഞാർ എംഎൽഎ പി.സി. ജോർജും സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.എംഎൽഎ, എംപി ആയാൽ ആറുമാസത്തിനുള്ളിൽ ഒരു സ്ഥാനം ഒഴിയണമെന്നതാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. സാധാരണഗതിയിൽ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാൽ നിലവിലുണ്ടായിരുന്ന സ്ഥാനം ഒഴിയുകയാണ് പതിവ്. ഇപ്പോഴത്തെ നിലയിൽ കേരളത്തിൽ മത്സരിക്കുന്ന എംഎൽഎമാർ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ രാജിവയ്ക്കുന്നത് എംഎൽഎ സ്ഥാനം തന്നെയാകും. അങ്ങനെയെങ്കിൽ 2021 മേയ് വരെ…
Read Moreസ്ഥാനാർഥി നിർണയം: ആര്‍എസ്എസ് പിടിയിലമര്‍ന്ന് ബിജെപി; ഗവർണർ സ്ഥാനം ഒഴിഞ്ഞ് കുമ്മനം,എംഎൽഎ സ്വപ്നം വെടിഞ്ഞ് സുരേന്ദ്രൻ
കോഴിക്കോട്: ലോക്സഭാതരഞ്ഞെടുപ്പില് ബിജെപിയുടെ തുറുപ്പുചീട്ടുകളായി കുമ്മനം രാജശേഖരനും കെ.സുരേന്ദ്രനും. ഇരുമുന്നണികളുടെയും സ്ഥാനാര്‍ഥികളെ അറിഞ്ഞശേഷം മാത്രം മതി സ്ഥാനാര്‍ഥി നിര്‍ണയമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ശരിയായിരുന്നുവന്ന് കുമ്മനത്തിന്റെ മിസോറാം ഗവര്‍ണറുടെ സ്ഥാനത്തുനിന്നുള്ള രാജി വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ഇടത്-വലത് സ്ഥാനാര്‍ഥികള്‍ ആരെന്ന് മനസിലാക്കിയശേഷമാണ് രാജകീയമായി കുമ്മനത്തിന്റെ വരവ്. കേരളത്തില്‍ എത് മണ്ഡലത്തിലും സ്ഥാനാര്‍ഥിയാക്കിയാല്‍ നിഷ്പക്ഷവോട്ടുകള്‍ കീശയിലാക്കാന്‍ കഴിയുന്നനേതാവ് എന്നതാണ് കുമ്മനത്തിനുള്ള പ്രവര്‍ത്തകര്‍ക്കിടയിലെ ഇമേജ്. അതുകൊണ്ടുതന്നെയാണ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയപ്പോഴും അദ്ദേഹത്തിന് പാര്‍ട്ടി ഉയര്‍ന്ന പദവി നല്കിയതും.ഗവര്‍ണര്‍മാരെ രാജിവപ്പിച്ച് മല്‍സരിപ്പിക്കുന്നത് ബിജെപിയില്‍ കീഴ്വഴക്കമില്ല. ആപ്പോഴും ആര്‍എസ്എസ് നിലപാടിന് ബിജെപി കേന്ദ്രനേതൃത്വം വഴങ്ങുകയായിരുന്നു. ഇതോടൊപ്പം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും പാര്‍ട്ടിയുടെ സ്റ്റാര്‍ സ്ഥാനാര്‍ഥിയാണ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ചാണ് സുരേന്ദ്രന്റെ വരവ്. അതും കേന്ദ്രനിര്‍ദേശപ്രകാരം. ശബരിമലവിഷയത്തോടെ ഉയര്‍ന്ന ഇമേജും ആര്‍എസ്എസ് പിന്തുണയുമാണ് ഈ നീക്കത്തിനുപിന്നില്‍ . സമാനമല്ലെങ്കിലും…
Read Moreമിസോറാം ഗവർണർ കുമ്മനം രാജശേഖരൻ സ്ഥാനം രാജിവച്ചു; തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും
തിരുവനന്തപുരം: ന്യൂഡൽഹി : മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന്റെ രാജിക്കത്ത് രാഷ്ട്രപതിക്ക് കൈമാറി. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ രാജിയെന്നാണ് ബിജെപി നേതൃത്വം നൽകുന്ന സൂചന. തിരുവനന്തപുരത്ത് കുമ്മനത്തെ സ്ഥാനാർത്ഥിയാക്കണമെന്നാണ് പാർട്ടിയിൽ ഭൂരിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും അഭിപ്രായം. ഈ അഭിപ്രായം പാർട്ടി സംസ്ഥാന നേതൃത്വം ദേശീയ പ്രസിഡന്റ് അമിത് ഷായോട് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസും എൽഡിഎഫും തങ്ങളുടെ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കുമ്മനം മത്സര രംഗത്ത് വരുന്നതോടെ തിരുവനന്തപുരത്ത് ത്രികോണ മത്സരത്തിന് സാധ്യതയേറുകയാണ്. ഗവർണർസ്ഥാനത്തു നിന്നുള്ള രാജിയ്ക്കുശേഷം കുമ്മനം രാജശേഖരൻ ബിജെപി സംസ്ഥാന നേതാക്കളുമായി ചർച്ച നടത്തിയതായാണ് വിവരം. തിരുവനന്തപുരത്ത് കുമ്മനം തന്നെ സ്ഥാനാർഥിയാകണമെന്നാണ് ആർഎസ്എസിന്റെ ആഗ്രഹം. കഴിഞ്ഞ വർഷം മേയ് 29നാണ് കുമ്മനം രാജശേഖരൻ മിസോറം ഗവർണറായി സ്ഥാനമേറ്റത്
Read Moreകരുതലോടെ സിപിഎം; സ്ഥാനാർഥികളെ തെരഞ്ഞെടുത്തത് ഉൾപ്പാർട്ടി ജനാധിപത്യം പാലിച്ച്
എം.പ്രേംകുമാർ തിരുവനന്തപുരം : പതിവിനു വിപരീതമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറെ രാഷ്ട്രീയ കരുതലോടെയാണു സിപിഎം സ്ഥാനാർഥി നിർണയം നടത്തിയിരിക്കുന്നത്. സാധാരണയായി സ്ഥാനാർഥികളെ നിശ്ചയിക്കാൻ പാർട്ടി പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ നിർദേശം സിപിഎം നേതൃത്വം തേടുന്നത് അപൂർവമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെ നിർത്തിയതിന്റെ പേരിൽ കൊടിയ വിമർശനമാണു പാർട്ടി സംസ്ഥാന നേതൃത്വത്തിനു കേൾക്കേണ്ടി വന്നത്. എന്നാൽ ഇത്തവണ പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ കൂടി അഭിപ്രായം ആരാഞ്ഞ് തികച്ചും ഉൾപ്പാർട്ടി ജനാധിപത്യത്തിലൂടെയാണു സ്ഥാനാർഥി നിർണയം നടത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ആരോഗ്യകാരണത്താൽ പി.കരുണാകരനെ മാത്രം ഒഴിവാക്കി ശേഷിക്കുന്ന ആറ് സിറ്റിംഗ് എംപിമാരേയും മൂന്ന് എംഎൽഎമാരേയും ഉൾപ്പെടുത്തി പൂർണമായും വിജയസാധ്യത മാത്രം മാനദണ്ഡമാക്കി സിപിഎം സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നതു മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കാൾ വേവലാതിയുണ്ടാക്കുന്നതു സിപിഎമ്മിനെയാണ്. അതിന്റെ പ്രധാന കാരണം…
Read Moreവാസവനെ ഇറക്കി കോട്ടയം പിടിക്കാൻ സിപിഎം; സൈബർ സഖാക്കൾ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു
കോട്ടയം:കോട്ടയത്തെ സ്ഥാനാർഥി നിർണയത്തിൽ സിപിഎം ഇക്കുറി ഒരു പടി മുന്നിൽ. സ്ഥാനാർഥി നിർണയവും പ്രവർത്തക കണ്‍വൻഷനും ഒറ്റ യോഗത്തിൽ തീരുമാനിച്ചു. പിന്നാലെ സൈബർ സഖാക്കൾ പ്രചാരണവും ആരംഭിച്ചു. സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവന്റെ പേര് കോട്ടയം പാർലമെന്റ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു നിർദേശിച്ചു. ഇന്നലെ ചേർന്ന പാർലമെന്റ് കമ്മിറ്റി യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായവും വാസവൻ മത്സരിക്കണമെന്നാണ് എന്നറിയിച്ചതോടെ നേതൃത്വത്തിന് കോട്ടയത്തു നിന്ന് വാസവന്റെ പേര് മാത്രമാണ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ തവണ പ്രചാരണം തുടങ്ങിയ സിപിഎം സ്ഥാനാർഥിയെ മാറ്റിയാണ് ജനതാദളിന് സീറ്റ് നല്‍കിയത്. 12ന് വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്ത് വിപുലമായ തെരഞ്ഞെടുപ്പ് കണ്വൻഷൻ നടത്താനും ഇന്നലെ ചേർന്ന പാർലമെന്റ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,…
Read Moreഎറണാകുളം കൈ എത്തും ദൂരത്ത്; അട്ടിമറി പ്രതീക്ഷിച്ച് എൽഡിഎഫ്
യാതൊരു പ്രതീക്ഷയുമില്ലാതെ എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ള ലോക്സഭാമണ്ഡലമാണ് എറണാകുളം. എന്നാൽ, ഭാഗ്യക്കുറി അടിച്ചവന്റെ സന്തോഷം പലപ്പോഴും തെരഞ്ഞെടുപ്പു കഴിയുന്പോൾ ഇവർ അനുഭവിച്ചിട്ടുണ്ട്. വല്ലപ്പോഴും വീണു കിട്ടുന്ന അട്ടിമറി പലപ്പോഴും പാർട്ടി പോലും പ്രതീക്ഷിക്കാതെ വരുന്നതാണ്. 1967ൽ വി. വിശ്വനാഥമേനോൻ വിജയിച്ചശേഷം പാർട്ടി ചിഹ്നത്തിൽ ഒരാളെ വിജയിക്കാൻ സിപിഎമ്മിന് ഇന്നുവരെ സാധിച്ചിട്ടില്ലെന്നതു ചരിത്രം. സ്വതന്ത്രനെ പരീക്ഷിച്ചു വിജയിക്കുന്ന തന്ത്രമാണ് സിപിഎം പയറ്റുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന സേവ്യർ അറയ്ക്കലിനെയും സെബാസ്റ്റ്യൻ പോളിനെയും പരീക്ഷിച്ച് സിപിഎം വിജയിച്ചു. അട്ടിമറികൾക്കു സാധ്യത കുറവാണെങ്കിലും കഴിഞ്ഞ തവണ വോട്ട് വിഹിതത്തിലുണ്ടായ വർധനയിൽ കണ്ണുവച്ചാണ് ബിജെപി എറണാകുളത്ത് അങ്കത്തിനിറങ്ങുന്നത്. കളമശേരി, പറവൂർ, വൈപ്പിൻ, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് എറണാകുളം ലോക്സഭാ മണ്ഡലം. നാലിടത്തു യുഡിഎഫും മൂന്നിടത്ത് എൽഡിഎഫുമാണ് നിയമസഭയിലേക്കു ജയിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മറ്റു കോർപറേഷനുകളിൽനിന്നു കോണ്‍ഗ്രസ്…
Read Moreമൂന്നാം മത്സരത്തിന് ആലത്തൂർ; നേർക്കുനേർ പോരാട്ടത്തിനൊരുങ്ങി മുന്നണികൾ
ആലത്തൂർ പാർലമെന്റ് മണ്ഡലം നിലവിൽ വന്നിട്ടു പത്തുവർഷമേ ആയിട്ടുള്ളൂ. മത്സരം ഇതു മൂന്നാംതവണ. ഒറ്റപ്പാലം സംവരണമണ്ഡലമാണ് ആലത്തൂരായി മാറിയത്. മുൻ രാഷ്ട്രപതി കെ.ആർ. നാരായണനെ ലോക്സഭയിലെത്തിച്ച മണ്ഡലമെന്ന ഖ്യാതിയാണ് ഒറ്റപ്പാലത്തിനുള്ളത്. തൃശൂർ ജില്ലയിലെ ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം, പാലക്കാട് ജില്ലയിലെ തരൂർ, ആലത്തൂർ, നെന്മാറ, ചിറ്റൂർ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് മണ്ഡലം. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും ഇടതുമുന്നണിയാണ് വിജയിച്ചത്. വടക്കാഞ്ചേരിയാണ് യുഡിഎഫിനൊപ്പം നിലകൊള്ളുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കാക്കിയാൽ എൽഡിഎഫിന് 91,803 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. മണ്ഡലത്തിലെ ആദ്യ എംപി എസ്എഫ്ഐ ദേശീയ പ്രസിഡന്റായിരുന്ന കോട്ടയം സ്വദേശി പി.കെ. ബിജുവാണ്. അന്നു കോണ്‍ഗ്രസിലെ എൻ.കെ. സുധീറിനെ 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു തോൽപ്പിച്ചത്. 2014ലും പി.കെ. ബിജു തന്നെ ജയിച്ചു. കോൺഗ്രസിലെ കെ.എ. ഷീബയെ 37,312 വോട്ടിനു പരാജയപ്പെടുത്തി. ജനപ്രിയ സ്ഥാനാർഥികളെ മത്സരിപ്പിച്ചാൽ കഴിഞ്ഞ പത്തു വർഷമായി എൽഡിഎഫ്…
Read More