തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണ് കാല്‍മുട്ട്.ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്ഥി എന്ന പേരില്‍ കട്ടികുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്. പ്രാരംഭഘട്ടത്തിൽ പ്രാരംഭഘട്ടത്തിലുള്ള തേയ്മാനം ശസ്ത്രക്രിയ കൂടാതെ ചികിത്സിക്കാവുന്നതാണ്. കാല്‍മുട്ടുകള്‍ക്കായുള്ള പ്രത്യേക വ്യായാമങ്ങള്‍ പരിശീലിച്ച് പേശികളുടെ ബലം കൂട്ടുന്നതാണ് ഇതിനായുള്ള ശാസ്ത്രീയ മാര്‍ഗം. സർജറി കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ എന്താണു ചെയ്യുന്നത് എന്ന സംശയം പൊതുവേ രോഗികള്‍ക്കുണ്ട്. മുട്ടുവേദന അകറ്റുകയും വളവ് നിവര്‍ത്തുകയും ചെയ്യുക എന്നതാണു കാല്‍മുട്ട് ശസ്ത്രക്രിയയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിനായി എല്ലുകളുടെ അഗ്രഭാഗം അവശേഷിക്കുന്ന തരുണാസ്തിയോടുകൂടി മുറിച്ചുമാറ്റുന്നു. പകരം ലോഹനിര്‍മിത ഇംപ്ലാന്റുുകള് ബോണ്‍ സിമന്റ് ഉപയോഗിച്ച് ഘടിപ്പിക്കുന്നു. ശേഷം അവയുടെ ഇടയില്‍ ചലനം സുഗമമാക്കാന്‍…
Read MoreCategory: Health
മുട്ടുവേദനയ്ക്കു പിന്നിൽ
വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന മുട്ടുവേദനകള്‍ കൂടുതലും തേയ്മാനം മൂലമാണ്. തുടയെല്ലും കണങ്കാലിലെ എല്ലും കൂടിച്ചേരുന്നിടത്തുള്ള സന്ധിയാണു കാല്‍മുട്ട്. ഇതുകൂടാതെ അവിടെ ചിരട്ടയും സംയോജിക്കുന്നു. എല്ലാ എല്ലുകളുടെയും അഗ്രഭാഗത്ത് കാര്‍ട്ടിലേജ് അഥവാ തരുണാസ്തി എന്ന പേരില്‍ കട്ടി കുറഞ്ഞ മിനുസമേറിയ എല്ലിന്റെ രൂപഭേദമുണ്ട്. ഇത് ഉള്ളതുകൊണ്ടാണ് എല്ലുകള്‍ തമ്മില്‍ ഉരസുമ്പോള്‍ സന്ധിയില്‍ വേദന ഒഴിവാകുന്നത്. തേയ്മാനം മൂലം തരുണാസ്ഥിയുടെ കട്ടി കുറയുമ്പോഴാണ് കാല്‍മുട്ടില്‍ വേദന അനുഭവപ്പെടുന്നത്. സന്ധിവാതം പലവിധം പ്രായാനുപാതികമായ മാറ്റങ്ങളും അമിത ശരീരഭാരവും പേശികളുടെ ബലക്കുറവും മൂലം ഉണ്ടാകുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് തേയ്മാനത്തിന്റെ ഏറ്റവും സാധാരണ കാരണം. ഇതുകൂടാതെ രക്തസംബന്ധമായ ആര്‍ത്രൈറ്റിസ് (rheumatoid arthritis), അണുബാധ (septic arthritis), പരിക്കുകള്‍ എന്നിവയും തേയ്മാനത്തിനു കാരണമാകാം. രോഗലക്ഷണങ്ങളും ചികിത്സയും കാല്‍മുട്ടില്‍ അനുഭവപ്പെടുന്ന കഠിനമായ വേദനയും നീരുമാണ് പ്രധാന ലക്ഷണം. ഇതുകൂടാതെ കാല്‍മുട്ട് മടക്കുന്നതിനും കയറ്റം കയറുന്നതിനും ഇറങ്ങുന്നതിനും ബുദ്ധിമുട്ടും…
Read Moreമഴക്കാലരോഗങ്ങൾ ; സൂക്ഷിക്കുക… എലിയും കൊതുകും അപകടകാരികൾ
മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിക്കും. ചർമത്തിലെ മുറിവുകളിൽ എലി, അണ്ണാന്, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസര്‍ജ്യം മുതലായവ കലര്‍ന്ന വെള്ളവുമായി സമ്പര്‍ക്കം വരുന്നതിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. തൊലിയിലുള്ള മുറിവുകളില്‍ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നു. എലിപ്പനി ലക്ഷണങ്ങൾ പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, കഠിനമായ തലവേദന, പേശീവേദന, പനിയോടൊപ്പം ചിലപ്പോള്‍ ഉണ്ടാകുന്ന വിറയല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. കാല്‍വണ്ണയ്ക്ക് വേദന, നടുവേദന, കണ്ണിന് ചുവപ്പുനിറം, മഞ്ഞപ്പിത്തം, ത്വക്കിനും കണ്ണുകള്‍ക്കും മഞ്ഞനിറമുണ്ടാവുക, മൂത്രം മഞ്ഞ നിറത്തില്‍ പോവുക എന്നീ രോഗലക്ഷണങ്ങളുമുണ്ടാകാം. ശക്തമായ പനിയോടൊപ്പം…
Read Moreഗർഭസ്ഥശിശുവിന്റെ വൃക്കവീക്കം; അടിയന്തര ശസ്ത്രക്രിയ എപ്പോൾ? വൃക്കവീക്കത്തിനു പരിഹാരമായി
ഫൈലോപ്ലാസ്റ്റി(Pyeloplasty) എന്ന ശസ്ത്രക്രിയയാണു ചെയ്യുന്നത്. വൃക്കയി ലേക്കുള്ള നാളിയിൽ മൂത്രതടസം നേരിടുന്ന ഭാഗം നീക്കം ചെയ്ത് ബാക്കി ഭാഗം കൂട്ടിയോജിപ്പിച്ച ശേഷം ഒരു സ്റ്റെന്റ് ഇടുകയും, പിന്നീട് ഒരു മാസത്തിനുശേഷം ഇതു നീക്കം ചെയ്യുകയും തുടര്‍ന്നുള്ള ചികിത്സ നല്‍കുകയും ചെയ്യുന്നു. ശസ്ത്രക്രിയയ്ക്കുശേഷം 1-3 മാസത്തിനുശേഷം വൃക്കവീക്കം കുറഞ്ഞോ എന്നത് സ്കാനിംഗിലൂടെ പരിശോധിക്കണം. ന്യൂക്ലിയാർ സ്കാൻ വൃക്കയുടെ പ്രവര്‍ത്തനം നടത്തുന്ന ഭാഗത്ത് മുമ്പ് കട്ടി കുറഞ്ഞിരുന്നുവെങ്കില്‍ ശസ്ത്രക്രിയയ്ക്കുശേഷം അവിടെ കട്ടി കൂടുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതാണ്. ശസ്ത്രക്രിയയ്ക്കുശേഷം ഒരു വര്‍ഷം തുടര്‍ച്ചയായ ഇടവേളകളില്‍ ഡോക്ടറെ കാണേണ്ടതാണ്. പിന്നീട് ന്യൂക്ലിയര്‍ സ്കാന്‍ ചെയ്തതിനുശേഷം വൃക്കവീക്കം കുറഞ്ഞെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 95% വിജയ സാധ്യത ചില കുഞ്ഞുങ്ങളില്‍ ശസ്ത്രക്രിയയ്ക്കുശേഷവും വൃക്കകളുടെ വലുപ്പം കൂടിയതായി കണ്ടുവരാറുണ്ട്. ആദ്യം വീക്കം വന്നതിനാല്‍ വൃക്കകളുടെ ഇലാസ്തികത നഷ്ടമായതു കൊണ്ടാണ് വീക്കം ഉള്ളതായി കാണുന്നത്. മൂത്രതടസലക്ഷണം ഒന്നും തന്നെ ഇല്ലെങ്കില്‍…
Read Moreഗർഭസ്ഥശിശുവിന്റെ വൃക്കവീക്കം; ശസ്ത്രക്രിയ-എന്തിന്? എപ്പോൾ?
വൃക്കകളില്‍ മൂത്രം കെട്ടി നില്ക്കുമ്പോള് ഒരു പരിധിവരെ അവിടത്തെ ടിഷ്യുകള്‍ക്ക് ഇലാസ്തികത ഉണ്ടാകും. പിന്നീട് അളവ് കൂടുമ്പോള്‍ അവയ്ക്ക് പിടിച്ചുനിര്‍ത്താന്‍ പറ്റില്ല. അത്തരത്തില്‍ വൃക്കകളിലെ സമ്മര്‍ദം കൂടി പാരൻകൈമ (Parenchyma) കോശങ്ങളെ ബാധിക്കുകയും വൃക്കകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു. പണ്ടുകാലത്ത് കുഞ്ഞുങ്ങളില്‍ മൂത്ര തടസം ഉണ്ടായി വൃക്ക തകരാറില്‍ ആവുകയോ, മൂത്രക്കല്ല് ഉണ്ടായി അണുബാധയിലേക്ക് നയിക്കുമ്പോഴോ ഒക്കെയാണ് ഈ അവസ്ഥ തിരിച്ചറിയാന്‍ സാധിക്കുന്നത്. ആ സമയത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തുന്നു. എന്നാല്‍ ഇന്ന്, ആരോഗ്യപരിപാലന രംഗത്തെ പുരോഗതി മൂലം നേരത്തെ രോഗനിര്‍ണയം സാധിക്കുകയും അതുവഴി കൃത്യമായി ചികിത്സ കൃത്യസമയത്ത് നല്‍കാനുമാകുന്നു. വയറുവേദന ഏതെങ്കിലും ഒരു ഘട്ടത്തില്‍ വലുപ്പം പെട്ടെന്നു കൂടുകയോ, കുഞ്ഞിന് വയറുവേദനയോ മറ്റോ അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി ചികിത്സിക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ അള്‍ട്രാസൗണ്ട് സ്കാനിനു ശേഷം ന്യൂക്ലിയര്‍ സ്കാന്‍ ചെയ്ത് തടസത്തിന്റെ തോത് മനസിലാക്കി…
Read Moreഗർഭസ്ഥശിശുവിന്റെ വൃക്കവീക്കം-വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥ
ഗർഭസ്ഥശിശുവിന്റെ വൃക്കവീക്കം-വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥസാധാരണയായി കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കവീക്കം. അമ്മമാരില്‍ നടത്തുന്ന അനോമലി സ്കാനിൽ (Anomaly Scan) വൃക്കവീക്കം (Hydro nephrosis) എന്ന അവസ്ഥയുടെ നിര്‍ണയം സാധ്യമാണ്. ഹൈഡ്രോ നെഫ്രോസിസ് (Hydronephrosis)? മൂത്രനാളിയിലെ (Ureter) തടസം കാരണം വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് ഹൈഡ്രോനെഫ്രോസിസ് (Hydronephrosis). മറ്റു കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥ ഉണ്ടാകുന്നു. ഗര്‍ഭാവസ്ഥയില്‍ 5 മാസത്തിനു ശേഷമുള്ള എല്ലാ സ്കാനിംഗിലും ഹൈഡ്രോനെഫ്രോസിസ് കണ്ടുപിടിക്കാന്‍ സാധി ക്കുന്നു. ഈ ഒരു അവസ്ഥ ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടെങ്കില്‍ പേടിക്കേണ്ടതില്ല. ജനനശേഷം നടത്തുന്ന തുടര്‍ച്ചയായ സ്കാനുകളില്‍ 90% കുഞ്ഞുങ്ങളിലും വീക്കം മാറുന്നതായി കാണുന്നു. സ്കാനിംഗ് തുടരണം ബാക്കി 10% കുഞ്ഞുങ്ങള്‍ക്കാണ് ശസ്ത്രക്രിയ പോലുള്ള ചികിത്സാ രീതികള്‍ വേണ്ടിവരുന്നത്. ജനിച്ച് ആദ്യ 3 ദിവസത്തിനുള്ളില്‍, 1 മാസം കഴിഞ്ഞ്, 3 മാസം ആകുമ്പോള്‍, തുടര്‍ന്ന് 3…
Read Moreമനസിനും ശരീരത്തിനും യോഗ
ഓരോ ദിവസവും കുറച്ചു മിനിറ്റുകള്‍ പോലും യോഗ ചെയ്യുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും രക്തത്തില്‍ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കും. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന പ്രമേയം നമ്മെ ഓര്‍മിപ്പിക്കുന്നത് നമ്മുടെ ക്ഷേമം പ്രപഞ്ചത്തിന്റെ ആരോഗ്യവുമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ്. യോഗ വെറും വ്യായാമമല്ല മനസ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇന്നത്തെ യോഗ ദിനാചരണത്തിന്റെ ലക്ഷ്യം. മനസിന്റെയും ശരീരത്തിന്റെയും ചിന്തയുടെയും പ്രവൃത്തിയുടെയും ഐക്യത്തെ യോഗ ഉള്‍ക്കൊള്ളുന്നു. യോഗ വെറും വ്യായാമമല്ല, മറിച്ച് പ്രകൃതിയുമായി ഒരു ഐക്യബോധം കണ്ടെത്തുന്നതിനുള്ള മാര്‍ഗമാണ്. ജീവിതശൈലീരോഗങ്ങൾ കുറയ്ക്കാം ജീവിതശൈലീരോഗങ്ങള്‍ കുറയ്ക്കുന്നതിനും അതിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും യോഗ നല്ലൊരുപാധിയാണ്. വിഷാദവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു യോഗ അനിവാര്യമാണ്. മനസിന്റെയും ശരീരത്തിന്റെയും ശരിയായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഒരാളുടെ ശാരീരികവും മാനസികാവുമായ…
Read Moreക്ഷയം ഏത് അവയവത്തെയും ബാധിക്കാം
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശക്ഷയരോഗ ലക്ഷണങ്ങൾ 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ വിട്ടുമാറാത്ത പനി് വിശപ്പില്ലായ്മ ഭാരക്കുറവ് രക്തമയം കലർന്ന കഫം ശ്വാസകോശേതരക്ഷയരോഗ ലക്ഷണങ്ങൾ * ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികംനീണ്ടുനിൽക്കുന്ന പനി പകരുന്നത്… ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ…
Read Moreഡിമെൻഷ്യ; രോഗത്തെപ്പറ്റി കൃത്യമായ ബോധവത്കരണം
ഡിമെന്‍ഷ്യ പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചു രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ആന്റിഡിപ്രസന്റ്, ആന്റി സൈക്കോട്ടിക്ക്, അന്സിയോലൈറ്റിക് മരുന്നുകളാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം സാധാരണയായി നല്‍കുന്നത്. മരുന്നുകള്‍ ഇല്ലാതെ ചികിത്സ സാധ്യമോ?മരുന്നുകളോടൊപ്പമാണ് മാനസികാരോഗ്യ വിദഗ്്ധന്‍ മറ്റു ചികിത്സാരീതികള്‍ പാലിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കൊഗ്നി റ്റീവ് ബിഹേവിയറൽ തെറാപ്പി, തുടര്‍ന്ന് വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടായാല്‍ reminiscence therapy, റിയാലിറ്റി ഓറിയന്റേഷൻ തെറാപ്പി എന്നിവയാണ് മരുന്നിനോടൊപ്പം രോഗനിയന്ത്രണത്തിന് പ്രയോജനപ്രദമാകുന്നത്. രോഗികളെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക, (സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക, പാട്ട് കേള്‍ക്കുക, ചെടിക്ക് വെള്ളം ഒഴിക്കുക, തുടങ്ങിയവ) വ്യായാമം ശീലിക്കുക എന്നിവ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ വളരെയധികം സഹായകമാണ്. രോഗിയെ പരിചരിക്കുന്നവരില്‍ ബോധവത്കരണം രോഗിയെ പരിചരിക്കുന്നവരെ മാനസികമായി പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്. പരിചരണം നല്കുമ്പോള് സ്വയം സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായിരിക്കണം. അതിനായി രോഗത്തെപ്പറ്റിയുള്ള…
Read Moreഓർമക്കുറവ് മാത്രമല്ല ഡിമെൻഷ്യ
ഡിമെന്‍ഷ്യ/മേധാക്ഷയം എന്നത് വര്‍ധിച്ചുവരുന്ന ഒരു നാഡീവ്യവസ്ഥാരോഗമാണ്. സ്വാഭാവിക ഓര്‍മക്കുറവില്‍ നിന്നു വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്. രോഗം വർധിക്കുന്ന അവസ്ഥയില്‍ ഓര്മ, യുക്തി, പെരുമാറ്റം എന്നിവയെ ഡിമെന്‍ഷ്യ സാരമായി ബാധിക്കുന്നു. ഡിമെന്‍ഷ്യ / മേധാക്ഷയം ഗണത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് ആൽസ്്ഹൈമേഴ്സ്. പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ ഇത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം. മേധാക്ഷയത്തില്‍ സാധാരണയായി കേട്ടുവരാറുള്ള സ്മൃതിനാശം / ഓര്‍മക്കുറവ് മാത്രമായിരിക്കില്ല, മറിച്ച് (Attention / Concentration Difficulties) ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാനുള്ള ബുദ്ധിമുട്ട്, ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, ചിന്തകളിലെ വ്യതിയാനങ്ങള്‍, സാഹചര്യത്തിനൊത്തവണ്ണം തീരുമാനങ്ങള്‍…
Read More