പ്രമേഹബാധിതരിലെ ഹാർട്ട് അറ്റാക്കിന് ബൈപാസ് സർജറി നിർദേശിക്കുന്നതിനു പിന്നിലെന്താണ്?

പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഹാ​ർ​ട്ട​റ്റാ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​യ്യു​ന്ന പ്രൈ​മ​റി ആ​ൻ​ജി​യോ​പ്ലാ​സ്റ്റി അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. ത​ണു​ത്ത്, ചെ​റു​തും വി​ക​ല​വു​മാ​യ ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ ബ്ലോ​ക്ക് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക ഏ​റെ ദു​ഷ്ക​ര​മാ​ണ്. പ​ല​പ്പോ​ഴും എ​ല്ലാ കൊ​റോ​ണ​റി ധ​മ​നി​ക​ളി​ലും ത​ന്നെ ബ്ലോ​ക്കു​ണ്ടാ​കും. കൂ​ടാ​തെ വൈ​കി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​നാ​ൽ ഹൃ​ദ​യ പ​രാ​ജ​യ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റും. ബൈപാസ് സർജറി അ​തു​കൊ​ണ്ടു​ത​ന്നെ സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​മേ​ഹ​രോ​ഗി​ക​ളെ ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​ണു പ​തി​വ്. കൂ​ടു​ത​ൽ ഹൃ​ദ​യ​ധ​മ​നി​ക​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന ബ്ലോ​ക്ക്, സ​ങ്കോ​ച​ന ശേ​ഷി​യു​ടെ മാ​ന്ദ്യം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​മേ​ഹ​രോ​ഗി​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ​ത് ബൈ​പാ​സ് സ​ർ​ജ​റി​ത​ന്നെ. പഞ്ചസാര അധികമുള്ളതു … ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്കോ ബൈ​പാ​സ് സ​ർ​ജ​റി​ക്കോ ശേ​ഷം ഒ​രു പ്ര​മേ​ഹ​രോ​ഗി​യു​ടെ ജീ​വി​ത​ക്ര​മ​ത്തി​ൽ ക​ർ​ശ​ന​മാ​യ പ​ല പ​രി​വ​ർ​ത്ത​ന​ങ്ങ​ളു​മു​ണ്ടാ​ക​ണം. ഈ ​ക്രി​യാ​ത്മ​ക​മാ​യ ക​രു​ത​ൽ​ത​ന്നെ​യാ​ണ് രോ​ഗി​യെ അ​കാ​ല​മൃ​ത്യു​വി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തും. പ​ഞ്ച​സാ​ര അ​ധി​ക​മു​ള്ള​തെ​ന്തും വ​ർ​ജി​ച്ച​തു​കൊ​ണ്ടു​ള്ള പ​ഥ്യ​മാ​യ ആ​ഹാ​ര​ശൈ​ലി ഏ​റ്റ​വും പ്ര​ധാ​നം. പട്ടിണി കിടക്കണമെന്നല്ല പ്ര​മേ​ഹ​രോ​ഗി പ​ട്ടി​ണി കി​ട​ക്ക​ണ​മെ​ന്ന​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. യോ​ജി​ച്ച ഭ​ക്ഷ​ണ​ക്ര​മം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ​ഠി​ക്ക​ണം. കൃ​ത്യ​വും ഊ​ർ​ജ​സ്വ​ല​വു​മാ​യ…

Read More

ഗ​ർ​ഭ​കാ​ല​ത്തു പ്ര​മേ​ഹ​മു​ണ്ടാ​യാ​ൽ..‍?

അ​മ്മ​യ്ക്ക് ഗ​ര്‍​ഭ​കാ​ല​ത്തു‍ പ്ര​മേ​ഹ​മു​ണ്ടെ​ങ്കി​ല്‍ അ​ത് കു​ഞ്ഞി​നെ ആ​യി​രി​ക്കും കൂ​ടു​ത​ല്‍ ബാ​ധി​ക്കു​ക. കാ​ര​ണ​ങ്ങ​ളൊ​ന്നും കൂ​ടാ​തെ ത​ന്നെ കു​ഞ്ഞി​ന്‍റെ അ​ന​ക്കം പെ​ട്ടെ​ന്ന് നി​ന്നു പോ​കാം. ഇ​ങ്ങ​നെ​യു​ള്ള ഗ​ര്‍​ഭി​ണി​ക​ളെ പ്ര​സ​വ തീ​യ​തി​യ്ക്ക് ര​ണ്ടോ മൂ​ന്നോ ആ​ഴ്ച മു​മ്പു ത​ന്നെ പ്ര​സ​വി​പ്പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ ഒ​രു ഗ​ര്‍​ഭി​ണി​ക്ക് കൊ​ടു​ക്കു​ന്ന അ​ത്ര സ​മ​യം സു​ഖ​പ്ര​സ​വ​ത്തി​നാ​യി കാ​ത്തി​രു​ന്നാ​ല്‍പ​ല​പ്പോ​ഴും അ​ത് കു​ഞ്ഞി​ന്‍റെ ജീ​വ​നു​ത​ന്നെ അ​പ​ക​ട​മാ​യി ഭ​വി​ക്കും. മാ​ത്ര​വു​മ​ല്ല ഈ ​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ല്‍ ഭാ​ര​വും ഉ​ണ്ടാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ പ​ല​പ്പോ​ഴും സാ​ധാ​ര​ണ പ്ര​സ​വം സാ​ധ്യ​മാ​കാ​തെ വ​രാം. ജീ​വി​ത​രീ​തി​യി​ല്‍ മാ​റ്റം ഉ​യ​ര്‍​ന്ന ര​ക്ത​സ​മ്മ​ര്‍​ദം, പ്ര​മേ​ഹം എ​ന്നീ അ​വ​സ്ഥ​ക​ള്‍​ക്ക് ഒ​രു കാ​ര​ണം സ്ത്രീ​ക​ളു​ടെ ജീ​വി​ത​രീ​തി ത​ന്നെ​യാ​ണ്. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഗ​ര്‍​ഭ​കാ​ല​ത്ത് വ​രാ​വു​ന്ന അ​വ​സ്ഥാ വി​ശേ​ഷ​ങ്ങ​ളാ​ണ് ഇ​വ. ഇ​തു​വ​ഴി​യു​ണ്ടാ​കു​ന്ന സി​സേ​റി​യ​ന്‍ കു​റ​യ്ക്ക​ണ​മെ​ങ്കി​ല്‍ സ്ത്രീ​ക​ള്‍ അ​വ​രു​ടെ ജീ​വി​ത​രീ​തി​യി​ല്‍ത​ന്നെ വ്യ​ത്യാ​സം വ​രു​ത്ത​ണം. ഫാ​സ്റ്റ് ഫു​ഡ് സ്റ്റൈ​ലും ദു​ര്‍​മേ​ദ​സും ഗ​ര്‍​ഭി​ണി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും സ​മൂ​ഹ​ത്തി​നും ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് പൂ​ര്‍​ണ​മാ​യ അ​വ​ബോ​ധം…

Read More

ദന്തക്ഷയത്തിന് ഫ്ളൂ​റൈ​ഡ് ട്രീ​റ്റ്മെ​ന്‍റ് എപ്പോൾ?

പല്ല്, ബാ​ക്ടീ​രി​യ​ക​ൾ, സൂ​ക്രോ​സ്, ഗ്ലൂ​ക്കോ​സ് തു​ട​ങ്ങി​യ പു​ളി​പ്പി​ക്കാ​വു​ന്ന കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ, സ​മ​യം എ​ന്നീ നാ​ലു ഘടകങ്ങൾ കൂ​ടി​ച്ചേ​രു​ന്പോ​ഴാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്. പ​ല്ലി​ന്‍റെ രൂ​പം, വ്യ​ത്യ​സ്ത ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ളു​ടെ അ​വ​ലം​ബം, ഉ​മി​നീ​രി​ൽ അ​ട​ങ്ങി​യ ധാ​തു​ക്ക​ളു​ടെ ശേ​ഖ​രം തു​ട​ങ്ങി​യ​വ ഇതിനെ സ്വാ​ധീ​നി​ക്കു​ന്നു. ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത് താ​ടി​യെ​ല്ലു​ക​ൾ​ക്ക് അ​ക​ത്തു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ഴി​കെ പ​ല്ലി​ന്‍റെ ഏ​തൊ​രു ഭാ​ഗ​ത്തും ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കാം. പ​ല്ലി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ടു​ന്ന​ത്ര ധാ​തു​ക്ക​ൾ ഉ​മി​നീ​രി​ൽ​നി​ന്നോ കൃ​ത്രി​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യോ (ഫ്ളൂ​റൈ​ഡ് ചി​കി​ത്സ) നി​ക്ഷേ​പി​ക്ക​പ്പെ​ടാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ദ​ന്ത​ക്ഷ​യം സം​ഭ​വി​ക്കു​ന്ന​ത്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ൾ പ​ല്ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് എ​പ്പോ​ഴും ധാ​തു​ക്ക​ൾ അ​ലി​ഞ്ഞു​പോ​കു​ന്ന​ത്. 80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും… 80 ശ​ത​മാ​നം ദ​ന്ത​ക്ഷ​യ​വും സം​ഭ​വി​ക്കു​ന്ന​തു സാ​ധാ​ര​ണ ദ​ന്ത​ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ​ക്കും ഉ​മി​നീ​രി​നും എ​ത്താ​നാ​കാ​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ്. ഭ​ക്ഷ​ണം ച​വ​ച്ച​ര​യ്ക്കു​ന്ന പ്ര​ത​ല​ത്തി​ലെ പ്ര​കൃ​ത്യാ ഉ​ള്ള ദ്വാ​ര​ങ്ങ​ളി​ലാ​ണ് (പി​റ്റുക​ളും ഫി​ഷ്യ​ർ​ക​ളും) കൂ​ടു​ത​ലും ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്ന​ത്. മ​റ്റു പ്ര​ത​ല​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ മാ​ർ​ഗ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ എ​ത്തു​ന്ന​തി​നാ​ൽ അ​വി​ടെ ദ​ന്ത​ക്ഷ​യം താ​ര​ത​മ്യേ​ന…

Read More

നെഞ്ചുവേദന അനുഭവപ്പെടാതെയും ഹാർട്ടറ്റാക്ക് സാധ്യതയുണ്ടോ?

പ്ര​മേ​ഹ​രോ​ഗി​ക​ൾ മൃ​ത്യു​വി​നി​ര​യാ​കു​ന്ന പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ ഹൃ​ദ്രോ​ഗം, വൃ​ക്ക​ക​ളു​ടെ പ​രാ​ജ​യം, അ​മി​ത​ര​ക്ത​സ​മ്മ​ർ​ദം തുടങ്ങിയവ​യാ​ണ്. പ്ര​മേ​ഹ​മി​ല്ലാ​ത്ത​വ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ഇ​ൻ​സു​ലി​ൻ ആ​ശ്രി​ത പ്ര​മേ​ഹ​രോ​ഗി​ക​ളി​ലെ ഹൃ​ദ്രോ​ഗാ​ന​ന്ത​ര മ​ര​ണം പ​ത്തി​ര​ട്ടി​യും ഇ​ൻ​സു​ലി​ൻ അ​നാ​ശ്രി​ത പ്ര​മേ​ഹ​രോ​ഗി​ക​ളി​ലെ മ​ര​ണ​സം​ഖ്യ നാ​ലി​ര​ട്ടി​യു​മാ​ണ്. പ്രമേഹം വരുതിയിലായില്ലെങ്കിൽ… നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​കാ​ത്ത പ്ര​മേ​ഹ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​യി ര​ക്ത​ത്തി​ൽ കു​മി​ഞ്ഞു​കൂ​ടു​ന്ന കൊ​ള​സ്ട്രോ​ളും മ​റ്റ് ഉ​പ​ഘ​ട​ക​ങ്ങ​ളും ഹൃ​ദ​യം, ക​ണ്ണ്, വൃ​ക്ക, നാ​ഡീ​ഞ​ര​ന്പു​ക​ൾ, ധ​മ​നി​ക​ൾ എ​ന്നീ അ​വ​യ​വ​ങ്ങ​ളി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ജ​രി​താ​വ​സ്ഥ​യു​ണ്ടാ​കു​ന്നു. കോ​ശ​ങ്ങ​ളു​ടെ ക്ര​മ​ര​ഹി​ത​മാ​യ വ​ള​ർ​ച്ച​യും ക​ട്ടി​കൂ​ട​ലും വ​ലു​തും ചെ​റു​തു​മാ​യ എ​ല്ലാ ധ​മ​നി​ക​ളെ​യും വി​ക​ല​മാ​ക്കു​ന്നു. ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ആ​ന്ത​ര​പാ​ളി​ക​ളി​ൽ കൊ​ഴു​പ്പു​ക​ണി​ക​ക​ൾ പ​റ്റി​പ്പി​ടി​ച്ച് അ​വ​യു​ടെ ഉ​ൾ​ഭാ​ഗം ചെ​റു​താ​കു​ന്നു. ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ കൊ​ഴു​പ്പു നി​ക്ഷേ​പം വി​ണ്ടു​കീ​റി അ​വി​ടെ ര​ക്ത​ക്ക​ട്ട ഉ​ണ്ടാ​യി ധ​മ​നി​യി​ലൂ​ടെ​യു​ള്ള ര​ക്ത​പ​ര്യ​യ​നം ദു​ഷ്ക​ര​മാ​യാ​ൽ ഹാ​ർ​ട്ട​റ്റാ​ക്കാ​ണ് അ​ന​ന്ത​ര​ഫ​ലം. ശ്വാസതടസം മുതൽ വയറുവേദന വരെ പ്ര​മേ​ഹ​രോ​ഗി​ക​ളി​ലെ ഹൃ​ദ​യാ​ഘാ​തം മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ലെ​ത്തി​യാ​ലും അ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ രോ​ഗി​ക​ൾ എ​പ്പോ​ഴും തി​രി​ച്ച​റി​യ​ണ​മെ​ന്നി​ല്ല. നെ​ഞ്ചു​വേ​ദ​ന പ​ല​പ്പോ​ഴും പൂ​ർ​ണ​മാ​യി അ​നു​ഭ​വ​പ്പെ​ടാ​ത്ത ഹാ​ർ​ട്ട​റ്റാ​ക്കും (സ​യ​ല​ന്‍റ് അ​റ്റാ​ക്ക്) പ്ര​മേ​ഹ​രോ​ഗ​ബാ​ധി​ത​ർ​ക്ക് സ്വ​ന്തം.…

Read More

പ്രമേഹചികിത്സ വിജയിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?

ഭൂ​മു​ഖ​ത്ത് പ്ര​മേ​ഹ​ബാ​ധി​ത​രു​ടെ എ​ണ്ണം ഭീ​തി​ദ​മാം​വി​ധം വ​ർ​ധി​ക്കു​ക​യാ​ണ്. ന​മ്മു​ടെ കൊ​ച്ചു​കേ​ര​ളം ഇ​ന്ത്യ​യു​ടെ പ്ര​മേ​ഹ ത​ല​സ്ഥാ​ന​മാ​ണെ​ന്നു പ​റ​ഞ്ഞാ​ൽ ഞെ​ട്ട​രു​ത്. ഇ​വി​ടെ​യു​ള്ള 20 ശ​ത​മാ​നം പേ​ർ​ക്കും ഈ ​രോ​ഗം സ്വ​ന്തം. അ​താ​യ​ത് ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ ഇ​ര​ട്ടി. കേ​ര​ള​ത്തി​ലെ ഗ്രാ​മീ​ണ​രും പ്ര​മേ​ഹ​ബാ​ധ​യി​ൽ ന​ഗ​ര​വാ​സി​ക​ളോ​ടൊ​പ്പ​മെ​ത്താ​ൻ മ​ത്സ​രി​ക്കു​ന്ന പ്ര​വ​ണ​ത നാം ​കാ​ണു​ന്നു! ഏ​റ്റ​വും ഭ​യാ​ന​ക​മാ​യ പ്ര​ശ്നം, പ്ര​മേ​ഹ​ബാ​ധ​യു​ള്ള ഏ​താ​ണ്ട് 50 ശ​ത​മാ​നം ആ​ൾ​ക്കാ​ർ​ക്കും ഈ ​രോ​ഗ​മു​ണ്ടെന്ന അ​വ​ബോ​ധ​മു​ണ്ടാ​കു​ന്നി​ല്ല എ​ന്ന​താ​ണ്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​ബെ​റ്റി​സ് ഫെ​ഡ​റേ​ഷ​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം ലോ​ക​ത്തു​ള്ള 193 ദ​ശ​ല​ക്ഷം ആ​ൾ​ക്കാ​രും ത​ങ്ങ​ൾ പ്ര​മേ​ഹ​ബാ​ധ​ക്ക് അ​ടി​മ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ജീ​വി​തം മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. കൂ​ടാ​തെ പ്ര​മേ​ഹ​ത്തി​ന് ചി​കി​ത്സ​യെ​ടു​ക്കു​ന്ന​വ​രി​ൽ 40 ശ​ത​മാ​നം​പേ​ർ മാ​ത്ര​മേ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര പ​രി​ധി​ക്കു​ള്ളി​ൽ നി​യ​ന്ത്രി​ക്കു​ന്നു​ള്ളൂ. 17 ശ​ത​മാ​നം​പേ​ർ ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ച് ചി​കി​ത്സി​ക്കു​ന്നു, 18 ശ​ത​മാ​നം​പേ​ർ മ​രു​ന്നു​ക​ളെ​ടു​ക്കു​ന്നു. അ​സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ളു​ടെ അ​നി​യ​ന്ത്രി​ത​മാ​യ വ​ർ​ധ​ന​യ്ക്കു ക​ടി​ഞ്ഞാ​ണി​ടാ​ൻ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യും പ​ല​ത​വ​ണ യോ​ഗം ചേ​രു​ക​യും അ​വ​യെ പി​ടി​യി​ലൊ​തു​ക്കാ​നു​ള്ള ക്രി​യാത്മക മാ​ർ​ഗ​ങ്ങ​ളാ​രാ​യു​ക​യും…

Read More

സി​സേ​റി​യ​ൻ പ്ര​സ​വം എ​പ്പോ​ൾ?

പ്ര​സ​വ ശു​ശ്രൂ​ഷാ​രം​ഗ​ത്ത് വ​ള​രെ​യ​ധി​കം ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു വി​ഷ​യ​മാ​ണ് വ​ര്‍​ധി​ച്ചു​വ​രു​ന്ന സി​സേ​റി​യ​ന്‍ പ്ര​സ​വ​ങ്ങ​ള്‍. വ​ര്‍​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ഇ​ത് ഒ​രു ച​ര്‍​ച്ചാ വി​ഷ​യ​മാ​കു​ന്നു​ണ്ട്. ഇ​തി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ പ​ങ്ക് എ​ത്ര​മാ​ത്ര​മു​ണ്ട്? സ്ത്രീ​രോ​ഗ വി​ദ​ഗ്ധ​ര്‍ മ​ന​സി​രു​ത്തി​യാ​ല്‍ ഇ​ത് കു​റ​യ്ക്കാ​ന്‍ ക​ഴി​യു​മോ? 15 ശ​ത​മാ​നം എ​ന്താ​യി​രി​ക്ക​ണം ഒ​രു മാ​തൃ​കാ സി​സേ​റി​യ​ന്‍ നി​ര​ക്ക്? ഇ​തേ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ഒ​രു മാ​ര്‍​ഗ​നി​ര്‍​ദേ​ശം ഇ​ല്ലെ​ന്നു​ത​ന്നെ പ​റ​യാം. 1980ക​ളി​ലാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഈ ​വി​ഷ​യ​ത്തി​ല്‍ ഒ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത്. 100 സ്ത്രീ​ക​ള്‍ പ്ര​സ​വി​ക്കു​മ്പോ​ള്‍ 15 പേ​ര്‍​ക്ക് സി​സേ​റി​യ​ന്‍ വേ​ണ്ടി വ​രാം എ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​രീ​ക്ഷി​ച്ചി​രു​ന്നു. 15% എ​ന്നൊ​രു നി​ര​ക്ക് മു​ന്നോ​ട്ടു വ​ച്ച കാ​ല​ഘ​ട്ട​ത്തി​ല്‍, അ​താ​യ​ത് 40 വ​ര്‍​ഷം മു​മ്പ് അ​ന്ന​ത്തെ ന​മ്മു​ടെ മാ​തൃ​മ​ര​ണ നി​ര​ക്ക് 180 ആ​യി​രു​ന്നു. 2024ല്‍ ​കേ​ര​ള​ത്തി​ന്‍റെ മാ​തൃ​മ​ര​ണ നി​ര​ക്ക് 26 ആ​ണ്. ആ​രോ​ഗ്യ​രം​ഗ​ത്ത് നാം ​വ​രി​ച്ചി​ട്ടു​ള്ള നേ​ട്ട​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന സൂ​ച​ന​യാ​ണ് ഈ…

Read More

പല്ലിൽ പുള്ളി വീണു തുടങ്ങുമ്പോൾ ശ്രദ്ധിക്കണം

പ​ല്ലി​ലെ പോ​ടിനു പ്രാ​യ​പ​രി​ധി​യില്ല. ഇതു പ്രശ്നകാരിയുമാണ്. കു​ട്ടി​ക​ളി​ൽ തു​ട​ങ്ങി മു​തി​ർ​ന്ന​വ​രി​ൽ​വ​രെ ദ​ന്ത​ക്ഷ​യം ഉ​ണ്ടാ​കു​ന്നു. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ശ്ര​ദ്ധി​ച്ചാ​ൽ കൂ​ടു​ത​ൽ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​തെ ഇ​ല്ലാ​താ​ക്കാം. പോടുണ്ടാകുന്നത്… ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളെ ബാ​ക്ടീ​രി​യ​ക​ൾ ദ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ൾ ദ​ന്തോ​പ​രി​ത​ല​ത്തി​ലെ ധാ​തു​ക്ക​ളെ അ​ലി​യി​ക്കു​ക​യും ജൈ​വ തന്മാത്ര​ക​ളെ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തു​ മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​മാ​ണ് പ​ല്ലി​ലെ പോ​ട് അ​ഥ​വാ ദ​ന്ത​ക്ഷ​യം. സ്ട്രപ്റ്റോ കോ​ക്ക​സ്, ലാ​ക്റ്റോ​ബാസി​ലസ് വം​ശ​ത്തി​ൽ​പ്പെ​ട്ട ജീ​വാ​ണു​ക്ക​ളാ​ണ് പൊ​തു​വി​ൽ ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ അ​സ​ഹ്യ​വേ​ദ​നയ്ക്കും പ​ല്ലു​ക​ൾ ന​ഷ്ട​പ്പെ​ടു​ന്ന​തി​നു​മി​ട​യാ​കും. പുള്ളി വീണു തുടങ്ങുന്പോൾ.. ആ​രം​ഭ​ഘ​ട്ട​ത്തി​ൽ ദ​ന്തോ​പ​രി​ത​ല​ത്തി​ൽ നേ​രി​യ നി​റ​വ്യ​ത്യാ​സ​മു​ള്ള പു​ള്ളി​ക​ൾ കാ​ണ​പ്പെ​ടു​ന്ന​താ​ണ് ദ​ന്ത​ക്ഷ​യ​ത്തി​ന്‍റെ തു​ട​ക്കം (വെ​ളു​ത്ത ചോ​ക്കി​ന്‍റെ നി​റം). ഇ​തു പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഉ​പ​രി​ത​ലം പ​രു​പ​രു​ത്ത​താ​വു​ക​യും കാ​ല​ക്ര​മേ​ണ അ​വി​ടെ സു​ഷി​ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ക​യും​ചെ​യ്യു​ന്നു. ബാ​ക്ടീ​രി​യ​ക​ൾ ഭ​ക്ഷ​ണാ​വി​ഷ്ട​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് സു​ക്രോ​സ്, ഫ്ര​ക്റ്റോ​സ്, ഗ്ലൂ​ക്കോ​സ് മു​ത​ലാ​യ കാ​ർ​ബോ​ഹൈ​ഡ്രേ​റ്റു​ക​ളെ പു​ളി​പ്പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന അ​മ്ല​ങ്ങ​ളാ​ണ് ദ​ന്ത​ക്ഷ​യ​ത്തി​നു കാ​ര​ണം.ദ​ന്തോ​പ​രി​ത​ല​ത്തി​ലെ ധാ​തു​ക്ക​ൾ അ​ലി​ഞ്ഞ് നേ​രി​യ നി​റ​വ്യ​ത്യാ​സ​മു​ള്ള പു​ള്ളി​ക​ൾ…

Read More

ദന്തപ്രശ്നങ്ങൾ തുടക്കത്തിലേ ചികിത്സിച്ചാൽ എന്തെല്ലാം നേട്ടങ്ങൾ?

ദ​ന്ത​രോ​ഗ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ജീ​വി​ത​ശൈ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന​വ​യാ​ണ്. ഭ​ക്ഷ​ണ​സം​സ്കാ​രം മാ​റു​ന്ന​ത​നു​സ​രി​ച്ച് ദ​ന്ത​ശു​ചീ​ക​ര​ണ രീ​തി​യും മാ​റേ​ണ്ട​തു​ണ്ട്. കു​ട്ടി​ക​ളി​ലെ ദ​ന്ത​ചി​കി​ത്സ പി​റ്റ് + ഫി​ഷ​ർ ചി​കി​ത്സ​യും ഫ്യൂ​റൈ​ഡ് ആ​പ്ലി​ക്കേ​ഷ​നും ന​ല്ല ഒ​രു പ​രി​ധി​വ​രെ ദ​ന്ത​ക്ഷ​യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു. കു​ട്ടി​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ന​ട​ത്തേ​ണ്ട ചി​കി​ത്സ​യാ​ണി​ത്. മോ​ണ​രോ​ഗം ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ മാ​റു​ന്ന​തി​ന​നു​സൃ​ത​മാ​യി പ​ല്ലും മോ​ണ​യും വൃ​ത്തി​യാ​ക്കു​ന്ന രീ​തി​യി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ടോ? പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന ആ​ഹാ​രം മോ​ണ​യി​ൽ ക​യ​റി​യി​രു​ന്ന് മോ​ണ​യ്ക്ക് ക്ഷ​തം ഉ​ണ്ടാ​ക്കു​ന്നു. നി​ര​തെ​റ്റി​യ പ​ല്ലു​ക​ൾ വ​ള​രെ​യ​ധി​കം ക​ണ്ടു​വ​രു​ന്ന ദ​ന്ത പ്ര​ശ്ന​മാ​ണ് നി​ര​തെ​റ്റ​ൽ, പ​ല്ലു​പൊ​ങ്ങു​ക, പ​ല്ലി​ന്‍റെ ഇ​ട​യി​ൽ വി​ട​വു​ക​ൾ, എ​ല്ലും മോ​ണ​യും ത​ള്ളി​നി​ൽ​ക്കു​ക ഇ​വ​യെ​ല്ലാം. യ​ഥാ​സ​മ​യം പ​രി​ഗ​ണി​ച്ച് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​വും ചി​കി​ത്സ​യും ന​ട​ത്തി​യാ​ൽ സ​ങ്കീ​ർ​ണ​മാ​യ സ​ർ​ജ​റി​ക​ളും ചി​കി​ത്സ​ക​ളും ഒ​ഴി​വാ​ക്കാം. പ​ല ദ​ന്ത മോ​ണ​പ്ര​ശ്ന​ങ്ങ​ളും കൃ​ത്യ​മാ​യ സ​മ​യ​ത്തു​ള്ള ഉ​പാ​ധി​ക​ൾ (ചി​കി​ത്സ​യും ഉ​പാ​ധി​ക​ളും ഉ​പ​യോ​ഗി​ച്ച് പ​രി​ധി​യി​ൽ നി​ർ​ത്തു​വാ​ൻ സാ​ധി​ക്കും. മു​ഖ​വ​ള​ർ​ച്ച​യു​ടെ കാ​ലം ഇ​തി​ന് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ​മ​യ​മാ​ണ്. ശീ​ല​ങ്ങ​ൾ ത​ട​ഞ്ഞാ​ൽ ത​ന്നെ…

Read More

സൈ​ന​സ് അ​ണു​ബാ​ധ​യ്ക്കും ത​ല​വേ​ദ​ന​യ്ക്കും പ​രി​ഹാ​ര​മെ​ന്താ​ണ്?

പൊ​ടി​യും വ​ര​ണ്ട ത​ണു​പ്പും കൂ​ടു​ന്പോ​ൾ സാ​ധാ​ര​ണ​മാ​കു​ന്ന ഒ​രു രോ​ഗ​മാ​ണു സൈ​ന​സൈ​റ്റി​സ്. ന​മ്മു​ടെ ത​ല​യോ​ട്ടി​യി​ലു​ള്ള പൊ​ള്ള​യാ​യ അ​റ​ക​ളെ​യാ​ണു സൈ​ന​സ് എ​ന്നു പ​റ​യു​ന്ന​ത്. ക​വി​ളെ​ല്ലി​നു​ള്ളി​ലാ​ണ് ഏ​റ്റ​വും വ​ലി​യ സൈ​ന​സ് ആ​യ മാ​ക്സി​ല്ല​റി സൈ​ന​സു​ള്ള​ത്. നെ​റ്റി​യി​ൽ മ​ധ്യ​ഭാ​ഗ​ത്താ​ണു ഫ്രോ​ണ്ട​ൽ സൈ​ന​സു​ക​ളു​ടെ സ്ഥാ​നം. ക​ണ്ണു​ക​ളു​ടെ ഇ​ട​യി​ലാ​യി മൂ​ക്കി​ന്‍റെ പാ​ലം തു​ട​ങ്ങു​ന്നി​ട​ത്താ​ണു എ​ത്മോ​യി​ഡ് സൈ​ന​സ് ഉ​ള്ള​ത്. ക​ണ്ണി​ന്‍റെ പി​ൻ ഭാ​ഗ​ത്താ​ണു സ്ഫി​നോ​യി​ഡ് സൈ​ന​സ്.അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഒാ​രോ സൈ​ന​സി​നെ പ​ഴു​പ്പു ബാ​ധി​ക്കു​ന്പോ​ഴും ത​ല​യു​ടെ വ്യ​ത്യ​സ്ത​ഭാ​ഗ​ങ്ങ​ളി​ൽ വേ​ദ​ന തോ​ന്നു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി സൈ​ന​സു​ക​ളു​ടെ​യു​ള്ളി​ൽ വാ​യു​വാ​ണു​ണ്ടാ​യി​രി​ക്കു​ക. അ​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണു ന​മ്മൂ​ടെ സ്വ​ര​ത്തി​നു മു​ഴ​ക്കം ന​ല്കു​ന്ന​ത്. സൈ​ന​സി​ന്‍റെ വ​ലു​പ്പ രൂ​പ വ്യ​തി​യാ​ന​ത്തി​ന​നു​സ​രി​ച്ച് ശ​ബ്ദ​വ്യ​ത്യാ​സം വ​രാം.ഈ ​എ​ല്ലി​ൻ ഗു​ഹ​ക​ളി​ലു​ള്ള ശ്ളേ​ഷ്മ സ്ത​ര​ങ്ങ​ളി​ൽ വൈ​റ​സ്, ബാ​ക്റ്റീ​രി​യ, ഫം​ഗ​സ് എ​ന്നി​വ ക​ട​ന്നാ​ക്ര​മി​ക്കു​ന്പോ​ഴാ​ണു സൈ​ന​സൈ​റ്റി​സ് എ​ന്ന രോ​ഗാ​വ​സ്ഥ​യു​ണ്ടാ​കു​ന്ന​ത്. എ​ല്ലി​ൻ ഗു​ഹ​ക​ളാ​യ​തി​നാ​ൽ പു​റ​ത്തേ​ക്കു വി​ക​സി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ശ​ക്ത​മാ​യ വി​ങ്ങ​ലും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടും. സൈ​ന​സു​ക​ൾ ഗു​ഹ​ക​ൾ പോ​ലെ​യാ​ണ്. അ​ക​ത്തേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ ത​ന്നെ…

Read More

ബ്ര​സ്റ്റ് റീ​ക​ണ്‍​സ്ട്ര​ക്ഷ​ന്‍ സ​ര്‍​ജ​റി- എപ്പോൾ, എങ്ങനെ?

സ്ത്രീ​ക​ളി​ല്‍ കൂ​ടു​ത​ലാ​യി കാ​ണു​ന്ന ഒ​രു കാ​ന്‍​സ​റാ​ണ് സ്ത​നാ​ര്‍​ബു​ദം. തു​ട​ക്ക​ത്തി​ല്‍ ത​ന്നെ ക​ണ്ടു​പി​ടി​ക്കാ​നും ചി​കി​ത്സി​ക്കാ​നും സാ​ധി​ച്ചാ​ല്‍ ഭേ​ദ​മാ​ക്കാ​വു​ന്ന രോ​ഗ​മാ​ണി​ത്. ഈ ​രോ​ഗ​ത്തി​ന്‍റെ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി സ്ത​നം മു​ഴു​വ​നാ​യോ ഭാ​ഗി​ക​മാ​യോ നീ​ക്കം ചെ​യ്യേ​ണ്ടി വ​രാം. അ​ങ്ങ​നെ നീ​ക്കം ചെ​യ്ത​തി​നു ശേ​ഷം ശി​ഷ്ട​കാ​ലം പാ​ഡ​ഡ് ബ്രാ ​ധ​രി​ച്ച് ന​ട​ക്കേ​ണ്ടി​വ​രു​ന്ന​ത് സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ല്‍ സ്ത​നം പു​ന​ര്‍​നി​ര്‍​മി​ക്കാ​വു​ന്ന ശ​സ്ത്ര​ക്രി​യ​ക​ള്‍ ഉ​ണ്ട്. എ​ന്തി​നാ​ണ് സ്ത​നം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​ത്? സ്ത​നാ​ര്‍​ബു​ദം സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന​ത് സ്ത​ന​ങ്ങ​ളി​ലെ മു​ഴ​ക​ളാ​യി​ട്ടാ​ണ്. അ​തി​ന്‍റെ ചി​കി​ത്സ മു​ഴ മാ​ത്രം നീ​ക്കം ചെ​യ്യു​ന്ന​ത​ല്ല. മ​റി​ച്ച് മു​ഴ​യു​ടെ ചു​റ്റു​മു​ള്ള സ്ത​ന​ത്തി​ന്‍റെ ഭാ​ഗ​മോ (breast conservation surgery) അ​ല്ലെ​ങ്കി​ല്‍ ആ ​വ​ശ​ത്തെ സ്ത​നം മു​ഴു​വ​നാ​യോ നീ​ക്കം ചെ​യ്യേ​ണ്ടി വ​രും (mastectomy). അ​തേ തു​ട​ര്‍​ന്ന് ഇ​രു​വ​ശ​ങ്ങ​ളി​ലെ സ്ത​ന​ങ്ങ​ൾ ത​മ്മി​ല്‍ വ​ലു​പ്പ വ്യ​ത്യാ​സ​വും അ​ഭം​ഗി​യും ഉ​ണ്ടാ​കാം. എ​ങ്ങ​നെ​യാ​ണ് സ്ത​നം പു​ന​ര്‍​നി​ര്‍​മി​ക്കു​ന്ന​ത്? ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഏ​തെ​ങ്കി​ലും ഭാ​ഗ​ത്തു​നി​ന്ന് ദ​ശ​യെ​ടു​ത്ത് സ്ത​ന​ത്തി​ന്‍റെ ഭാ​ഗ​ത്തു​വ​ച്ച് ശ​സ്ത്ര​ക്രി​യ ചെ​യ്താ​ണ്…

Read More