ഡിമെന്‍ഷ്യ/മേധാക്ഷയം എന്നത് വര്‍ധിച്ചുവരുന്ന ഒരു നാഡീവ്യവസ്ഥാരോഗമാണ്. സ്വാഭാവിക ഓര്‍മക്കുറവില്‍ നിന്നു വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്. രോഗം വർധിക്കുന്ന അവസ്ഥയില്‍ ഓര്മ, യുക്തി, പെരുമാറ്റം എന്നിവയെ ഡിമെന്‍ഷ്യ സാരമായി ബാധിക്കുന്നു. ഡിമെന്‍ഷ്യ / മേധാക്ഷയം ഗണത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് ആൽസ്്ഹൈമേഴ്സ്. പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ ഇത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം. മേധാക്ഷയത്തില്‍ സാധാരണയായി കേട്ടുവരാറുള്ള സ്മൃതിനാശം / ഓര്‍മക്കുറവ് മാത്രമായിരിക്കില്ല, മറിച്ച് (Attention / Concentration Difficulties) ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാനുള്ള ബുദ്ധിമുട്ട്, ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, ചിന്തകളിലെ വ്യതിയാനങ്ങള്‍, സാഹചര്യത്തിനൊത്തവണ്ണം തീരുമാനങ്ങള്‍…
Read MoreCategory: Health
എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം?
സ്ത്രീദാതാക്കൾക്ക് രക്തം ദാനംചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ – ഗർഭകാലത്ത് – പ്രസവശേഷം 6 മാസം മുതൽ 1 വർഷം വരെ അവരുടെ ആരോഗ്യത്തെ ആശ്രയിച്ച്. – മുലയൂട്ടുന്ന സമയത്ത് – ആർത്തവ സമയത്ത്, സുഖമില്ലെങ്കിൽ രക്തം ദാനം ചെയ്യുന്നതിന് മുമ്പുള്ള നിർദേശങ്ങൾ – രക്തദാനത്തിന് മുമ്പ് നല്ല വിശ്രമം/ഉറക്കം അനിവാര്യമാണ്. – രക്തദാനത്തിനുമുമ്പ് നല്ലഭക്ഷണം കഴിക്കുകയുംധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. – മാനസികമായി തയാറാകുക. – രക്തം ദാനംചെയ്യുന്നതിന് 24 മണിക്കൂർ മുമ്പ് മദ്യപാനം ഒഴിവാക്കുക. എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം? – അടുത്ത 24 മണിക്കൂർ ധാരാളംവെള്ളം അല്ലെങ്കിൽ ജ്യൂസുകൾ കുടിക്കുക. – കുറച്ച് മണിക്കൂർ പുകവലി ഒഴിവാക്കുക. – ഭക്ഷണം കഴിക്കുന്നതുവരെ മദ്യം ഒഴിവാക്കുക. – രക്തദാനത്തിനുശേഷം ഉടൻ ഡ്രൈവ് ചെയ്യരുത്. – വളരെ കഠിനമായ വ്യായാമങ്ങളും ഗെയിമുകളും ഒരു ദിവസത്തേക്ക് ഒഴിവാക്കുക.…
Read Moreരക്തദാനം: രക്തദാനം സാധ്യമല്ലാത്തത് ആർക്കെല്ലാം?
രക്തം, രക്ത ഉൽപന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നതായതിനാൽ ഇത് ജീവൻ രക്ഷാമാ൪ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ടുവരേണ്ടത് വളരെ പ്രധാനമാണ്. രക്തദാനത്തെക്കുറിച്ചുള്ള പൊതുവായ വസ്തുതകളും രക്തദാനത്തിനുള്ള മുൻവ്യവസ്ഥകളും: 1. രക്തവും രക്ത ഉൽപന്നങ്ങളും ആവശ്യമുള്ള ആളുകൾ ആരൊക്കെയാണ്? – അപകടാനന്തര രോഗികൾ– കാൻസർ രോഗികൾ– ബ്ലഡ് ഡിസോർഡർ രോഗികൾ– ശസ്ത്രക്രിയ രോഗികൾ– പ്രീ ടേം കുഞ്ഞുങ്ങൾ 2. ആർക്കാണ് രക്തം ദാനംചെയ്യാൻ കഴിയുക? – നല്ല ആരോഗ്യമുള്ള വ്യക്തികൾ– പ്രായം: 18 – 60 വയസിനു ഇടയിലുള്ളവർ– ശരീരഭാരം:> 50 കിലോ– ഹീമോഗ്ലോബിൻ ലെവൽ:പുരുഷന്മാർക്ക് 12 g/dLസ്ത്രീകൾക്ക് 12.5 g/dL 3. എപ്രകാരമുള്ള ആളുകൾക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല?– അസാധാരണമായ രക്തസ്രാവം– ഹൃദയം, വൃക്ക, കരൾ തകരാറ്– തൈറോയ്ഡ്…
Read Moreഫാറ്റിലിവർ സാധ്യത എങ്ങനെ കുറയ്ക്കാം?മദ്യപാനം ശീലമുള്ളവരിൽ ഉണ്ടാകുന്ന
രോഗമാണു കരൾരോഗങ്ങൾ എന്ന വിശ്വാസം മുന്പുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മദ്യപാനശീലം ഇല്ലാത്തവരിലാണ് കരൾരോഗങ്ങൾ കൂടുതൽ കണ്ടുവരുന്നത് എന്നതാണു വാസ്തവം. വർഷങ്ങൾക്കുമുന്‍പ് കരൾരോഗങ്ങളിലെ ഗുരുതരാവസ്ഥയായ “ലിവർ സിറോസിസ്’ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ കൂടിയ അളവിലുള്ള മദ്യപാനവും ചില അണുബാധകളും ആണ് എന്നായിരുന്നു വിശ്വസിച്ചിരുന്നത്. കാലം മാറി, കഥയും മാറി. ലിവർ സിറോസിസ് ഉണ്ടാകുന്നതിന് ഇപ്പോൾ കൂടുതൽ പേരിലും കാരണമായി കാണുന്നതു ഫാറ്റി ലിവറാണ്. കൊഴുപ്പ് കരളിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ. സാധാരണയായി അഞ്ച് ശതമാനത്തിൽ കുറഞ്ഞ നിലയിൽ കരളിൽ കൊഴുപ്പ് ഉണ്ടായിരിക്കും. ഇതിന്റെ നില അഞ്ച് ശതമാനത്തിൽ നിന്ന് ഉയരുമ്പോഴാണ് ഫാറ്റി ലിവർ ആകുന്നത്. ആ അവസ്ഥ സാധാരണയായി മുഴുവൻ പേരിലും എന്നുതന്നെ പറയാം, മനസിലാക്കാൻ കഴിയാറില്ല. അതിന്റെ മുന്നറിയിപ്പുകളായി അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നതാണ് അതിന്റെ കാരണം. മാത്രമല്ല, ഈ കൊഴുപ്പുശേഖരം 30 ശതമാനം ആകുമ്പോൾ മാത്രമാണ്…
Read Moreമഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ; മഴക്കാലരോഗങ്ങൾ അകറ്റിനിർത്താം
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാര്യം ചെയ്യാറുള്ളത്. അതിന്റെ ഭാഗമായി മരുന്നുകടയിൽ പോയി രോഗവിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണു ചെയ്യാറുള്ളത്. ഈ സ്വഭാവമാണ് പലപ്പോഴും രോഗങ്ങൾ സങ്കീർണമാകാനും ഗുരുതരാവസ്ഥയിൽ എത്തിയ ശേഷം ചികിത്സ തേടാനും കാരണമായി മാറാറുള്ളത്.ശ്വാസകോശ രോഗങ്ങളും സന്ധിവാത രോഗങ്ങളും ഉള്ളവരിൽ പലർക്കും മഴക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരിക്കും. മുൻകരുതൽ… അൽപം ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. മഴക്കാല രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന വൈറല്‍ പനികളില്‍ ചികിത്സാനന്തര ദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ആഹാരക്രമീകരണം, ലളിതവും സുരക്ഷിതവുമായ മരുന്നുകള്‍, വിശ്രമം എന്നിവയിലൂടെ തന്നെ ഇതൊക്കെ സുഖപ്പെടുത്താന്‍ കഴിയുമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്. • കുടിവെള്ളം നന്നായി തിളപ്പിച്ചതായിരിക്കണം. ഇഞ്ചിയോ മഞ്ഞളോ ചതച്ചിട്ട് തിളപ്പിച്ച വെള്ളമായിരിക്കും ഗുണപ്രദം. • ആഹാരവും വെള്ളവും ചൂടോടെ മാത്രം കഴിക്കണം •…
Read Moreമഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ; ജലദോഷം മുതൽ മഞ്ഞപ്പിത്തം വരെ…
മഴക്കാലമെത്തി. പെയ്തു തുടങ്ങിയതേയുള്ളു. വാർത്തകളിൽ നിറഞ്ഞുകാണുന്നത് മഞ്ഞപ്പിത്തത്തിന്റെയും പകർച്ചപ്പനികളുടെയും വിവരങ്ങളാണ്. ജലദോഷം മഴക്കാല രോഗങ്ങളിൽ പ്രധാനപ്പെട്ടതും സ്ത്രീ പുരുഷ ഭേദമില്ലാതെ ഏതു പ്രായത്തിലുള്ളവരെയും ബാധിക്കുന്ന ആരോഗ്യ പ്രശ്നമാണ് ജലദോഷം. തുടർച്ചയായ തുമ്മൽ, തൊണ്ടവേദന, പനി എന്നിവയാണ് ജലദോഷത്തോട് അനുബന്ധിച്ചുണ്ടാകുന്ന പ്രധാന അസ്വസ്ഥതകൾ.ഇഞ്ചിയിട്ടു തിളപ്പിച്ച കുടിവെള്ളം * ഇളം ചൂടുവെള്ളം ഇടയ്ക്കിടെ കവിൾ കൊള്ളുന്നതു നല്ലതാണ്. * പച്ചമഞ്ഞളോ ഇഞ്ചിയോ ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെകുടിവെള്ളമാക്കുന്നതും നല്ലതായിരിക്കും. കുറച്ചുകൊല്ലങ്ങളായി മഴക്കാലം കേരളത്തിലെ ജനങ്ങൾക്ക് മഴക്കാല രോഗങ്ങളും അവയുടെ ദുരിതങ്ങളും നിറഞ്ഞതായി മാറിയിരിക്കുന്നു. പകർച്ചപ്പനികൾ ഓരോ കൊല്ലവും ഓരോ പുതിയ പേരിലാണ് ഇവിടെ പതിവായി വിരുന്നുവരുന്നത്. മഞ്ഞപ്പിത്തം മഞ്ഞപ്പിത്തം എല്ലാ മഴക്കാലത്തും പതിവുതെറ്റാതെ വന്ന് കുറേയേറെ പേരെ കണ്ട് സൗഹൃദം കൂടാറുണ്ട്! മൂത്രത്തിന് മഞ്ഞനിറം കാണുന്നതാണ് മഞ്ഞപ്പിത്തത്തിന്റെ പ്രഥമ ലക്ഷണം. കണ്ണിലെ വെളുത്ത ഭാഗത്തും നാവിന്റെ അടിയിലും ചർമത്തിലുമെല്ലാം മഞ്ഞനിറം…
Read Moreഇരുപതുകാരിലും പുറംവേദന!
സാധാരണ പുറംവേദന വലിയ ചികിത്സ ചെയ്തില്ലെങ്കിലും വിശ്രമിച്ചാൽതന്നെ രണ്ടോ മൂന്നോ ദിവസംകൊണ്ടു മാറുന്നതു കാണാം. ചികിത്സ ചെയ്തിട്ടും പുറംവേദന മൂന്നു മാസത്തിൽ കൂടുതൽ അനുഭവപ്പെടുകയാണെങ്കിൽ അതു ഗൗരവമായി കാണുകയും ശരിയായ രീതിയിലുള്ള ചികിത്സ സ്വീകരിക്കുകയുംവേണം. ശാസ്ത്രീയമായി ചികിത്സ ചെയ്യാതിരിക്കുന്നവരിലാണ് ഭാവിയിൽ സങ്കീർണതകൾ ഉണ്ടാകാറുള്ളത്. ചികിത്സ രോഗത്തിനല്ല! പുറംവേദനയ്ക്കുള്ള ചികിത്സയുടെ ആദ്യഭാഗമായി, ജോലിചെയ്യുന്പോഴും ഇരിക്കുന്പോഴും കിടക്കുന്പോഴും സ്വീകരിക്കേണ്ട ശരിയായ പൊസിഷനുകൾ പറഞ്ഞുകൊടുക്കണം. ആവശ്യമാണെന്നു കാണുകയാണെങ്കിൽ മരുന്നുകൾ കൊടുക്കാവുന്നതാണ്. മാനസിക സംഘർഷം ഉള്ളവർക്ക് അതു കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണെന്നു പറഞ്ഞുകൊടുക്കണം. ഈ രീതിയിലുള്ള ചികിത്സയിലൂടെ സന്ധികളിൽ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള താളപ്പിഴകളെ പ്രതിരോധിക്കാൻകൂടി കഴിയുന്നതാണ്. മാനസികസംഘർഷം ഒഴിവാക്കുകയും ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്നവരിൽ രോഗശമനം വളരെ വേഗമാണ്.അവരുടെ തൊഴിലുകളിൽ കൂടുതൽ കർമനിരതരാകാനും സാധിക്കും. ഇവിടെയാണ് ചികിത്സ നല്കേണ്ടതു രോഗത്തിനല്ല, രോഗവുമായി വരുന്ന വ്യക്തിക്കായിരിക്കണം എന്നു പറയുന്നതിന്റെ സാരാംശം. ഹോളിസ്റ്റിക് ചികിത്സാരീതിയുടെ ലക്ഷ്യം…
Read Moreപുറംവേദനയ്ക്കു പിന്നിൽ
പുറംവേദന ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ പലതാണ്. കുറെയേറെ പേരിൽ കാരണമാകാറുള്ളത് നട്ടെല്ലിന്റെ ഏറ്റവും അടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. കഴുത്തിനു പിൻവശത്ത് നട്ടെല്ലിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ തുടർന്നും പുറംവേദന ഉണ്ടാകും. പുറത്തു മുഴുവനും വേദന അനുഭവപ്പെടുന്നു എന്നാണു കുറേപ്പേർ പറയുക. പുറത്തെ പേശികളിൽ ഏൽക്കുന്ന സമ്മർദം, കോച്ചിവലി എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ. ഒരു ശ്രദ്ധയുമില്ലാതെ ഭാരം ഉയർത്തുക, ഭാരം എടുത്തോ അല്ലാതെയോ പെട്ടെന്ന് ഒരു വശത്തേക്കു തിരിയുക, പൊണ്ണത്തടി തുടങ്ങിയവ പുറംവേദന ഉണ്ടാകുന്നതിനു മതിയായ കാരണങ്ങളാണ്. ഗർഭിണികളിൽ പലർക്കും പുറംവേദന ഉണ്ടാകാറുണ്ട്. ഡിസ്ക് സ്ഥാനം തെറ്റുന്പോൾ കശേരുക്കൾക്കിടയിലുള്ള മാർദവമുള്ള ഭാഗത്തെയാണ് ഡിസ്ക് എന്നു പറയുന്നത്. ഡിസ്ക്കിനു സംഭവിക്കുന്ന സ്ഥാനംതെറ്റൽ, നട്ടെല്ലിനു വളവു സംഭവിക്കുന്ന അവസ്ഥ (സ്കോളിയോസിസ്) എന്നിവയുടെ ഫലമായും പുറംവേദനയുണ്ടാകും. ഒരുപാടു പുറംവേദനക്കാരിൽ പുറംവേദനയ്ക്കൊപ്പം കൈകാലുകളിൽ മരവിപ്പ്, വേദന എന്നിവയും അനുഭവപ്പെടുന്നതാണ്. ഇങ്ങനയെുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർ കഴിയുന്നതും നേരത്തേ…
Read Moreഅന്നനാളത്തിലെ കാൻസർ
പചനപ്രക്രിയയുടെ സംവിധാനത്തിൽ വായും വയറും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനമാണ് അന്നനാളം. നാൽപത് വയസ് കഴിഞ്ഞവരിലാണ് ഈ കാൻസർ കൂടുതലായി കണ്ടുവരുന്നത്. ലഹരി കൂടുതലുള്ള വൈൻ കുടിക്കുന്ന ചൈനാക്കാരിലും കൂടുതൽ ചൂടോടെ കാപ്പി കുടിക്കുന്ന ശീലമുള്ള സ്കോട്ട് ലൻഡ്കാരിലും ലഹരികൂടിയ മദ്യം കുടിക്കുന്ന സ്വഭാവമുള്ള റഷ്യക്കാരിലും ജപ്പാൻകാരിലും അന്നനാളത്തിലെ കാൻസർ കൂടുതലായി കാണാറുണ്ട് എന്നാണു പഠനങ്ങൾ. അനാരോഗ്യ ജീവിതശൈലി,ആഹാരശീലങ്ങൾ ചൂട് കൂടുതലുള്ള ആഹാരങ്ങളും പാനീയങ്ങളും പതിവായി കഴിക്കുന്ന ശീലവും കൂടുതൽ മദ്യം കുടിക്കുന്നതും അന്നനാളത്തിൽ കാൻസർ സാധ്യത കൂടുതലാകുന്നതിനു കാരണമാകും. അനാരോഗ്യ ജീവിതശൈലിയും ആഹാരശീലങ്ങളുമാണ് മറ്റു കാരണങ്ങൾ. അണുബാധകൾ വേറെ ഒരു പ്രധാന കാരണമാണ്. ഗ്യാസെന്ന കരുതി സ്വയംചികിത്സ നടത്തിയാൽ…അന്നനാളത്തിൽ കാൻസർ ഉണ്ടാകുമ്പോൾ ആദ്യകാലത്ത് കാര്യമായ അസ്വസ്ഥതകൾ ഒന്നും അനുഭവപ്പെടാറില്ല. ഇതു കാരണമാണ് പലപ്പോഴും ഇത് നേരത്തേ കണ്ടുപിടിക്കാൻ കഴിയാതെ വരുന്നതും. ഈ കാൻസറിന് ആദ്യം അനുഭവപ്പെടുന്ന അസ്വസ്ഥത…
Read Moreലോക പുകയില വിരുദ്ധദിനം;ശ്വസനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്താം
പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളിലേക്കും രോഗങ്ങളിലേക്കും ആഗോള ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങൾ 1987ലാണ് ലോക പുകയില വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചത്. പുകയില കൃഷിയും നിർമാണവും ഉപയോഗവും നമ്മുടെ പ്രകൃതിയെ രാസവസ്തുക്കൾ, വിഷ മാലിന്യങ്ങൾ, മൈക്രോപ്ലാസ്റ്റിക് എന്നിവയടങ്ങിയ സിഗരറ്റ് കുറ്റികൾ, ഇ-സിഗരറ്റ് മുതലായ മാലിന്യങ്ങളാൽ വിഷലിപ്തമാക്കുന്നു. പുക വലിക്കാത്തവരെയും രണ്ടാം ഗ്ലോബൽ അഡൽറ്റ് ടുബാക്കോ സർവേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ പ്രചാരം 12.7 ശതമാനമാണ്. ഒന്നാം സർവേയിൽ21 .4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസുള്ള ചെറുപ്പക്കാരിൽ ഇതിന്റെ ഉപയോഗം നേരിയ തോതിൽ വർധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് വീക്ഷിക്കുന്നത്. മാത്രവുമല്ല പൊതു സ്ഥലങ്ങളിലും ഗാർഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്ക്രിയ പുകവലിക്ക് (secondary smoking) കാരണമാക്കുന്നു എന്നത് പുക വലിക്കാത്തവരെയും…
Read More